Monday, December 31, 2018

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് - 13

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ പഠനം കഴിഞ്ഞ് പുറത്തിറങ്ങിയ ഹാരി ഇനിയെന്ത് എന്ന ചി‌ന്തയിലായിരുന്നു. ജീവിതം വിരസമായി തോന്നിത്തുടങ്ങിയ നാളുകൾ. ഉന്നത കുടുംബങ്ങളിലെ തന്റെ സുഹൃത്തുക്കളുടെ പെണ്മക്കളുമായി ബന്ധം സ്ഥാപിക്കുവാൻ ആബെ അവനെ പ്രേരിപ്പിച്ചെങ്കിലും തന്റെ ഇരട്ട സഹോദരനെ പോലെ അതിനൊന്നും തയ്യാറാവാതെ മാറി നിൽക്കുകയാണ് ഹാരി ചെയ്തത്. സെപ്റ്റംബറിലാണ് യൂറോപ്പിൽ വീണ്ടും യുദ്ധം പൊട്ടിപ്പുറപ്പെടുന്നത്. 1939 നവംബറിലെ ഒരു നാൾ സ്വീകരണ മുറിയിലെ നെരിപ്പോടിനരികിൽ ഏതാനും മാഗസിനുകൾ മറിച്ച് നോക്കിക്കൊണ്ടിരുന്ന ആബെ തന്റെ മുന്നിൽ വന്നുപെട്ട ഹാരിയെ തടഞ്ഞ് നിർത്തി.

"ഗെറ്റ് യുവേഴ്സെൽഫ് എ ഡ്രിങ്ക്..." ആബെ അവനോട് പറഞ്ഞു. "എനിക്ക് ചില കാര്യങ്ങൾ പറയാനുണ്ട്..."

ഇരുപത്തിയൊന്ന് വയസ്സാണ് അന്ന് ഹാരിയ്ക്ക്. ഒരു ഗ്ലാസിൽ അൽപ്പം സ്കോച്ച് പകർന്ന് വെള്ളം മിക്സ് ചെയ്തിട്ട് അവൻ തന്റെ മുത്തച്ഛന്റെ അരികിലെത്തി. "എന്താണിപ്പോഴത്തെ പ്രശ്നം...?"

കൈവശമുള്ള മാഗസിനുകളിലൊന്ന് ആബെ അവന് നൽകി. ലുഫ്ത്‌വാഫ് ഷിഫ് തലയിൽ അണിഞ്ഞ പക്വതയാർന്ന ഒരു മുഖമായിരുന്നു അതിന്റെ കവർച്ചിത്രം. പിന്നെ, ജർമ്മൻ സൈന്യത്തിന്റെ മാഗസിൻ ആയ 'സിഗ്‌നൽ' ന്റെ ഒരു കോപ്പി അദ്ദേഹം അവന് നീട്ടി. "ബ്ലാക്ക് ബാരന്റെ ചിത്രമാണ്..." ആബെ പറഞ്ഞു.

ഫ്ലൈയിങ്ങ് ഡ്രെസ്സ് ധരിച്ച് ഒരു ME 109 ന്റെ സമീപം നിൽക്കുന്ന മാക്സിന്റെ ചിത്രമായിരുന്നു അത്. ഒരു കൈയിൽ സിഗരറ്റുമായി കറുത്ത ഓവറോൾ ധരിച്ച ഒരു ലുഫ്ത്‌വാഫ് മെക്കാനിക്കുമായി സംസാരിച്ചുകൊണ്ട് നിൽക്കുകയാണ് അവൻ.

"ആഹാ... മെഡലുകളൊക്കെ ഉണ്ടല്ലോ..." ഹാരി പറഞ്ഞു. "അച്ഛനെപ്പോലെ തന്നെ... ഗ്രേറ്റ്..."

"സ്പെയിനിലും പോളണ്ടിലുമൊക്കെയാണ് അവനിപ്പോൾ..." ആബെ പറഞ്ഞു.  "മാക്സ് കെൽസോ എന്നതിന് പകരം ബാരൺ വോൺ ഹാൾഡർ എന്നാണ് അവർ അവനെ വിളിക്കുന്നത്... അതിനേതായാലും ദൈവത്തിന് നന്ദി... ഒന്ന് ആലോചിച്ച് നോക്കൂ, മാക്സ് കെൽസോ എന്ന പേരിൽ അവന്റെ ചിത്രം ലൈഫ് മാഗസിന്റെ മുഖചിത്രമോ മറ്റോ ആയി വരുന്നത്... എന്റെ പേരക്കുട്ടി ഒരു നാസിയാണ് എന്ന് ലോകം അറിയുന്നത്...!"

"അവൻ നാസിയൊന്നുമല്ല..." ഹാരി പറഞ്ഞു. "ഒരു പൈലറ്റ് മാത്രം... അവൻ അവിടെയും നാം ഇവിടെയും ആണെന്ന വ്യത്യാസം മാത്രമേയുള്ളൂ..." ഹാരി ആ മാഗസിൻ താഴെ വച്ചു. എന്തായിരിക്കും അവന്റെ മനസ്സിൽ ഇപ്പോൾ എന്ന് ആബെ അത്ഭുതപ്പെട്ടു. എന്നാൽ പതിവ് പോലെ ഹാരി തന്റെ മനോവ്യാപാരത്തെ വിദഗ്‌ദ്ധമായി മറച്ചു വയ്ക്കുക തന്നെ ചെയ്തു. എങ്കിലും ആ കണ്ണുകൾക്ക് പിന്നിൽ എന്തൊക്കെയോ കണക്കുകൂട്ടലുകൾ നടക്കുന്നുണ്ടായിരുന്നു എന്നത് വാസ്തവമായിരുന്നു. ആബെയ്ക്ക് അത് മനസ്സിലാവുകയും ചെയ്തു. "കുറച്ച് നാളുകളായി മൂട്ടിയുടെ ഒരു വിവരവും ഇല്ലല്ലോ..." ഹാരി പറഞ്ഞു.

"ശരിയാണ്... എന്തെങ്കിലും വിവരം ലഭിക്കാൻ ബുദ്ധിമുട്ടുമാണ്... സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥരുമായി മിക്കപ്പോഴും ഞാൻ സംസാരിക്കാറുണ്ട്... മൂന്നാം സാമ്രാജ്യം എന്ന നാസി ജർമ്മനിയിൽ നടക്കുന്ന കാര്യങ്ങൾ ഒന്നും തന്നെ പുറത്ത് പോകാതിരിക്കാൻ അതീവ ശ്രദ്ധാലുക്കളാണത്രെ അവർ..." ആബെ പറഞ്ഞു.

"അത് പിന്നെ അങ്ങനെ ആവാനേ തരമുള്ളൂ... മുത്തച്ഛന് ഒരു ഡ്രിങ്ക് കൂടി എടുക്കട്ടെ...?"

"പിന്നെന്താ...." ആബെ പാക്കറ്റിൽ നിന്നും ഒരു സിഗരറ്റ് പുറത്തെടുത്തു. "എന്ത് കഷ്ടമാണെന്ന് നോക്കണേ ഹാരീ... ആ ജർമ്മൻകാർ ഫ്രാൻസും ബ്രിട്ടണും പിടിച്ചടക്കുമെന്നാണ് തോന്നുന്നത്... എന്താണ്‌ ഇതിനൊരു പരിഹാരം...?"

"ഓ, എന്തെങ്കിലുമൊക്കെ കാണാതിരിക്കില്ല..." ഗ്ലാസിലേക്ക് വിസ്കി പകർന്നുകൊണ്ട് ഹാരി കെൽസോ പറഞ്ഞു.

"ഹാരീ... സീരിയസ് ആയി നാം സംസാരിച്ചിട്ട് കുറച്ച് നാളുകളായി..." ആബെ പറഞ്ഞു. "കഴിഞ്ഞ വസന്തത്തിലാണ് നീ ബിരുദ പഠനം പൂർത്തിയാക്കിയത്... അതും ഉന്നത വിജയത്തോടെ... അതിന് ശേഷം ഇന്ന് വരെ നീ എന്താണ് ചെയ്തത്...? നി‌ന്റെ പിതാവിനെ പോലെ വിമാനം പറപ്പിക്കലും കാർ റേസിങ്ങും മാത്രം... എന്ത് ചെയ്യാനാണ് നിന്റെ ഉദ്ദേശ്യം...? എന്താണ് നിന്റെ ഭാവി പരിപാടികൾ...? ലോ കോളേജിൽ ചേരുന്നതിനെക്കുറിച്ച് എന്താണ് നിന്റെ അഭിപ്രായം...?"

ഒന്ന് പുഞ്ചിരിച്ചിട്ട് ഹാരി തലയാട്ടി. "ലോ കോളേജ്...? ഇന്ന് രാവിലെ റഷ്യ ഫിൻലണ്ടിൽ അധിനിവേശം നടത്തിയിരിക്കുന്ന കാര്യം മുത്തച്ഛൻ അറിഞ്ഞുവോ...?" അൽപ്പം വിസ്കി നുകർന്നിട്ട് അവൻ തുടർന്നു. "ഫിന്നിഷ് എയർഫോഴ്സിൽ പൈലറ്റുമാരെ ആവശ്യമുണ്ടത്രേ... അതും എത്രയും പെട്ടെന്ന്... താൽപ്പര്യമുള്ള വിദേശ പൈലറ്റുകളെയും ക്ഷണിച്ചിട്ടുണ്ട്... സ്വീഡനിലേക്കുള്ള ഫ്ലൈറ്റ് ടിക്കറ്റ് ഞാൻ ബുക്ക് ചെയ്തു കഴിഞ്ഞു..."

ആബെ ഞെട്ടിത്തരിച്ചു പോയി. "അങ്ങനെ പോകാൻ പറ്റില്ല ഹാരീ... ഇറ്റ്സ് നോട്ട് യുവർ വാർ..."

"ഇറ്റ് ഈസ് നൗ..." ഉറച്ച ശബ്ദത്തിൽ പറഞ്ഞിട്ട് ഹാരി കെൽസോ ഗ്ലാസ് കാലിയാക്കി.

                                    ***

ഫിൻലണ്ടും റഷ്യയും തമ്മിലുള്ള യുദ്ധം തുടക്കം മുതൽക്കേ ദയനീയമായിരുന്നു. കൊടിയ ശൈത്യമായിരുന്നു ഏറ്റവും വലിയ എതിരാളി. രാജ്യം മുഴുവനും ഹിമപാതത്താൽ മൂടിക്കിടന്നു. ആർമിയിലെ സ്കീ ട്രൂപ്പുകൾ തങ്ങളുടെ കഴിവിന്റെ പരമാവധി പൊരുതിയെങ്കിലും റഷ്യൻ സൈനിക ശക്തിയുടെ മുന്നിൽ പിടിച്ച് നിൽക്കാൻ ഫിന്നിഷ് ആർമി ബുദ്ധിമുട്ടി.

ഇരുഭാഗത്തെയും യുദ്ധവിമാനങ്ങൾ കാലപ്പഴക്ക ചെന്നവയായിരുന്നു. റഷ്യൻ വ്യോമസേനയിലെ ഏറ്റവും പുതിയ വിമാനങ്ങൾ എന്ന് പറയാൻ ഉണ്ടായിരുന്നത് ഏതാനും FW 109 കളായിരുന്നു. ജർമ്മനിയുടെയും റഷ്യയുടെയും സൗഹൃദത്തിന്റെ അടയാളമായി ഏതാനും വർഷം മുമ്പ് ഹിറ്റ്‌ലർ സ്റ്റാലിന് സമ്മാനിച്ചവയായിരുന്നു അത്.

ഗ്ലൂസെസ്റ്റർ ഗ്ലേഡിയേറ്റർ എന്ന ബ്രിട്ടീഷ് ബൈ പ്ലെയിൻ ആയിരുന്നു ഹാരി കെൽസോയ്ക്ക് ലഭിച്ചത്. ഒന്നാം ലോക മഹായുദ്ധകാലത്തെ ഓപ്പൺ കോക്ക്പിറ്റ് ടൈപ്പ് വിമാനം. റഷ്യൻ പോർവിമാനങ്ങളുമായി താരതമ്യം ചെയ്യാനൊക്കില്ലെങ്കിലും തന്റെ അസാമാന്യ കഴിവുകളാൽ ഫിന്നിഷ് എയർഫോഴ്സിൽ തനതായ ഒരു സ്ഥാനം നേടിയെടുക്കുവാൻ ഹാരിക്ക് സാധിച്ചു. ഒന്നാം ലോകമഹായുദ്ധത്തിൽ തന്റെ പിതാവ് ചെയ്തിരുന്നത് പോലെ എല്ലാ പറക്കലിലും കോക്ക്പിറ്റിൽ സീറ്റിനരികിൽ ടർക്വിനും ഇടം പിടിച്ചിരുന്നു. സ്റ്റോക്ക്‌ഹോമിൽ നിന്നും വാങ്ങിയ ഒരു വാട്ടർപ്രൂഫ് സിപ് ബാഗിലായിരുന്നു ടർക്വിനെ ഹാരി കൊണ്ടു നടന്നിരുന്നത്.

ആ അവസരത്തിലാണ് ബ്രിട്ടണിൽ നിന്നും അര ഡസനോളം ഹരിക്കേൻ യുദ്ധവിമാനങ്ങൾ ഫിൻലണ്ടിന്‌ ലഭിക്കുന്നത്. റോയൽ എയർഫോഴ്സുമായുള്ള സഹകരണത്തിന്റെ അടിസ്ഥാനത്തിൽ ലഭിച്ച ആ വിമാനങ്ങൾ എത്തിയതോടെ ഹാരിയുടെ ഭാഗ്യം തെളിഞ്ഞു. തന്റെ സ്ക്വാഡ്രണ് ലഭിച്ച രണ്ട് ഹരിക്കേനുകളിൽ ഒന്ന് ഹാരിക്കാണ് ലഭിച്ചത്. ഒരാഴ്ചക്ക് ശേഷം സ്വീഡനിൽ നിന്നും ഏതാനും ME 109 വിമാനങ്ങളും അവർക്ക് ലഭിച്ചു.

കൊടും ശൈത്യത്തിൽ ഹിമവാതങ്ങൾക്കും അതിശക്തമായ കാറ്റുകൾക്കും മദ്ധ്യേ  രണ്ട് തരം വിമാനങ്ങളും അതിവിദഗ്ദ്ധമായി ഓപ്പറേറ്റ് ചെയ്തുകൊണ്ടിരുന്ന ഹാരി സ്ഥാനക്കയറ്റത്തിന് അർഹനായത് വളരെ പെട്ടെന്നായിരുന്നു. ക്യാപ്റ്റനായി പ്രൊമോട്ട് ചെയ്യപ്പെട്ട അവന്റെ യൂണിഫോമിൽ മെഡലുകളും അലങ്കാരങ്ങളും അടിക്കടി ഏറിക്കൊണ്ടിരുന്നു.

യൂറോപ്പിലെ വ്യോമയുദ്ധത്തെക്കുറിച്ച് ലേഖനം തയ്യാറാക്കാനായി ഒരുങ്ങിയ ലൈഫ് മാഗസിന്റെ ഒരു ഫോട്ടോ ജേർണലിസ്റ്റ്, സെനറ്റർ ആബെ കെൽസോയുടെ പേരക്കുട്ടി ഫിന്നിഷ് എയർഫോഴ്സിൽ സേവനമനുഷ്ഠിക്കുന്ന കാര്യം അറിഞ്ഞ് അത്ഭുതപരതന്ത്രനായി. അവന്റെ വൈദഗ്ദ്ധ്യത്തെക്കുറിച്ച് കൂടുതൽ അറിഞ്ഞ അയാൾ അത് ഒരു പ്രധാനപ്പെട്ട വാർത്തയാക്കി. ഫ്രാങ്ക്‌ലിൻ ഡി. റൂസ്‌വെൽട്ടിന്റെ കിച്ചൺ ക്യാബിനറ്റിലെ അംഗവും സെനറ്റർ എന്ന നിലയിൽ ഉയർന്നു വരുന്ന ഒരു നേതാവും കൂടി ആയ ആബെ കെൽസോയെ ആ വാർത്ത ഒന്നു കൂടി പ്രശസ്തനാക്കി.

അങ്ങനെ ആബെയ്ക്ക് മറ്റൊരു പേരക്കുട്ടിയുടെ ചിത്രം കൂടി ഒരു മാഗസിന്റെ മുഖചിത്രമായി കാണുവാനുള്ള ഭാഗ്യം സിദ്ധിച്ചു. മഞ്ഞ് മൂടിക്കിടക്കുന്ന റൺവേയിൽ ഒരു ME 109 ഫൈറ്റർ പ്ലെയിനിന് അരികിൽ ഫ്ലൈയിങ്ങ് സ്യൂട്ട് അണിഞ്ഞ് കൈയ്യിൽ ടർക്വിനുമായി നിൽക്കുന്ന ഹാരിയെ കണ്ടാൽ പത്ത് വയസ്സ് കൂടുതൽ തോന്നുമായിരുന്നു.

ഹാരിയുടെ വീരഗാഥകൾ അഭിമാനത്തോടെ വായിക്കുമ്പോഴും ആബെയുടെ മനസ്സ് വിങ്ങുകയായിരുന്നു. "ഞാൻ നിന്നോട് പറഞ്ഞതാണ് ഹാരീ... നോട്ട് യുവർ വാർ എന്ന്..." അദ്ദേഹം മന്ത്രിച്ചു. "ഇത് എവിടെ ചെന്ന് അവസാനിക്കും...?"

എങ്കിലും അദ്ദേഹത്തിന്റെ ഉള്ളിന്റെയുള്ളിൽ അറിയാമായിരുന്നു... അമേരിക്കയ്ക്കും യുദ്ധത്തിലേക്ക് ഇറങ്ങേണ്ടി വരുമെന്ന്... ഇന്നോ നാളെയോ അല്ലെങ്കിൽ മറ്റൊരു നാൾ... ആ ദിനം വന്നു ചേരുക ത‌ന്നെ ചെയ്യുമെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു.

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...



32 comments:

  1. അങ്ങനെ ഹാരിയും യുദ്ധത്തിന്റെ വഴിയിലെത്തി

    ReplyDelete
    Replies
    1. അതെ... പക്ഷേ, ജർമ്മൻ വിരുദ്ധ ചേരിയിൽ ആണെന്നോർക്കണം...

      Delete
  2. ഹാരിയും Warfield ൽ തന്നെ. Fill in the blanks nokkatte. Harry, Max, Turquin 😍

    ReplyDelete
    Replies
    1. ഫിൽ ഇൻ ദി ബ്ലാങ്ക്സ് ഓകെ... പക്ഷേ, കൈവശമുള്ള പുസ്തകം തുറന്ന് വായിച്ച് രസം കൊല്ലരുത് കേട്ടോ സുചിത്രാജീ...

      Delete
  3. ബ്ലാക്ക് ബാരനും ടർക്വിനുമാണ് എൻറെ ഫേവറിറ്റ്സ്

    ReplyDelete
    Replies
    1. ജാക്ക് ഹിഗ്ഗിൻസ് നമ്മളെ ജർമ്മൻ അനുഭാവികളാക്കി മാറ്റി അല്ലേ ഉണ്ടാപ്രീ...? :)

      Delete
  4. ഹാരി എപ്പോ, എങ്ങിനെ എന്നായിരുന്നു ചിന്ത... ഇനി?

    ReplyDelete
    Replies
    1. ഇനി രണ്ടാം ലോക മഹായുദ്ധം... ഹാരിയും മാക്സും എതിർചേരികളിൽ... എന്തെല്ലാം കാണാനിരിക്കുന്നു മുബീ...

      Delete
  5. ഇരട്ടകൾ രണ്ടു ശത്രുരാജ്യങ്ങായി പൊരുതുന്ന കാഴ്ചയാണിനി. അതും ഒരേ തരത്തിൽപ്പെട്ട വിമാനത്തിൽ... !

    ReplyDelete
  6. ഇരട്ടകൾ രണ്ടും ഒപ്പത്തിനൊപ്പം ഉയരങ്ങളിലേക്ക് പോകുകയാണല്ലോ...
    ഞാൻ ഇവിടെ തന്നെ ഉണ്ടായിരുന്നു. കുറച്ചു തിരക്കായിപ്പോയി
    സെപ്തംബര് 14നു എനിക്കൊരു മകൻ ജനിച്ചു. ഐഡൻ എന്നാണു അവനു പേരിട്ടത്. എല്ലാവരും അനുഗ്രഹിക്കണം.

    ReplyDelete
    Replies
    1. ഞാൻ വിചാരിച്ചു ജസ്റ്റിൻ ഞങ്ങളെയൊക്കെ മറന്നുവെന്ന്... വീണ്ടും എത്തിയല്ലോ... സന്തോഷമായി...

      പിന്നെ, അഭിനന്ദനങ്ങൾ ജസ്റ്റിൻ... ഐഡൻ കുട്ടന് എല്ലാവരുടെയും ആശംസകൾ...

      Delete
  7. കുറിഞ്ഞിJanuary 1, 2019 at 12:48 PM

    അങ്ങനെ ഹാരിയും മാക്സും യുദ്ധനിരയിൽ എത്തി ഇനിയെങ്ങനെയായിരിക്കും അവരുടെ കണ്ടുമുട്ടൽ

    ReplyDelete
    Replies
    1. അത് നമുക്ക് വഴിയേ കാണാം കുറിഞ്ഞീ... മുടങ്ങാതെ വരണംട്ടോ ഇവിടെ...

      Delete
    2. കുറിഞ്ഞിJanuary 5, 2019 at 1:36 PM

      തീർച്ചയായും. കമന്റിടനുള്ള പ്രശ്നങ്ങൾ തീർന്നു.

      Delete
    3. സന്തോഷം, കുറിഞ്ഞീ...

      Delete
  8. ഇതിൽ ഹാരിയാണ്‌ താരം. ആരും ഇഷ്ടപ്പെട്ടുപോകും
    :D

    ReplyDelete
    Replies
    1. ഈ കമന്റ് നമ്മുടെ ജിമ്മിയ്ക്ക് ഉള്ള ഒരു കൊട്ട് ആണല്ലേ സുകന്യാജീ...? ഇഷ്ടപ്പെട്ടു... :)

      Delete
    2. ആ കൊട്ട് കൊണ്ടില്ലെന്ന് പറയാൻ പറഞ്ഞു.. (എന്താ കാര്യമെന്ന് പിടികിട്ടിയില്ല…)

      Delete
    3. കാര്യം പിടി കിട്ടീല്ലെന്നോ... സ്റ്റഡീ ക്ലാസിനൊന്നും സ്ഥിരമായി വരാത്തതുകൊണ്ടാ അത്... കഴിഞ്ഞ ലക്കത്തിലെ ഈ കമ‌ന്റുകൾ ഒന്ന് വായിച്ച് നോക്ക്...


      SukanyaDecember 24, 2018 at 3:27 PM
      മാക്സും അമ്മയും, ആർക്കും ഇഷ്ടം തോന്നും അവരോട്‌

      ReplyDelete
      Replies

      ജിമ്മി ജോൺDecember 24, 2018 at 4:12 PM
      അതെന്താ… നിങ്ങക്ക് ഞമ്മന്റെ ഹാരിയെ ഇഷ്ടപ്പെട്ടില്ല??

      Delete

      വിനുവേട്ടന്‍December 24, 2018 at 7:26 PM
      ഹ ഹ ഹ... ഡോണ്ട് യൂ ലൈക്ക്...?

      സാരമില്ല സുകന്യാജീ... ജിമ്മൻ ഓന്റെ ആളാ... :)

      Delete

      ഉണ്ടാപ്രിDecember 24, 2018 at 10:08 PM
      നമ്മള്‍, ജാക്കേട്ടന്‍ പിന്നെ വിനുവേട്ടന്‍..ല്ലാം ജര്‍മ്മന്‍ ഫാന്‍സാ..

      Delete

      വിനുവേട്ടന്‍December 25, 2018 at 5:18 PM
      പിന്നല്ല...

      Delete

      SukanyaDecember 28, 2018 at 1:49 PM
      ഇവിടെ ഇങ്ങനെയൊക്കെ സംവാദം നടന്നോ? :)

      ഈ അധ്യായത്തില്‍ മാര്‍ക്സിന്റെ സവിശേഷതകള്‍ കൂടുതല്‍ പറഞ്ഞതുകൊണ്ട്..;)

      Delete
  9. മാർക്സും ഹാരിയും ആകാശത്ത് നേർക്ക് നേരെ വരികയാണ് സൂർത്തുക്കളേ..

    “ഇന്നോ നാളെയോ അല്ലെങ്കിൽ മറ്റൊരു നാൾ... ആ ദിനം വന്നു ചേരുക ത‌ന്നെ ചെയ്യും.”

    ReplyDelete
    Replies
    1. നോക്കാം നമുക്ക്, എ‌ന്താകുമെന്ന്...

      Delete


  10. ഇനി രണ്ടാം ലോകമഹായുദ്ധം ..!
    അതും സഹോദരങ്ങൾ രണ്ട് ചേരിയിലായി നിന്ന്
    പരസ്പരം പൊരുതുന്ന കാഴ്ച്ചകൾ കാണേണ്ടി വരുമോ ..?

    ReplyDelete
    Replies
    1. ഇപ്പോൾ ഒന്നും പറയുന്നില്ല മുരളിഭായ്... കാണാൻ പോകുന്ന പൂരമല്ലേ...

      Delete
  11. പിന്നെ
    ഈ ജനുവരി മദ്ധ്യത്തിൽ
    രണ്ടാഴ്ച്ച നാട്ടിലേക്ക് വരുന്നുണ്ട് കേട്ടോ ഭായ്

    ReplyDelete
    Replies
    1. സ്വാഗതം സ്വാഗതം... വന്നിട്ട് വേണം ചെറിയ ഒരു ബ്ലോഗ് മീറ്റ് സംഘടിപ്പിക്കാൻ... :)

      Delete
  12. "ഇത് എവിടെച്ചെന്നവസാനിക്കും" ആബെയുടെ ആധിപോലെത്തന്നെ .... ആശംസകൾ

    ReplyDelete
  13. രണ്ടു കുട്ടികളും മിടുക്കന്മാർ.

    ReplyDelete
  14. ഇരട്ടകൾ തമ്മിൽ ഏറ്റുമുട്ടും.

    ReplyDelete
  15. 2പേരും കട്ടക്ക് കട്ടക്ക്..ഇനിയിപ്പോ നേർക്ക് നേർ വരുമോ

    ReplyDelete