Tuesday, January 8, 2019

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് - 14

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...



എൽസാ വോൺ ഹാൾഡർ നാട്ടിൻപുറത്തുള്ള തന്റെ വസതിയിലെ ചെറിയ ഡ്രോയിങ്ങ് റൂമിൽ കോഫി കുടിച്ചുകൊണ്ടിരിക്കുമ്പോഴാണ് മാക്സ് എത്തിയത്. പതിവ് പോലെ തന്റെ ഫ്ലൈയിങ്ങ് യൂണിഫോമിലായിരുന്നു അവൻ. കൈയിലുണ്ടായിരുന്ന ഹോൾഡോൾ തറയിൽ വച്ചിട്ട് അവൻ അവരുടെ അരികിലെത്തി.

"മൂട്ടീ... യൂ ലുക്ക് വണ്ടർഫുൾ..."

അവർ എഴുന്നേറ്റ് അവനെ ആലിംഗനം ചെയ്തു. "ഇതൊരു സർപ്രൈസ് ആയിപ്പോയല്ലോ... എത്ര നാളത്തേക്കാണ്...?"

"മൂന്ന് ദിവസം..."

"അതിന് ശേഷം...?"

"അത് അപ്പോഴേ അറിയൂ..."

അവർ ഡ്രിങ്ക്സ് ടേബിളിനടുത്ത് ചെന്ന് ഗ്ലാസിൽ ഒരു ഡ്രൈ ഷെറി എടുത്തു. "നാം അധിനിവേശത്തിന് തുനിഞ്ഞാൽ ബ്രിട്ടനും ഫ്രാൻസും ചെറുത്ത് നിൽക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ...?"

"പിന്നേ... അധിനിവേശം നടത്തുമ്പോഴത്തെ കാര്യമല്ലേ...?" അവൻ അവരെ ഒന്ന് ചൊടിപ്പിക്കാൻ നോക്കി. "മഹാനായ നമ്മുടെ ഫ്യൂററുടെ നേതൃത്വ പാടവത്തിൽ എനിക്ക് പരിപൂർണ്ണ വിശ്വാസമുണ്ട്..." പരിഹാസരൂപേണ അവൻ പറഞ്ഞു.

"മാക്സ്....! ദൈവത്തെയോർത്ത് വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കൂ... നിന്റെ ജീവന് പോലും ഭീഷണിയായേക്കാം നിന്റെ വാക്കുകൾ... നാസി പാർട്ടിയുടെ ഒരംഗം പോലുമല്ല നീ എന്നോർക്കണം..."

"മൂട്ടീ... ഞാൻ വിചാരിച്ചത് നി‌ങ്ങൾ അവരെയെല്ലാം കണ്ണുമടച്ച് വിശ്വസിക്കുകയാണെന്നായിരുന്നു..."

"ഒരിക്കലുമല്ല... ദേ ആർ ഓൾ ബാസ്റ്റഡ്സ്... ഫ്യൂറർ, പിന്നെ ആ വട്ടൻ ഹിംലർ, എല്ലാവരും... പിന്നെ ഗൂറിങ്ങ് നല്ല മനുഷ്യനാണ്... അതുപോലെ തന്നെ സൈന്യത്തിലെ ഒട്ടുമിക്ക ജനറൽമാരും... ആട്ടെ, നിന്റെ കാര്യം എങ്ങനെയാണ്...?"

"രാഷ്ട്രീയം ഒരിക്കലും എന്നെ മോഹിപ്പിച്ചിട്ടില്ല മൂട്ടീ... ഞാനൊരു ഫൈറ്റർ പൈലറ്റ് മാത്രമാണ്... ഇതാ, ഇയാളെപ്പോലെ..." ഹോൾഡോൾ തുറന്ന് അവൻ ലൈഫ് മാഗസിന്റെ ലക്കം എടുത്ത് അവർക്ക് നേരെ നീട്ടി. "ഇന്നലെ ബെർലിനിൽ വച്ച് ഗൂറിങ്ങിനെ ഞാൻ കണ്ടിരുന്നു... അദ്ദേഹമാണ്‌ ഇതെനിക്ക് നൽകിയത്..."

കസേരയിലേക്ക് ഇരുന്നുകൊണ്ട് എൽസ ആ മാസികയുടെ മുഖചിത്രം പരിശോധിച്ചു. "വല്ലാതെ പ്രായമായത് പോലെ തോന്നുന്നല്ലോ... എന്ത് പറ്റി ഇവന്...?"

"ഉള്ളിലെ ലേഖനം കൂടി വായിക്കൂ മൂട്ടീ... അധികകാലം നീണ്ടു നിന്നില്ലെങ്കിലും വല്ലാത്തൊരു യുദ്ധം തന്നെയായിരുന്നു അത്... അവൻ അതിനെ അതിജീവിച്ചത് തന്നെ ഒരത്ഭുതമാണ്... ആ ടർക്വിന് മാത്രം ഒരു മാറ്റവുമില്ല... കണ്ടില്ലേ...? പിന്നെ, ഗൂറിങ്ങ് എന്നോടൊരു കാര്യം പറഞ്ഞു... നമ്മുടെ ഇന്റലിജൻസ് വൃത്തങ്ങൾ മുഖാന്തരം അറിഞ്ഞതാണ്... ഒരു ഹരിക്കേൻ യുദ്ധ വിമാനവുമായി ഹാരി ഫിൻലണ്ടിൽ നിന്നും സ്റ്റോക്ക്‌ഹോമിലേക്ക് രക്ഷപെട്ടുവത്രെ... അവിടെ നിന്നും ലണ്ടനിൽ എത്തിയ അവൻ RAF ൽ ചേർന്നുവെന്നാണ് ഏറ്റവും പുതിയ വിവരം..."

ലേഖനത്തിൽ നിന്നും തലയുയർത്തിയ എൽസയുടെ ചുണ്ടുകളിൽ നിന്നും ഏതാനും വർഷങ്ങൾക്ക് മുമ്പ് ആബെ കെൽസോ ആരാഞ്ഞ അതേ ചോദ്യം പുറത്ത് വന്നു. "ഇത് എങ്ങനെ എവിടെ ചെന്ന് അവസാനിക്കും...?"

"നല്ല രീതിയിൽ ആയിരിക്കുമെന്ന് തോന്നുന്നില്ല..." മാക്സ്‌ പറഞ്ഞു. "മൂട്ടീ, അത്താഴത്തിന് മുമ്പ് എനിക്കൊന്ന് കുളിക്കണം... പെട്ടെന്ന് വരാം..." തന്റെ ബാഗ് എടുത്ത് മുറിയിലേക്ക് നടന്ന അവൻ വാതിൽക്കൽ ചെന്ന് തിരിഞ്ഞ് നിന്നു. "ഫിൻലണ്ടിൽ വച്ച് ഇരുപത്തിയെട്ട് റഷ്യൻ വൈമാനികരെയാണ്‌ അവൻ വെടി വച്ച് വീഴ്ത്തിയത് മൂട്ടീ... പോളണ്ടിൽ വച്ച് ഇരുപത് പേരെ മാത്രമേ എനിക്ക് വീഴ്ത്തുവാനായുള്ളൂ... അവന്റെയത്രയും എന്നെക്കൊണ്ട് പറ്റുമോ മൂട്ടീ...?"

        ‌‌‌‌‌                              ***

1940 ലെ വസന്തത്തിലും പിന്നെ വേനലിലും ബാറ്റിൽ ഓഫ് ബ്രിട്ടൻ നടക്കുമ്പോൾ ചുരുങ്ങിയത് പതിമൂന്ന് അമേരിക്കൻ വളണ്ടിയേഴ്സ് എങ്കിലും പൈലറ്റുമാരായി ഉണ്ടായിരുന്നു. ചിലരെയെല്ലാം കനേഡിയൻസ് എന്ന മട്ടിൽ RAF സ്വീകരിച്ചു. ഉദാഹരണത്തിന് 1940 ൽ റോയൽ എയർഫോഴ്സിൽ ചേർന്ന റെഡ് റ്റോബിൻ, ആൻഡി മെംഡോഫ്, വെർണൻ കോഗ് എന്നിവർ...  അവരോടൊപ്പമായിരുന്ന ഒരു ശതകോടീശ്വരന്റെ മകനായ ബില്ലി ഫിസ്ക് ആയിരുന്നു രണ്ടാം ലോകമഹായുദ്ധത്തിൽ കൊല്ലപ്പെടുന്ന ആദ്യത്തെ അമേരിക്കൻ ഫൈറ്റർ പൈലറ്റ്.

1940 മാർച്ച് 12 ന് ഫിൻലണ്ട് റഷ്യയ്ക്ക് മുന്നിൽ കീഴടങ്ങി. മാക്സ് തന്റെ മാതാവിനോട് പറഞ്ഞത് പോലെ ഹാരി തന്റെ കൈവശമുണ്ടായിരുന്ന ഹരിക്കേൻ യുദ്ധവിമാനത്തിൽ അനധികൃതമായി ഫിൻലണ്ടിൽ നിന്നും പുറത്ത് കടന്നു. സ്റ്റോക്ക്‌ഹോമിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു എയറോ ക്ലബ്ബിന്റെ റൺവേയിൽ ലാന്റ് ചെയ്ത അവൻ വിമാനം ഉപേക്ഷിച്ച് നഗരത്തിലെത്തി. ലണ്ടനിലേക്കുള്ള ഫ്ലൈറ്റിന് ടിക്കറ്റ് കരസ്ഥമാക്കിയ അവൻ അധികാരികൾ അറിയുന്നതിന് മുൻപേ സ്റ്റോക്ക്‌ഹോമിൽ നിന്നും പറന്നുയർന്നു കഴിഞ്ഞിരുന്നു.

ലണ്ടനിലെ എയർ മിനിസ്ട്രിയിലാണ് പിന്നെ അവൻ റിപ്പോർട്ട് ചെയ്തത്. അവന്റെ രേഖകളും മെഡലുകളും പരിശോധിച്ച മദ്ധ്യവയസ്സ് പിന്നിട്ട സ്ക്വാഡ്രൺ ലീഡർ പറഞ്ഞു. "വെരി ഇംപ്രസ്സിവ്, ഓൾഡ് ബോയ്... പക്ഷേ, ഒരു പ്രശ്നം... നിങ്ങളൊരു അമേരിക്കക്കാരനാണ്... എന്ന് വച്ചാൽ നിങ്ങൾ കാനഡയിൽ ചെന്ന് റോയൽ കനേഡിയൻ എയർഫോഴ്സിൽ ജോയിൻ ചെയ്യേണ്ടി വരും..."

"നോക്കൂ... ഇരുപത്തിയെട്ട് റഷ്യക്കാരെയാണ് ഞാൻ വെടിവെച്ചിട്ടത്... അതിൽ പന്ത്രണ്ട് പേരെയും വകവരുത്തിയത് ഞാൻ ഹരിക്കേൻ പറപ്പിക്കുമ്പോഴായിരുന്നു... ഐ നോ മൈ സ്റ്റഫ്... യൂ നീഡ് പീപ്പിൾ ലൈക്ക് മീ..."

"ഹരിക്കേൻ...?" സ്ക്വാഡ്രൺ ലീഡർ ഒന്നുകൂടി ഹാരിയുടെ പേപ്പറുകൾ പരിശോധിച്ചു. "ഐ സീ... അവർ നിങ്ങൾക്ക് ഫിന്നിഷ് ഗോൾഡ് ക്രോസ്സ് ഓഫ് വാലർ മെഡൽ സമ്മാനിച്ചിട്ടുണ്ടല്ലേ..."

ഹാരി തന്റെ പോക്കറ്റിൽ നിന്നും ചെറിയ ഒരു ലെതർ ബോക്സ് എടുത്ത് തുറന്നു. ഒന്നാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത് മിലിട്ടറി ക്രോസ്സ് മെഡൽ നേടിയിട്ടുള്ള സ്ക്വാഡ്രൺ ലീഡർ അത് കണ്ട് പറഞ്ഞു. "മെഡൽ നല്ല ഭംഗിയുണ്ടല്ലോ..."

"മെഡലുകൾ എല്ലാം അങ്ങനെ തന്നെയല്ലേ...?" ഹാരി ചോദിച്ചു.

അരികിലുണ്ടായിരുന്ന മറ്റൊരു ഓഫീസർ ഒരു ഫോം അവന്റെ നേർക്ക് നീട്ടി. "ഓൾ റൈറ്റ്... ഈ ഫോം ഒന്ന് പൂരിപ്പിച്ചേക്കൂ... കൺട്രി ഓഫ് ഒറിജിൻ - അമേരിക്ക... പാരമ്പര്യമായി ലഭിച്ച നി‌ങ്ങളുടെ കുടുംബവീട് റഷ്യക്കാരിൽ നിന്നും സംരക്ഷിക്കുവാനായി ഫിൻലണ്ടിലേക്ക് മടങ്ങിച്ചെന്നു... എന്താ, അങ്ങനെയല്ലേ...?"

"എക്സാറ്റ്‌ലി..."

"വെൽ... അങ്ങനെ നിങ്ങൾ ഒരു ഫിൻലണ്ട്‌കാരനാകുന്നു... നിങ്ങളുടെ റെക്കോർഡ്സിൽ അങ്ങനെയാണ് ഞങ്ങൾ രേഖപ്പെടുത്താൻ പോകുന്നത്..." സ്ക്വാഡ്രൺ ലീഡർ ഒന്ന് പുഞ്ചിരിച്ചു. "മണ്ടൻ ക്ലർക്കുമാരെ പറഞ്ഞാൽ മതിയല്ലോ... എപ്പോഴും എന്തെങ്കിലും തെറ്റുകൾ വരുത്തും..."

                                    ***

എസ്സക്സ് ചതുപ്പിന്റെ സമീപം ഈർപ്പം നിറഞ്ഞ വല്ലാത്തൊരിടത്തായിരുന്നു ഓപ്പറേഷണൽ ട്രെയിനിങ്ങ് ഇൻസ്റ്റിറ്റ്യൂട്ട്. വെസ്റ്റ് എന്ന് പേരുള്ള ഒരു വിങ്ങ് കമാൻഡർ ആയിരുന്നു ചീഫ് ഓഫീസർ.  1918 ലെ പോരാട്ടത്തിൽ വച്ച് ഒരു കാൽ മുറിച്ച് മാറ്റപ്പെട്ട അദ്ദേഹം കൃത്രിമക്കാലുമായാണ് നടക്കുന്നത്. പൈലറ്റ് ഓഫീസർ ഹാരി കെൽസോയുടെ ഡോക്യുമെന്റ്സ് പരിശോധിച്ച ശേഷം തലയുയർത്തിയ അദ്ദേഹത്തിന്റെ കണ്ണുകൾ അവന്റെ യൂണിഫോമിൽ വിങ്ങ്സിന് താഴെയുള്ള മെഡൽ റിബ്ബണിൽ പതിഞ്ഞു.

"ഏതൊക്കെയാണ് ഈ മെഡലുകൾ...?"

ഹാരി അവയെക്കുറിച്ച് വിശദീകരിച്ചു.

"അവിടെ എത്ര പേരെ വെടിവെച്ചിട്ടുവെന്നാണ് നിങ്ങൾ പറഞ്ഞത്...?"

"ഇരുപത്തിയെട്ട്..."

"ഹരിക്കേൻ വിമാനങ്ങൾ പറപ്പിക്കുന്നതിൽ നല്ല വൈദഗ്ദ്ധ്യം ഉണ്ടെന്നാണല്ലോ ഈ രേഖകളിൽ കാണുന്നത്...?"

"അതെ... യുദ്ധത്തിന്റെ അവസാന മാസങ്ങൾ ആയപ്പോഴേക്കും ഫിന്നിഷ് എയർഫോഴ്സിന് ഏതാനും ഹരിക്കേൻ വിമാനങ്ങൾ ലഭിച്ചിരുന്നു..."

"ഓൾ റൈറ്റ്... ലെറ്റ്സ് സീ വാട്ട് യൂ കാൻ ഡൂ..."

വെസ്റ്റ് മേശപ്പുറത്തെ ബെൽ അമർത്തി. സ്റ്റേഷൻ വാറന്റ് ഓഫീസർ മുറിയിലേക്ക് എത്തി.

"മിസ്റ്റർ ക്വിഗ്‌ലീ... ഞാൻ ഈ പൈലറ്റ് ഓഫീസറെ ഒന്ന് ടെസ്റ്റ് ചെയ്യാൻ പോകുകയാണ്... എന്റെ വിമാനവും പിന്നെ ഒരു ഹരിക്കേൻ വിമാനവും തയ്യാറാക്കി നിർത്തൂ... ഇരുപത് മിനിറ്റിനുള്ളിൽ വേണം..." വെസ്റ്റ് പറഞ്ഞു.

"ഇപ്പോൾത്തന്നെ ശരിയാക്കാം സർ..."  പ്രത്യേകിച്ച് ഒരു ഭാവമാറ്റവും ഇല്ലാതെ വാറന്റ് ഓഫീസർ പറഞ്ഞു.

സീറ്റിൽ നിന്ന് എഴുന്നേറ്റ വെസ്റ്റ് തന്റെ വാക്കിങ്ങ് സ്റ്റിക്ക് എടുത്തു. "എന്റെ കൃത്രിമക്കാൽ കണ്ട് നിരാശപ്പെടേണ്ട... ഡഗ്ലസ് ബദർ എന്നൊരാളെ എനിക്കറിയാം... ഒരു പ്ലെയ്‌ൻ ക്രാഷിൽ ഇരുകാലുകളും നഷ്ടപ്പെട്ടുവെങ്കിലും ഇപ്പോഴും അദ്ദേഹം വിമാനം പറത്തുന്നു..." വാതിൽ തുറന്നിട്ട് ഒരു നിമിഷം അദ്ദേഹം നിന്നു. "അപകടത്തിൽ പെടുന്നതിന് മുമ്പ് ഫ്ലൈയിങ്ങ് കോർപ്സിൽ ആയിരുന്നപ്പോൾ ഇരുപത്തിരണ്ട് പേരെയാണ് ഞാൻ വെടിവെച്ച് വീഴ്ത്തിയത്... അതുകൊണ്ട് എന്നെ അത്ര മോശക്കാരനായിട്ട് കരുതേണ്ട... ലെറ്റ്സ് സീ ഇഫ് യൂ കാൻ ടേക്ക് മീ..."

ആകാശത്തേക്ക് കണ്ണും നട്ട് ഉദ്വേഗഭരിതരായി മഴയത്ത് നിന്നിരുന്ന കാണികൾക്ക് ഒരിക്കലും മറക്കാനാവാത്തതായിരുന്നു ആ കാഴ്ച. 5000 അടി ഉയരത്തിൽ വെസ്റ്റ് തന്റെ വിമാനത്തിൽ ഹാരി കെൽസോയുടെ പിന്നാലെ കുതിച്ചു. പൊടുന്നനെ മുകളിലേക്കുയർന്ന് വശങ്ങളിലേക്ക് ഒഴിഞ്ഞു മാറി പരസ്പരം തൊട്ടു തൊട്ടില്ല എന്ന മട്ടിൽ അവർ അഭ്യാസപ്രകടനം നടത്തവെ കാണികൾ ഭയം കൊണ്ട് ശ്വാസമടക്കിപ്പിടിച്ച് നിന്നു. വെസ്റ്റിൽ  നിന്നും വിദഗ്ദ്ധമായി ഒഴിഞ്ഞു മാറിയ ഹാരി ഒരു ലൂപ്പ് എടുത്ത് ചുറ്റിക്കറങ്ങി അദ്ദേഹത്തിന്റെ വിമാനത്തിന്റെ തൊട്ടു പിന്നിലെത്തി.

"വെരി നൈസ്..." വെസ്റ്റ് റേഡിയോയിലൂടെ വിളിച്ചു പറഞ്ഞു. ശേഷം, ഇടത്തോട്ട് വെട്ടിച്ച് കരണം മറിഞ്ഞ് ഒഴിഞ്ഞു മാറി വീണ്ടും ഹാരിയുടെ പിന്നിലെത്തി. അത് മനസ്സിലാക്കിയ ഹാരിയാകട്ടെ, ഫ്ലാപ്പുകൾ ഡ്രോപ്പ് ചെയ്ത് പൊടുന്നനെ വിമാനത്തിന്റെ വേഗത കുറച്ചു.

"ഓ മൈ ഗോഡ്...!"  അലറി വിളിച്ചുകൊണ്ട് കൺട്രോൾ കോളത്തിൽ ബലം പിടിച്ച വെസ്റ്റ് മുടിനാരിഴയ്ക്കാണ് കൂട്ടിയിടി ഒഴിവാക്കിയത്‌.

വീണ്ടും വെസ്റ്റിന് തൊട്ടുപിന്നിൽ എത്തിയ ഹാരി റേഡിയോയിലൂടെ വിളിച്ചു പറഞ്ഞു. "ബാങ്ങ്... യൂ ആർ ഡെഡ്..."

അവനിൽ നിന്നും രക്ഷപെടാനായി വെസ്റ്റ് വഴുതി മാറി. എന്നാൽ ഒരു ഹാഫ് ലൂപ്പ് എടുത്ത് മുകളിലേക്കുയർന്ന ഹാരി ഒന്ന് കരണം മറിഞ്ഞ് ഇമ്മെൽമാൻ ട്രിക്ക് പുറത്തെടുത്തു. വെസ്റ്റിന്റെ കോക്ക്പിറ്റിന് അമ്പതടി തൊട്ടു മുകളിൽ പാഞ്ഞെത്തിയ ഹാരി വിളിച്ചു പറഞ്ഞു. "ആന്റ് ബാങ്ങ്... യൂ ആർ ഡെഡ് എഗെയ്‌ൻ സർ..."

ലാന്റ് ചെയ്ത് നടന്നടുക്കുന്ന ഇരുവരെയും കാണികൾ ഹർഷാരവങ്ങളോടെ വരവേറ്റു. വെസ്റ്റിന്റെ പാരച്യൂട്ട് കിറ്റ് വാങ്ങിയ ശേഷം അദ്ദേഹത്തിന് വാക്കിങ്ങ് സ്റ്റിക്ക് കൈമാറവെ ഹാരി കെൽസോയെ ചൂണ്ടി ക്വിഗ്‌ലി ചോദിച്ചു.

"ഹൂ ഇൻ ദി ഹെൽ ഈസ് ഹീ, സർ...?"

"ഓ... ഞാൻ ഫ്ലൈയിങ്ങ് കോർപ്സിൽ ആയിരുന്ന സമയത്ത്‌ കുറെയേറെ മിടുക്കന്മാരുണ്ടായിരുന്നു... അവരെല്ലാം ചേർന്ന് ഒരൊറ്റ മനുഷ്യനായാൽ എങ്ങനെയുണ്ടാവും...? അതാണയാൾ..."

ഓഫീസിലെത്തി ഇരുന്നയുടൻ വെസ്റ്റ് ഒരു ഫോം എടുത്ത് പെട്ടെന്ന് പൂരിപ്പിച്ചു. "ഫ്രാൻസിലുള്ള 607 സ്ക്വാഡ്രണിലേക്ക് ഇമ്മീഡിയറ്റ് പോസ്റ്റിങ്ങ് തരികയാണ് ഞാൻ..‌. ഗ്ലേഡിയേറ്റർ വിമാനങ്ങളിൽ നിന്ന് ഈ അടുത്തയിടെയാണ് അവർ ഹരിക്കേനിലേക്ക് മാറിയത്... നിങ്ങളെ അവർക്കവിടെ ആവശ്യം വരും..."

"ഫിൻലണ്ടിൽ വച്ച് ഗ്ലേഡിയേറ്ററുകളും ഞാൻ പറപ്പിച്ചിട്ടുണ്ട് സർ... മഞ്ഞ് പൊഴിയുന്ന സമയത്ത് അതിന്റെ കോക്ക്പിറ്റിൽ എന്തൊരു തണുപ്പായിരുന്നു...!"

ഡ്രോയർ തുറന്ന് വെസ്റ്റ് ഒരു ബോട്ട്‌ൽ ബ്രാണ്ടിയും രണ്ട് ഗ്ലാസ്സുകളും എടുത്തു. ഗ്ലാസ്സിലേക്ക് മദ്യം പകരവെ അദ്ദേഹം പറഞ്ഞു. "കെൽസോ... ഈ പേര് ഇവിടെ അത്ര സുപരിചിതമല്ല... നിങ്ങൾ എന്തായാലും ഫിൻലണ്ടുകാരനല്ലെന്നുറപ്പാണ്... ഫ്ലൈയിങ്ങ് കോർപ്സിൽ ആയിരുന്ന സമയത്ത് കെൽസോ എന്നൊരു അമേരിക്കക്കാരനെ എനിക്ക് പരിചയമുണ്ടായിരുന്നു..."

"മൈ ഫാദർ, സർ..."

"ഗുഡ് ഗോഡ്... അദ്ദേഹം എന്തു ചെയ്യുന്നു ഇപ്പോൾ...?"

"അദ്ദേഹം ഇപ്പോഴില്ല... ഏതാനും വർഷം മുമ്പുണ്ടായ ഒരു കാർ ആക്സിഡന്റിൽ കൊല്ലപ്പെട്ടു..."

"ഐ സീ... പറക്കുമ്പോൾ അദ്ദേഹം ഒരു കരടിക്കുട്ടനെയും കൂടെ കൊണ്ടു പോകാറുണ്ടായിരുന്നില്ലേ...?"

"ശരിയാണ് സർ... ടർക്വിൻ..."  അഭ്യാസ പ്രകടനത്തിനിടയിലും ഹാരി തന്നോടൊപ്പം കൊണ്ടുപോയിരുന്ന ആ ബാഗ് തുറന്ന് ടർക്വിനെ പുറത്തെടുത്ത് മേശപ്പുറത്ത് വച്ചു.

വെസ്റ്റിന്റെ മുഖം ആർദ്രമായി. "വെൽ... ഹലോ ഓൾഡ് ലാഡ്... നൈസ് റ്റു സീ യൂ എഗെയ്‌ൻ..." അദ്ദേഹം ഗ്ലാസ് ഉയർത്തി. "നിങ്ങളുടെ പിതാവിനും നിങ്ങൾക്കും പിന്നെ ലോകത്ത് എല്ലായിടത്തുമുള്ള ധീരവൈമാനികർക്കും വേണ്ടി..."

"ഒപ്പം എന്റെ ഇരട്ട സഹോദരനും വേണ്ടി, സർ..."

വെസ്റ്റ് പുരികം ചുളിച്ചു. "അയാളും പൈലറ്റാണോ...?"

"ലുഫ്ത്‌വാഫിൽ ഓബർലെഫ്റ്റ്നന്റാണ് സർ..."

"അങ്ങനെയാണോ...? എങ്കിൽ എനിക്ക് പറയാനുള്ളത് ഇത്ര മാത്രമാണ്, പൈലറ്റ് ഓഫീസർ... യൂ ആർ ഇൻ ഫോർ എ വെരി ഇ‌ന്ററസ്റ്റിങ്ങ് വാർ..." വെസ്റ്റ് തന്റെ ഗ്ലാസ് ഒറ്റയടിക്ക് കാലിയാക്കി.


(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

28 comments:

  1. "യൂ ആർ ഇൻ ഫോർ എ വെരി ഇ‌ന്ററസ്റ്റിങ്ങ് വാർ..."

    ഹാ… ഒരു ട്രെയിലർ കണ്ടത് പോലെ.. ഇനി യഥാർത്ഥ ‘സിനിമ’യ്ക്കായി കാത്തിരിക്കാം..

    ReplyDelete
    Replies
    1. “ജിമ്മി ജോൺ ജിദ്ദയിലുള്ള തന്റെ ഓഫീസിലെ കസേരയിലിരുന്ന് കോഫി കുടിച്ചുകൊണ്ടിരിക്കുമ്പോഴാണ് തേങ്ങയടിക്കാനുള്ള അറിയിപ്പ് എത്തിയത്.”

      Delete
    2. ഹും ഞാനും വന്നിരുന്നു ഇവിടെ ആദ്യം. 11 & 12 episodeൽ. ഇന്നും എത്തിയതായിരുന്നു. അപ്പോളാണ്‌ ഒരു കോൾ. ജസ്റ്റ്‌ മിസ്സ്ഡ്‌.😀😃😃

      Delete
    3. ഹേന്ത്! ജിമ്മിച്ചൻ ചായയടിച്ചു കൊണ്ട് നിന്നപ്പോഴോ!!!

      Delete
    4. അത് ശരി... അപ്പോൾ ജിമ്മനും സുകന്യാജിയും കൂടി ഹാരിയും വെസ്റ്റും കളിക്കുകയായിരുന്നു അല്ലേ...? രണ്ടു പേരും മോശമല്ല... രണ്ടുപേരെയും ഇമ്മീഡിയറ്റ് പോസ്റ്റിങ്ങ് നൽകി യുദ്ധ നിര യിലേക്ക് അയയ്ക്കുന്നു... :)

      Delete
  2. അതെ. ത്രില്ലിംഗ്‌ ഇ‌ന്ററസ്റ്റിങ്ങ്

    ReplyDelete
  3. ഒരു air show കണ്ട പ്രതീതി.

    ReplyDelete
  4. തകർപ്പൻ... നേരിൽ കാണും പോലെ

    ReplyDelete
    Replies
    1. ഇഷ്ടായീല്ലേ ശ്രീ...? സന്തോഷായി...

      Delete
  5. Replies
    1. കുട്ടിക്ക് മലയാളം തീരെ അറിയില്ല്യാന്ന് തോന്നുന്നു..

      Delete
    2. കാനഡയിൽ എത്തിയിട്ട് പോലും ഞാൻ സായിപ്പായില്ല... വിനുവേട്ടൻ എഴുതിയത് വായിച്ചപ്പോഴാണ് ഞാൻ വടക്കേ അമേരിക്കകാരിയായത് ജിമ്മിച്ചാ :)ഡ്യൂപ്ലിക്കേറ്റ് ആയത് കൊണ്ട് wow എന്ന്‌ പറഞ്ഞു കൈയടിച്ച്, ബാക്കി പറഞ്ഞില്ല!!!

      Delete
    3. എവിടെ... എവിടെ...? ജിമ്മിച്ചൻ എവിടെ...? :)

      Delete
  6. ഒരു സാമ്പിൾ അഭ്യാസം, വരാൻ പോകുന്ന വലിയ അഭ്യാസങ്ങളുടെ മുന്നൊരുക്കംപോലെ. ഇരട്ട സഹോദരങ്ങളുടെ അഭ്യാസം എന്നാണാവൊ ...
    ആശംസകൾ...

    ജിദ്ദയിൽ മ്ടെ ജിദ്ധിച്ചന് ചായയടിയാണ് ജോലിയെന്ന് തുറന്നു പറയാൻ ഒരു മടിയുമില്ലാത്ത സത്യസന്ധനാണ്. ഇത്തരം നല്ല മനുഷ്യർ ഇപ്പോഴുമുള്ളത് മ്ടെ നാടിന്റെ ഐശ്വര്യം...!.

    ReplyDelete
    Replies
    1. അതൊക്കെ സസ്പെൻസാണ് അശോകേട്ടാ...

      ഇത്തവണ എല്ലാവരും കൂടി ജിമ്മന്റെ പുറത്തേക്കാണല്ലോ... ഹഹഹ...

      Delete
  7. അങ്ങനെ എല്ലാവരും കാത്തിരിക്കുന്ന നേർക്കുനേർ പോരാട്ടത്തിലേക്കുള്ള ദൂരം കുറഞ്ഞുവരുന്നു..

    ജാക്കേട്ടനു അദ്ദേഹത്തിന്റെ നാസി വിരോധം കഥയുടെ ഇടയിൽ തള്ളിക്കേറ്റിയില്ലേൽ ഒരു സമാധാനവുമില്ല.

    ReplyDelete
    Replies
    1. അതെ... ജർമ്മൻ നായക കഥാപാത്രങ്ങളെക്കൊണ്ട് നാസി വിരോധം പറയിക്കുക... ഹിഡൻ അജണ്ട... :)

      Delete
  8. ജീവൻ പണയംവെച്ചുകൊണ്ടുള്ള അഭ്യാസ പ്രകടനം...ആശംസകൾ

    ReplyDelete
    Replies
    1. തന്റെ കഴിവ് തെളിയിക്കേണ്ടത് ഹാരിയുടെ ആവശ്യമായിപ്പോയില്ലേ തങ്കപ്പേട്ടാ...

      Delete
  9. അങ്ങിനെ അഭ്യാസവും കണ്ടു ...

    ReplyDelete
  10. ഇവിടെ ഞാനൊരു കമന്റ് ഇട്ടിരുന്നത് ആണ്... പക്ഷെ കാണുന്നില്ല... വായന സാവകാശമാണ്........ അടുത്തത് എന്താന്ന് നോക്കട്ടെ...

    ReplyDelete
    Replies
    1. ങ്ഹെ...! ഗീതാജിയുടെ കമന്റിന് എന്ത് സംഭവിച്ചു...?!

      Delete
  11. ആഹാ..അടിപൊളി.ത്രില്ലിംഗ്‌.

    ReplyDelete