1997
ഇംഗ്ലീഷ് ചാനൽ
വലതുഭാഗത്തെ എൻജിൻ പ്രവർത്തനരഹിതമായതോടെ എനിക്ക് മനസ്സിലായി, ഞങ്ങളുടെ കാര്യം പ്രശ്നത്തിലാണെന്ന്. ഈ യാത്രയുടെ ആരംഭം തന്നെ
അത്ര ശുഭകരമായിരുന്നില്ല എന്ന് വേണം പറയാൻ.
ചാനൽ ഐലന്റ്സിലെ ജെഴ്സിയിൽ ഉള്ള ഞങ്ങളുടെ വസതിയിൽ ഏതാനും ദിവസങ്ങൾ ചെലവഴിക്കുവാനായി എന്റെ പത്നി ഡെനിസ് എത്തിയ സമയത്താണ് എനിക്ക് ആ ഫോൺ സന്ദേശം ലഭിക്കുന്നത്. ഒരു പ്രമുഖ
ഹോളിവുഡ് ചലച്ചിത്ര നിർമ്മാതാവിന് എന്റെ ഒരു പുസ്തകം സിനിമയാക്കുവാൻ അതിയായ താല്പര്യമുണ്ടത്രെ. എന്ന് വച്ചാൽ
എത്രയും പെട്ടെന്ന് ഇംഗ്ലണ്ടിൽ ചിചെസ്റ്ററിലെ ഞങ്ങളുടെ വീട്ടിൽ തിരിച്ചെത്തേണ്ടിയിരിക്കുന്നു എന്ന് സാരം. പതിവ് പോലെ എയർ ടാക്സി കമ്പനിയിൽ ഫോൺ ചെയ്ത്
ഞാൻ
അന്വേഷിച്ചുവെങ്കിലും വിമാനങ്ങളൊന്നും തന്നെ ഒഴിവില്ല എന്ന മറുപടിയാണ് ലഭിച്ചത്. എങ്കിലും തങ്ങളാൽ കഴിയുന്ന സഹായം ചെയ്തുതരാമെന്ന് അവർ ഉറപ്പ് നൽകി. അല്പസമയത്തിന് ശേഷം, ബ്രിട്ടനിയുടെ തീരത്തെ ഗ്രാൻവിൽ എയർബേസിൽ കിടക്കുന്ന ഒരു സെസ്ന-310 വിമാനവും ഡ്യൂപോണ്ട് എന്നൊരു പൈലറ്റിനെയും ഏർപ്പാടാക്കി തരാമെന്ന് പറഞ്ഞ് അവരുടെ കോൾ വന്നു.
മറ്റ് മാർഗ്ഗങ്ങളൊന്നും ഇല്ലാതിരുന്നതിനാൽ ആ വാഗ്ദാനം സ്വീകരിക്കുകയേ വഴിയുണ്ടായിരുന്നുള്ളൂ. മാത്രവുമല്ല, അനുനിമിഷം മോശമായിക്കൊണ്ടിരുന്ന കാലാവസ്ഥയും എത്രയും പെട്ടെന്ന് ചാനൽ ഐലന്റ്സിൽ നിന്നും പുറത്ത് കടക്കുവാൻ ഞങ്ങളെ നിർബന്ധിച്ചു. പൈലറ്റിന്റെ പിന്നിലുള്ള സീറ്റായിരുന്നു ഞാൻ തെരഞ്ഞെടുത്തത്. ഡ്യൂവൽ കൺട്രോൾ സിസ്റ്റമുള്ള വിമാനം ആയിരുന്നു അത്. പരിചയ സമ്പന്നയായ ഒരു പൈലറ്റ് എന്ന നിലയിൽ
എന്റെ ഭാര്യ, പൈലറ്റിനോടൊപ്പം വലതുവശത്തുള്ള സീറ്റാണ് തെരഞ്ഞെടുത്തത്. അതിന് ഏതായാലും ദൈവത്തിന് നന്ദി...
നിമിഷ നേരം കൊണ്ട് കനത്ത മൂടൽമഞ്ഞ് പരന്ന് എല്ലാം അദൃശ്യമാക്കും വിധമുള്ള കാലാവസ്ഥയാണ് പൊതുവേ ഇംഗ്ലീഷ് ചാനലിനും ചാനൽ ഐലന്റ്സിനും മുകളിൽ. അന്ന് രാവിലെ സംഭവിച്ചതും അതു തന്നെയായിരുന്നു. ജെഴ്സിയിൽ നിന്നുമുള്ള ടേക്ക് ഓഫ് സാധാരണ
ഗതിയിലായിരുന്നു. പക്ഷേ, പത്ത് മിനിറ്റ് കഴിഞ്ഞതോടെ സ്ഥിതിഗതികൾ മാറി മറിഞ്ഞു.. കനത്ത മൂടൽമഞ്ഞ് ദ്വീപിനെ വിഴുങ്ങി. ഫ്രഞ്ച് തീരം മാത്രമല്ല, ഗ്വെൺസേയും ആ പുകമറയിൽ അപ്രത്യക്ഷമായി.
ഇംഗ്ലണ്ടിന്റെ തെക്കൻ തീരത്തെ സൗതാംപ്ടൺ ലക്ഷ്യമാക്കി ഞങ്ങൾ നീങ്ങി. ഞങ്ങളുടെ പൈലറ്റ് ഡ്യൂപോണ്ടിനെ കണ്ടാൽ ഏതാണ്ട് അറുപതിനോട് അടുത്ത് പ്രായം തോന്നിക്കുമായിരുന്നു. നരച്ച മുടിയോടു കൂടിയ ഒരു സ്ഥൂലഗാത്രൻ. ഭാര്യയുടെ പിന്നിലെ സീറ്റിൽ ഇരിക്കുന്ന ഞാൻ അയാളുടെ
പ്രവൃത്തികൾ വീക്ഷിച്ചുകൊണ്ടിരുന്നു. അയാളുടെ മുഖത്ത് വിയർപ്പിന്റെ ഒരു നേർത്ത ആവരണം
കാണാനുണ്ട്.
ഹെഡ്ഫോൺ ധരിച്ചിരുന്ന ഡെനിസ് നീട്ടിയ സ്പെയർ ഹെഡ്ഫോൺ ഞാൻ ചെവിയിൽ വച്ചു. പൈലറ്റ് എയർട്രാഫിക്ക് കൺട്രോളുമായി ബന്ധം പുലർത്തിക്കൊണ്ടിരുന്ന സമയത്ത് അവളായിരുന്നു വിമാനം നിയന്ത്രിച്ചിരുന്നത്. ഡ്യൂപോണ്ട് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതും അവൾ എന്റെ നേർക്ക്
തിരിഞ്ഞു.
“അയ്യായിരം അടി ഉയരത്തിലാണ് നമ്മൾ ഇപ്പോൾ...
കനത്ത മൂടൽമഞ്ഞാണ് താഴെ... സൗതാംപ്ടൺ എയർഫീൽഡ് കാണുവാനേ സാധിക്കുന്നില്ല... കിഴക്കൻ തീരത്തെ എല്ലാ എയർഫീൽഡുകളുടെ സ്ഥിതിയും ഇത് തന്നെയാണ്... ബോൺമൗത്ത് എയർഫീൽഡിൽ ഇറങ്ങുവാനാണ് ഇപ്പോൾ ശ്രമിക്കുന്നത്... വിജയിക്കുമോ എന്നറിയില്ല...” അവൾ പറഞ്ഞു.
ബെൽഫാസ്റ്റിലെ ബാല്യകാലമാണ് പെട്ടെന്ന് എനിക്കോർമ്മ വന്നത്. IRA യുടെ ബോംബിങ്ങിൽ നിന്നും പലപ്പോഴും ഞാൻ രക്ഷപെട്ടിരുന്നത് ഭാഗ്യം കൊണ്ട് മാത്രമായിരുന്നു. പിന്നീട് ആർമിയിൽ സേവനം അനുഷ്ഠിക്കുമ്പോൾ നേരിട്ട
അപകടങ്ങൾ... വരുന്നത് പോലെ വരട്ടെ എന്ന ചിന്തയോടെ എല്ലാത്തിനെയും നേരിടുവാനുള്ള മനോധൈര്യം സ്വായത്തമായത് ആ കാലഘട്ടത്തിലായിരുന്നു. എൻജിനുകളുടെ മുരൾച്ചയിലും എന്റെ ഭാര്യയുടെ കഴിവിൽ പൂർണ്ണ വിശ്വാസം അർപ്പിച്ചുകൊണ്ട് ഞാൻ പുഞ്ചിരിച്ചു. ബാർ ബോക്സിനുള്ളിൽ നിന്നും
ഷാംപെയ്ൻ ബോട്ട്ൽ എടുത്ത് ഞാൻ പ്ലാസ്റ്റിക്
ഗ്ലാസിലേക്ക് അല്പം പകർന്നു. സംഭവിക്കുന്നതെല്ലാം നല്ലതിന് എന്ന ചിന്താഗതിക്കാരനായിരുന്നു ഞാൻ. പക്ഷേ, ഇത്തവണ സംഭവിച്ചത് നേരെ വിപരീതമായിരുന്നു.
കൃത്യമായി പറഞ്ഞാൽ ആ നിമിഷമായിരുന്നു വലതുഭാഗത്തെ എൻജിൻ നിശ്ചലമായത്. ഹൃദയം
നിലച്ച് പോകുന്ന നിമിഷം... എൻജിൻ പുറംതള്ളിയ കറുത്ത പുകയുടെ പ്രവാഹം നിമിഷങ്ങൾക്കകം അലിഞ്ഞ്
അപ്രത്യക്ഷമായി.
കൺട്രോൾ പാനലുമായി ഗുസ്തി പിടിച്ചുകൊണ്ടിരുന്ന ഡ്യൂപോണ്ട് പല അഡ്ജസ്റ്റുമെന്റുകളും
നടത്തി നോക്കിയെങ്കിലും അവയൊന്നും ഫലം കാണുകയുണ്ടായില്ല. വിമാനം പതുക്കെ താഴോട്ട് ഗ്ലൈഡ്
ചെയ്യുവാൻ തുടങ്ങിയിരുന്നു. അതിന്റെ പരിഭ്രമത്തിൽ
അയാൾ ബോൺമൗത്തിലെ കൺട്രോൾ ടവറുമായി ഫ്രഞ്ച് ഭാഷയിൽ എന്തൊക്കെയോ വിളിച്ചു പറയുവാൻ തുടങ്ങി. എന്നാൽ പെട്ടെന്ന്
തന്നെ എന്റെ ഭാര്യ അയാളുടെ നേർക്ക് കൈ ഉയർത്തിയിട്ട് മൈക്ക് സെറ്റ് വാങ്ങി തികഞ്ഞ ശാന്തതയോടെ
സംസാരിക്കുവാൻ ആരംഭിച്ചു.
“ഒരു മണിക്കൂർ കൂടി പറക്കുവാനുള്ള ഇന്ധനം ഉണ്ടെന്നാണ് തോന്നുന്നത്...” അവൾ റിപ്പോർട്ട് ചെയ്തു. “ഡൂ യൂ ഹാവ് എനി സജഷൻ...?”
എയർ ട്രാഫിക്ക് കൺട്രോളിൽ ആ സമയം ഒരു വനിത ആയിരുന്നു ഇരുന്നിരുന്നത്. അവരുടെ സ്വരവും തികച്ചും
ശാന്തമായിരുന്നു.
“ഉറപ്പൊന്നും പറയാൻ കഴിയില്ല... കോൺവാൾ ആയിരിക്കും
കൂടുതൽ അഭികാമ്യം എന്ന് തോന്നുന്നു... കാരണം, അത് പൂർണ്ണമായും അടച്ചിട്ടില്ല... ലിസാർഡ് പോയിന്റ്
തീരത്ത് കോൾഡ് ഹാർബർ എന്നൊരു ചെറിയൊരു മത്സ്യബന്ധന തുറമുഖമുണ്ട്... അതിന് സമീപത്തായി
റോയൽ എയർഫോഴ്സ് രണ്ടാം ലോകമഹായുദ്ധ കാലത്ത് ഉപയോഗിച്ചിരുന്ന ഒരു എയർസ്ട്രിപ്പുണ്ട്... വർഷങ്ങളായി ഉപയോഗത്തിൽ
ഇല്ലാത്തതാണെങ്കിലും നിങ്ങൾക്കത് പ്രയോജനപ്പെട്ടേക്കും... നിങ്ങളുടെ ഡീറ്റെയ്ൽസ് എല്ലാ റെസ്ക്യൂ
സർവീസുകൾക്കും ഇപ്പോൾത്തന്നെ ഞാൻ കൈമാറുകയാണ്... ഗുഡ് ലക്ക്...”
***
അടുത്ത ഇരുപത് മിനിറ്റ് നേരത്തേക്ക് ഞങ്ങൾ 3000 അടി ഉയരത്തിലായിരുന്നു
പറന്നു കൊണ്ടിരുന്നത്. ഇടയ്ക്കിടെ മുറിഞ്ഞു കൊണ്ടിരിക്കുന്നതിനാൽ റേഡിയോ സന്ദേശങ്ങൾ
മിക്കപ്പോഴും ചിന്താക്കുഴപ്പം ഉണ്ടാക്കുന്നതായിരുന്നു. മൂടൽമഞ്ഞിനാൽ ചുറ്റപ്പെട്ട്
ബുദ്ധിമുട്ടുന്നതിനിടയിലാണ് പൊടുന്നനെ ശക്തിയായ മഴ ആരംഭിച്ചത്. ഡ്യൂപോണ്ട് അങ്ങേയറ്റം
പരിഭ്രാന്തനായിക്കഴിഞ്ഞിരുന്നു. അയാളുടെ മുഖത്തെ വിയർപ്പ് തുള്ളികൾ ഇപ്പോൾ വളരെ വ്യക്തമായി കാണാനാകുന്നുണ്ട്. വളരെ കുറച്ച് മാത്രമേ
അയാൾ റേഡിയോയിലൂടെ സംസാരിക്കുന്നുണ്ടായിരുന്നുള്ളൂ. അതും ഫ്രഞ്ച് ഭാഷയിൽ. റേഡിയോയുടെ കൺട്രോൾ
വീണ്ടും ഡെനിസ് ഏറ്റെടുത്തു. പലയിടത്തു നിന്നും വരുന്ന സന്ദേശങ്ങളും ഇരമ്പലും എല്ലാം ചേർന്ന്
അവ്യക്തമായിരുന്നു അവയെല്ലാം. പെട്ടെന്നാണ് ഇടിമിന്നലോടു കൂടിയ കാറ്റ് വീശുവാനാരംഭിച്ചത്. കാറ്റ് പിടിച്ചതോടെ
വിമാനത്തിന് ഒരു വിറയൽ അനുഭവപ്പെടുന്നത് പോലെ തോന്നി.
തികഞ്ഞ ആത്മസംയമനത്തോടെ ഡെനിസ് ഞങ്ങളുടെ വിശദവിവരങ്ങൾ കൺട്രോൾ ടവറിലേക്ക് കൈമാറി. “പോസിബ്ൾ മെയ് ഡേ... അറ്റെംപ്റ്റിങ്ങ്
എ ലാന്റിങ്ങ് അറ്റ് എയർസ്ട്രിപ്പ് അറ്റ് കോൾഡ് ഹാർബർ...”
പെട്ടെന്നാണ് റേഡിയോയിലെ ഇരമ്പൽ നിന്നതും വ്യക്തവും സ്ഫുടവുമായ ആ സന്ദേശം ശ്രവിച്ചതും. “ദിസ് ഈസ് റോയൽ നാഷണൽ
ലൈഫ്ബോട്ട് ഇൻസ്റ്റിറ്റ്യൂഷൻ, കോൾഡ് ഹാർബർ, സെക്ക് ആക്ലന്റ് സ്പീക്കിങ്ങ്... നോ വേ യൂ ആർ ഗോയിങ്ങ്
റ്റു ലാന്റ് ഹിയർ, ഗേൾ... കനത്ത മൂടൽമഞ്ഞാണ്... കൺമുന്നിലുള്ള സ്വന്തം
കൈ പോലും എനിക്ക് കാണാൻ പറ്റുന്നില്ല...”
ഡ്യൂപോണ്ടിനെ സംബന്ധിച്ചിടത്തോളം അവസാനത്തെ കച്ചിത്തുരുമ്പായിരുന്നു അത്. പെട്ടെന്ന് ഒരു ഞരക്കത്തോടെ അദ്ദേഹത്തിന്റെ ശരീരമാസകലം വിറച്ചു. പിന്നെ തല ഒരു വശത്തേക്ക് ചരിഞ്ഞ് അയാൾ അബോധാവസ്ഥയിലായി. വിമാനം പൊടുന്നനെ ഒന്നുലഞ്ഞ് താഴോട്ടിറങ്ങി. എന്നാൽ തക്ക സമയത്ത് തന്നെ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത ഡെനിസ് സാവധാനം ആൾടിറ്റ്യൂഡ് ലെവൽ ചെയ്തു. അല്പം മുന്നോട്ടാഞ്ഞ് ഞാൻ അയാളുടെ കഴുത്തിലെ നാഡിമിടിപ്പ് പരിശോധിച്ചു.
“പൾസ് ഉണ്ട്... പക്ഷേ, വളരെ ദുർബലമാണ്... ഹാർട്ട് അട്ടാക്ക്
ആണെന്ന് തോന്നുന്നു...”
ഡെനിസിന്റെ ദേഹത്തേക്ക് മറിഞ്ഞു വീഴുവാൻ ഭാവിച്ച അയാളെ താങ്ങി പതുക്കെ ഞാൻ നേരെയിരുത്തി. തികഞ്ഞ ശാന്തതയോടെ
അവൾ എന്നോട് പറഞ്ഞു. “അയാളുടെ സീറ്റിന്റെ അടിയിൽ ലൈഫ് ജാക്കറ്റ് ഉണ്ടാവും... അതെടുത്ത് അയാളെ ധരിപ്പിക്കൂ... പിന്നെ നിങ്ങളും ലൈഫ്
ജാക്കറ്റ് അണിഞ്ഞോളൂ...”
വിമാനം ഓട്ടോമാറ്റിക്ക് മോഡിൽ ഇട്ടിട്ട് അവൾ സീറ്റിനടിയിൽ നിന്നും തന്റെ ലൈഫ് ജാക്കറ്റ്
എടുത്ത് ധരിച്ചു. ഞാനാകട്ടെ, ഡ്യൂപോണ്ടിനെ ലൈഫ് ജാക്കറ്റ് അണിയിക്കുവാൻ കുറച്ച് പാട് പെടുക
തന്നെ ചെയ്തു. ശേഷം എന്റെ ജാക്കറ്റും ധരിച്ചു.
“അപ്പോൾ നാം വെള്ളം കുടിക്കുവാൻ തന്നെ പോകുകയാണെന്ന് ഉറപ്പിച്ചോ...?” ഞാൻ ചോദിച്ചു.
“വേറെ മാർഗ്ഗമൊന്നും ഉണ്ടെന്ന് തോന്നുന്നില്ല...” വിമാനം വീണ്ടും മാനുവൽ
കൺട്രോളിലേക്ക് മാറ്റിക്കൊണ്ട് അവൾ പറഞ്ഞു.
“പക്ഷേ, ഇത് മാർച്ച് മാസമാണല്ലോ... സഹിക്കാൻ പറ്റാത്ത
അത്ര തണുപ്പായിരിക്കും കടൽ വെള്ളത്തിന്...” സ്വതവേയുള്ള ദുഃസ്വഭാവമായ വായാടിത്തരം അടക്കി
വയ്ക്കുവാൻ എനിക്കായില്ല.
“ജസ്റ്റ് ഷട്ടപ്പ്...! ദിസ് ഈസ് ബിസിനസ്...” വിമാനം താഴ്ന്നു കൊണ്ടിരിക്കവെ
പരുഷ സ്വരത്തിൽ പറഞ്ഞിട്ട് അവൾ മൈക്ക് എടുത്തു. “RNLI, കോൾഡ് ഹാർബർ... കടലിൽ ഇറങ്ങുവാൻ ഞങ്ങൾ
നിർബ്ബന്ധിതരായിരിക്കുകയാണ്... പൈലറ്റാണെങ്കിൽ ഒരു ഹാർട്ട് അറ്റാക്ക് വന്ന് അബോധാവസ്ഥയിലുമാണ്...”
കനമുള്ള ആ സ്വരം വീണ്ടും റേഡിയോയിൽ എത്തി. “ഡൂ യൂ നോ വാട്ട് യൂ ആർ ഡൂയിങ്ങ്, ഗേൾ...?”
“ഓ, യെസ്... പിന്നെ, ഒരു പാസഞ്ചറും കൂടിയുണ്ട് വിമാനത്തിൽ...”
“ഞാൻ റോയൽ നേവി എയർ സീ റെസ്ക്യൂ വിഭാഗത്തിന് വിവരം കൈമാറിയിട്ടുണ്ട്... പക്ഷേ, ഈ നശിച്ച കാലാവസ്ഥയിൽ
അവർക്ക് എത്രത്തോളം നിങ്ങളെ സഹായിക്കാനാവുമെന്ന് എനിക്കറിയില്ല... കോൾഡ് ഹാർബറിലെ ലൈഫ്
ബോട്ട് ഇപ്പോൾത്തന്നെ കടലിലാണ്... അതിൽ നിന്നുമാണ് ഞാൻ സംസാരിക്കുന്നത്... നിങ്ങളുടെ ഇപ്പോഴത്തെ
സ്ഥാനം കഴിയുന്നിടത്തോളം കൃത്യമായി അറിയിക്കൂ...”
ഭാഗ്യവശാൽ, സാറ്റലൈറ്റുമായി ലിങ്ക്
ചെയ്തിട്ടുള്ള ഒരു GPS സിസ്റ്റം വിമാനത്തിൽ ഘടിപ്പിച്ചിട്ടുണ്ടായിരുന്നു. അത് നോക്കി അവൾ ഞങ്ങളുടെ
സ്ഥാനം അദ്ദേഹത്തെ അറിയിച്ചു.
“ഞങ്ങൾ നേരെ താഴോട്ട് വരികയാണ്...” അടുത്ത നിമിഷം അവൾ
പറഞ്ഞു.
“മൈ ഗോഡ്...! യൂ ഹാവ് ഗോട്ട് ഗട്ട്സ്, ഗേൾ... ഞങ്ങൾ ഇവിടെത്തന്നെയുണ്ടാകും... ഒട്ടും ഭയപ്പെടേണ്ട...” അദ്ദേഹം ധൈര്യം പകർന്നു.
വിമാനം പറത്തുമ്പോൾ ഉണ്ടാകാറുള്ള മിക്ക അനുഭവങ്ങളും ഭാര്യ എന്നോട് പങ്ക് വയ്ക്കാറുണ്ട്. അതുകൊണ്ട് തന്നെ ഒരു
ഫിക്സഡ് വിങ്ങ് ലൈറ്റ് ട്വിൻ എയർക്രാഫ്റ്റ് കടലിൽ ഇറക്കുമ്പോൾ ഉണ്ടാകാൻ സാദ്ധ്യതയുള്ള
പ്രശ്നങ്ങളെക്കുറിച്ച് ഞാൻ ബോധവാനായിരുന്നു. ലാന്റിങ്ങ് ഗിയർ റിലീസ് ചെയ്യാതെ
ഫുൾ ഫ്ലാപ്പിൽ മിതമായ പവറിൽ വേണം ജലനിരപ്പിനെ സമീപിക്കുവാൻ. എന്നാൽ ഇവിടുത്തെ
മുഖ്യ പ്രശ്നം ഒരു എൻജിൻ പ്രവർത്തിക്കുന്നില്ല എന്നതാണ്.
മിതമായ കാറ്റും ചെറു തിരകളുമാണെങ്കിൽ കാറ്റിനെതിരെ ഇറങ്ങുക... ശക്തിയായ കാറ്റും
വലിയ തിരമാലകളുമാണെങ്കിൽ തിരകളുടെ മുകൾഭാഗത്തിന് സമാന്തരമായി ഇറങ്ങുക... എന്നാൽ താഴെ ഞങ്ങളെ
കാത്തിരിക്കുന്നത് എന്താണെന്ന് ഒരു പിടിയുമുണ്ടായിരുന്നില്ല. ഒന്നും തന്നെ കാണുവാൻ
സാധിക്കാത്ത അവസ്ഥ.
ഡെനിസ് വിമാനത്തിന്റെ വേഗത കുറച്ചുകൊണ്ടിരുന്നു. താഴ്ന്നുകൊണ്ടിരിക്കവെ വിമാനത്തിന്റെ
ആൾട്ടിമീറ്റർ ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ആയിരം അടി... അഞ്ഞൂറ് അടി... ഇല്ല... താഴെ ഒന്നും തന്നെ
കാണാൻ പറ്റുന്നില്ല... മുന്നൂറ് അടി... ഇരുനൂറ്... നൂറ്... മഞ്ഞിനിടയിലൂടെ താഴെ
അതാ കടൽ തെളിയുന്നു... ചെറു തിരമാലകൾ... കാറ്റിനെതിരെ നീങ്ങി അവൾ വിമാനത്തിന്റെ വേഗത വീണ്ടും
കുറച്ചു.
ഞെട്ടിപ്പിക്കല്‍സ് ആണല്ലോ
ReplyDeleteതീർച്ചയായും ഉണ്ടാപ്രീ...
DeleteAll the best..! :)
ReplyDeleteനന്ദി സുനിൽ...
Deleteഅമ്പമ്പോ...
ReplyDeleteതുടക്കം കിടുക്കി..
ജാക്കേട്ടനും വിനുവേട്ടനും സുസ്വാഗതം.
ജാക്കേട്ടൻ ഇത്തവണ വെള്ളം കുടിക്കും ജിം... കടലിലാണ് ലാന്റ് ചെയ്യാൻ പോകുന്നത്...
Deleteതുടക്കം തന്നെ ശ്വാസം മുട്ടിക്കുകയാണല്ലൊ. ഇവിടന്നങ്ങോട്ട് ആരും ശ്വാസം വിടണ്ടാല്ലെ....
ReplyDeleteഅതെ... അടുത്ത ലക്കം വരെ പിടിച്ചു വച്ചോളൂ അശോകേട്ടാ...
Deleteതുടക്കം കലക്കി.
ReplyDeleteജാക്കേട്ടൻ എന്നും സസ്പെൻസിലാണല്ലോ തുടങ്ങാറുള്ളത്...
DeleteWow...
ReplyDeleteത്രില്ലടിച്ചോ?
Deleteവിമാനം പറത്തൽ ഏറ്റെടുത്ത് ഡെനിസ്. ഉദ്വേഗഭരിതം ആദ്യം തന്നെ. ആ വിമാനത്തിൽ ഇരിക്കുന്ന പ്രതീതി
ReplyDeleteവളരെ സന്തോഷം, സുകന്യാജീ...
Deleteനന്നായിട്ടുണ്ട്..
ReplyDeleteഓരോരോ ലക്കങ്ങളായി പോരട്ടെ. ഞാൻ ഏതായായാലും ബുക്ക്മാർക്ക് ചെയ്ത് വച്ചു
നീണ്ട ഒരു ഇടവേളക്ക് ശേഷം വീണ്ടും എത്തി അല്ലേ അബൂതി...? ഈഗ്‌ൾ ഹാസ് ലാന്റഡിന്റെ വായനക്കാരൻ ആയിരുന്നുവല്ലോ...
Deleteഇത്തവണ ആദ്യാവസാനം കൂടെയുണ്ടാകുമല്ലോ അല്ലേ...?
ഹമ്മേ.ആവൂ........ശ്വാസം മുട്ടിപ്പോയല്ലോ.എന്നാ അടിപൊളി തുടക്ക൦.
ReplyDeleteസമാധാനമായി... അപ്പോൾ എല്ലാ ലക്കത്തിലും വരുമല്ലോ അല്ലേ...?
Deleteഅതെന്നാ വര്ത്തമാനമാ വിനുവേട്ടാ?
Deleteട്രാക്ക് റെക്കോർഡ് വച്ച് പറഞ്ഞതാ... :)
Deleteഹാ ഹാ ഹാ.ട്രാക്കിൽ നല്ല റെക്കോർഡ് ഉള്ള ആളാ .
Deleteആഹാ.. തുടക്കം തന്നെ ഗംഭീരം ആയല്ലോ.. സൂപര്‍.
ReplyDeleteസന്തോഷായി...
Deleteവാമഭാഗത്തിന്‍റെ കരുത്ത് ശരിക്കും കണ്ടറിഞ്ഞു!
ReplyDeleteആശംസകള്‍
സന്തോഷം, തങ്കപ്പൻ ചേട്ടാ...
Deleteഇത്തിരി ലേറ്റായാലും ലെറ്റസ്റ്റായി ഞാനും ഹാജർ വെച്ചൂട്ടാ ...
ReplyDeleteപിന്നെ
തുടക്കം തന്നെ ത്രില്ലടിപ്പിച്ചുകൊണ്ടാണല്ലോ ഫ്ലൈറ്റ് ഓഫ് ഈഗ്ൾസ് പറന്നിറങ്ങുന്നത്. . തന്നെ തന്നെ .. .!
മുരളിഭായ് വന്നില്ലല്ലോ എന്ന സങ്കടത്തിലായിരുന്നു... അത് മാറി...
Deleteadi poli aadyathe lakkam..:)
ReplyDeleteസന്തോഷം, വിൻസന്റ് മാഷേ...
Deleteഹോ.... ഒരു വനിത... ഇത്രയും ധൈര്യത്തിൽ...
ReplyDeleteഎന്താ സംശയം...?
Deleteകൊള്ളാം
ReplyDeleteവളരെ സന്തോഷം വെട്ടത്താൻ ചേട്ടാ...
Deleteമുഴുവൻ എഴുതിക്കഴിഞ്ഞിട്ട് ഞാൻ തുടങ്ങിയാൽ മത്യായിരുന്നു ��
ReplyDeleteപുതിയ സുഹൃത്ത് ഗുണ്ടൂസിന് സ്വാഗതം... പെട്ടെന്ന് വായിച്ച് ഒപ്പമെത്തൂ...
Deleteആദ്യലക്കം തന്നെ ആകെ ത്രില്ലർ ആണല്ലോ.... :-) ഒരു ഇംഗ്ലീഷ് സിനിമ കാണുന്ന സുഖം ;-)
ReplyDeleteഒരുപാട് നാളത്തെ കുടിശ്ശിക ആയി കിടക്കുകയായിരുന്നു ഈ വായന. വൈകിയതിന് ആദ്യമേ ക്ഷമ ചോദിക്കുന്നു. ഐശ്വര്യമായി ഇന്ന് തുടങ്ങിവെച്ചു. ഇനി ഓരോന്നായി വായിച്ചോളാം :-)
വളരെ സന്തോഷം മഹേഷ്... വായിച്ച് ഒപ്പമെത്തുമ്പോഴേക്കും മുടങ്ങിക്കിടക്കുന്ന ഈ ബ്ലോഗിലെ മാറാലയും പൊടിയും ഒക്കെ ഒന്ന് അടിച്ച് വൃത്തിയാക്കട്ടെ ഞാൻ...
Deleteടെൻഷൻ, ടെൻഷൻ എന്ത് സംഭവിക്കും. അടുത്ത ഭാഗം നോക്കട്ടെ...
ReplyDeleteഫസ്റ്റ് ത്രില്ലടിപ്പിച്ച് നിർത്തി....
ആഹാ... ആദിയും എത്തിയോ...? സന്തോഷായി...
ReplyDeleteവിനുവേട്ടാ...കൊറേ ആയി വിചാരിക്കുന്നു.ഇന്ന് 1ആമത്തെ തീർത്തു.തൃശൂർ st തോമസിലെ ലൈബ്രറി വിട്ടതിനു ശേഷം തർജമ്മകൾ വായിച്ചിട്ടില്ല.ഗാർഡ് ഫ്‌ളൈ(എതിൽ ലിലിയൻ വോയ്‌നിച്)ആണ് അവസാനം വായിച്ച തർജ്ജമ.ഞാൻ അന്ന് വായിച്ഛ് നിർത്തിയ തർജ്ജമകളുടെ അതേ നിലവാരത്തിൽ വിനുവേട്ടന്റെ എഴുത്ത്ൻൻറെ ഫീൽ കിട്ടി.രസച്ചരട് മുറിയാതെ കിടുവായി എഴുതി ട്ടാ.ആ പൈലറ്റിന്റെ മുഖത്തെ വിയർപ്പ് പൊടിഞ്ഞു കണ്ടപ്പോഴേ അയാൾക്ക് എന്തേലും വരും ന്ന് വിചാരിച്ചിരുന്നു...കടല് ശാന്തമാണ് എന്ന് തോന്നുന്നു.ലാൻഡിങ് വിജയിക്കട്ടെ.സലാം
ReplyDeleteവളരെ സന്തോഷം വഴിമരമേ... ഞാനും ഒരു സെന്തോമസ് ഉൽപ്പന്നമാണ്‌ട്ടാ...
Deleteപെട്ടെന്ന് വായിച്ച് ഒപ്പമെത്തുമല്ലോ...