ഹെഡ് വിൻഡ് മൂലം വേഗത ഇടയ്ക്ക് അൽപ്പം
കുറഞ്ഞെങ്കിലും യാത്രയിൽ കാര്യമായ പ്രശ്നങ്ങൾ ഒന്നും തന്നെയുണ്ടായിരുന്നില്ല.
ആദ്യത്തെ നാൽപ്പത് മിനിറ്റ് നേരം സൈലന്റ്
ആക്കി വച്ച റേഡിയോ സ്വിച്ച് ഓൺ ചെയ്തിട്ട് മാക്സ് വിളിച്ചു.
“കോൾഡ് ഹാർബർ, കോൾഡ് ഹാർബർ... ആർ യൂ റിസീവിങ്ങ് മീ...?”
പ്രതികരണം പെട്ടെന്നായിരുന്നു.
“ദിസ് ഈസ് കോൾഡ് ഹാർബർ റിസീവിങ്ങ് യൂ ലൗഡ്
ആന്റ് ക്ലിയർ... ഹൂ ആർ യൂ...?”
“കേണൽ കെൽസോ... ബ്രിട്ടനിയിൽ നിന്നും ഒരു വിധത്തിൽ രക്ഷപെട്ട് ലുഫ്ത്‌വാഫിന്റെ
ഒരു സ്റ്റോർക്ക് വിമാനവും തട്ടിയെടുത്ത്
ഞാൻ വരികയാണ്...
ETA ട്വന്റി മിനിറ്റ്സ്...”
“സ്റ്റാൻഡ് ബൈ...”
രാവിലെ റേഡിയോ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന RAF
കോർപ്പറൽ അക്ഷരാർത്ഥത്തിൽത്തന്നെ
ഞെട്ടിപ്പോയിരുന്നു. അടുത്ത നിമിഷം തന്നെ അയാൾ ഫോൺ എടുത്ത് ജൂലി ലെഗ്രാൻഡിന്
റിങ്ങ് ചെയ്തു. നിമിഷങ്ങൾക്കകം തന്നെ ഫോൺ എടുത്ത അവളുടെ സ്വരത്തിൽ
ഉറക്കച്ചടവുണ്ടായിരുന്നു.
“എന്താണ് പ്രശ്നം...?”
“റേഡിയോ റൂമിൽ നിന്നാണ്...
ഐ ഹാവ് ഗോട്ട് കേണൽ കെൽസോ ഓൺ ദി എയർ...
ഫ്രാൻസിൽ നിന്നും രക്ഷപെട്ട് ഒരു
സ്റ്റോർക്ക് വിമാനത്തിൽ അപ്രോച്ച് ചെയ്തുകൊണ്ടിരിക്കുന്നു...”
“മൈ ഗോഡ്...!” ജൂലിയുടെ ഉറക്കമെല്ലാം ഞൊടിയിടയിൽ പോയ്മറഞ്ഞു.
“ഞാനിതാ എത്തിക്കഴിഞ്ഞു...”
കിടക്കയിൽ നിന്നും ചാടിയെഴുന്നേറ്റ അവൾ
നിശാവസ്ത്രം ഊരിയെറിഞ്ഞ് തന്റെ ട്രാക്ക് സ്യൂട്ട് എടുത്തണിഞ്ഞു.
***
അരുണകിരണങ്ങൾ ചെഞ്ചായം കൊണ്ട് ആകാശത്ത്
ചിത്രമെഴുതിത്തുടങ്ങിയിരുന്നു. ക്രമേണ ഇരുട്ട് വഴിമാറിത്തുടങ്ങുന്നു.
ആയിരം അടി ഉയരത്തിലെ
മേഘക്കൂട്ടങ്ങൾക്കിടയിൽ നിന്നും മാക്സ് അഞ്ഞൂറ് അടിയിലേക്ക് ആൾട്ടിറ്റ്യൂഡ്
കുറച്ചു. താഴെ ഇരുണ്ട കടൽ...
സാമാന്യം ശക്തമായ കാറ്റ്...
എല്ലാം ആസ്വദിച്ചു കൊണ്ട് കൺട്രോൾ
കോളത്തിൽ മുറുകെ പിടിച്ച് അദ്ദേഹം ഇരുന്നു. പറക്കലിന്റെ ഓരോ നിമിഷവും മാക്സ് ആസ്വദിക്കുകയായിരുന്നു.
ജീവിതത്തിൽ തനിക്ക് സന്തോഷമേകുന്ന ഏക
കാര്യം ഈ പറക്കൽ മാത്രമായിരുന്നല്ലോ.
പ്രഭാതകിരണങ്ങൾ തെളിഞ്ഞതോടെ
അദ്ദേഹത്തിന്റെ വിമാനം വെട്ടിത്തിളങ്ങി. സർവെയ്‌ലൻസ് നടത്തുന്ന ഏതെങ്കിലും സ്പിറ്റ്‌ഫയറോ
ഹരിക്കെയ്നോ കാണുകയാണെങ്കിൽ വളരെ കൃത്യതയാർന്ന ഒരു ടാർഗറ്റ് ആയിരിക്കും തന്റെ
വിമാനം ഇപ്പോൾ. ഒന്ന് ആലോചിക്കാൻ പോലും സമയം ലഭിക്കുമെന്ന പ്രതീക്ഷ വേണ്ട.
സെക്കൻഡുകൾക്കകം ആകാശത്ത് വച്ച് തന്റെ
വിമാനത്തെ തകർത്ത് തരിപ്പണമാക്കാൻ സാധിക്കും അവർക്ക്. അദ്ദേഹം പുഞ്ചിരിച്ചു. അങ്ങനെയെങ്ങാനും സംഭവിച്ചാൽ വല്ലാത്തൊരു അവസാനമായിരിക്കും
എല്ലാത്തിന്റെയും... മൂട്ടി, ഹാരി, എന്തിന് പാവം ബുബിയ്ക്ക് പോലും രക്ഷപെടാനാവില്ല...
എല്ലാം ആ ഹിംലറുടെ കൈകളിൽ ആയിരിക്കും...
റേഡിയോയിൽ ജൂലിയുടെ സ്വരം മുഴങ്ങി.
“ഹാരീ...?”
“യെസ്, ഇറ്റ്സ് മീ ജൂലീ... ഞാൻ തീരത്തിനടുത്തെത്തിക്കഴിഞ്ഞു...”
“ഇറ്റ്സ് എ മിറക്ക്‌ൾ...!”
“പത്ത് മിനിറ്റിനകം നേരിൽ കാണാം...” അദ്ദേഹം പറഞ്ഞു. “ചില്ലറ പരിക്കുകൾ ഉണ്ടെങ്കിലും തോൽക്കാൻ ഞാൻ തയ്യാറായിരുന്നില്ല...”
“ഞാൻ എയർസ്ട്രിപ്പിൽ ഉണ്ടാകും...
അതിന് മുമ്പ് ലണ്ടനിലേക്ക് ഒന്ന് ഫോൺ
ചെയ്യട്ടെ... മൺറോയെ
അറിയിക്കണം...”
“യെസ്... വെയ്ക്ക് ദി ഓൾഡ് ബാസ്റ്റഡ് അപ്...
ഓവർ ആന്റ് ഔട്ട്...”
***
കട്ടിലിനരികിൽ വച്ചിരിക്കുന്ന ഫോൺ റിങ്ങ്
ചെയ്തത് മൺറോയെ അൽപ്പം അലോസരപ്പെടുത്തുക തന്നെ ചെയ്തു. “ഏത് നശിച്ചവനാണ് ഇത്ര രാവിലെ തന്നെ...?”
അദ്ദേഹം തന്റെ നീരസം പ്രകടിപ്പിച്ചു.
“ഇറ്റ്സ് ജൂലി... വിസ്മയിപ്പിക്കുന്ന ഒരു വാർത്തയുണ്ട്...
ഹാരി കെൽസോയുടെ റേഡിയോ സന്ദേശം
ഉണ്ടായിരുന്നു... ബ്രിട്ടനിയിൽ നിന്നും ഒരു സ്റ്റോർക്ക് വിമാനത്തിൽ
രക്ഷപെട്ടു... പത്ത്
മിനിറ്റിനകം അദ്ദേഹം ഇവിടെ ലാന്റ് ചെയ്യും...”
മൺറോ തിടുക്കത്തിൽ കിടക്കയിൽ എഴുന്നേറ്റ്
ഇരുന്നു. “ഗുഡ് ഗോഡ്...
ആർ യൂ ഷുവർ...?”
“ഞാൻ നേരിട്ട് അദ്ദേഹത്തോട് സംസാരിച്ചിരുന്നു ബ്രിഗേഡിയർ...”
“സംസാരത്തിൽ നിന്നും അദ്ദേഹത്തിന്റെ അവസ്ഥയെക്കുറിച്ച് എന്ത്
തോന്നി...?”
“ചില്ലറ പരിക്കുകൾ പറ്റിയെങ്കിലും തോൽക്കാൻ തയ്യാറായിരുന്നില്ല
എന്നാണ് അദ്ദേഹം പറഞ്ഞത്...”
“അതാണ് ഹാരി... ക്രോയ്ഡണിൽ നിന്നും ഒരു ലൈസാൻഡർ അറേഞ്ച് ചെയ്ത് കഴിയുന്നതും
വേഗം ഞാൻ എത്താം...” മൺറോ പറഞ്ഞു.
അതേക്കുറിച്ച് ആലോചിച്ചു കൊണ്ട്
അൽപ്പനേരം അദ്ദേഹം കട്ടിലിൽത്തന്നെ ഇരുന്നു. പിന്നെ എഴുന്നേറ്റ് സ്റ്റെയർകെയ്സ് വഴി ബേസ്മെന്റ്
ഫ്ലാറ്റിൽ എത്തി ജാക്ക് കാർട്ടറിനെ വിളിച്ചുണർത്തി കാര്യങ്ങൾ പറഞ്ഞു.
“എനിക്കിത് വിശ്വസിക്കാനാവുന്നില്ല...”
കാർട്ടർ പറഞ്ഞു.
“ജാക്ക്, പെട്ടെന്ന് തന്നെ പുറപ്പെടണം നമുക്ക്...
ക്രോയ്ഡണിലെ കൊറിയർ സർവ്വീസിനെ വിളിച്ച്
ഒരു ലൈസാൻഡർ ബുക്ക് ചെയ്യൂ...”
“ഇപ്പോൾത്തന്നെ ഏർപ്പാടാക്കാം ബ്രിഗേഡിയർ...”
കാർട്ടർ എഴുന്നേറ്റ് തന്റെ കൃത്രിമക്കാൽ
എടുത്തു. “മോളിയ്ക്ക് ഇക്കാര്യം അറിയാമോ...?”
“ഇല്ല... അവളെ അറിയിക്കാൻ പോകുന്നതേയുള്ളൂ...
പ്രണയത്തെക്കാളൊക്കെ ഏറെ പ്രാധാന്യമുള്ള
കാര്യങ്ങളുണ്ട് ജാക്ക്, ജീവിതത്തിൽ...”
അദ്ദേഹം തിരികെ സ്റ്റെയർകെയ്സ് കയറി
മോളിയുടെ റൂമിന്റെ വാതിലിൽ മുട്ടിയിട്ട് ഉള്ളിലേക്ക് കടന്നു.
വിമാനാപകടത്തിന്റെ കാര്യം അറിഞ്ഞത് മുതൽ
ഉറക്കമില്ലാത്തതിന്റെ ക്ഷീണം കൊണ്ട് ഗാഢനിദ്രയിലായിരുന്നു അവൾ.
അവൾ കട്ടിലിൽ എഴുന്നേറ്റ് ഇരുന്നു.
“അങ്കിൾ ഡോഗൽ...?
എന്താണ് ഈ നേരത്ത്...?”
“ആശ്ചര്യകരമായ ഒരു വാർത്തയുണ്ട് മോളേ...”
അദ്ദേഹം കട്ടിലിന്റെ അരികിൽ ഇരുന്നു.
***
മാക്സ് കടലിന് മുകളിൽ നിന്നും കരയിലേക്ക്
പ്രവേശിച്ചു. തൊട്ടു താഴെ
കോൾഡ് ഹാർബർ... ഹാരി വിവരിച്ചത്
പോലെ തന്നെ എല്ലാം. ജെട്ടിയിൽ കെട്ടിയിട്ടിരിക്കുന്ന ലൈഫ് ബോട്ട്.
ഹാങ്ങ്ഡ് മാൻ എന്ന പബ്ബ്, കോട്ടേജുകൾ, ബംഗ്ലാവ്, തടാകം എല്ലാം അവൻ പറഞ്ഞത് പോലെ തന്നെ കൃത്യം.
പൈൻ മരങ്ങളുടെ മുകളിലൂടെ പറന്നെത്തി
ഗ്രാസ് റൺവേയിൽ ലാന്റ് ചെയ്ത അദ്ദേഹം ഗ്രൗണ്ട് ക്രൂവിൽ പെട്ട അഞ്ചോ ആറോ പേർ മഴ
കൊള്ളാതെ കാത്തു നിന്നിരുന്ന ഹാങ്കറിന് നേർക്ക് ടാക്സി ചെയ്തു.
എൻജിൻ ഓഫ് ചെയ്ത് ഡോർ തുറക്കവെ അവർ
വിമാനത്തിനരികിലേക്ക് ഓടിയെത്തി. ലുഫ്ത്‌വാഫിന്റെ കറുത്ത ഓവറോളും RAF
ന്റെ സൈഡ് ക്യാപ്പും അണിഞ്ഞ അവരുടെ
യൂണിഫോമിലെ വിരോധാഭാസം ശ്രദ്ധിച്ച അദ്ദേഹം ഊറിച്ചിരിച്ചു.
“അത്ഭുതകരമായിരിക്കുന്നല്ലോ കേണൽ...”
ഫ്ലൈറ്റ് സെർജന്റ് പറഞ്ഞു. മാക്സിന് ചുറ്റും കൂടിയ അവർ അദ്ദേഹത്തിന്റെ ചുമലിൽ
തട്ടി അഭിനന്ദിച്ചു. “താങ്കളുടെ മുഖത്തെ മുറിവ് അല്പം മോശമാണല്ലോ സർ...”
“ഓ, അതൊന്നും സാരമില്ല...
ഉണങ്ങിക്കോളും... ലൈസാൻഡർ ക്രാഷ് ചെയ്ത സമയത്ത് മുഖം ഇടിച്ചതാണ്...” വിമാനത്തിന്റെ
ഫ്യൂസലേജ് പരിശോധിക്കുന്നത് പോലെ മാക്സ് അഭിനയിച്ചു. “അൽപ്പം റിപ്പയർ വർക്ക്
വേണ്ടി വരും ഇതിന്... കനത്ത വെടിവെപ്പിന് ഇടയിലാണ് ഞാൻ ടേക്ക് ഓഫ് ചെയ്തത്...
എന്നാലും യാത്രയിൽ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല... പിന്നെ ഇവിടുത്തെ
കാര്യമാണെങ്കിൽ നിങ്ങൾ പെട്ടെന്ന് തന്നെ അറേഞ്ച് ചെയ്യുകയും ചെയ്തു...”
വിമാനത്തിനകത്തു നിന്നും തന്റെ ജർമ്മൻ മിലിട്ടറി റെയിൻകോട്ട് എടുത്ത് അദ്ദേഹം
ചുമലിലൂടെ പുതച്ചു.
“ഓ, അത് മിസ്സ് ലെഗ്രാൻഡിന്റെ ഗുണമാണ്
സർ... അവർ ഉടൻ തന്നെ ഇവിടെ എത്തും... പറഞ്ഞു തീർന്നില്ല, ദാ എത്തിപ്പോയി...”
റൺവേയിലൂടെ ഓടിയെത്തിയ ജീപ്പ്
അവർക്കരികിൽ വന്ന് ബ്രേക്ക് ചെയ്തു. ചാടിയിറങ്ങിയ അവർ മാക്സിനരികിലെത്തി
അദ്ദേഹത്തെ ആലിംഗനം ചെയ്തു. “നിങ്ങളെ കാണാനായതിൽ എത്ര മാത്രം
സന്തോഷമുണ്ടെന്നറിയുമോ ഹാരി കെൽസോ... മൈ ഗോഡ്...! നിങ്ങളുടെ മുഖത്തെ മുറിവ്
ഇങ്ങനെയായോ...?”
“അതെ... വല്ലാത്ത വേദനയുണ്ട്... അതു
കൊണ്ട് ഞാൻ മുത്തം തരുന്നില്ല...” മുഖത്ത് പുഞ്ചിരി വരുത്തിക്കൊണ്ട് മാക്സ്
പറഞ്ഞു. “എങ്കിലും എനിക്ക് ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടില്ല... നല്ല വിശപ്പുണ്ട്
ജൂലീ...”
“വരൂ, നമുക്ക് ഹാങ്ങ്ഡ് മാനിലേക്ക്
പോകാം... ഒന്നാന്തരം ഇംഗ്ലീഷ് ബ്രേക്ക്ഫാസ്റ്റ് റെഡി... അറിയാമല്ലോ, സെക്ക്
എപ്പോഴും നേരത്തെ ഉണരുന്ന കാര്യം... നെരിപ്പോടിൽ തീയും റെഡിയാണ്... വരൂ,
ജീപ്പിനുള്ളിൽ കയറൂ...” മഴ ശക്തിയാർജ്ജിക്കവെ അവൾ പറഞ്ഞു.
മാക്സ് മുൻഭാഗത്തെ പാസഞ്ചർ സീറ്റിൽ
കയറി ഇരുന്നു. ഒരു പാക്കറ്റ് സീനിയർ സർവീസ് സിഗരറ്റും ലൈറ്ററും ജീപ്പിന്റെ ഗ്ലൗ
ബോക്സിൽ ഉണ്ടായിരുന്നു. “ഇതിലൊന്ന് എടുക്കുന്നതിൽ വിരോധമില്ലല്ലോ...?” അദ്ദേഹം
ചോദിച്ചു.
അദ്ദേഹം സിഗരറ്റ് പാക്കറ്റ് തുറക്കവെ
അവൾ പറഞ്ഞു. “നിങ്ങൾക്കിതിനോടെല്ലാം വെറുപ്പാണെന്നാണല്ലോ ഞാൻ വിചാരിച്ചിരുന്നത്...
ഇടയ്ക്ക് വല്ലപ്പോഴും ആണെങ്കിൽത്തന്നെ പ്ലെയേഴ്സ് അല്ലേ വലിച്ചിരുന്നത്...?”
തനിക്ക് പറ്റിയ മണ്ടത്തരത്തിൽ നിന്ന്
പെട്ടെന്ന് തന്നെ മാക്സ് പുറത്തു വന്നു. “ജൂലീ, മൈ ലവ്... അവിടെ ഞാൻ അനുഭവിച്ച
കാര്യങ്ങൾ വച്ച് നോക്കിയാൽ എന്തും തന്നെ വലിച്ചു പോകും...”
അവൾ പുഞ്ചിരിച്ചു. “യെസ്... എനിക്ക്
മനസ്സിലാവുന്നു...” അവൾ ജീപ്പ് ഹൈ സ്ട്രീറ്റിലേക്ക് തിരിച്ചു.
ഒന്നാം ഘട്ട പരീക്ഷയിൽ സുരക്ഷിതമായി
വിജയിച്ചതിന്റെ ആഹ്ലാദത്തിൽ മാക്സ് പിറകോട്ട് ചാരിയിരുന്നു. ഇതുവരെ എല്ലാം വളരെ കൃത്യവും
വ്യക്തവും...
അടിപൊളി! ചെറിയൊരു പിഴവ് പോലും ജീവനെടുക്കും! സൂക്ഷിച്ച് ബ്രോ !!
ReplyDeleteകഴിയുന്നതും സൂക്ഷിക്കാൻ ശ്രമിക്കുന്നുണ്ട് ബ്രോ... :)
Deleteപാവം മാക്സ് ! മൂട്ടിയുടെ കാര്യം അറിഞ്ഞാൽ അവൻ തകർന്നു പോകും ��
ReplyDeleteഅതാണ് സങ്കടം...
Deleteഎത്ര നേരം പിടിച്ചു നിൽക്കും എന്നു നോക്കാം...
ReplyDeleteകണ്ടറിയേണ്ടിയിരിക്കുന്നു ശ്രീ...
Deleteമാക്സ് സൂക്ഷിച്ച്...
ReplyDeleteഎത്രയൊക്കെ സൂക്ഷിച്ചാലും.... :(
Delete'ഇതുവരെ എല്ലാം വളരെ കൃത്യവും വ്യക്തവും...'
ReplyDeleteഇനി നേരിടേണ്ടി വരിക, ഇതിലും കഠിനമായ പരീക്ഷണങ്ങളായിരിക്കുമെന്ന് സംശയം തെല്ലുമില്ല..
പരീക്ഷണങ്ങൾ വരാനിരിക്കുന്നതേയുള്ളൂ...
Deleteഇതുവരെ വളരെ ശരിയായി..പക്ഷെ പെണ്ണുങ്ങളെ കരുതിയിരിക്കുക മാക്സ്
ReplyDeleteവനിതകളെ കബപ്പിക്കുക എളുപ്പമല്ല എന്ന്... :)
Deleteകബളിപ്പിക്കുക എന്ന് തിരുത്തി വായിക്കണേ...
Deleteആദ്യഘട്ട പരീക്ഷയിൽ അങ്ങനെ വിജയിച്ചിരിക്കുന്നു ...
ReplyDeleteഇതുവരെ കുഴപ്പമില്ല...
ReplyDelete