Saturday, April 4, 2020

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് – 54


ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

പ്രതീക്ഷിച്ചതിലും കഠിനമായിരുന്നു അവളുടെ കാര്യം. മൂന്ന് ഓപ്പറേഷനുകൾ കഴിഞ്ഞപ്പോഴേക്കും  പാതിരാത്രി ആയിരുന്നു. മെഡിക്കൽ സ്റ്റാഫിന് വേണ്ടി ഒഴിച്ചിട്ടിരുന്ന ബെഡ്ഡുകളിലൊന്നിലേക്ക് വീഴുമ്പോൾ തീർത്തും പരിക്ഷീണയായിരുന്നു മോളി. കാലത്ത് എട്ട് മണിക്ക് ഉണർന്ന അവൾ കുളി കഴിഞ്ഞ് കാന്റീനിലേക്ക് നടന്നു. പ്രഭാതഭക്ഷണം കഴിച്ച് പുറത്തിറങ്ങാനൊരുങ്ങവെയാണ് സ്പീക്കറിലൂടെ ആ അറിയിപ്പ് എത്തിയത്.

ഡോക്ടർ സോബെൽ... എമർജൻസി ഇൻ കാഷ്വാലിറ്റി...”

വാഹനാപകടമാണ് സംഭവം. മദ്യലഹരിയിലായിരുന്ന ഒരു സൈനികനെ ബസ്സ് ഇടിച്ചതാണ്. വാരിയെല്ല്  ഒടിഞ്ഞ് ഇടതുഭാഗത്തെ ശ്വാസകോശത്തിലേക്ക് തുളഞ്ഞ് കയറിയിരിക്കുന്നു.

തീയേറ്റർ ത്രീ... ഗെറ്റ് ഹിം റെഡി... ഞാനിതാ വന്നു കഴിഞ്ഞു...” അവൾ പറഞ്ഞു.

അറ്റൻഡേഴ്സ് സൈനികനെ ഓപ്പറേഷൻ തീയേറ്ററിലേക്ക് കൊണ്ടുപോയി. അടുത്തു കണ്ട ഫോൺ എടുത്ത് മോളി ഫ്ലാറ്റിലേക്ക് ഡയൽ ചെയ്തു. അവളുടെ അമ്മാവനായിരുന്നു ഫോൺ എടുത്തത്. “മൺറോ ഹിയർ...”

ഞാനാണ് അങ്കിൾ... ഓപ്പറേഷൻ തീയേറ്ററിലേക്ക് പോകുന്നു... എല്ലായിടത്തും എമർജൻസി തന്നെ... വരാൻ സാധിക്കാത്തതിൽ വിഷമമുണ്ടെന്ന് ഹാരിയോട് പറഞ്ഞേക്കൂ...”

തീർച്ചയായും... ഡോണ്ട് വറി...”

ആ നിമിഷം തന്നെയാണ് ഹാരി സിറ്റിങ്ങ് റൂമിൽ എത്തിയത്. പാലസിലെ ഫങ്ഷന് തികച്ചും അനുയോജ്യമായ വേഷം തന്നെയായിരുന്നു അദ്ദേഹം ധരിച്ചിരുന്നത്. “മൈ ഗോഡ്... ശരിക്കും സുന്ദരനായിട്ടുണ്ടല്ലോ...” മൺറോ പറഞ്ഞു. “പക്ഷേ, ഒരു ബാഡ് ന്യൂസ് ഉണ്ട്... മോളിക്ക് വരാൻ കഴിയില്ല...”

റിയലി...?” ഹാരി ചുമൽ വെട്ടിച്ചു. “ഒരു ഡോക്ടറെ പ്രണയിച്ചതിന്റെ ഫലം... എങ്കിൽ ശരി, ഞാൻ പോയിട്ട് വരാം... നടന്ന് പോകാമെന്ന് വിചാരിക്കുന്നു...”

ക്രോസ്‌ലി സപ്ലൈ ചെയ്തിരുന്ന യൂണിഫോമിനോടൊപ്പം ഉണ്ടായിരുന്ന മിലിട്ടറി ട്രെഞ്ച് കോട്ട് എടുത്തണിഞ്ഞ് അദ്ദേഹം പുറത്തേക്ക് നടന്നു. മഴയില്ല. എങ്കിലും ഏതു നിമിഷവും പെയ്യാമെന്ന മട്ടിൽ മൂടിക്കെട്ടി നിൽക്കുന്ന മാനം. ഒരു സിഗരറ്റിന് തീ കൊളുത്തി അദ്ദേഹം നടക്കുവാൻ തുടങ്ങി. ഏകനായുള്ള ആ നടപ്പിനിടയിൽ  അദ്ദേഹത്തിന്റെ മനസ്സിലേക്ക് ഓടിയെത്തിയത് മാക്സിനെക്കുറിച്ചുള്ള ഓർമ്മകളാണ്. കോൺവാളിന് സമീപം ആകാശത്ത് വച്ചുണ്ടായ ആ പോരാട്ടവും അവന്റെ ശബ്ദവും എല്ലാം ഹാരിയുടെ മനസ്സിൽ ഓടിയെത്തി. എന്താണ് സെക്ക് പറഞ്ഞത്...? ‘നിങ്ങളുടെ അതേ സ്വരമായിരുന്നല്ലോ അയാളുടേതുംഎന്നായിരുന്നില്ലേ... എങ്ങനെ ആവാതിരിക്കും...? എന്തായാലും കാര്യങ്ങളെല്ലാം മാക്സ് ഇപ്പോൾ മൂട്ടിയോട് പറഞ്ഞിട്ടുണ്ടാകും... അതിൽ ഒരു സംശയവുമില്ല... ഹാരിയുടെ ചിന്ത പൊടുന്നനെ തന്റെ അമ്മ എൽസയിലേക്കായി. കൊട്ടാരത്തിൽ വച്ച് നടക്കുന്ന ഇന്നത്തെ മെഡൽ ദാനത്തിൽ പങ്കെടുക്കുവാൻ തീർച്ചയായും അവർ ആഗ്രഹിച്ചിരിക്കുമെന്നതിൽ സംശയമില്ല.

നടന്ന് മതിയായ ഹാരി കൈ ഉയർത്തി  ഒരു ടാക്സി വിളിച്ചു. “ബക്കിങ്ങ്ഹാം പാലസ്...” അദ്ദേഹം ഡ്രൈവറോട് പറഞ്ഞു.

മെഡൽ വല്ലതും വാങ്ങാൻ പോകുകയാണോ ഓഫീസർ...?” സിഗരറ്റിന് തീ കൊളുത്തിയ ഹാരിയോട് അയാൾ ആരാഞ്ഞു.

ഏയ് അങ്ങനെയൊന്നുമില്ല...”

എങ്ങനെ ലഭിക്കാനാണ് അല്ലേ... താങ്കൾ ഒരു അമേരിക്കനല്ലേ...”

അതേ... യൂ ആർ അബ്സൊല്യൂട്ട്ലി റൈറ്റ്...” ഹാരി പിറകോട്ട് ചാഞ്ഞിരുന്നു.

ചടങ്ങുകൾ കഴിഞ്ഞ് ബക്കിങ്ങ്ഹാം പാലസിന്റെ ഗേറ്റിലൂടെ പുറത്ത് വരുമ്പോൾ  മഴ ശക്തിയാർജ്ജിച്ചിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരൻ അദ്ദേഹത്തെ സല്യൂട്ട് ചെയ്തു. പ്രത്യഭിവാദ്യം നൽകിയിട്ട് ഹാരി തന്റെ ചുറ്റുമുള്ള ആൾക്കൂട്ടത്തിൽ പരതി. അധികം താമസിയാതെ അരികിലെത്തി ബ്രേക്ക് ചെയ്ത സ്റ്റാഫ് കാറിൽ നിന്നും മൺറോ തല പുറത്തേക്കിട്ടു.

വരൂ... ചോദിക്കട്ടെ...” മൺറോ പുഞ്ചിരിച്ചു.

ഉള്ളിൽ കയറിയ ഹാരി ഡോർ വലിച്ചടച്ചു. “എല്ലാം നല്ല കണ്ടുപരിചയം പോലെ തോന്നുന്നു... എന്താണാവോ...!”

നേരത്തെ ഇവിടെയെത്തണമെന്ന് വിചാരിച്ചതാണ്... മെഡൽ വാങ്ങുമ്പോൾ നിങ്ങളോടൊപ്പം ഉണ്ടാകണമെന്നുണ്ടായിരുന്നു... പക്ഷേ, നടന്നില്ല... വാർ ഹൗസിൽ പെട്ടു പോയി... എവിടെ, മെഡൽ എവിടെ...? നോക്കട്ടെ...”

ആ ചെറിയ ബോക്സ് തുറന്ന് ഹാരി മെഡൽ പുറത്തെടുത്തു. “പഴയത് പോലത്തെ തന്നെ...”

അങ്ങനെ പറയരുത് ഹാരീ... ആട്ടെ, രാജാവ് എന്തു പറഞ്ഞു...?”

ഇതൊരു ശീലമാക്കിയിരിക്കുകയാണല്ലോ എന്ന് പറഞ്ഞു... പിന്നെ എലിസബത്ത് രാജ്ഞി എന്താണ് പറഞ്ഞതെന്ന് അറിയുമോ...? അമേരിക്കൻ എയർഫോഴ്സിലേക്ക് മാറിയത് ഞാൻ ശ്രദ്ധിച്ചു എന്ന്...”

വെൽ, ദാറ്റ് വാസ നൈസ്...” മൺറോ ഡ്രൈവിങ്ങ് സീറ്റിൽ ഇരിക്കുന്ന സെർജന്റിന്റെ ചുമലിൽ തട്ടി. “ജാക്ക്, നല്ല ഏതെങ്കിലും ഒരു  പബ്ബിലേക്ക് പോകട്ടെ... വിങ്ങ് കമാൻഡറിനും... ഛെ... കേണലിനും എനിക്കും ഇന്ന് ഒന്നാഘോഷിക്കണം... ഡ്രൈവ് ചെയ്യേണ്ടതല്ലേ... അല്ലെങ്കിൽ നിങ്ങളെയും ക്ഷണിക്കുമായിരുന്നു... സോറി കേട്ടോ...”

ഹാരി തന്റെ പേഴ്സ് തുറന്ന് അഞ്ച് പൗണ്ടിന്റെ ഒരു നോട്ട് പുറത്തെടുത്തു. എന്നിട്ട് എത്തി വലിഞ്ഞ് സെർജന്റിന്റെ പോക്കറ്റിൽ നിക്ഷേപിച്ചു. “ഇന്ന് രാത്രി ഇത് കൊണ്ട് ആഘോഷിക്കൂ ജാക്ക്...”

മൈ ഗോഡ്...! ഇത് ഒരാഴ്ച്ച മുഴുവൻ കുടിയ്ക്കാനുള്ളതുണ്ടല്ലോ കേണൽ...”

ഐസൻഹോവറിന് അറിയുമോ മാക്സ് എങ്ങനെയാണ് എന്നെ രക്ഷിച്ചതെന്ന്...? ആർക്കെങ്കിലും അറിയുമോ സത്യാവസ്ഥ...?” ഹാരി മൺറോയോട് ചോദിച്ചു.

എന്റെയൊപ്പം ഉള്ളവർക്ക് മാത്രം മകനേ... അത് അങ്ങനെ തന്നെ ഇരിക്കാനാണ് എനിക്കിഷ്ടം... എന്റെ ഒഫിഷ്യൽ റിപ്പോർട്ടിൽ ഇക്കാര്യം ഞാൻ സൂചിപ്പിച്ചിട്ട് പോലുമില്ല... തീ പിടിച്ച വിമാനത്തിൽ നിന്നും നിങ്ങൾ പാരച്യൂട്ടിൽ ചാടി... ലൈവ്‌ലി ജെയ്ൻ എന്ന ലൈഫ്ബോട്ട് നിങ്ങളുടെ ജീവൻ രക്ഷിച്ചു... എന്റ് ഓഫ് ദി  സ്റ്റോറി...”

സെന്റ് ജയിംസ് പാലസിന് സമീപമുള്ള ഗ്രനേഡിയർ പബ്ബിന് മുന്നിൽ ജാക്ക് കാർ നിർത്തി. ഉച്ചഭക്ഷണത്തിനുള്ള സമയം ആകുന്നതേയുള്ളൂ. വലിയ തിരക്കൊന്നും ഇല്ലാത്ത പ്രസന്നമായ  ഇടം. യൂണിഫോമിൽ ആയിരുന്ന മൺറോ ബാറിനുള്ളിലേക്ക് കയറിച്ചെന്നു. ഷർട്ടിന്റെ കൈകൾ മുകളിലേക്ക് തെറുത്ത് വച്ച് ടാറ്റൂകൾ പ്രദർശിപ്പിച്ച് നിന്നിരുന്ന പബ്ബ് ഉടമ അദ്ദേഹത്തെ വരവേറ്റു.

എന്താണ് വേണ്ടതെന്ന് പറഞ്ഞാലും ബ്രിഗേഡിയർ...”

സങ്കോചമേതുമില്ലാതെ മൺറോ കാര്യത്തിലേക്ക് കടന്നു. “നോക്കൂ... RAFൽ നിന്നും സ്വന്തം നാട്ടുകാരുടെ വ്യോമസേനയിലേക്ക് ട്രാൻസ്ഫർ ചെയ്യപ്പെട്ടിരിക്കുകയാണ് നമ്മുടെ ഈ കേണൽ... അത് മാത്രമല്ല, നമ്മുടെ രാജാവ് ഇദ്ദേഹത്തിന്റെ വിരിമാറിൽ രണ്ടാമത്തെ DSO പിൻ ചെയ്ത് കൊടുത്തിട്ട് വെറും നാൽപ്പത് മിനിറ്റേ ആയിട്ടുള്ളൂ... ഞങ്ങൾക്ക് ഒന്ന് ആഘോഷിക്കണം... ഷാംപെയ്ൻ ഇപ്പോൾ ഉണ്ടാവാൻ സാദ്ധ്യതയില്ല എന്നറിയാം... എന്നാലും...”

താങ്കൾക്ക് തരാൻ ഇല്ലാതെ എവിടെ പോകാൻ...? എന്റെ ഫ്രിഡ്ജിൽ ഒരു ബോട്ട്‌ൽ ഇരിക്കുന്നുണ്ട്... കെൻസിങ്ങ്ടൺ പാലസിലെ ഒരു ഗ്രനേഡിയേർ മേജറിന് വേണ്ടി കരുതി വച്ചതാണ്... അദ്ദേഹം ഇനി വേറെ വഴി നോക്കട്ടെ... ഞാനൊരു  നാവിക ഉദ്യോഗസ്ഥനായിരുന്നു സർ... ചീഫ് പെറ്റി ഓഫീസറും ഗണ്ണറും ആയിരുന്നു... നിങ്ങൾ ഇരുവരും കയറി ഇരുന്നാലും...”

ജാലകത്തിനരിലുള്ള ബൂത്തിൽ ഇരിക്കവെ മൺറോ ഹാരിയ്ക്ക് ഒരു സിഗരറ്റ് നൽകി. “വെൽ... അങ്ങനെ ഒടുവിൽ നിങ്ങൾ അമേരിക്കൻ യൂണിഫോമിൽ കയറി...”

അങ്ങനെ അതിനൊരു തീരുമാനമായി എന്ന് തോന്നുന്നു...”

ഒരു ചെറിയ ബക്കറ്റ് ഐസും ഒരു ബോട്ട്‌ലും രണ്ട് ഗ്ലാസുകളും ആയി പബ്ബ് ഉടമ എത്തി. “ഇത് മതിയാവുമെന്ന് തോന്നുന്നു...”

ഇല്ല, മതിയാവില്ല...” ഹാരി പറഞ്ഞു. “ഒരു ഗ്ലാസും കൂടി എടുത്ത് നിങ്ങളും കൂടി കൂടണം...”

അത് വേണോ...?”

വേണം...” മൺറോ പറഞ്ഞു. “അതു കൊണ്ട് നല്ല കുട്ടിയായി പോയി ഒരു ഗ്ലാസ് കൂടി എടുത്തു കൊണ്ടു വരൂ... അപ്പോഴേക്കും ഞാൻ ഈ കുപ്പി തുറക്കാം...”

മൺറോ അനായാസം കോർക്ക് ഊരി ഗ്ലാസുകളിലേക്ക് പകർന്നു തുടങ്ങിയപ്പോഴേക്കും പബ്ബ് ഉടമ ഗ്ലാസുമായി എത്തി. അതിലേക്ക്  കൂടി പകർന്നിട്ട് മൺറോ തന്റെ ഗ്ലാസ് ഉയർത്തി. “കേണൽ ഹാരി കെൽസോയ്ക്ക് വേണ്ടി... ചീഫ് പെറ്റി ഓഫീസർ, നിങ്ങൾക്ക് വേണ്ടി... പിന്നെ എന്നെയും കൂടി ഉൾപ്പെടുത്തിക്കോട്ടെ...? എല്ലാം മറന്ന് പൊരുതുന്ന എല്ലാ വീരയോദ്ധാക്കൾക്കും വേണ്ടി...”

പബ്ബിന്റെ ഉടമയ്ക്ക് ഇതിൽപ്പരം സന്തോഷം വേറെ ഒന്നും ഉണ്ടായിരുന്നില്ല. “താങ്ക് യൂ ബ്രിഗേഡിയർ... ഇനി നിങ്ങൾ ആസ്വദിക്കൂ...” അയാൾ ഒന്ന് സംശയിച്ചു. “വിരോധമില്ലെങ്കിൽ... എന്റെ ഭാര്യ നല്ല ഒന്നാംതരം മീറ്റ് ആൻഡ് പൊട്ടറ്റോ പൈ ഉണ്ടാക്കുന്നുണ്ട്... അത് കഴിക്കാനാണ്  അധികം പേരും ഇവിടെ എത്തുന്നത്...”

അത് കൊള്ളാമല്ലോ...” മൺറോ പറഞ്ഞു. “ഹാരീ, എന്തു പറയുന്നു...?”

തീർച്ചയായും...”

അയാൾ ബാറിന് പിറകിലെ കിച്ചണിലേക്ക് അപ്രത്യക്ഷനായി. പബ്ബിലേക്ക് അപ്പോൾ കയറി വന്ന നാല് സൈനികർ മൺറോയെയും ഹാരിയെയും കണ്ടതും ഒന്ന് സംശയിച്ചിട്ട് പിൻവാങ്ങി.

ഷാംപെയ്ൻ ഗ്ലാസുകൾ വീണ്ടും നിറച്ചിട്ട് മൺറോ തുടർന്നു. “ഇന്നലെ നിങ്ങൾ പോയതിന് ശേഷം ഐസൻഹോവർ എന്താണ് പറഞ്ഞതെന്ന് അറിയുമോ...? നിങ്ങളുടെ പരമാവധി കഴിവുകളും നിങ്ങൾ പ്രകടിപ്പിച്ചു കഴിഞ്ഞുവെന്നും ഇനി യുദ്ധവിമാനങ്ങളിൽ നിന്നും ഒരു മോചനം കൊടുക്കേണ്ട സമയമായി എന്നുമാണ് അദ്ദേഹത്തിന് തോന്നുന്നതെന്ന്... തെക്കൻ പ്രവിശ്യകളിലെ കൊറിയർ വർക്കും പിന്നെ അദ്ദേഹത്തെയും കൊണ്ടുള്ള ലൈസാൻഡറിലെ ട്രിപ്പുകളും കുഴപ്പമില്ല... പക്ഷേ, അന്നത്തെപ്പോലെ ജീവൻ പണയം വച്ചുള്ള കളിയൊന്നും ഇനി വേണ്ട എന്നാണ് അദ്ദേഹം പറയുന്നത്...”

അത്രയേയുള്ളൂ എന്നാണോ താങ്കൾ പറഞ്ഞു വരുന്നത്...? നോ മോർ സ്പെഷൽ ഡ്യൂട്ടീസ്...?”

ലെറ്റ്സ് കീപ്പ് ഹിം ഹാപ്പി... എന്റെ ദൈവമേ... നിങ്ങൾക്ക് ഒരിക്കലും വെറുതെ ഇരിക്കാൻ ഇഷ്ടമല്ലേ...? ടേക്ക് ഇറ്റ് ഈസി ഫോർ എ വൈൽ...”

ഒരു ട്രേയിൽ പൈയും കട്‌ലറിയുമായി പബ്ബിന്റെ ഉടമ എത്തി. “ജന്റ്‌ൽമെൻ... ഞാൻ പറഞ്ഞ സാധനം റെഡി...”

വലിയൊരു കഷണം മുറിച്ചെടുത്ത് മൺറോ വായിൽ തിരുകി. “ഗംഭീരം... എന്റെ ചെറുപ്പകാലം ഓർമ്മ വന്നു... ഇത്രയും രുചികരമായ ഭക്ഷണം കഴിച്ചിട്ടുള്ളത് അന്നാണ്...”

ഹാരി തല കുലുക്കി. കഴിഞ്ഞ നാലര വർഷമായി ഞാൻ ഇവിടെയുണ്ട്... ഞാൻ കഴിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും രുചികരമായ ഭക്ഷണം പബ്ബുകളിലേതായിരുന്നു... അത് പോട്ടെ... അപ്പോൾ പറഞ്ഞു വരുന്നത്, ഞാൻ ഇനി കൊറിയർ സർവ്വീസുമായി ഒതുങ്ങണമെന്നാണോ...?”

എന്ന് ഞാൻ പറഞ്ഞില്ലല്ലോ ഹാരീ... യൂ ആർ വെരി വെരി ഗുഡ്... നിങ്ങൾക്ക് എന്ത് വേണമെങ്കിലും പറപ്പിക്കാം... വേണമെങ്കിൽ ലുഫ്ത്‌വാഫിന്റെ സങ്കീർണ്ണമായ വിമാനങ്ങൾ പോലും... യൂ ആർ വെരി സ്പെഷൽ...”

എന്ന് വച്ചാൽ എന്നെ തീർത്തും ഒഴിവാക്കിയിട്ടില്ല എന്ന്...?”

മൺറോ അവരുടെ ഗ്ലാസുകൾ വീണ്ടും നിറച്ച് കുപ്പി കാലിയാക്കി. “മൈ ഡിയർ ബോയ്... യുദ്ധം ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുകയല്ലേ...”

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

14 comments:

  1. Hari കിടിലം
    മോളിക്ക്‌ എന്നാലും വരാൻ പറ്റിയില്ല ..

    ReplyDelete
  2. ഇൗ മെഡൽ കിട്ടാൻ കാരണം മാക്സ് ആണ്.

    ReplyDelete
    Replies
    1. തീർച്ചയായും സുചിത്രാജീ... ബട്ട്, മൺറോ വാണ്ട്സ് ഇറ്റ് റ്റു ബീ കെപ്റ്റ് ഇൻ ലോ പ്രൊഫൈൽ...

      Delete
  3. “മൈ ഡിയർ ബോയ്... യുദ്ധം ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുകയല്ലേ...”

    ReplyDelete
    Replies
    1. അതേല്ലോ... പക്ഷേ, എത്ര കാലം തുടരും ഇത്തരം കമന്റുകൾ...? :)

      Delete
  4. നോ മോർ സ്പെഷൽ ഡ്യൂട്ടീസ്‌? ഹാരിയെ ഒതുക്കാൻ പ്ലാൻ.

    ReplyDelete
    Replies
    1. ഒതുക്കാനല്ല... ബ്രിട്ടീഷ് എയർ ഫോഴ്സിൽ ഹാരി വർക്ക് ചെയ്യുന്നത് കണ്ടിട്ട് അമേരിക്കക്കാർക്ക് അത്ര പിടിക്കുന്നില്ല... എന്നാൽ ബ്രിട്ടീഷ് അധികാരികളുടെ പൂർണ്ണ പിന്തുണ ഹാരിയ്ക്കുണ്ട് താനും...

      Delete
  5. ഈ ചാപ്റ്ററിലെ എല്ലാ സീനുകളും
    വളരെ ചിരപരിചിതമായ ലണ്ടനിലുള്ള
    സ്ഥലങ്ങളാണ് ,അതുകൊണ്ട് ഇതൊക്കെ
    വായിക്കുമ്പോഴുള്ള ഒരു പ്രത്യേക സുഖം ഒന്ന്
    വേറെ തന്നെയാണ് കേട്ടോ വിനുവേട്ടാ ... 

    ReplyDelete
    Replies
    1. ആ വഴിയൊക്കെ ഒന്ന് പോകണം മുരളിഭായ്... എനിക്ക് വേണ്ടിയെങ്കിലും... ഒരിക്കലും കാണാത്ത ഇടങ്ങൾ മനസ്സിൽ കണ്ടുകൊണ്ടാണ് എന്റെ എഴുത്ത്...

      Delete
  6. വിമാനം പറത്തി, ആവേശം കൊള്ളുന്നതിൽ എന്ത് ആവേശമാണല്ലേ ഹാരിയ്ക്ക്

    ReplyDelete
    Replies
    1. തീർച്ചയായും... പറയാതിരിക്കാൻ കഴിയില്ല... മാക്സും അങ്ങനെ തന്നെ...

      Delete
  7. കൊറിയർ സർവീസെങ്കിൽ അത്...
    ഇനി പലതരം വിമാനം പറത്താമല്ലോ?

    ReplyDelete
    Replies
    1. അതാണ് ഒരു ആശ്വാസം ഹാരിയ്ക്ക്...

      Delete