സാവൈൽ റോയിലെ ടെയ്‌ലറിങ്ങ് ഷോപ്പിൽ
ക്രോസ്‌ലിയും അയാളുടെ സഹായി ജോർജ്ജും കൂടി
ഹാരിയുടെ പുതിയ യൂണിഫോം മേശപ്പുറത്ത് നിവർത്തി വച്ചു.
“വിങ്ങ് കമാൻഡർ, ഇതിൽ അധികവും സംഘടിപ്പിച്ചത് ഞങ്ങളുടെ കൈവശമുള്ള
സ്റ്റോക്കിൽ നിന്നാണ്...” വൃദ്ധനായ ക്രോസ്‌ലി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.
“സോറി, വിങ്ങ് കമാൻഡർ അല്ല...
ലെഫ്റ്റ്നന്റ് കേണൽ...”
“ദാറ്റ്സ് ക്വൈറ്റ് ഓൾറൈറ്റ്...”
ഹാരി പറഞ്ഞു.
“എന്തായാലും രണ്ട് യൂണിഫോമുകൾ ട്യുണിക്ക് സഹിതമാണ്...
RAF സർവ്വീസിൽ ആയിരുന്നപ്പോൾ താങ്കൾ ഏത് തരം
വേഷമാണ് ഇഷ്ടപ്പെട്ടിരുന്നതെന്ന് മനസ്സിലാക്കിക്കൊണ്ട് അമേരിക്കൻ പൈലറ്റുമാർ
ഇഷ്ടപ്പെടുന്ന തരത്തിലുള്ള വേറെയും രണ്ട് ജോഡി കൂടി തയ്യാറാക്കിയിട്ടുണ്ട്...
താങ്കളുടെ മെഡലുകളും ഞങ്ങൾ
റെഡിയാക്കിയിട്ടുണ്ട്... സേഫ്റ്റി പിൻ കൊണ്ട് ഘടിപ്പിക്കാൻ സാധിക്കുന്ന പാച്ച്
സ്റ്റൈലിൽ ഉള്ളത്...”
ഹാരി എല്ലാം ഒന്ന് ഓടിച്ചു നോക്കി.
“ഓഹോ, ലെജിയൻ ഓഫ് ഓണർ ബഹുമതിയും പിന്നെ DSO
യിൽ ഒരു ബാറും ഒക്കെ
തുന്നിച്ചേർത്തിട്ടുണ്ടല്ലോ...”
“സമയം ലാഭിക്കാനാണ് സർ...
വീണ്ടും ഇങ്ങോട്ടുള്ള ഒരു വരവ്
ഒഴിവാക്കാൻ വേണ്ടി...”
“ഇതൊന്ന് ഇട്ടു നോക്കൂ ഹാരീ...”
മോളി പറഞ്ഞു. “എങ്ങനെയുണ്ടെന്ന് ഞങ്ങളൊന്ന് കാണട്ടെ...”
ജോർജ്ജിനോടൊപ്പം ഹാരി ട്രയൽ റൂമിന്
നേർക്ക് നടന്നു.
തിരികെ അദ്ദേഹം വന്നത് ക്രീം
നിറത്തിലുള്ള മുറിക്കൈയ്യൻ ഷർട്ടും ബ്രൗൺ ബാറ്റ്‌ൽ ഡ്രസ്സും അണിഞ്ഞായിരുന്നു.
ക്രോസ്‌ലി പറഞ്ഞത് പോലെ US
എയർഫോഴ്സിൽ ഉള്ള ഭൂരിഭാഗം പൈലറ്റുമാരും
ഇഷ്ടപ്പെട്ടിരുന്ന ട്യൂണിക്ക് ടൈപ്പിലുള്ള വേഷം. പൈലറ്റ് എന്ന് സൂചിപ്പിക്കുന്ന സിൽവർ വിങ്ങ്സ് ഇടതു ഭാഗത്ത്
നെഞ്ചിൽ മെഡലുകൾക്ക് മുകളിലായി തുന്നിച്ചേർത്തിരിക്കുന്നു.
RAF വിങ്ങ്സ് നെഞ്ചിൽ വലതു ഭാഗത്തും.
“വെരി നൈസ്... ഇനി പീക്ക്ഡ്
ക്യാപ്പ് ആണോ സൈഡ് ക്യാപ്പ് ആണോ വേണ്ടത്, കേണൽ...?” ക്രോസ്‌ലി ചോദിച്ചു.
“രണ്ടും
എടുത്തോളൂ...”
സൈഡ് ക്യാപ്പ് തലയിൽ വച്ച് അഡ്ജസ്റ്റ്
ചെയ്തിട്ട് ഹാരി കണ്ണാടിയിലേക്ക് നോക്കി. “ഛെ... ഇത് ഞാനല്ല...”
“നോൺസെൻസ്... യൂ ലുക്ക് ലവ്‌ലി...” മോളി പറഞ്ഞു. “ടെറിബ്‌ളി ഡാഷിങ്ങ്...”
“ഒരു കാര്യം കൂടി കേണൽ...
ഒരു അമേരിക്കൻ ക്യാമ്പെയ്ൻ റിബ്ബൺ കൂടി
താങ്കളുടെ യൂണിഫോമിൽ ചേർക്കേണ്ടതുണ്ട്... സ്റ്റോക്ക് ഉണ്ടോ
എന്ന് നോക്കട്ടെ... അൽപ്പമൊന്ന് വെയ്റ്റ് ചെയ്താൽ മതി...”
മോളി വാച്ചിൽ നോക്കി.
“ഞങ്ങൾക്ക് ഇപ്പോൾത്തന്നെ പുറപ്പെട്ടേ
തീരൂ... ജനറൽ ഡിഗോൾ
കാത്തിരിക്കുകയാണ്... എല്ലാം ശരിയാക്കിയിട്ട് ഹേസ്റ്റൺ പ്ലേസിലേക്ക്
കൊടുത്തയച്ചാൽ മതി മിസ്റ്റർ ക്രോസ്‌ലി...”
“തീർച്ചയായും ഡോക്ടർ...
ജോർജ്ജ്, ആ വാതിൽ തുറന്നു കൊടുക്കൂ...”
പുറത്തെ നരച്ച വെയിലിലേക്ക് ഇറങ്ങി
നടക്കവെ അവൾ ഹാരിയുടെ കൈയ്യിൽ തൂങ്ങി. “ആ വേഷത്തിൽ കാണാൻ നല്ല സുന്ദരനായിരുന്നു കേട്ടോ...
അബ്സൊല്യൂട്ട്‌ലി സ്മാഷിങ്ങ്...” എന്നിട്ട് കൈ
ഉയർത്തി അടുത്തു കണ്ട ടാക്സിയുടെ ശ്രദ്ധ ക്ഷണിച്ചു.
***
കൊണാട്ട് ഹോട്ടലിലെ സ്യൂറ്റ് നമ്പർ
103 ജനറൽ ചാൾസ് ഡി ഗോൾ 1943 ൽ തന്നെ ഒഴിഞ്ഞിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ
സ്റ്റാഫിലെ ഉന്നത ഉദ്യോഗസ്ഥർക്കായി എപ്പോഴും ആ സൗകര്യം ലഭ്യമായിരുന്നു.
“ഞാൻ ഇവിടെ വെയ്റ്റ് ചെയ്തോളാം...”
റിസപ്ഷന് നേർക്ക് നടക്കവെ മോളി പറഞ്ഞു.
“വെയ്റ്റ് ചെയ്തോളാമെന്ന്...! സുപ്രീം
കമാൻഡർ എന്താണ് പറഞ്ഞത്...? എപ്പോഴും എന്റെ മേൽ ഒരു കണ്ണ് വേണമെന്ന്... ആ ജോലി
നടക്കട്ടെ...”
റിസപ്ഷനിസ്റ്റിന്റെ മുന്നിലെത്തിയ
ഹാരി പറഞ്ഞു. “കേണൽ കെൽസോയും ഡോക്ടർ സോബെലും... ജനറൽ ഡി ഗോളിനെ കാണാനെത്തിയതാണ്...
ഞങ്ങൾക്കിവിടെ ക്ഷണമുണ്ട്...”
“അറിയാം കേണൽ...” റിസപ്ഷനിസ്റ്റ് ഫോൺ
എടുത്തു.
ഹാരിയും മോളിയും വെയ്റ്റ് ചെയ്തു. “ഈ
സ്ഥലം ഞാൻ ഏറെ ഇഷ്ടപ്പെടുന്നു...” അവൾ പറഞ്ഞു. “കോബർഗ് എന്നായിരുന്നു മുമ്പ് ഇവിടം
അറിയപ്പെട്ടിരുന്നത്... വിക്ടോറിയാ രാജ്ഞിയുടെ ആൽബർട്ട് രാജകുമാരനുമായി
ബന്ധപ്പെട്ട കഥയാണ്... മഹായുദ്ധത്തിന്റെ അവസാന ഘട്ടത്തിൽ ജോർജ്ജ് രാജാവ് എടുത്ത
തീരുമാനമാണ്... രാജകുടുംബവുമായി ബന്ധപ്പെട്ട എല്ലാ ജർമ്മൻ നാമങ്ങളും ഒഴിവാക്കുക
എന്നത്... അങ്ങനെ കോബർഗ് എന്ന ഈ ഹോട്ടൽ കോണാട്ട് ആയി...”
“ദിവസവും ഓരോ പുതിയ അറിവാണല്ലോ...”
ചെറുപ്പക്കാരനായ ഒരു ഫ്രഞ്ച് ക്യാപ്റ്റൻ അവർക്ക് മുന്നിലെത്തി. “കേണൽ
കെൽസോ...?” പിന്നെ അൽപ്പം ചിന്താക്കുഴപ്പത്തോടെ മോളിയുടെ നേർക്ക് നോക്കി. “താങ്കളോടൊപ്പമുള്ളതാണോ
ഈ യുവതി...?”
“അതെ... ജനറൽ ഐസൻഹോവറിന്റെ നിർദ്ദേശപ്രകാരം
എത്തിയതാണ്... ഡോക്ടർ സോബെൽ...”
“ഓ, അതു ശരി...” ക്യാപ്റ്റൻ മനോഹരമായ
ഒരു പുഞ്ചിരി അവൾക്ക് സമ്മാനിച്ചു. “എന്റെയൊപ്പം വന്നോളൂ...” മുകളിലേക്കുള്ള
പടവുകൾ കയറവെ അയാൾ കൂട്ടിച്ചേർത്തു. “ജനറലിന്റെ പഴയ റൂമിൽ കേണൽ ജോബർട്ട് വെയ്റ്റ്
ചെയ്യുന്നുണ്ട്... താങ്കളോട് നേരിട്ട് നന്ദി അറിയിക്കുവാൻ അദ്ദേഹം
ആഗ്രഹിക്കുന്നു...”
റൂം നമ്പർ 103 ന്റെ വാതിൽ തുറന്ന്
അയാൾ അവരെ അകത്തേക്ക് കൊണ്ടുപോയി. ജാലകത്തിനരികിലുള്ള കോഫി ടേബിളിന് മുന്നിൽ ജനറൽ
ഡി ഗോൾ ഇരിക്കുന്നുണ്ടായിരുന്നു. മൊറോക്കൻ ലെതർ കൊണ്ട് നിർമ്മിച്ച ഒരു ചെറിയ
ബോക്സ് മേശപ്പുറത്ത് ഇരിക്കുന്നുണ്ട്. യൂണിഫോമിൽ അദ്ദേഹത്തിനരികിൽ നിന്നിരുന്ന
കേണൽ ജോബർട്ട് ഹാരിയെ കണ്ടതും ഓടി വന്ന് ആലിംഗനം ചെയ്തു.
“വിങ്ങ് കമാൻഡർ അല്ല, ഇനിയങ്ങോട്ട്
ലെഫ്റ്റ്നന്റ് കേണൽ അല്ലേ...? യൂ ആർ എ റിമാർക്കബ്‌ൾ മാൻ... നിങ്ങളുടെ ആ ഹീറോയിസം
എന്റെ ജീവിതകാലം മുഴുവനും ഓർമ്മയുണ്ടായിരിക്കും... കാരണം, എന്റെ ജീവനാണ് അന്ന്
നിങ്ങൾ രക്ഷിച്ചത്...”
“ഡോക്ടർ സോബെലിനെ ഞാൻ
പരിചയപ്പെടുത്തട്ടെ...? സുപ്രീം കമാൻഡറുടെ നിർദ്ദേശപ്രകാരമാണ് ഇവർ ഇവിടെ
എത്തിയിരിക്കുന്നത്...” ഹാരി പറഞ്ഞു.
“കേണലിന് അടുത്തയിടെ ഉണ്ടായ
പരിക്കിന്റെ ഗൗരവം വച്ച് നോക്കുമ്പോൾ അത് ഉചിതമായിരിക്കുമെന്ന് ഞങ്ങൾ കരുതി...”
മോളി പറഞ്ഞു.
“ഡോക്ടറുടെ പിതാവ് മേജർ ജനറൽ സോബെൽ
ഐസൻഹോവറിന്റെ സ്റ്റാഫിൽപ്പെട്ട ആളാണ്...” ഹാരി ജോബർട്ടിനോട് പറഞ്ഞു.
“എക്സലന്റ്...” അദ്ദേഹം ഡി ഗോളിന്
നേർക്ക് തിരിഞ്ഞു. അവിടെ നടക്കുന്ന സംഭാഷണങ്ങളിലൊന്നും യാതൊരു താല്പര്യവുമില്ലാത്ത
മട്ടിൽ ഒരു സിഗരറ്റിന് തീ കൊളുത്തുകയായിരുന്നു ജനറൽ ഡി ഗോൾ. “ജനറൽ, താങ്കളുടെ
അനുവാദത്തോടെ...?”
ജനറൽ ഡി ഗോൾ തല കുലുക്കി.
മേശപ്പുറത്ത് വച്ചിരിക്കുന്ന ആ ബോക്സ് തുറന്ന് ജോബർട്ട് ഷെവലിയർ ഓഫ് ദി ലെജിയൻ ഓഫ്
ഓണർ മെഡൽ പുറത്തെടുത്തു. എന്നിട്ട് ഹാരിയുടെ ട്യൂണിക്കിൽ പിൻ ചെയ്തു കൊടുത്തു.
ശേഷം അദ്ദേഹത്തിന്റെ രണ്ട് കവിളുകളിലും മുത്തം നൽകിയിട്ട് ഒരടി പിറകോട്ട് മാറി
നിന്ന് സല്യൂട്ട് ചെയ്തു.
ജനറൽ ഡി ഗോൾ ഇതാദ്യമായി വായ് തുറന്നു.
“ദി റിപ്പബ്ലിക്ക് താങ്ക്സ് യൂ കേണൽ... ബട്ട് നൗ യൂ വിൽ എക്സ്ക്യൂസ് അസ്... ദേർ
ഈസ് മച്ച് റ്റു ഡൂ...”
ആദരസൂചകമായി അദ്ദേഹത്തെ സല്യൂട്ട്
ചെയ്തിട്ട് തിരിഞ്ഞ ഹാരി മോളിയെ നോക്കി കണ്ണിറുക്കി. ക്യാപ്റ്റൻ തുറന്നു കൊടുത്ത
വാതിലിലൂടെ പുറത്തു കടന്ന അവർ സ്റ്റെയർകെയ്സിന് അരികിലെത്തിയതും പൊട്ടിച്ചിരിച്ചു
പോയി.
“ദി റിപ്പബ്ലിക്ക് താങ്ക്സ് യൂ...”
സ്വരം കടുപ്പിച്ച് മോളി പറഞ്ഞു. “ആ മനുഷ്യന് ഒരുത്തനെയും ഇഷ്ടമല്ല... നന്ദി
പോലും... ഒരാളോട് പോലും അയാൾക്ക് നന്ദിയില്ല... വിൻസ്റ്റൺ ചർച്ചിലിനും ഐസൻഹോവറിനും
എന്തു മാത്രം പ്രശ്നങ്ങളാണ് അയാൾ ഉണ്ടാക്കി വയ്ക്കുന്നതെന്നറിയാമോ...?”
ആ മെഡൽ ഊരിയെടുക്കാനുള്ള
ശ്രമത്തിലായിരുന്നു ഹാരി. “ഈ നാശം ഊരാൻ പറ്റുന്നില്ലല്ലോ...”
“ഞാൻ ഊരിത്തരാം... എന്തായാലും കാണാൻ
ഭംഗിയുണ്ട്... ആ ബോക്സ് ഇങ്ങ് തരൂ...”
പടവുകളിറങ്ങവെ ആ മെഡൽ
ബോക്സിനുള്ളിലാക്കി അടച്ചിട്ട് മോളി അദ്ദേഹത്തിന് നേർക്ക് നീട്ടി.
“വേണ്ട... അത് നീ തന്നെ വച്ചോളൂ...
എന്റെ വക ഒരു സുവനീർ...” ഹാരി പറഞ്ഞു.
“ഡോണ്ട് ബീ സില്ലി...”
“ഞാൻ തമാശ പറഞ്ഞതല്ല... വേറൊന്നു കൂടി
കിട്ടാൻ പോകുകയാണെനിക്ക്... നാളെ രാവിലെ പതിനൊന്ന് മണിക്ക്... ബക്കിങ്ങ്ഹാം പാലസിൽ
വച്ച്... നീ വരില്ലേ...? അതിഥികൾക്കും പ്രവേശനമുണ്ട്...”
“തീർച്ചയായും ഹാരീ...
സന്തോഷമേയുള്ളൂ...” നിറഞ്ഞ മനസ്സോടെ അവൾ അദ്ദേഹത്തിന്റെ കൈകളിൽ തൂങ്ങി ആ
പാതയോരത്ത് നിന്നു. “പക്ഷേ, ഇപ്പോൾ എനിക്ക് പോയേ തീരൂ...” ആ സമയത്താണ് ആരെയോ
ഡ്രോപ്പ് ചെയ്യാനായി ഒരു ടാക്സി അവരുടെ അരികിൽ വന്ന് നിന്നത്. ഡ്രൈവറുടെ നേർക്ക്
കൈ ഉയർത്തി ശ്രദ്ധ ക്ഷണിച്ചിട്ട് അവൾ ഹാരിയോട് പറഞ്ഞു. “ഗൈസ് ഹോസ്പിറ്റലിൽ
ഈവനിങ്ങ് ഷിഫ്റ്റിന് ചെല്ലേണ്ടതുണ്ട്... ജോലി കഴിയുമ്പോൾ മിക്കവാറും ലേറ്റാകും...”
“ഡോണ്ട് വറി... പാലസിൽ നാം
പോകുന്നു... രാവിലെ പതിനൊന്ന് മണിക്ക്... മറക്കണ്ട...”
“മറക്കുകയോ...?” അദ്ദേഹത്തിന്റെ
കവിളിൽ ചുംബിച്ചിട്ട് ഉള്ളിലേക്ക് കയറിയ അവളെയും കൊണ്ട് കാർ നീങ്ങി.
ഇനി എന്താണാവോ...
ReplyDeleteഓഫ് :
എല്ലാവരും അവരവരുടെ വീടുകളിൽ സേഫ് ആയി ഇരിയ്ക്കുന്നുണ്ടാകും എന്നു കരുതുന്നു
ഇനി അടുത്ത മെഡൽ വാങ്ങാൻ പോകണം...
Deleteഎല്ലാവരും വീടുകളിൽ ജയിൽവാസം...
ആകാംക്ഷയോടെ വായിച്ചു നിർത്തി..കഥാഗതി കാത്തിരിക്കുന്നു..
ReplyDeleteസന്തോഷം മുഹമ്മദ്‌ക്കാ...
Deleteഅടുത്തത് വേഗം ഇടാമൊ?😎
ReplyDeleteഅയ്യടാ...
Deleteഹാരിയുടെ ഹീറോയിസവും മോളിയുടേയും ഹാരിയുടേയും പ്രണയവും..
ReplyDeleteഅതെ...
Deleteഈ വേവലാതികൾക്കിടയിൽ മനസ്സ് തണുപ്പിക്കാനെന്ന പോലെ പ്രണയാർദ്രമായ ഭാഗം... എല്ലാവരും വീടകങ്ങളിൽ സുരക്ഷിതരായി ഇരിക്കുകയാണല്ലോ? ഇവിടെയും അതെ. ഇനിയും വീടെത്തൊത്ത
ReplyDeleteഅനേകായിരങ്ങളെ വേദനയോടെ ഓർക്കുന്നു.
എല്ലാവരും വീടുകളിലാണ് മുബീ...
Deleteഹാരിക്ക് ആ മെഡൽ അത്രയ്ക്ക് അങ്ങ് പിടിച്ചില്ല എന്നു തോന്നുന്നു.
ReplyDeleteഈ ലോക് ഡൗൺ സാഹചര്യത്തിൽ വിവർത്തനം അൽപം കൂടി വേഗത്തിലാകുമെന്ന് പ്രതീക്ഷിക്കുന്നു.
ശരിയാണ്... ഫ്രഞ്ച് മെഡലിനോട് പുള്ളിക്കാരന് ഇത്തിരി താൽപ്പര്യക്കുറവ്...
Deleteഅടുത്ത ലക്കം ഈ വാരാന്ത്യത്തോടെ ശരിയാക്കാമെന്ന് കരുതുന്നു...
"അത് നീ തന്നെ വച്ചോളൂ... എന്റെ വക ഒരു സുവനീർ...”
ReplyDeleteപ്രണയ സമ്മാനം...
Deleteഎന്നാലും മോളി കൊട്ടാരത്തിലേക്ക്
ReplyDeleteഅതിഥിയായി ചെല്ലാനുള്ള ക്ഷണം വേണ്ടെന്ന്
വെച്ചത് വല്ലാത്ത കഷ്ടമായി പോയി ...