Sunday, March 3, 2019

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് - 20

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

അന്ന് വൈകിട്ട് അഡ്‌ലണിലെ ബാൾറൂമിൽ വച്ച് നടക്കുന്ന സ്വീകരണ ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഹിംലറോടൊപ്പം ഹാർട്ട്മാനും ഉണ്ടായിരുന്നു. അദ്ധ്യക്ഷം വഹിക്കാനെത്തിയ ഫ്യൂററോടൊപ്പം അദ്ദേഹത്തിന്റെ അനുചരന്മാരും ചുറ്റിപ്പറ്റി നിന്നിരുന്നു. പ്രൊപ്പഗാണ്ടാ മിനിസ്റ്ററും യുദ്ധത്തിന്റെ സമ്പൂർണ്ണ ചുമതല വഹിക്കുന്ന മ‌ന്ത്രിയുമായ ജോസഫ് ഗീബൽസ്, മിലിട്ടറി ഇന്റലിജൻസ് ചീഫ് അഡ്മിറൽ വിൽഹെം കാനറീസ്, വിദേശകാര്യ മന്ത്രി വോൺ റിബ്ബെൻട്രോപ്പ് എന്നിവരും അവിടെ സന്നിഹിതരായിരുന്നു.

"ആ വിഡ്ഢി... തടിയൻ ഗൂറിങ്ങ് എവിടെ...? കാണാനില്ലല്ലോ..." ഷാംപെയ്ൻ ഗ്ലാസുകളുമായി എത്തിയ വെയ്റ്ററോട് തിരികെ പോകാൻ ആംഗ്യം കാണിച്ചു കൊണ്ട് ഹിംലർ പറഞ്ഞു. അത് കണ്ട് നിരാശ ഉള്ളിലടക്കിയ ഹാർട്ട്മാനോട് അദ്ദേഹം തുടർന്നു. "അയാൾക്ക് ഇവിടെ മുഖം കാണിക്കാൻ നാണക്കേട് കാണും... അയാളുടെ യുദ്ധവിമാനങ്ങൾക്ക് ബ്രിട്ടീഷ് മണ്ണിൽ കാര്യമായിട്ടൊന്നും ചെയ്യാൻ കഴിഞ്ഞില്ലല്ലോ..."

ശരിക്കും ദ്വേഷ്യം വരുന്നുണ്ടായിരുന്നു ഹാർട്ട്മാന്.‌ ഒരു സിഗരറ്റിന് തീ കൊളുത്തി അദ്ദേഹം സ്വയം നിയന്ത്രിക്കുവാൻ ശ്രമിച്ചു.‌ പുക വലിക്കുന്നത് ഒരു തരത്തിലും സഹിക്കുവാൻ ഹിംലറിന് കഴിയില്ല എന്ന് അദ്ദേഹത്തിനറിയാമായിരുന്നു. ഹിംലറിന് എന്തെങ്കിലും പറയുവാൻ കഴിയുന്നതിന്‌ മുമ്പ് ഗൂറിങ്ങ് ഹാളിലേക്ക് പ്രവേശിച്ചു.

"അയാളുടെ കൈയ്യിൽ തൂങ്ങി വരുന്ന ആ സ്ത്രീ... അത് ഹാൾഡർ പ്രഭ്വി അല്ലേ...?" ഹിംലർ ചോദിച്ചു.

"അതെയെന്ന് തോന്നുന്നു..." ഹാർട്ട്മാൻ പറഞ്ഞു.

"അയാളുടെ കൂടെയാണോ അവർ ഇപ്പോൾ...?"

"എന്റെ അറിവിൽപ്പെട്ടിടത്തോളം അല്ല, റൈഫ്യൂറർ..."

"അവർക്ക് ഒരു അമേരിക്കൻ ഭർത്താവ് ഉണ്ടായിരുന്നില്ലേ...?'

"വർഷങ്ങൾക്ക് മുമ്പ് മരിച്ചു പോയി..."

"രസകരമായിരിക്കുന്നു... അപ്പോൾ പിന്നെ എങ്ങനെയാണവർ ജീവിക്കുന്നത്...?"

"മരിച്ചുപോയ ഭർത്താവിന്റെ പിതാവ് അമേരിക്കയിലെ ഒരു സെനറ്ററാണ്... വലിയൊരു കോടീശ്വരൻ... അവരുടെ പേരിൽ അദ്ദേഹം സ്വീഡനിൽ ഒരു ട്രസ്റ്റ് തുടങ്ങി വച്ചിട്ടുണ്ട്... അതിൽ നിന്നും നല്ലൊരു തുക വരുമാനമായി അവർക്ക് ലഭിച്ചു കൊണ്ടിരിക്കുന്നു..."

"അവരെക്കുറിച്ചുള്ള സകല വിവരവും നിങ്ങൾക്കറിയാമല്ലോ..."

"അവരെക്കുറിച്ച് ഒരു ഫയൽ തന്നെയുണ്ട് ഞങ്ങളുടെ പക്കൽ..." ഹാർട്ട്മാൻ പറഞ്ഞു.

"ആട്ടെ, ഗൂറിങ്ങിന്റെയൊപ്പമുള്ള ആ രണ്ട് ലുഫ്ത്‌വാഫ് ഓഫീസർമാർ ആരൊക്കെയാണ്...?"

"ആ വെള്ള ജാക്കറ്റ് ധരിച്ചയാൾ മേജർ അഡോൾഫ് ഗാലന്റ്... ബാറ്റ്‌ൽ ഓഫ് ബ്രിട്ടനിൽ ഏറ്റവുമധികം വിമാനങ്ങളെ വീഴ്ത്തിയ വ്യക്തി... ഇദ്ദേഹത്തിന്റെ റെക്കോർഡിനെ വെല്ലാൻ ബ്രിട്ടീഷ് പക്ഷത്ത് പോലും ആർക്കും ഇതുവരെ സാധിച്ചിട്ടില്ല..."

"ആ ക്യാപ്റ്റൻ ആരാണ്...?"

"ബാരൺ വോൺ ഹാൾഡർ... പ്രഭ്വിയുടെ മകനാണ്...  ബ്ലാക്ക് ബാരൺ എന്നാണ് എല്ലാവരും വിളിക്കുന്നത്..."

"എത്ര നാടകീയം..."

"മിടുക്കനായ വൈമാനികനാണ്... സ്പെയിനിലും പോളണ്ടിലുമൊക്കെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്... അവിടെ മാത്രം ഇരുപത് വിമാനങ്ങളും പിന്നെ ഇംഗ്ലീഷ് ചാനലിന് മുകളിൽ ഇരുപത്തിയൊമ്പത് വിമാനങ്ങളും വെടിവച്ച് വീഴ്ത്തിയിട്ടുണ്ട്... കഴിഞ്ഞ സെപ്റ്റംബറിലാണ് അദ്ദേഹത്തിന് Knight's Cross ബഹുമതി ലഭിച്ചത്... ലണ്ടന് മേൽ ആക്രമണം നടത്തിയ വൈമാനികരിൽ ഒരുവൻ... കഴിഞ്ഞയാഴ്ച വരെയുള്ള അദ്ദേഹത്തിന്റെ മൊത്തം സ്കോർ അറുപത് വിമാനങ്ങൾ..."

"കൊള്ളാമല്ലോ... നിങ്ങൾക്കയാളെ വലിയ കാര്യമാണെന്ന് തോന്നുന്നു...?"

"കുറച്ച് കാലം ഞങ്ങൾ ഒരുമിച്ച് പറന്നിട്ടുണ്ട്... എന്റെ ക്രാഷ് ലാന്റിങ്ങിന് മുമ്പ്..."

"അപ്പോൾ നിങ്ങൾ സ്നേഹിതരാണല്ലേ...?"

ഹാർട്ട്മാൻ ചുമൽ വെട്ടിച്ചു. "ഒരു തരത്തിൽ...പക്ഷേ, മാക്സ് കെൽസോ ഒരു പ്രത്യേക ടൈപ്പാണ്... ഗാഢമായ സുഹൃദ്ബന്ധം സ്ഥാപിക്കുക എന്നത് അൽപ്പം ബുദ്ധിമുട്ടാണ്..."

"കെൽസോ...?"

"അത് അദ്ദേഹത്തിന്റെ പിതാവിന്റെ പേരാണ്... പിന്നെ ഒരു കാര്യം കൂടിയുണ്ട്... അദ്ദേഹത്തിന് ഒരു ഇരട്ട സഹോദരൻ കൂടിയുണ്ട്... RAF ൽ പൈലറ്റാണ്..."

"ഗുഡ് ഗോഡ്...!" ഹിംലർ പുരികം ചുളിച്ചു. "സത്യമാണോ ഈ പറയുന്നത്...?" ചിന്താമഗ്നനായി  മുറിയുടെ ചുമരിലേക്ക് നോക്കി അദ്ദേഹം ഒരു നിമിഷം ഇരുന്നു. "വോൺ ഹാൾഡേഴ്സിന്റെ ഫയൽ എപ്പോഴും തുറന്ന് തന്നെയിരിക്കട്ടെ... അസുഖകരമായ എന്തോ ഒന്ന് ഇക്കാര്യത്തിൽ മണക്കുന്നതായി എനിക്ക് തോന്നുന്നു..."

ആ നിമിഷം എല്ലാവരോടും നിശ്ശബ്ദരാകുവാൻ ആവശ്യപ്പെട്ടിട്ട് ഗൂറിങ്ങ് ഹിറ്റ്‌ലറുടെ നേർക്ക് തിരിഞ്ഞു. "ബഹുമാനപ്പെട്ട ഫ്യൂറർ... മേജർ ഗാലന്റിനെ താങ്കൾ രണ്ട് തവണ മെഡലുകൾ അണിയിച്ചിട്ടുണ്ട്... വോൺ ഹാൾഡർ പ്രഭ്വിയെ താങ്കൾക്ക് നന്നായിട്ടറിയാമല്ലോ... അവരുടെ മകൻ... ഇവിടെ സ‌ന്നിഹിതനായിരിക്കുന്ന ബാരൺ വോൺ ഹാൾഡർ... ഇംഗ്ലണ്ടിനെതിരായ പോരാട്ടത്തിനിടയിൽ ഫ്രാൻസിൽ വച്ച് ഞാൻ അദ്ദേഹത്തിന് Knight's Cross ബഹുമതി സമ്മാനിച്ചിരുന്നു... രണ്ട് ദിവസം മുമ്പാണ്‌ നമ്മുടെ ബോംബർ വിമാനങ്ങൾക്ക് സുരക്ഷ ഒരുക്കിക്കൊണ്ട് ലണ്ടന് മുകളിലൂടെ അദ്ദേഹം പറന്നത്... അദ്ദേഹത്തോട് ഇന്ന് ഇവിടെയെത്താൻ ഞാൻ ആവശ്യപ്പെട്ടതിന് പ്രത്യേക കാരണമുണ്ട്...  ഇതുവരെ അദ്ദേഹം വീഴ്ത്തിയ ശത്രുവിമാനങ്ങളുടെ എണ്ണം അറുപത് ആയിരിക്കുന്നു... അതിന്റെ പേരിൽ Oak Leaves ബഹുമതിക്ക് കൂടി അർഹനായിരിക്കുകയാണ്‌ അദ്ദേഹം..." ഗൂറിങ്ങ് ഗാലന്റിന് നേരെ തലയാട്ടി. അദ്ദേഹം നീട്ടിയ ചെറിയ ലെതർ ബോക്സ് വാങ്ങിയിട്ട് ഗൂറിങ്ങിങ്ങ് ഹിറ്റ്‌ലറുടെ നേർക്ക് തിരിഞ്ഞു.  "ബഹുമാനപ്പെട്ട ഫ്യൂറർ... ഈ മെഡൽ താങ്കൾ തന്നെ ഈ ഓഫീസറെ അണിയിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുകയാണ്..."

അവിടെങ്ങും നിശ്ശബ്ദത നിറഞ്ഞു. മാക്സിനെ ഒന്ന് ചുഴിഞ്ഞ് നോക്കിയിട്ട് ഹിറ്റ്‌ലർ തല കുലുക്കി. പിന്നെ കൈകൾ നീട്ടി.

"നിങ്ങൾക്ക് തെറ്റ് പറ്റി റൈമാർഷൽ... ഇത് നൽകുന്നതിലൂടെ ഞാനാണ് ബഹുമതിക്ക് അർഹനാകുന്നത്..." ഗൂറിങ്ങ് കൈമാറിയ മെഡൽ ഹിറ്റ്‌ലർ മാക്സിനെ അണിയിച്ച ശേഷം ഹസ്തദാനം നൽകി. "ജർമ്മൻ സാമ്രാജ്യം നിങ്ങളെയോർത്ത് അഭിമാനം കൊള്ളുന്നു ബാരൺ..." അദ്ദേഹം എൽസയുടെ നേർക്ക് തിരിഞ്ഞു. "അത് പോലെ തന്നെ നിങ്ങളും പ്രഭ്വി... മറ്റ് എല്ലാ മാതാക്കളെയും പോലെ സാമ്രാജ്യത്തിന്റെ അഭിമാനമാണ് നിങ്ങളും..."

ചുറ്റിനും കൂടിയിരുന്നവരിൽ നിന്നും കരഘോഷം ഉയർന്നു. ഫ്യൂറർ തല കുലുക്കി. പിന്നെ അൽപ്പം മാറി നിന്നിരുന്ന ഹിംലറെ കണ്ടതും കൈ കാട്ടി വിളിച്ചു. റൈഫ്യൂറർ അദ്ദേഹത്തിനരികിലേക്ക് വന്നു. ആ അവസരം മുതലാക്കിയ ഹാർട്ട്മാൻ പതുക്കെ  ഷാംപെയ്ൻ ഗ്ലാസ്സുകൾ വച്ചിരിക്കുന്നയിടത്തേക്ക് നീങ്ങി.

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

28 comments:

  1. വീരന്മാർ മെഡൽ നേടുന്നു. ആശംസകൾ

    ReplyDelete
    Replies
    1. Knight's cross with Oak leaves... നിസ്സാര മെഡലൊന്നുമല്ല തങ്കപ്പൻ ചേട്ടാ...

      Delete
  2. Max ന് ഒരു recognition കൂടി.

    ReplyDelete
    Replies
    1. അതെ... അർഹതയ്ക്കുള്ള അംഗീകാരം...

      Delete
  3. എത്ര വലിയ ബഹുമതിയാണ് ഹിറ്റ്ലറിൽ നിന്നും നേരിട്ട് ഒരു മെഡൽ ലഭിയ്ക്കുക എന്നത്... കലക്കി

    ReplyDelete
    Replies
    1. അതെ ശ്രീക്കുട്ടാ... മിടുക്കനല്ലേ നമ്മുടെ മാക്സ്...

      Delete
  4. "വോൺ ഹാൾഡേഴ്സിന്റെ ഫയൽ എപ്പോഴും തുറന്ന് തന്നെയിരിക്കട്ടെ... അസുഖകരമായ എന്തോ ഒന്ന് ഇക്കാര്യത്തിൽ മണക്കുന്നതായി എനിക്ക് തോന്നുന്നു..."

    ഹിമ്‌ലർ പിന്നാലെ കൂടുന്ന മട്ടുണ്ടല്ലോ..

    ഏറെക്കാലങ്ങൾക്ക് ശേഷം ‘ഫ്യൂററെ’ നേരിൽ കാണാൻ കഴിഞ്ഞതിൽ സന്തോഷം..

    ReplyDelete
    Replies
    1. ഹിംലർ ഒരു മാരണം തന്നെയാണ്‌...

      Delete
  5. കുറിഞ്ഞിMarch 4, 2019 at 11:58 AM

    "ഗുഡ് ഗോഡ്...!" ഹിംലർ പുരികം ചുളിച്ചു. "സത്യമാണോ ഈ പറയുന്നത്...?" ചിന്താമഗ്നനായി മുറിയുടെ ചുമരിലേക്ക് നോക്കി അദ്ദേഹം ഒരു നിമിഷം ഇരുന്നു
    ഇരട്ടകൾ ഹിംലറെ വെള്ളം കുടിപ്പിക്കുമോ
    ഒരു സാധ്യത ഇല്ലാതില്ല ....

    ReplyDelete
    Replies
    1. സംശയം കൊള്ളാം... മുടങ്ങാതെ ക്ലാസ്സിൽ വന്നാൽ എല്ലാം അപ്പപ്പോൾ അറിയാം കുറിഞ്ഞീ...

      Delete
  6. ഹിംലര്‍...വെറുക്കപ്പെടേണ്ടവന്‍ !!ലെവനെ കണ്ടാ തന്നെ എനക്ക് ന്തോ ഒരു മാതിയാ..വന്ന് ഹിറ്റലര്‍ വെറും പാവ(ംം)!!

    ReplyDelete
    Replies
    1. ഹിംലർ.. എ റിയൽ പെയ്‌ൻ ഇൻ ദി .......

      Delete
  7. അങ്ങനെ ഹിറ്റ്ലറിൽ നിന്നും മെഡൽ കിട്ടി മാക്സിന്‌

    ReplyDelete
    Replies
    1. അതെ... അതും ഉന്നത ബഹുമതി...

      Delete
  8. ആ ഫയൽ തുറന്നിരിക്കുന്നത് അത്ര ശരിയല്ല!!

    ReplyDelete
    Replies
    1. അതെ... അതെ... ആ തുറന്നിരിക്കുന്ന ഫയൽ തന്നെയാണ് ഈ നോവലിന്റെ ഗതിയെ നിയന്ത്രിക്കുന്നതും...

      Delete
  9. കുറിഞ്ഞിMarch 5, 2019 at 9:35 AM

    ബഹുമാനപ്പെട്ട ഫ്യൂറർ... ആ ഹിംലറെ ഒന്നു ശ്രദ്ധിച്ചോണേ.
    അസുഖകരമായ എന്തോ ഒന്ന് ഇക്കാര്യത്തിൽ മണക്കുന്നതായി എനിക്കും തോന്നുന്നു...

    ReplyDelete
    Replies
    1. അതെ കുറിഞ്ഞീ... ഹിറ്റ്‌ലറിനെ വധിക്കുവാൻ പോലും പദ്ധതിയിട്ട കുറുക്കനാണ് ഹിംലർ... കഴിഞ്ഞ നോവലിൽ നമ്മുടെ ഷെല്ലെൻബെർഗ് ആ പദ്ധതി പരാജയപ്പെടുത്തിയത് ഓർമ്മയില്ലേ...?

      Delete
  10. ഇരട്ടകളിൽ മാക്സിനല്ലെ ഉന്നത മെഡൽ കിട്ടിയത്. അപ്പോൾ ഹാരിക്കോ..? എന്നാലല്ലെ അതൊന്നു ബാലൻസാകൂ....

    ReplyDelete
    Replies
    1. അത് അടുത്ത ലക്കത്തിൽ അറിയാം അശോകേട്ടാ...

      Delete
  11. രണ്ടുമൂന്നു ചാപ്റ്റർ ചാടിക്കടന്നു വന്നേ. . ഇരട്ടക്കുട്ടികൾ ധീരന്മാർ. ഹാരിയും ഒട്ടും പിന്നോട്ടാവാൻ തരമില്ല.

    ReplyDelete
  12. "നിങ്ങൾക്ക് തെറ്റ് പറ്റി റൈമാർഷൽ... ഇത് നൽകുന്നതിലൂടെ ഞാനാണ് ബഹുമതിക്ക് അർഹനാകുന്നത്..." ഗൂറിങ്ങ് കൈമാറിയ മെഡൽ ഹിറ്റ്‌ലർ മാക്സിനെ അണിയിച്ച ശേഷം ഹസ്തദാനം നൽകി. "ജർമ്മൻ സാമ്രാജ്യം നിങ്ങളെയോർത്ത് അഭിമാനം കൊള്ളുന്നു ബാരൺ..." അദ്ദേഹം എൽസയുടെ നേർക്ക് തിരിഞ്ഞു. "അത് പോലെ തന്നെ നിങ്ങളും പ്രഭ്വി... മറ്റ് എല്ലാ മാതാക്കളെയും പോലെ സാമ്രാജ്യത്തിന്റെ അഭിമാനമാണ് നിങ്ങളും..."

    എന്റെ പൊന്നോ... ഫ്യുറർ ആളുകളെ സംസാരിച്ചു വീഴ്‌ത്താൻ കിടുവാണെന്ന് കേട്ടിട്ടുണ്ട്.. മാരകം തന്നെ

    ReplyDelete
    Replies
    1. അതെ... അദ്ദേഹത്തിന്റെ വാചക കസർത്തിലൂടെയാണല്ലോ നാഷണൽ സോഷ്യലിസം എന്ന നാസിസത്തെ അന്നത്തെ ജർമ്മനി ഹൃദയത്തിലേറ്റിയത്... എന്തിന്, ബ്രിട്ടണിൽ പോലും ഹിറ്റ്‌ലർക്ക് ആരാധക വൃന്ദം ഉണ്ടായിരുന്നു എന്നല്ലേ ചരിത്രം പറയുന്നത്...

      Delete
  13. ആ ഫയൽ അവിടെ അങ്ങിനെ തുറന്നു വെച്ചാൽ പണി ആകുമല്ലൊ. പ്രത്യേകിച്ചും ഹിമ്ലറുടെ മുൻപിൽ. വില്ലൻ ആണവൻ വില്ലൻ.

    ReplyDelete
    Replies
    1. അതെ ശ്രീജിത്ത്... കഥ മുന്നോട്ട് ചെല്ലുമ്പോൾ അക്കാര്യം കൂടുതൽ വ്യക്തമാകും...

      Delete
  14. ഏതാണ്ട് ഒരു മാസത്തിലധികമായി ഒഴിവ് സമയം മുഴുവൻ
    യു.കെയിലെ എഴുത്തുകാരുടെ ഒരു സംഗമത്തോടനുബന്ധിച്ച്
    അവരുടെയൊക്കെ പ്രൊഫൈലുകൾ അപ്‌ഡേറ്റ് ചെയ്യുന്ന തിരക്കിലായിരുന്നു .
    ഇതിനിടയിൽ ബ്ലോഗ് വായനകൾ നടന്നിരുന്നില്ല ...
    ഇന്ന് മുതൽ വായനകൾ വീണ്ടും തുടരുന്നു...

    ReplyDelete
  15. ഹിറ്റലറിൽ നിന്നും അങ്ങനെ നേരിട്ട് മെഡലും കിട്ടി

    ReplyDelete