“ഓൾറൈറ്റ്
ബുബീ... എന്താണിതൊക്കെ...?” ജാലകത്തിനരികിൽ നിലയുറപ്പിച്ചു കൊണ്ട് മാക്സ്
ചോദിച്ചു. എൽസയും ഹാരിയും ആ മുറിയിൽ ഇട്ടിരുന്ന സോഫയിൽ ഇരുന്നു.
“രാവിലെ തന്നെ
ഒരു ഒരു ഫിലിം ഷോ ആണെന്ന് തോന്നുന്നു...” എൽസ അഭിപ്രായപ്പെട്ടു.
“തുടങ്ങുന്നതിന്
മുമ്പ് തന്നെ ഒരു കാര്യം ഞാൻ പറഞ്ഞോട്ടെ...” ബുബി ഹാർട്മാൻ പറഞ്ഞു. “ഞാൻ ആജ്ഞകൾ
അനുസരിക്കുക മാത്രമാണ് ചെയ്യുന്നത്... ഇക്കാര്യത്തിൽ ഇതല്ലാതെ എനിക്ക് വേറെ
വഴിയില്ല...”
“എന്താണെന്ന്
വച്ചാൽ പറയൂ...” ഹാരി പറഞ്ഞു. “ലെറ്റ്സ് ഹിയർ ദി വേഴ്സ്റ്റ്...”
ആ നിമിഷമാണ്
അവരുടെ തലയ്ക്ക് മുകളിൽ ഒരു വിമാനത്തിന്റെ ഇരമ്പൽ കേട്ടത്. ലാന്റ് ചെയ്യാൻ
ഒരുങ്ങുന്ന ഏതോ വിമാനം. മാക്സ് ജാലകത്തിലൂടെ ആകാശത്തേക്ക് എത്തി നോക്കി. “ഒരു JU52
ആണല്ലോ... അവർക്കെന്താണ് ഇവിടെ കാര്യം...?”
അങ്ങനെ വരാൻ ഒരു
സാദ്ധ്യതയുമില്ലല്ലോ എന്ന് മനസ്സിലോർത്തെങ്കിലും എന്താണതെന്ന് ബുബിയ്ക്ക്
മനസ്സിലായിരുന്നു. “ഒരു മിനിറ്റ്... ഞാൻ പോയി നോക്കിയിട്ട് വരാം...” ബുബി
പുറത്തേക്ക് നടന്നു.
ഇടനാഴിയിൽ തന്റെ
ഓഫീസിന് നേർക്ക് ധൃതിയിൽ നടക്കുകയായിരുന്നു മുള്ളർ. “എന്താണെന്ന് വല്ല
രൂപവുമുണ്ടോ...?” ഹാർട്മാൻ ആരാഞ്ഞു.
“എയർസ്ട്രിപ്പിലേക്ക്
ഒന്ന് ഫോൺ ചെയ്തു നോക്കട്ടെ... ഉടൻ തന്നെ വിവരം അറിയിക്കാം...”
എയർസ്ട്രിപ്പിലെ
സെർജന്റിന്റെ മറുപടിയ്ക്കായി അക്ഷമയോടെ കാത്തു നിൽക്കവെ അവർ ഇരുവരും സിഗരറ്റ്
ആഞ്ഞു വലിച്ചു കൊണ്ടിരുന്നു. ഒടുവിൽ അങ്ങേ തലയ്ക്കൽ നിന്നുമുള്ള മറുപടി ലഭിച്ചതും
മുള്ളറുടെ മുഖത്ത് പരിഭ്രമം നിറഞ്ഞു. “ഓകെ, മനസ്സിലാവുന്നു...” അയാൾ റിസീവർ
ക്രാഡിലിൽ വച്ചു.
“റൈഫ്യൂറർ ഹിംലർ
ആണ് ലാന്റ് ചെയ്തിരിക്കുന്നത്... ഇങ്ങോട്ട് വന്നു കൊണ്ടിരിക്കുകയാണ് അദ്ദേഹം...”
നിയന്ത്രണം
നഷ്ടപ്പെടാതിരിക്കാൻ അൽപ്പം ബുദ്ധിമുട്ടുക തന്നെ ചെയ്തു ബുബി ഹാർട്മാൻ. ഏതാനും
മാത്രകൾക്ക് ശേഷം അദ്ദേഹം മുള്ളറോട് പറഞ്ഞു. “പെട്ടെന്ന് തന്നെ ഒരു ഗാർഡ് ഓഫ് ഓണർ
അറേഞ്ച് ചെയ്യണം... അതിന് ശേഷം അദ്ദേഹത്തെ സൗത്ത് സിറ്റിങ്ങ് റൂമിലേക്ക് കൊണ്ടുവരണം...
എന്തിനാണ് അദ്ദേഹം ഇങ്ങോട്ട് വന്നതെന്ന് വഴിയേ നിങ്ങൾക്ക് മനസ്സിലാവും..”
“തീർച്ചയായും
കേണൽ...” ആശ്ചര്യത്താൽ തിളങ്ങുന്ന കണ്ണുകളോടെ മുള്ളർ പുറത്തേക്ക് നടന്നു.
“അൽപ്പമെങ്കിലും
കോന്യാക്ക് ഉണ്ടാകുമോ എടുക്കാൻ...?” ബുബി സെർജന്റിനോട് ചോദിച്ചു.
“അത്ര നല്ല
സാധനമെന്ന് പറയാൻ കഴിയില്ല കേണൽ...” പുഞ്ചിരിച്ചു കൊണ്ട് അയാൾ ഡ്രോയർ തുറന്ന് ഒരു
ഹാഫ് ബോട്ട്ൽ പുറത്തെടുത്തു.
അടപ്പ് തുറന്ന്
ബുബി നല്ലൊരളവ് ഒറ്റയടിക്ക് അകത്താക്കി. “നിങ്ങൾ എന്താണുദ്ദേശിച്ചതെന്ന്
മനസ്സിലായി...” അദ്ദേഹം ആ കുപ്പി സെർജന്റിന് തിരികെ കൊടുത്തു. “എന്തായാലും
അത്യാവശ്യത്തിന് ഉപകരിച്ചു...” ബുബി തിരിഞ്ഞു നടന്നു.
തന്നെയും
കാത്ത് ഇരിക്കുന്ന അവരുടെ അരികിലേക്ക്
ബുബി തിരിച്ചെത്തി. “ഇന്ന് മുഴുവനും ഇവിടെത്തന്നെ ഇരിക്കണെമെന്നാണോ...?” നീരസം
മറച്ചു വയ്ക്കാൻ എൽസയ്ക്ക് ആയില്ല.
“അയാം സോറി...
നാടകീയമായ ചില സംഭവ വികാസങ്ങളുണ്ടായിരിക്കുന്നു... റൈഫ്യൂറർ ഹിംലർ ഏതാനും
നിമിഷങ്ങൾക്കകം ഇവിടെ എത്തുന്നതായിരിക്കും... അദ്ദേഹത്തിന്റെ വിമാനമായിരുന്നു
അത്...”
ഒരു പക്ഷേ, ആ
നിമിഷമായിരുന്നിരിക്കണം എൽസയ്ക്ക് കാര്യങ്ങളുടെ ഗൗരവം ശരിയ്ക്കും
മനസ്സിലായിട്ടുണ്ടാവുക. ഭയത്തോടെ അവർ വായ് പൊത്തിപ്പിടിച്ചു.
“കാര്യങ്ങൾ
കൈവിട്ടു പോകുകയാണോ ബുബീ...?” മാക്സ് ആണ് നിശ്ശബ്ദത ഭഞ്ജിച്ചത്.
“എന്ന് തോന്നുന്നു...”
ഏതാണ്ട് പത്ത്
മിനിറ്റ് കഴിഞ്ഞതും വാതിൽ തുറക്കപ്പെട്ടു. മുള്ളർ ആയിരുന്നു വഴികാട്ടി ആയി മുന്നിൽ
നടന്നിരുന്നത്. മുറിയ്ക്കുള്ളിൽ പ്രവേശിച്ച അയാൾ തിരിഞ്ഞ് അറ്റൻഷനായി നിന്ന്
സല്യൂട്ട് ചെയ്തു. കറുത്ത യൂണിഫോമും ക്യാപ്പും ധരിച്ച് സ്റ്റീൽ ഫ്രെയിം
കണ്ണടയുടെയുള്ളിൽ തിളങ്ങുന്ന കണ്ണുകളുമായി ഹിംലർ മുറിയ്ക്കുള്ളിലേക്ക് കാലെടുത്തു
വച്ചു.
“ഹലോ
ഹാർട്മാൻ... നമ്മുടെ പ്രശ്നത്തിന് പരിഹാരമായോ...?”
“ഇല്ല,
റൈഫ്യൂറർ...”
“എന്റെ ഊഹം
തെറ്റിയില്ല... അതു കൊണ്ട് തന്നെയാണ് വിമാനം വഴി തിരിച്ചു വിടാൻ ഞാൻ
തീരുമാനിച്ചത്... നോക്കൂ, പാഴാക്കാൻ ഒട്ടും സമയം എനിക്കില്ല... എത്രയും പെട്ടെന്ന്
എനിക്ക് പാരീസിൽ എത്തേണ്ടതുണ്ട്... അതുകൊണ്ട് പെട്ടെന്നായിക്കോട്ടെ...” അദ്ദേഹം മാക്സിന്റെയും
ഹാരിയുടെയും എൽസയുടെയും നേർക്ക് തിരിഞ്ഞു. “നിങ്ങളെ ഇങ്ങോട്ട് കൊണ്ടു വന്നതിന്റെ
ഉദ്ദേശ്യം കേണൽ ഹാർട്മാൻ വിശദീകരിച്ചുവെന്ന് പറഞ്ഞു... പക്ഷേ, അക്കാര്യത്തിൽ
സഹകരിക്കാൻ നിങ്ങൾക്ക് എന്തൊക്കെയോ ബുദ്ധിമുട്ടുകൾ ഉണ്ടെന്നാണ് ഞാനറിഞ്ഞത്...”
തികഞ്ഞ
ആത്മാഭിമാനത്തോടെയെങ്കിലും തുളുമ്പാൻ തുടങ്ങുന്ന കണ്ണുകളോടെ എൽസ പറഞ്ഞു. “നോക്കൂ,
താങ്കൾ എന്നോട് ഇങ്ങനെയൊന്നും പെരുമാറാൻ പാടില്ല... വോൺ ഹാൾഡർ പ്രഭ്വിയാണ് ഞാൻ...
മാത്രവുമല്ല............”
“സാമ്രാജ്യത്തെ
വഞ്ചിച്ചവളാണ് നിങ്ങൾ...” അക്ഷോഭ്യനായി ഹിംലർ പറഞ്ഞു. “നിങ്ങളുടെ
കൂട്ടുകെട്ടിലുള്ള ഒട്ടുമിക്ക നികൃഷ്ടരും അവരുടെ വഞ്ചനയുടെ ശിക്ഷ ഏറ്റു
വാങ്ങിക്കഴിഞ്ഞു... എന്റെ രീതിയനുസരിച്ച് നിങ്ങളും അവരെ പിന്തുടരേണ്ടതായിരുന്നു...
പക്ഷേ, തൽക്കാലം നിങ്ങളെക്കൊണ്ട് ചില ആവശ്യങ്ങളൊക്കെ ഉണ്ടായിപ്പോയി...”
“ഡാംൻ യൂ...!”
മാക്സ് ചാടിയെഴുന്നേറ്റു.
ഹിംലർ മുള്ളറുടെ
നേർക്ക് തിരിഞ്ഞു. “കേണൽ, ഈ ഓഫീസറുടെ കൈവശമുള്ള പിസ്റ്റൾ പിടിച്ചു വാങ്ങൂ...”
തന്റെ
കൈത്തോക്ക് നീട്ടിപ്പിടിച്ചു കൊണ്ട് മുള്ളർ മാക്സിനരികിൽ ചെന്ന് അദ്ദേഹത്തിന്റെ
പിസ്റ്റൾ പിടിച്ചു വാങ്ങി. ആ സംഘർഷാവസ്ഥയ്ക്ക് അൽപ്പം അയവു വരുത്തിക്കൊണ്ട്
ഹാരിയാണ് വായ് തുറന്നത്. “നോക്കൂ... ഈ പ്രഹസനവുമായി മുന്നോട്ട് പോകാൻ ഞാൻ
തയ്യാറാണ്... എന്താണ് താങ്കൾക്ക് വേണ്ടത്...?”
“ഫ്യൂറർക്ക്
എതിരെയുള്ള ഗൂഢാലോചനയ്ക്ക് ഒരേയൊരു ശിക്ഷയേ ഉള്ളൂ... പിയാനോ വയറിൽ കെട്ടിത്തൂക്കിയുള്ള
വധശിക്ഷ... ആ രംഗങ്ങൾ ഫിലിമിൽ പകർത്തുകയും ചെയ്യാറുണ്ട്... ആ പാത പിന്തുടരുന്നവരെ
കാണിച്ചു കൊടുക്കുവാനായി...” അദ്ദേഹം മുള്ളറുടെ നേർക്ക് കണ്ണ് കാണിച്ചു. “കർട്ടൻ
വലിച്ചിടൂ...”
ജാലകങ്ങളുടെ
കർട്ടൻ വലിച്ചിട്ട് മുള്ളർ അതൊരു ഇരുട്ടു മുറിയാക്കി. ബുബി പ്രൊജക്ടർ
പ്രവർത്തിപ്പിച്ചു.
തീർത്തും ഭീതിജനകമായിരുന്നു
ആ ഫിലിമിലെ കാഴ്ച്ചകൾ... രാജ്യദ്രോഹികൾ എന്ന് ആരോപിക്കപ്പെട്ടവരെ ഓരോരുത്തരായി കൂട്ടിക്കൊണ്ടു
വന്ന SS ഭടന്മാർ ആ നിസ്സഹായരുടെ യൂണിഫോമും മെഡലുകളും അഴിച്ചു മാറ്റുന്നു. പിയാനോ
വയർ കൊണ്ട് ഉണ്ടാക്കിയ കുരുക്ക് കഴുത്തിൽ ഇട്ട് മുറുക്കിയതിന് ശേഷം അവരെ ഉയർത്തി
മുകളിലുള്ള ഇരുമ്പു കൊളുത്തുകളിൽ തൂക്കിയിടുന്നു. അന്ത്യ നിമിഷങ്ങളിൽ അവരിൽ ചിലർ
അറിയാതെ നടക്കുന്ന മലമൂത്ര വിസർജ്ജനം... അവസാന മാത്രയിലെ പിടച്ചിൽ... എല്ലാം
കൊണ്ടും ഭീഭത്സമായിരുന്നു ആ രംഗങ്ങൾ. അത്യന്തം ഹൃദയഭേദകമായിരുന്നു രണ്ട്
സ്ത്രീകളുടെ വധശിക്ഷ... പ്രത്യേകിച്ചും, കണ്ടാൽ എഴുപത് വയസ്സിൽ അധികം
തോന്നിക്കുന്ന ഒരു വൃദ്ധയുടേത്.
ഫിലിം അവസാനിക്കുമ്പോൾ
എല്ലാവരും സ്തബ്ധരായിരുന്നു. നിറഞ്ഞ് നിൽക്കുന്ന മൗനം... പെട്ടെന്നാണ് എൽസയ്ക്ക്
ഓക്കാനം വന്നത്. ചാടിയെഴുന്നേറ്റ അവർ നെരിപ്പോടിനരികിലേക്ക് ഓടി. മുള്ളർ
എഴുന്നേറ്റ് ജാലകങ്ങളുടെ കർട്ടൻ വകഞ്ഞു മാറ്റി. ഹിംലറാണ് മൗനത്തിന് അയവ്
വരുത്തിക്കൊണ്ട് സംസാരിച്ചു തുടങ്ങിയത്.
“ഏത്
തരത്തിലുള്ള അതിക്രമങ്ങളെയും ഞാൻ അപലപിക്കുന്നു... പക്ഷേ, വഞ്ചനയ്ക്കെതിരെ പൊരുതേണ്ടി
വരുമ്പോൾ നമ്മുടെ സാമ്രാജ്യത്തിന്റെ സുരക്ഷയാണ് പ്രധാനം... രാജ്യദ്രോഹികൾ പുരുഷന്മാരോ
സ്ത്രീകളോ ആയിക്കൊള്ളട്ടെ, അവരെല്ലാം ഒരേ ശിക്ഷ അർഹിക്കുന്നു...” അദ്ദേഹം
മാക്സിനും ഹാരിയ്ക്കും നേർക്ക് തിരിഞ്ഞു. “നിങ്ങളുടെ കാര്യത്തിൽ മഹത്തായ ഒരു
സേവനത്തിനുള്ള അവസരമാണ് ഇരുവർക്കും ലഭിച്ചിരിക്കുന്നത്... അതിന് പ്രത്യുപകാരമായി
നിങ്ങളുടെ മാതാവിന്റെ സുരക്ഷിതത്വം ഞാൻ ഉറപ്പ് തരുന്നു... അതല്ല, നിസ്സഹകരണമാണ്
ഉദ്ദേശ്യമെങ്കിൽ...” അദ്ദേഹം ചുമൽ ഒന്ന് വെട്ടിച്ചു. “എന്താണ് സംഭവിക്കുക എന്നത്
നിങ്ങൾ കണ്ടുവല്ലോ... ഒരൊറ്റ ശിക്ഷ മാത്രം... ഫ്യൂററുടെ ഒരു എക്സ്പ്രസ് ഓർഡർ
ലഭിക്കേണ്ട താമസമേയുള്ളൂ അതിന്...”
കർച്ചീഫ് കൊണ്ട്
വായ് പൊത്തിപ്പിടിച്ച് എൽസ സോഫയുടെ അരികിലേക്ക് തിരിച്ചു വന്നു. ഹിംലർ മാക്സിന്
നേർക്ക് തിരിഞ്ഞു. “നിങ്ങൾക്ക് അല്പമെങ്കിലും വകതിരിവ് ഉണ്ടാകുമെന്നാണ് ഞാൻ
കരുതുന്നത്, ബാരൺ... നിങ്ങളിൽ പൂർണ്ണ വിശ്വാസമുണ്ടെനിക്ക്...”
“യെസ്, ഡാംൻ
യൂ...” മാക്സ് പറഞ്ഞു.
ഹിംലർ ഹാരിയുടെ
നേർക്ക് തിരിഞ്ഞു. “നിങ്ങളോ കേണൽ...?”
മൗനം തുടർന്ന
ഹാരിയുടെ മുഖം വിളറി വെളുത്തിരുന്നു.
ഹാരിയുടെ
അടുത്തേക്ക് ഒന്നു കൂടി നീങ്ങി നിന്നിട്ട് ഹിംലർ മന്ത്രിച്ചു. “ഒരു കാര്യം ഞാൻ
വ്യക്തമാക്കാം... നിങ്ങളുടെ അമ്മ ആത്യന്തിക ശിക്ഷയ്ക്ക് വിധേയയാകേണ്ട സാഹചര്യം ഉണ്ടായി
എന്ന് കരുതുക... അതേ ശിക്ഷ തന്നെ ബാരൺ വോൺ ഹാൾഡറിനും ഉണ്ടാകും... ഇവർ രണ്ടു
പേരെയും ത്യജിക്കുവാൻ നിങ്ങൾ തയ്യാറാണോ കേണൽ...?”
“യൂ ലൗസി
ലിറ്റിൽ ബാസ്റ്റഡ്...” ഹാരി പൊട്ടിത്തെറിച്ചു. എന്നാൽ തന്റെ വിജയമായിട്ടാണ് ഹിംലർ
അതിനെ കണ്ടത്.
“എക്സലന്റ്...”
ഹിംലർ ബുബിയുടെ നേർക്ക് തിരിഞ്ഞു. “ഞാൻ പാരീസിലേക്കുള്ള യാത്ര തുടരുകയാണ്...
ബാക്കി കാര്യങ്ങൾ നിങ്ങളുടെ വിദഗ്ദ്ധ കരങ്ങളിൽ ഏൽപ്പിക്കുന്നു... നിങ്ങളെ
കാത്തിരിക്കുന്ന അനിവാര്യമായ വിജയത്തിൽ ഞാൻ അസൂയപ്പെടുന്നു, കേണൽ...”
അദ്ദേഹം
മുള്ളറുടെ നേർക്ക് തലയാട്ടി. പുറത്തേക്ക് നടന്ന ഹിംലറെ മുള്ളർ അനുഗമിച്ചു. എൽസ
നിശ്ശബ്ദമായി തേങ്ങി. മാക്സ് ഒരു
സിഗരറ്റിന് തീ കൊളുത്തി.
ഹാരിയാകട്ടെ, നിസ്സഹായനായി എതിർവശത്തെ ചുമരിലേക്ക് നോക്കിക്കൊണ്ട് ഇരുന്നു.
“എന്നെക്കൊണ്ട്
ഇത് സാധിക്കുമെന്ന് ശരിക്കും നിങ്ങൾ വിശ്വസിക്കുന്നുണ്ടോ ബുബീ...?” മാക്സ്
ചോദിച്ചു.
“തീർച്ചയായും...
നിങ്ങളുടെ സഹോദരന്റെ സഹകരണത്തോടെ... ഇരുപത്തിനാല് മണിക്കൂർ ഉണ്ട് നിങ്ങൾക്ക് പരസ്പരം
വിവരങ്ങൾ കൈമാറാൻ... എന്നിട്ട് നിങ്ങൾ പുറപ്പെടുന്നു...” ബുബി പറഞ്ഞു.
“വൃത്തികെട്ട
പന്നി...” എൽസ പറഞ്ഞു. “എങ്ങനെ നിങ്ങൾക്ക് ഇതിന്റെ ഭാഗമാകാൻ കഴിയുന്നു...?”
“ഞാൻ നിങ്ങളോട്
പറഞ്ഞല്ലോ... എന്റെ കഴുത്തിനാണ് ഹിംലർ പിടുത്തമിട്ടിരിക്കുന്നത്...” ബുബി പറഞ്ഞു. “പാതി
ജൂതനാണ് ഞാൻ... അക്കാര്യം അദ്ദേഹത്തിന് അറിയില്ലെന്നായിരുന്നു എന്റെ ധാരണ...
പക്ഷേ, ആ പിശാചിന് അറിയാത്തതായി ഒന്നുമില്ല... എന്റെ കുടുംബമായിരിക്കും നശിക്കാൻ
പോകുന്നത്... എന്റെ ഭാര്യ ജീവിച്ചിരിപ്പില്ല... പക്ഷേ, വയസ്സായ പിതാവും
അദ്ദേഹത്തിന്റെ സഹോദരിയും... ഇതൊരു തുടക്കം മാത്രമായിരിക്കും മാക്സ്...”
“ദ്വേഷ്യത്തോടെ
എന്തെങ്കിലും പറഞ്ഞെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു...” തികച്ചും സഹാനുഭൂതിയോടെയായിരുന്നു
മാക്സിന്റെ വാക്കുകൾ.
“ഞാനും ക്ഷമ
ചോദിക്കുന്നു... എന്തായാലും ഇതിൽ നിന്നും നമുക്ക് മോചനമില്ല...” ഒരു
ദീർഘശ്വാസമെടുത്തിട്ട് ബുബി തുടർന്നു. “ഓൾറൈറ്റ്... ഓരോന്നായി നമുക്ക് തുടങ്ങി
വയ്ക്കാം... നിങ്ങൾ പോകാൻ തീരുമാനിച്ച സ്ഥിതിക്ക് നിങ്ങളുടെ മുഖത്തിന്റെ
കാര്യത്തിൽ എന്തെങ്കിലും ചെയ്തേ മതിയാവൂ...”
“എന്റെ
മുഖത്തോ...?”
“അതെ...
നിങ്ങളുടെ സഹോദരന്റെ ഇടത് കവിളിൽ വലിയൊരു മുറിപ്പാടുണ്ടല്ലോ... അക്കാര്യത്തിൽ
എന്തെങ്കിലും ചെയ്യണമല്ലോ...”
മാക്സും ഹാരിയും
ഉത്ക്കണ്ഠയോടെ അന്യോന്യം നോക്കി.
“പക്ഷേ,
എങ്ങനെ...?”
“ഷ്രോഡർ ഒരു
ആശയവുമായി വന്നിരുന്നു... അദ്ദേഹം തന്നെ അത് പറയും...”
“എന്നാൽ പിന്നെ
തുടങ്ങി വയ്ക്കാം...” മാക്സ് പറഞ്ഞു. ബുബി പുറത്തേക്ക് നടന്നു. മറ്റുള്ളവർ
അദ്ദേഹത്തെ പിന്തുടർന്നു. എല്ലാവരും പോയിക്കഴിഞ്ഞപ്പോൾ മാക്സ് ഹാരിയുടെ കരങ്ങൾ
കൈയ്യിലെടുത്തു. “വിഷമിക്കാതിരിക്കൂ... എല്ലാത്തിനും ഒരു പരിഹാരം കണ്ടെത്താം
സഹോദരാ നമുക്ക്...”
മനസ്സില്ലാ
മനസ്സോടെ തല കുലുക്കിയിട്ട് ഹാരി എഴുന്നേറ്റ് ക്രച്ചസിന്റെ സഹായത്തോടെ റൂമിന്
വെളിയിലേക്ക് നടന്നു.
ഹിംലറുടെ അപ്രതീക്ഷിത സന്ദർശനം.. പിയാനോ വയറിൽ കൊരുക്കുന്ന കാഴ്ചകൾ.. ബുബിയുടെ നിസ്സഹായത.. കാര്യങ്ങൾ സങ്കീർണമാവുകയാണല്ലോ..
ReplyDeleteഎല്ലാത്തിനും പരിഹാരം കണ്ടെത്താൻ മാക്സിന് സാധിക്കുമോ?
സാധിക്കണ്ടേ...?
Deleteഎന്തെല്ലാം ക്രൂരതകൾ.. ഭീഷണിയും. പാവം സഹോദരങ്ങൾ. മിടുക്കരായ അവർ വഴി കണ്ടെത്തുമായിരിക്കും
ReplyDeleteഇതല്ലാതെ മറ്റ് മാർഗ്ഗമില്ല സുകന്യാജീ...
Deleteനിസ്സഹായാവസ്ഥയിലായി പോയല്ലോ?
ReplyDeleteഉം... എന്തു ചെയ്യാം... :(
Deleteഇനി സഹായത്തിനുള്ള വഴികൾ
ReplyDeleteകണ്ടെത്തുവാനുള്ള പരിഹാരമാർഗ്ഗങ്ങൾ
ഈ സഹോദരങ്ങൾ കണ്ടെത്തും ..
നോക്കിക്കോ ..!
കണ്ടെത്തിയല്ലേ പറ്റൂ മുരളിഭായ്...
Deleteമൂട്ടിക്ക് കാര്യങ്ങൾ ഇപ്പോഴെങ്കിലും മനസ്സിലായി കാണും
ReplyDelete