ഹാരി കെൽസോ ജീവനോടെ തന്നെയുണ്ടായിരുന്നു.
SS പൻസർ യൂണിറ്റ് തങ്ങളുടെ താൽക്കാലിക ഹെഡ്
ക്വാർട്ടേഴ്സ് ആക്കി മാറ്റിയിരിക്കുന്ന മൊർലെയ്ക്സ് കൊട്ടാരത്തിന്റെ ഗ്രൗണ്ട്
ഫ്ലോറിലുള്ള റൂമിലെ സിംഗിൾ ബെഡ്ഡിൽ തലയിണയിൽ ചാരി ഇരുന്നു കൊണ്ട് സിഗരറ്റ് പുകയ്ക്കുകയായിരുന്നു
അദ്ദേഹം. ചില
പരിക്കുകളൊക്കെയുണ്ടെങ്കിലും പൊള്ളലൊന്നും ഏറ്റില്ല എന്നതായിരുന്നു കെൽസോയെ
സംബന്ധിച്ചടത്തോളം അത്ഭുതകരം. മുഖം മുറിവേറ്റ് വിങ്ങിയിരിക്കുന്നു.
ഇടതു കണങ്കാലിൽ സഹിക്കാനാവാത്ത വേദന.
കറുത്ത പൻസർ യൂണിഫോമിൽ വാതിൽക്കൽ കാവൽ
നിൽക്കുന്ന SS ഭടന്റെ കൈവശം
ഒരു ഷ്മീസർ ഉണ്ട്. പ്രത്യേകിച്ച് ഒരു വികാരവും മുഖത്ത് പ്രകടിപ്പിക്കാതെ
ഹാരിയെത്തന്നെ നോക്കിക്കൊണ്ട് നിൽക്കുകയാണയാൾ.
വാതിൽ തുറന്ന് ചെറുപ്പക്കാരനായ ഒരു SS
ഉദ്യോഗസ്ഥൻ പ്രവേശിച്ചു.
ഹോപ്റ്റ്സ്റ്റംഫ്യൂറർ ഷ്രൂഡർ എന്ന്
സ്വയം പരിചയപ്പെടുത്തിയ ഒരു ഡോക്ടർ കൂടിയായ അയാളുടെ കൈവശം ഒരു എക്സ്റേ ഫിലിമും
ഉണ്ടായിരുന്നു.
“ഞാൻ ഭയപ്പെട്ടതു പോലെ തന്നെ കേണൽ...
കണങ്കാലിൽ ഫ്രാക്ചർ ഉണ്ട്...
അൽപ്പം മോശമാണെങ്കിലും
ഭേദമാക്കാവുന്നതേയുള്ളൂ... കമാൻഡിങ്ങ് ഓഫീസർ മേജർ മുള്ളറെ ഞാൻ വിവരം അറിയിച്ചിട്ടുണ്ട്...
അദ്ദേഹം ഇങ്ങോട്ട് പുറപ്പെട്ടിട്ടുണ്ട്...”
“താങ്ക് യൂ ക്യാപ്റ്റൻ...”
ഹാരി പറഞ്ഞു. “വളരെ എഫിഷ്യന്റ് ആണല്ലോ നിങ്ങൾ...”
“കേണൽ, ഈ കാണുന്ന മെഡിക്കൽ സൗകര്യങ്ങളിൽ അഭിമാനമുണ്ട് ഞങ്ങൾക്ക്...
പോർട്ടബിൾ എക്സ്റേ മെഷീൻ,
ശസ്ത്രക്രിയാ സൗകര്യങ്ങൾ എന്നിങ്ങനെ
പലതും... ഞങ്ങളുടെ സൈനികർ
ഏറ്റവും നല്ല വൈദ്യസഹായം അർഹിക്കുന്നു... ഒന്നുമില്ലെങ്കിലും SS സേനാംഗങ്ങളല്ലേ ഞങ്ങൾ...”
“നിങ്ങൾ വളരെ നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നുവല്ലോ...”
“ഒരു വർഷം സൗതാംപ്ടൺ ജനറൽ ഹോസ്പിറ്റലിൽ ഞാൻ വർക്ക്
ചെയ്തിരുന്നു... യുദ്ധം തുടങ്ങുന്നതിന് തൊട്ടു മുമ്പ്...”
ആ നിമിഷമാണ് വാതിൽ തുറന്ന് കറുത്ത
യൂണിഫോമിൽ നിറയെ മെഡലുകളുള്ള ഒരു സ്റ്റംബാൻഫ്യൂറർ പ്രവേശിച്ചത്.
ഷ്രൂഡർ കാലുകൾ അമർത്തി ചവിട്ടി
അറ്റൻഷനായി നിന്നു.
“മേജർ മുള്ളർ...”
“എന്താണ് സംഭവം...?” മുള്ളർ ജർമ്മൻ ഭാഷയിൽ ആരാഞ്ഞു.
“ഈ ഓഫീസർ US എയർഫോഴ്സിലെ ഒരു ലെഫ്റ്റനന്റ് കേണൽ ആണ്...
കേണൽ കെൽസോ...
അദ്ദേഹം തന്റെ പേരും റാങ്കും നമ്പറും
എനിക്ക് തന്നു... അദ്ദേഹത്തിന്റെ കണങ്കാലിൽ ഫ്രാക്ചറും ഉണ്ട്...”
“ഓകെ, പക്ഷേ, എന്തിനായിരുന്നു ഇയാൾ ഇവിടെ എത്തിയത്...?”
“ഇംഗ്ലീഷുകാർ ഫ്രാൻസിലേക്ക് ഏജന്റുമാരെ ഡ്രോപ്പ് ചെയ്യാൻ
ഉപയോഗിക്കുന്ന ഒരു ലൈസാൻഡർ വിമാനവുമായി വന്നതായിരുന്നു...
ഫെർമൻവില്ലിൽ നിന്നും കുതിച്ചുയർന്ന
നമ്മുടെ ഒരു ME 109S ഇദ്ദേഹത്തിന്റെ വിമാനത്തെ വെടി വെച്ചിട്ടു...
“
“ലാൻഡിങ്ങ് ആയിരുന്നോ അതോ ടേക്ക് ഓഫോ...?”
“നമ്മുടെ പട്രോൾ സംഘം ഇദ്ദേഹം ലാൻഡ് ചെയ്യുന്നത് കണ്ടിരുന്നു...
വീണ്ടും ടേക്ക് ഓഫ് ചെയ്യുന്ന സമയത്താണ്
വെടിവച്ചിട്ടത്...”
“എന്ന് വച്ചാൽ ഇയാൾ ആരെയോ ഡ്രോപ്പ് ചെയ്തിരിക്കുന്നു എന്നർത്ഥം...
അതേക്കുറിച്ച് നമ്മുടെ സംഘം
അന്വേഷിച്ചില്ലേ...?”
“തകർന്നു വീണ വിമാനത്തിലായിരുന്നു അവർ കൂടുതൽ ശ്രദ്ധ
പതിപ്പിച്ചതെന്ന് തോന്നുന്നു മേജർ...”
“തോന്നുന്നുവെന്നോ...?” മേജർ തലയാട്ടി. “എന്തൊരു ഉത്തരവാദിത്വമില്ലായ്മ...
എന്തായാലും ഇയാൾക്ക് പറയാനുള്ള കാര്യങ്ങൾ
നിങ്ങൾ എനിക്ക് തർജ്ജമ ചെയ്തു തരേണ്ടി വരും...”
മിണ്ടാതിരിക്കുകയായിരുന്നു ആ സന്ദർഭത്തിൽ
ഹാരിയ്ക്ക് നല്ലത്. പക്ഷേ, കണങ്കാലിലെ അസഹനീയമായ വേദന അതിന്റെ
മൂർദ്ധന്യത്തിലെത്തിയിരുന്നു. വരും വരായ്കകളെക്കുറിച്ച് ഒട്ടും ചിന്തിക്കാതെ
അദ്ദേഹത്തിന്റെ നാവിൽ നിന്നും ആ വാക്കുകൾ പുറത്തു ചാടി. ജർമ്മൻ ഭാഷയിൽ...
“അതിന്റെ ആവശ്യമൊന്നുമില്ല മേജർ...
ഇപ്പോൾ അത്യാവശ്യമായി വേണ്ടത് അൽപ്പം
മോർഫിൻ ആണ്... എന്നിട്ട് എന്റെ
ഈ കാലിൽ എന്തെങ്കിലും ഒന്ന് ചെയ്യൂ പ്ലീസ്...”
ഹാരിയുടെ നാവിൽ നിന്നും ഉതിർന്ന ജർമ്മൻ
ഭാഷ കേട്ട് ആശ്ചര്യത്തോടെ ആ SS ഓഫീസർമാർ പരസ്പരം നോക്കി.
“ഞങ്ങളുടെ ഭാഷയിലുള്ള നിങ്ങളുടെ പ്രാവീണ്യത്തെ ഞാൻ
അഭിനന്ദിക്കുന്നു കേണൽ...” മുള്ളർ പറഞ്ഞു.
“നന്ദി... പക്ഷേ, എന്റെ കാലിന്റെ കാര്യം എങ്ങനെയാണ്...?
ജനീവ കൺവെൻഷൻ പ്രകാരമുള്ള എല്ലാ
നടപടിക്രമങ്ങളും ഞാൻ പാലിച്ചിട്ടുണ്ട്... പേരും റാങ്കും സീരിയൽ നമ്പറും ഞാൻ കൊടുത്തു കഴിഞ്ഞു...”
ഹാരി പറഞ്ഞു.
പുരികം ചുളിച്ചിട്ട് മുള്ളർ റൂമിന്റെ
മൂലയിലെ കസേരയിൽ കൊളുത്തിയിട്ടിരിക്കുന്ന ഹാരിയുടെ ട്യൂണിക്ക് പരിശോധിക്കുവാനായി
നീങ്ങി. അതിലുണ്ടായിരുന്ന
RAF വിങ്ങ്സ്
അടക്കമുള്ള മെഡലുകൾ അദ്ദേഹം ശ്രദ്ധിക്കുക തന്നെ ചെയ്തു.
“ഗുഡ് ഗോഡ്, കേണൽ... യുദ്ധത്തിലെ ഒരു സജീവ സാന്നിദ്ധ്യം തന്നെയായിരുന്നുവല്ലോ
നിങ്ങൾ...” വെള്ളി നിറമുള്ള
സിഗരറ്റ് കെയ്സ് തുറന്ന് ഒന്നെടുത്ത് ഹാരിയ്ക്ക് നൽകിയിട്ട് അദ്ദേഹം തീ കൊളുത്തി
കൊടുത്തു. “നിങ്ങളുടെ
കാലിന്റെ കാര്യം ക്യാപ്റ്റൻ ഷ്രൂഡർ പെട്ടെന്ന് തന്നെ നോക്കുന്നതായിരിക്കും...
പിന്നെ നമ്മൾ എല്ലാം സൈനികർ തന്നെയാണല്ലോ...
ഞാൻ പിന്നീട് വരാം...”
ഷ്രൂഡറുടെ നേർക്ക് കണ്ണു കൊണ്ട് ആംഗ്യം
കാണിച്ചിട്ട് അദ്ദേഹം പുറത്തേക്കിറങ്ങി. ഷ്രൂഡർ അദ്ദേഹത്തെ അനുഗമിച്ചു.
“ഫ്രാക്ചർ അല്പം കോംപ്ലിക്കേറ്റഡ് ആണ്...
എന്നാലും എനിക്ക് ശരിയാക്കാവുന്നതേയുള്ളൂ...
ഒരു മൈനർ സർജറിയും പ്ലാസ്റ്റർ ഓഫ്
പാരീസും വേണ്ടി വരും...” ഷ്രൂഡർ പറഞ്ഞു.
“അയാൾക്ക് വേണ്ടതെല്ലാം എന്താണെന്ന് വച്ചാൽ ചെയ്യാൻ
മടിക്കണ്ട...” മുള്ളർ പറഞ്ഞു.
“ഒരു കാര്യം കൂടി സർ...”
ഷ്രൂഡർ പറഞ്ഞു. “അദ്ദേഹം ജീവനോടെയുള്ള കാര്യം സെന്റ് മാലോയിലുള്ള ലുഫ്ത്വാഫ്
ഹെഡ്ക്വാർട്ടേഴ്സിലോ ഫെർമൻവില്ലിൽ ഉള്ള നൈറ്റ് ഫൈറ്റർ ബേസിലോ നാം അറിയിച്ചിട്ടില്ല...”
“നമ്മൾ അറിയിക്കാനും പോകുന്നില്ല...”
മുള്ളർ അങ്ങേയറ്റം ആവേശഭരിതനായിരുന്നു.
“കേണലിന്റെ മെഡലുകൾ ഒന്നും നിസ്സാരമല്ല...
വലതു നെഞ്ചിലെ RAF
വിങ്ങ്സ് നിങ്ങൾ ശ്രദ്ധിച്ചിരുന്നുവോ...?
അമേരിക്ക യുദ്ധത്തിൽ പ്രവേശിക്കുന്നതിന്
മുമ്പ് അയാൾ ഒരു RAF ഫൈറ്റർ പൈലറ്റ് ആയിരുന്നുവെന്ന്...
ഇയാൾ ഒരു വലിയ മത്സ്യമാണ് ഷ്രൂഡർ...
വളരെ വലിയ മത്സ്യം...”
“പക്ഷേ, മേജർ...” ഷ്രൂഡർ വിക്കിക്കൊണ്ട് പറഞ്ഞു. “നിയമപ്രകാരം അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ലുഫ്ത്വാഫിനെ
അറിയിക്കണമെന്നാണ്...”
“ലുഫ്ത്വാഫ്... പോകാൻ പറ...” മുള്ളർ പറഞ്ഞു. “ഈ വിവരം ഇപ്പോൾത്തന്നെ ഞാൻ ബെർലിനിലെ SD
ഹെഡ്ക്വാർട്ടേഴ്സിലേക്ക് അറിയിക്കാൻ
പോകുകയാണ്... ഉന്നതങ്ങളിലാണ്
ഞാൻ പിടിക്കാൻ പോകുന്നത്...” അദ്ദേഹം ഷ്രൂഡറുടെ ചുമലിൽ പതുക്കെ തട്ടി.
“അയാളുടെ കാലിനുള്ള ചികിത്സ...
നിങ്ങളുടെ കഴിവ് മുഴുവനും
തെളിയിക്കേണ്ടത് അതിലാണ്... എത്രയും പെട്ടെന്ന് അത് സുഖപ്പെടുത്തൂ...”
മുള്ളർ നടന്നു നീങ്ങി.
എന്തായാലും തൽക്കാലത്തേയ്ക്ക് ഹാരി സേഫ് ആണ്... ല്ലേ.
ReplyDeleteഎന്ന് പറയാമോ...?
Deleteമൂട്ടി പഠിപ്പിച്ചു കൊടുത്ത ഭാഷ...
Deleteഹാരിയുടെ സ്വന്തം ജർമ്മൻ ഭാഷ
ReplyDeleteമൂട്ടി പഠിപ്പിച്ചു കൊടുത്ത ഭാഷ...
Delete"ഉന്നതങ്ങളിലാണ് ഞാൻ പിടിക്കാൻ പോകുന്നത്...”
ReplyDeleteഇനി കളി വേറെ ലെവൽ..
തീർച്ചയായും... കാത്തിരുന്നു കാണാം...
Deleteഎന്തോ ഹാരി അപകടത്തിലേക്ക് ആണ് പോകുന്നത് എന്ന് തോന്നുന്നു. 😔🧐
ReplyDeleteഒന്നും പ്രവചിക്കാനാവില്ല സുചിത്രാജീ...
Deleteഇനി കാൽ പ്ലാസ്റ്റർ ഇട്ട ശേഷം ഹാരിയെ
ReplyDeleteചിലപ്പോൾ ബെർലിനിൽ കൊണ്ടുപോകുമായിരിക്കും അല്ലെ
അത് സസ്പെൻസ്... :)
Delete