Saturday, March 7, 2020

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് – 51


ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

പ്രഭാതം. ഒരു നൈറ്റ് ഗൗണും ധരിച്ച് കോട്ടേജിലെ മെഡിക്കൽ റൂമിൽ മോളി നൽകിയ മോർഫിൻ ഇൻജക്ഷനും എടുത്ത് കസേരയിൽ ചാരിക്കിടക്കുകയാണ് ഹാരി. വേദനയ്ക്ക് അൽപ്പം ശമനം തോന്നുന്നുണ്ട് ഇപ്പോൾ. അവൾ അദ്ദേഹത്തിന്റെ ഇടതു കവിളിലെ മുറിവ് പരിശോധിച്ചു.

“മുറിവ് എങ്ങനെയുണ്ട്...?” ഹാരി ചോദിച്ചു.

“ഇതിലും മോശമാവേണ്ടതായിരുന്നു...” മോളി പറഞ്ഞു.

“ഹോസ്പിറ്റലിൽ പോകേണ്ടി വരുമോ...?”

“എന്നിൽ അൽപ്പമെങ്കിലും വിശ്വാസം അർപ്പിക്കൂ... പേര് കേട്ട ഒരു സർജൻ ആണ് ഞാനെന്ന കാര്യമെങ്കിലും മറക്കാതിരിക്കൂ... ഇതൊക്കെ വെറും കാഷ്വാലിറ്റി കേസിന്റെ അത്രയേ ഉള്ളൂ... ഞാൻ സ്റ്റിച്ച് ഇടാൻ പോകുകയാണ്... അനങ്ങാതെ ഇരുന്നോണം... പത്ത് സ്റ്റിച്ച് മതിയാവുമെന്ന് തോന്നുന്നു... ആകർഷകമായ ഒരു മുറിപ്പാട് ആയിരിക്കും നിങ്ങളുടെ മുഖത്ത് അവശേഷിക്കാൻ പോകുന്നത്... തീർച്ചയായും പെൺകുട്ടികൾ ഇഷ്ടപ്പെടും അത്...” അവൾ പറഞ്ഞു.

“ഗെറ്റ് ലോസ്റ്റ്...” ഹാരി പറഞ്ഞു.

“ഐ ഹാവ് നോ ഇന്റൻഷൻ ഓഫ് ഗെറ്റിങ്ങ് ലോസ്റ്റ്... വായടച്ച് അനങ്ങാതിരിക്കവിടെ...”

കുറച്ച് കഴിഞ്ഞപ്പോൾ വാതിൽ തുറന്ന് മൺറോ എത്തി നോക്കി. “ക്യാൻ ഐ ജോയ്‌ൻ യൂ....?”

“നോക്കി പഠിക്ക്...” ഹാരി പറഞ്ഞു. “ഗ്രാന്റും  കേണലും സുരക്ഷിതമായി എത്തിച്ചേർന്നു അല്ലേ...?”

“തീർച്ചയായും... ഇവിടെ ലാന്റ് ചെയ്തിട്ട് ഇന്ധനം  നിറച്ച് ലണ്ടനിലേക്ക് പറന്നു... ജാക്കും അവർക്കൊപ്പം പോയിട്ടുണ്ട്... കേണൽ ഹർഷോന്മാദത്തിലായിരുന്നു... നിങ്ങളെക്കുറിച്ച് പുകഴ്ത്താൻ ഇനി വാക്കുകളൊന്നുമില്ല അദ്ദേഹത്തിന്... നിങ്ങൾക്ക് ഷെവലിയർ ഓഫ് ദി ലെജിയൻ ഓഫ് ഓണർ ബഹുമതി നൽകുവാൻ ജനറൽ ചാൾസ് ഡിഗോളിന്റെയടുത്ത് റെക്കമെന്റ് ചെയ്യുമെന്നാണ് അദ്ദേഹം പറഞ്ഞത്...”

“ഓ, നോ...” ഹാരി ചിണുങ്ങി.

“തീർന്നില്ല... ടെഡ്ഡി വെസ്റ്റുമായി അൽപ്പം മുമ്പ് ഞാൻ സംസാരിച്ചിരുന്നു... ഈ ഓപ്പറേഷന്റെ സകല വിവരങ്ങളും അദ്ദേഹത്തെ ഞാൻ ധരിപ്പിച്ചിട്ടുണ്ട്... ഒരു ഇമ്മീഡിയറ്റ് DSO അവാർഡിനായി നിങ്ങളെ നാമനിർദ്ദേശം ചെയ്യാൻ പോകുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്...”

“ദാറ്റ് മെയ്ക്ക്സ് ഇറ്റ് വേഴ്സ്...”

“ഹീ ഈസ് പ്രൗഡ് ഓഫ് യൂ ഹാരീ... അദ്ദേഹത്തിന്റെ സുരക്ഷാവലയത്തിലാണ് നിങ്ങൾ... മാത്രമല്ല, നിങ്ങളുടെ സുഹൃത്തു കൂടിയാണ് അദ്ദേഹം...” വാതിലിന് നേർക്ക് ചെന്ന് അദ്ദേഹം കതക് തുറന്നു. “അതു പോലെ തന്നെ ഞാനും... നിങ്ങളോടൊപ്പമാണ് ഞങ്ങളെല്ലാവരും... അപ്പോൾ ശരി, പിന്നെ കാണാം...”

“ഇപ്പോൾ മനസ്സിലായില്ലേ...?” അവസാനത്തെ സ്റ്റിച്ച് ഇട്ടു കൊണ്ട് മോളി ചോദിച്ചു. “നിങ്ങളുടെ വിചാരം നിങ്ങൾ എപ്പോഴും ഒറ്റയ്ക്കാണെന്നാണ്... അത് ശരിയല്ല... നോക്കൂ, ആരൊക്കെയാണ് നിങ്ങൾക്കൊപ്പമെന്ന്...? മാക്സ്, സെക്ക്, മൺറോ, എയർ വൈസ് മാർഷൽ വെസ്റ്റ്...”

“പിന്നെ നീയും...”

“ഓ, അത് പിന്നെ പറയേണ്ട കാര്യമുണ്ടോ... പാവം ഞാൻ... പ്രതീക്ഷയോടെ ഇപ്പോഴും അലഞ്ഞു കൊണ്ടിരിക്കുന്നു...”

ഹാരിയ്ക്ക് മറുപടി പറയാൻ കഴിയുന്നതിന് മുമ്പ് വാതിൽ തുറന്ന് ജൂലി ലെഗ്രാൻഡ് പ്രവേശിച്ചു. “പയ്യന് എങ്ങനെയുണ്ട്...?”

“ഒരു മോർഫിൻ ഇൻജക്ഷനും പത്ത് സ്റ്റിച്ചും... ഇപ്പോൾ പഴയത് പോലെ മിടുക്കനായി... ഭക്ഷണം കഴിക്കാൻ ഇതാ ഇപ്പോൾ എത്തും...” മോളി പറഞ്ഞു.

“ഒരു പ്രശ്നമുണ്ട്...” ഹാരി എഴുന്നേറ്റു. “ഞാൻ സ്പെയർ യൂണിഫോം കൊണ്ടുവന്നിട്ടില്ല... ഞാൻ ധരിച്ചിരുന്ന യൂണിഫോം ആകെ നാശമായി എന്നാണ് തോന്നുന്നത്...”

“സപ്ലൈ റൂമിൽ എന്താണുള്ളതെന്ന് നമുക്ക് നോക്കാം...” ജൂലി പറഞ്ഞു. “മിക്കവാറും എല്ലാ സാധനങ്ങളും അവിടെ ലഭ്യമാണ്...”

ഹാരിയും മോളിയും അവരെ അനുഗമിച്ചു. ഇടനാഴിയുടെ അറ്റത്തുള്ള റൂം തുറന്ന് അവർ അകത്തേക്ക് കടന്നു. അലാവുദീന്റെ ഗുഹ പോലെയായിരുന്നു അത്. ഹാന്റ് ഗണ്ണുകൾ, ഓട്ടോമാറ്റിക്ക് വെപ്പണുകൾ എന്നിവ ഒരു വലിയ മേശപ്പുറത്ത് നിരത്തി വച്ചിരിക്കുന്നു. പിന്നെ വിവിധ തരങ്ങളിലുള്ള വസ്ത്രങ്ങൾ... ബ്രിട്ടീഷ്കാരുടെയും ജർമ്മൻകാരുടെയും യൂണിഫോമുകൾ, പുരുഷന്മാരുടെയും സ്ത്രീകളുടെയും സിവിലിയൻ വസ്ത്രങ്ങൾ...

“ഇതെല്ലാം ഫ്രഞ്ച് നിർമ്മിതമാണ്...” ജൂലി പറഞ്ഞു. “ഫ്രാൻസിലേക്ക് ഡ്രോപ്പ് ചെയ്യപ്പെടേണ്ട ഏജന്റുമാരെ ഇത് ധരിപ്പിച്ചാണ് ഞങ്ങൾ അയയ്ക്കുന്നത്... ഒരു പൈലറ്റിന് ചേരുന്ന ഏത് വേഷമാണ് ഇതിലുള്ളതെന്ന് നോക്കാം നമുക്ക്... ഓബർസ്റ്റ്ലെഫ്റ്റ്നന്റ്, ലുഫ്ത്‌വാഫ്... അത് നിങ്ങൾക്ക് ശരിയാവില്ല... ഇതാ, കിട്ടിപ്പോയി... RAF ഫ്ലൈറ്റ് ലെഫ്റ്റ്നന്റ്... നിങ്ങൾക്ക് പാകമാകുമെന്ന് തോന്നുന്നു...”

“നല്ല ഒരു സ്വെറ്ററും ഒന്നോ  രണ്ടോ ഷർട്ടുകളും കൊടുക്കൂ അദ്ദേഹത്തിന്...” മോളി പറഞ്ഞു. “പിന്നെ രുചികരമായ ബ്രേക്ക് ഫാസ്റ്റും രണ്ട് ഗ്ലാസ് റെഡ് വൈനും... അതിന് ശേഷം ഞാൻ കൊണ്ടു പോയി ഉറക്കിക്കോളാം...”

ജൂലി പുഞ്ചിരിച്ചു. “നോക്കി എടുത്തോളൂ ഹാരീ... ആവശ്യമുള്ളതെല്ലാം ഇവിടെയുണ്ട്... അണ്ടർവെയർ, ഷർട്ടുകൾ, ഷൂസ്, സോക്സ്... എല്ലാം...”

“അപ്പോൾ ശരി, ലൈബ്രറിയിൽ വച്ചു കാണാം നമുക്ക്...” ഹാരിയോട് പറഞ്ഞിട്ട് അവൾ ജൂലിയെ അനുഗമിച്ചു.

അവർ താഴെ കിച്ചണിലേക്ക് നടന്നു. ഭക്ഷണം ഉണ്ടാക്കുന്നതിൽ വ്യാപൃതയായ ജൂലിയോട് മോളി ചോദിച്ചു. “എന്തെങ്കിലും സഹായം...?”

“ഹേയ്, അതിന്റെ ആവശ്യമൊന്നുമില്ല...” അടുപ്പത്ത് ഇരിക്കുന്ന ചിക്കൻ ഇളക്കി നോക്കിയിട്ട് അവർ പറഞ്ഞു. “നിനക്ക് പറഞ്ഞിട്ടുള്ള ആളല്ല അവൻ, ഡാർലിങ്ങ്...”

“ആർക്കും പറഞ്ഞിട്ടുള്ള ആളല്ല അദ്ദേഹം...” മോളി പറഞ്ഞു.

“പിന്നെന്തിന് നീ വിഷമിക്കുന്നു...? കടം വാങ്ങിയ സമയത്തിലാണ് ജീവിക്കുന്നതെന്നതെന്നാണ് അവൻ പറയാറുള്ളത്...”

“യുദ്ധം നടന്നു കൊണ്ടിരിക്കുകയല്ലേ ജൂലീ... എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം നിങ്ങൾക്ക്...”

“ഇറ്റ്സ് യുവർ ചോയ്സ്, ഡാർലിങ്ങ്...”

“എന്ന് പറയാൻ പറ്റില്ല... ഐ ഡോണ്ട് ഹാവ് എ ചോയ്സ്, യൂ സീ...”
                                                             
                                                              ***

ജൂലി തിടുക്കത്തിൽ പാകം ചെയ്ത ഭക്ഷണം കഴിച്ചു കൊണ്ടിരിക്കവെ ബ്രിഗേഡിയർ മൺറോ വാത്സല്യമുള്ള അമ്മാവനായി മാറി. “നിന്റെ ഡാഡി എന്തു പറയുന്നു...? അദ്ദേഹം മോളിയോട് ചോദിച്ചു. ഹാരിയുടെ നേർക്ക് തിരിഞ്ഞിട്ട് അദ്ദേഹം പറഞ്ഞു. “ജനറൽ ഐസൻഹോവറിന്റെ സ്റ്റാഫാണ് ഇവളുടെ പിതാവ് മേജർ ജനറൽ സോബെൽ... നേവിയുടെയും എയർഫോഴ്സിന്റെയും ഏകോപനം അദ്ദേഹമാണ് കൈകാര്യം ചെയ്യുന്നത്...”

“വെൽ, ദാറ്റ്സ് നൈസ്...” ഹാരി പറഞ്ഞു. “അദ്ദേഹം എത്ര കാലമായിട്ടുണ്ട് ഇവിടെ...?”

“ഒരു മാസമായി...” മോളി പറഞ്ഞു.

“വാർ ഡിപ്പാർട്ട്മെന്റിൽ ആയിരുന്നില്ലേ അദ്ദേഹം...?”

“അതെ...”

“അപ്പോൾ പിന്നെ ഒരു സംശയവും വേണ്ട...  ധാരാളം അറിവുണ്ടാകും നേവിയും എയർഫോഴ്സും ആയിട്ടുള്ള സഹകരണത്തെക്കുറിച്ച്...”

അവൾക്ക് ശരിക്കും ദ്വേഷ്യം വന്നു. “നോക്കൂ, എന്റെ ഡാഡിയ്ക്ക് വയസ്സ് അമ്പതായി... യുദ്ധവിമാനങ്ങളിൽ കുറച്ചൊന്നുമല്ല സേവനമനുഷ്ഠിച്ചിട്ടുള്ളത്... ശരിക്കും പറഞ്ഞാൽ നിങ്ങളുടെ പിതാവ് ചെയ്തിരുന്ന അതേ ജോലി തന്നെയാണ് എന്റെ ഡാഡിയും ചെയ്തിരുന്നത്... 1916 ൽ ഫ്രാൻസിന് വേണ്ടിയായിരുന്നു അദ്ദേഹം യുദ്ധവിമാനങ്ങൾ പറത്തിയിരുന്നതെന്നത് എന്നത് മാത്രമാണ് ഏക വ്യത്യാസം... ലഫായത്ത് എസ്കാഡ്രിൽ സ്ക്വാഡ്രണിൽ... അന്ന് അദ്ദേഹത്തിന് പ്രായം ഇരുപത്തിയൊന്ന്...”

“അപ്പോൾ എന്റെ ധാരണ തെറ്റിപ്പോയി...”

“നിങ്ങളുടെ പല ധാരണകളും തെറ്റാണ് ഹാരീ...” അവൾ എഴുന്നേറ്റ് പുറത്തേക്ക് നടന്നു.

“നിങ്ങൾ അവളെ വേദനിപ്പിച്ചു...” പ്ലേറ്റുകൾ എടുത്ത് മാറ്റവെ ജൂലി പറഞ്ഞു.

“ഓ, ഹെൽ വിത്ത് ഇറ്റ്... എനിക്ക് വല്ലാത്ത ക്ഷീണം തോന്നുന്നു...” ഹാരി ഉറക്കെ പറഞ്ഞു.  “ഞാനൊന്ന് കിടക്കാൻ പോകുകയാണ്...”

അൽപ്പ സമയം കഴിഞ്ഞ്, ജാലകത്തിലൂടെ എത്തിയ പകൽവെട്ടത്തെ മറയ്ക്കുവാനായി കർട്ടൻ വലിച്ചിട്ട് ഒരു സിഗരറ്റിന് തീ കൊളുത്തി ഹാരി കിടക്കയിൽ വന്ന് തലയിണ ചാരി ഇരുന്നു. അടുത്ത നിമിഷം, വാതിൽ തുറന്ന് അകത്ത് പ്രവേശിച്ച മോളി അദ്ദേഹത്തിനരികിൽ വന്ന്  ഇരുന്നു.

“ഉച്ച കഴിഞ്ഞ് ലൈസാൻഡറുമായി ഗ്രാന്റ് തിരികെയെത്തും...” അവൾ പറഞ്ഞു.

“ഗുഡ്...” ഹാരി ഒരു കൈയ്യാൽ അവളുടെ അരക്കെട്ടിനെ വലയം ചെയ്തു.

“നമ്മുടെ കാര്യത്തിൽ എന്താണ് സംഭവിക്കാൻ പോകുന്നത് ഹാരീ...?”

“എനിക്കറിയില്ല മോളീ...” അരണ്ട  വെട്ടത്തിന്റെ മൗനത്തിൽ അദ്ദേഹം അവളെ ഒന്നു കൂടി ചേർത്തു പിടിച്ചു.


(തുടരും

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

18 comments:

  1. അടിപൊളി...എന്നാലും എനിക്ക് black ബാരണെ aanu ഇഷ്ടം

    ReplyDelete
    Replies
    1. അതു പിന്നെ നമ്മുടെ ജർമ്മൻ ചായ്‌വ്... അല്ലേ...?

      Delete
  2. ശാന്തമായ ചാപ്റ്റർ... തുടരട്ടെ...

    ReplyDelete
  3. “എന്നിൽ അൽപ്പമെങ്കിലും വിശ്വാസം അർപ്പിക്കൂ... പേര് കേട്ട ഒരു സർജൻ ആണ് ഞാനെന്ന കാര്യമെങ്കിലും മറക്കാതിരിക്കൂ...

    ഹോസ്പിറ്റലിൽ പോകേണ്ടി വരുമോ...എന്ന്, അതും മോളിയോട്....

    ReplyDelete
    Replies
    1. ഹ ഹ ഹ... വല്യ പൈലറ്റ് ഒക്കെ ആണെങ്കിലും ഇൻജക്ഷൻ പേടിയാ ഹാരിക്ക്... :)

      Delete
  4. മോളി മിടുക്കിയാണ്‌. മോളിയുടെ അച്ഛനും

    ReplyDelete
  5. ഇൗ അദ്ധ്യായം വായിച്ചു..പഴയത് പലതും വായിക്കാൻ കിഞ്ഞിട്ടില്ല...

    ReplyDelete
    Replies
    1. പെട്ടെന്ന് വായിച്ചിട്ട് വാ മുഹമ്മദ്‌ക്കാ...

      Delete
  6. വനിതാ രത്നങ്ങൾക്ക് ആശംസകൾ..!

    ReplyDelete
  7. ഹെന്റെ മോ....ളീ..!
    നീ ഇവിടേം വന്നോ..!
    ആശംസകൾ ....

    ReplyDelete
    Replies
    1. ഇത് വേറെ മോളി അശോകേട്ടാ... ഡോക്ടർ മോളി സോബെൽ...

      Delete
  8. "കടം വാങ്ങിയ സമയത്തിൽ ജീവിക്കുന്നവൻ" - ഒരു കണക്കിന് എല്ലാവരും അങ്ങിനെയല്ലേ?

    ReplyDelete
  9. ഫേമിലി ,റിലാക്‌സ്, ഭക്ഷണം ,
    പ്രണയം മുതൽ ഭാവിയിലെ ഭീതികൾ
    വരെ വളരെ ശാന്തമായി കയറിയിറങ്ങി
    പോകുന്ന ഒരു അദ്ധ്യായം...

    ReplyDelete
    Replies
    1. അതെ... ഇത്തിരി നാട്ടുവർത്തമാനം...

      Delete