Sunday, January 26, 2020

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് – 47


ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

അടുത്ത ദിവസം രാവിലെ പത്തു മണിക്ക് തന്നെ ഹാരി, ക്രോയ്ഡൺ എയർബേസിൽ റിപ്പോർട്ട് ചെയ്തു. ഡക്സ്ഫോഡിൽ നിന്നും ഒരു ചെക്ക് പൈലറ്റ് എത്തിച്ച ഹരിക്കെയ്ൻ വിമാനം അവിടെ കിടക്കുന്നുണ്ടായിരുന്നു. ഹെസ്സ് എന്ന് പേരുള്ള ആ പൈലറ്റിന്റെ ഇംഗ്ലീഷ് ഉച്ചാരണശൈലി അൽപ്പം കട്ടിയുള്ളതായിരുന്നു.

“വിങ്ങ് കമാൻഡർ കെൽസോ... താങ്കളെ പരിചയപ്പെടാനായതിൽ സന്തോഷം...” ഹെസ്സ് പറഞ്ഞു. അയാളുടെ യൂണിഫോമിൽ ഏതാനും ചെക്ക് മെഡലുകളും ഒരു  DFC യും ഉണ്ടായിരുന്നു.

“നിങ്ങളെക്കുറിച്ച് ഞാൻ മുമ്പ് കേട്ടിട്ടുണ്ട്...” ഹാരി പറഞ്ഞു. “ആട്ടെ, ഏതെങ്കിലും പഴഞ്ചൻ സാധനമാണോ ഇപ്പോൾ പൊടി തട്ടി കൊണ്ടുവന്നിരിക്കുന്നത്...?”

ഹെസ്സ് ചിരിച്ചു. “ഞങ്ങൾ അങ്ങനെ ചെയ്യുമെന്ന് തോന്നുന്നുണ്ടോ...? ഞാനും യുദ്ധത്തിൽ പങ്കെടുത്തിട്ടുള്ളതല്ലേ... താങ്കൾക്ക് അറിയാമല്ലോ അത്...”

“ദാറ്റ്സ് ഓൾ റൈറ്റ് ദെൻ...”

“എന്താണ് ഇപ്പോഴത്തെ ദൗത്യം എന്നെനിക്കറിയില്ല... എന്തായാലും ഗുഡ് ലക്ക് മൈ ഫ്രണ്ട്... ഞാൻ മടങ്ങുകയാണ്... എന്നെ തിരികെ ഡക്സ്ഫോഡിലേക്ക് കൊണ്ടുപോകാനുള്ള കാർ പുറത്ത് വെയ്റ്റ് ചെയ്യുന്നുണ്ട്...” ഹെസ്സ് പറഞ്ഞു.

മഴയത്തു കൂടി അയാൾ നടന്നകന്നു. തന്റെ ക്രൂവിനൊപ്പം വിമാനം പരിശോധിച്ചു കൊണ്ടിരുന്ന ഒരു ഫ്ലൈറ്റ് സെർജന്റ് ഹാരിയുടെ നേർക്ക് തിരിഞ്ഞു. “വിമാനത്തിന് പ്രശ്നങ്ങളൊന്നുമില്ല വിങ്ങ് കമാൻഡർ... ഇന്ധനം നിറച്ച് ഫൈനൽ ചെക്ക് നടത്താൻ പോകുകയാണ്... അതിന് ശേഷം എപ്പോൾ വേണമെങ്കിലും താങ്കൾക്ക് കൊണ്ടു പോകാവുന്നതാണ്...”

ഹാരി ഫ്ലൈയിങ്ങ് ജാക്കറ്റും ബൂട്ട്സും എടുത്തണിഞ്ഞു. ജാലകത്തിനരികിലെ മേശയുടെ മുന്നിൽ ബേക്കൺ സാൻഡ്‌വിച്ചും ചായയും കഴിച്ചു കൊണ്ട് അദ്ദേഹം പുറത്തേക്ക് നോക്കി. ഹരിക്കെയ്നിന്റെ മറുഭാഗത്തായി ഒരു ലൈസാൻഡർ വിമാനം പാർക്ക് ചെയ്തിട്ടുണ്ട്. ഫ്ലൈയിങ്ങ് ഡ്രെസ്സ് ധരിച്ച ഒരു പൈലറ്റ് അതിനുള്ളിൽ എന്തോ പരിശോധിച്ചു കൊണ്ടിരിക്കുന്നു. മേഘാവൃതമായ ആകാശം കൂടുതൽ ഇരുണ്ടു തുടങ്ങിയിരിക്കുന്നു. ഹാരി ഓപ്പറേഷൻസ് റൂമിലേക്ക് നടന്നു. കോൺവാളിലെ കാലാവസ്ഥ ഇപ്പോൾ തൃപ്തികരം ആണെങ്കിലും വെതർ ഫൊർകാസ്റ്റ് അത്ര നല്ലതല്ല. അടുത്ത റൂമിലേക്ക് നീങ്ങവെയാണ് പുറമെ ഒരു സ്റ്റാഫ് കാർ വന്ന് നിൽക്കുന്നത് കണ്ടത്. കാറിൽ നിന്നും ബ്രിഗേഡിയർ ഡോഗൽ മൺറോയും ജാക്ക് കാർട്ടറും പുറത്തേക്കിറങ്ങി. അവർക്ക് പിന്നാലെ ഇറങ്ങിയ മോളി സോബെലിനെ കണ്ടതും ഹാരി അത്ഭുതം കൂറി.

ഓഫീസിന് നേർക്ക് നീങ്ങുന്ന അവരെ കണ്ടതും ലൈസാൻഡറിന്റെ പൈലറ്റ് വിമാനത്തിൽ നിന്നും ഇറങ്ങി അങ്ങോട്ട് നടന്നു. ഹാരിയെ കണ്ട മൺറോ ആഹ്ലാദചിത്തനായി. “ആഹ്, ദേർ യൂ ആർ...”

ഹാരി മോളിയുടെ നേർക്ക് തിരിഞ്ഞു. “നീയും വരുന്നുണ്ടോ ഞങ്ങളോടൊപ്പം...?”

“അതെ...”

“ഒരു മുൻകരുതൽ എന്ന നിലയിൽ...” മൺറോ പറഞ്ഞു. “അപകടകരമായ ദൗത്യത്തിൽ കാഷ്വാലിറ്റീസും ഉണ്ടാകാൻ സാദ്ധ്യതയുണ്ടല്ലോ... മോളിയും കൂടിയുണ്ടെങ്കിൽ എളുപ്പമായി...”

ഹാരി ജാക്ക് കാർട്ടറെ നോക്കി. “ആഹാ, മേജർ ആയി അല്ലേ...? അഭിനന്ദനങ്ങൾ...”

“താങ്കൾക്കും...”

പരസ്പരം ഹസ്തദാനം നൽകവെ ലൈസാൻഡറിന്റെ പൈലറ്റ് അവർക്കരികിലെത്തി.

“ഫ്ലൈറ്റ് ലെഫ്റ്റ്നന്റ് ഗ്രാന്റ്...” മൺറോ പറഞ്ഞു. “ടാംങ്മിയറിൽ നിന്നും ഇന്നലെ രാത്രി ഇവിടെയെത്തി... ഫ്രാൻസിൽ എനിക്ക് വേണ്ടി ധാരാളം ഡ്രോപ്പ്സ് നടത്തിയിട്ടുണ്ട്... തന്റെ ജോലിയിൽ ബഹുകേമൻ...”

നീണ്ട മീശയുള്ള, ഇരുപത്തിരണ്ടോ ഇരുപത്തിമൂന്നോ വയസ്സ് തോന്നിക്കുന്ന ചെറുപ്പക്കാരനായിരുന്നു ഗ്രാന്റ്. “താങ്കളെ ആദ്യമായിട്ടാണ് കാണുന്നത് സർ...” അയാൾ ഹാരിയോട് പറഞ്ഞു. പിന്നെ മൺറോയുടെ നേർക്ക് തിരിഞ്ഞു. “ഞാൻ കാലാവസ്ഥാ റിപ്പോർട്ട് ചെക്ക് ചെയ്തിട്ട് വരാം...”

“വെതർ ഫൊർകാസ്റ്റ് എന്റെ കൈയ്യിലുണ്ട്...” ഹാരി പറഞ്ഞു. “അവിടെ എത്തിപ്പെടുന്നതിന് പ്രശ്നങ്ങളൊന്നുമില്ല... പക്ഷേ, അതിന് ശേഷം മോശം കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്... രാത്രിയിൽ അത്ര സുഖകരമായിരിക്കില്ല...”

ഉത്കണ്ഠ മുഖത്ത് പ്രകടിപ്പിച്ച ഗ്രാന്റ്, ഓപ്പറേഷൻസ് റൂമിലേക്ക് നടന്നു. ഓർഡർലി സെർജന്റ് ചായയുമായി അവർക്കരികിലെത്തി. ഹാരി തന്റെ ഹോൾഡോൾ തുറന്ന് സിഗരറ്റിന്റെ കാർട്ടൺ പുറത്തെടുത്തു. ഹോൾഡോളിന്റെ സമീപത്തായി ഇരിക്കുന്ന സ്വീഡിഷ് ജംപ് ബാഗ് അപ്പോഴാണ് മോളി ശ്രദ്ധിച്ചത്. “സുപ്രസിദ്ധമായ ആ ടർക്വിൻ ആണോ അതിനകത്ത്...?” അവൾ ആരാഞ്ഞു.

“ഓഹ്... നീ കേട്ടിട്ടുണ്ടോ അവനെക്കുറിച്ച്...?”

“തീർച്ചയായും... അവനെ ഒന്ന് കാണുന്നതിൽ വിരോധമുണ്ടോ...?”

“വിരോധമോ... എന്തിന്...?”

അദ്ദേഹം ഒരു സിഗരറ്റിന് തീ കൊളുത്തി. ബാഗിന്റെ സിപ്പ് തുറന്ന് മോളി ടർക്വിനെ പുറത്തെടുത്തു. മൺറോയും ജാക്കും തങ്ങളുടെ സംസാരം നിർത്തി.

“ഓഹ്, ഹീ ഈസ് വണ്ടർഫുൾ...” അവനെ നെഞ്ചോട് ചേർത്ത് മോളി പറഞ്ഞു.

“എന്റെ ഡാഡ് റോയൽ  ഫ്ലൈയിങ്ങ് കോർപ്സിന് വേണ്ടി പറന്നപ്പോഴെല്ലാം ഇവൻ കൂടെയുണ്ടായിരുന്നു... അതുകൊണ്ടാണ് RFC വിങ്ങ്സ് അണിഞ്ഞിരിക്കുന്നത്... പിന്നെ, ഈ RAF വിങ്ങ്സ് എന്റെ വകയാണ്... അതിന് അർഹനാണ് ഇവൻ... നൂറ് ശതമാനവും...”

“എവ്‌രി ഫ്ലൈറ്റ്...?” മൺറോ ചോദിച്ചു.

“യെസ്... എവ്‌രി ഫ്ലൈറ്റ്...”

മോളി ടർക്വിനെ തിരികെ ബാഗിനുള്ളിൽ വച്ച് സിപ്പ് വലിച്ചടച്ചു. ഗ്രാന്റ് തിരികെയെത്തി. “വിങ്ങ് കമാൻഡർ പറഞ്ഞത് ശരിയായിരുന്നു ബ്രിഗേഡിയർ... വൈകുന്നേരം ആകുമ്പോഴേക്കും കാലാവസ്ഥ വളരെ മോശമാകുമെന്നാണ് റിപ്പോർട്ട്...”

“ആഹ്, വെൽ... എന്തായാലും പോകുക തന്നെ...” മൺറോ ഹാരിയുടെ നേർക്ക് തിരിഞ്ഞു. “നമുക്ക് കോൾഡ് ഹാർബറിൽ വച്ച് കാണാം...”

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

17 comments:

  1. ഹാരിയും മോളിയും ടർക്വിനും ഒന്നിച്ച് ആദ്യയാത്രയ്ക്ക് തയ്യാറെടുക്കുന്നു!!

    കാലാവസ്ഥയൊന്നും പ്രശ്നമില്ല, എന്തായാലും പോകുക തന്നെ..

    ReplyDelete
    Replies
    1. എന്നാൽ ശരി... പോയേക്കാം

      Delete
    2. എന്തൊരുത്സാഹം രണ്ടു പേർക്കും...!

      Delete
  2. Replies
    1. ടർക്വിൻ.... എന്തെല്ലാം കണ്ടവൻ...

      Delete
  3. കാലാവസ്ഥ ബുദ്ധിമുട്ടി ക്കുമൊ?

    ReplyDelete
    Replies
    1. അറിയില്ല സുചിത്രാജീ... പോയി നോക്കിയാലേ അറിയൂ...

      Delete
  4. എല്ലാവരും ഒന്നിച്ചാണല്ലോ... കാലാവസ്ഥ മോശവും!

    ReplyDelete
    Replies
    1. നോക്കാം എന്താകുമെന്ന്...

      Delete
  5. ഇനി കാലാവസ്ഥ എത്ര മോശമായാലും കൂടെ മോളിയുണ്ടല്ലോ എന്ന സന്തോഷം ഒന്ന് വേറെ തന്നെയാണ് ,പോരാത്തതിന് ടർക്വിനും ..

    ReplyDelete
    Replies
    1. മോളി പ്രിയോർ അല്ലാട്ടോ... മോളി സോബെൽ..‌

      Delete
  6. RFCയും RAFയും ഒക്കെ അണിയാൻ ഭാഗ്യം ലഭിച്ച ടർക്ക്വിൻ വീണ്ടും പറക്കാൻ തയ്യാറായി.

    ReplyDelete
    Replies
    1. അതെ... എല്ലാത്തിനും മൂകസാക്ഷിയാവാൻ...

      Delete
  7. മോളിയും ടർക്ക്വിനും ഹാരിക്കൊപ്പം,

    കാലാവസ്ഥ എന്തായാലും ഇനി ഒരു പ്രശ്നമേ അല്ല.....

    ReplyDelete
    Replies
    1. ശുഭാപ്തിവിശ്വാസം അല്ലേ...?

      Delete
  8. മോളിയുണ്ടല്ലോ. ഇനിയെന്നാ വേണം !!!!😜

    ReplyDelete