Sunday, January 12, 2020

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് – 46


ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

ഹിൽ എല്ലായിടവും ഹാരിയെ കൊണ്ടു നടന്ന് കാണിച്ചു കൊടുക്കുക തന്നെ ചെയ്തു. പ്രത്യേകിച്ചു അവിടുത്തെ മാപ്പ് റൂം. വലിയ ചുമരിൽ വളരെ വിശാലമായ ഒരു ഭൂപടത്തിന്റെ ഭാഗങ്ങൾ സെറ്റ് ചെയ്തുകൊണ്ട് രണ്ട് പേർ തങ്ങളുടെ ജോലിയിൽ വ്യാപൃതരായിക്കുന്നു.

ജർമ്മൻ അധിനിവേശത്തിനായി നാം തിരഞ്ഞെടുത്തിരിക്കുന്ന ഫ്രഞ്ച് തീരത്തിന്റെ മാപ്പാണ്...” ഹിൽ തന്റെ ചുമൽ വെട്ടിച്ചു. “പാവം യുവാക്കൾ...”

അതെന്താ അങ്ങനെ പറഞ്ഞത്...?”

ആ യുവാക്കൾക്കറിയില്ല, ആ ഭൂപടത്തിന്റെ ജോലി തീർന്നു കഴിഞ്ഞാൽ പിന്നെ അവർക്ക് ഇവിടെ നിന്നും പുറത്ത് കടക്കാനുള്ള അനുവാദമില്ല എന്ന കാര്യം... നമ്മുടെ യൂറോപ്യൻ അധിനിവേശം സാക്ഷാത്കരിക്കുന്ന ദിനം എത്തുന്നത് വരെ അവരിവിടെ തടവിലായിരിക്കും...”

ഹാരി ഉറക്കെ ചിരിച്ചു. “യുദ്ധത്തിൽ ഏത് ഭാഗത്താണ് തങ്ങൾ എന്ന ചിന്താക്കുഴപ്പത്തിലാകുമല്ലോ അവർ...”

കുറേ നേരത്തിന് ശേഷം കാന്റീനിൽ ഒരു കോർണറിൽ ഇരുന്ന് സിഗരറ്റിന് തീ കൊളുത്തിയിട്ട് ഹാരി ചായക്കപ്പ് എടുത്ത് അല്പം നുകർന്നു. “ഛെ... ഞാനൊരു ബ്രിട്ടീഷുകാരനായി മാറിയോ...! ചായ മാത്രമേ എനിക്കിപ്പോൾ ഇഷ്ടമുള്ളൂ... കോഫി ഒട്ടും പറ്റുന്നില്ല...”

കുറേ നാളായില്ലേ... അതുകൊണ്ടായിരിക്കും...” ഹിൽ പറഞ്ഞു.

അതെ... 1939 നവംബറിൽ ഫിൻലണ്ടിൽ എത്തിയത് മുതൽ...”

ദൈവമേ...! അഞ്ച് വർഷം...” ഹിൽ ആശ്ചര്യം കൂറി.

നിങ്ങളെക്കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ...”

“B17  പൈലറ്റാണ്... പതിനൊന്ന് ദൗത്യങ്ങൾ... അവസാനത്തേതിൽ കോക്ക്പിറ്റിൽ ശത്രുവിന്റെ ക്യാനൺ ഫയർ... എന്റെ ഇടതു കൈയ്ക്ക് പാതി സ്വാധീനം മാത്രമേയുള്ളൂ... എനിക്കിനിയൊരിക്കലും വിമാനം പറപ്പിക്കാനാവില്ല... ഇപ്പോഴുള്ള ഈ ജോലി ലഭിച്ചത് തന്നെ ഭാഗ്യം എന്ന് പറയാം...”

യുദ്ധം അവസാനിച്ചു കഴിയുമ്പോൾ എന്തു ചെയ്യും നിങ്ങൾ...?”

യുദ്ധം തുടങ്ങുന്നതിന് മുമ്പ് ഞാൻ ഹോളിവുഡിൽ ആയിരുന്നു... പബ്ലിസിറ്റി വിഭാഗത്തിൽ... തിരികെ ചെന്ന് ഞാൻ വീണ്ടും ആ ജോലിയിൽ പ്രവേശിക്കും... യുദ്ധം കഴിയുമ്പോൾ കുറേയേറെ ചിത്രങ്ങൾ ഇറങ്ങുവാൻ സാദ്ധ്യതയുണ്ട്, വ്യോമ മേഖലയുമായി ബന്ധപ്പെട്ട്... ഒന്നാം ലോകമഹായുദ്ധം കഴിഞ്ഞപ്പോൾ സംഭവിച്ചതു പോലെ... ആട്ടെ, എന്തു ചെയ്യാനാണ് താങ്കളുടെ പ്ലാൻ...?”

ഞാൻ അധികമൊന്നും ചിന്തിച്ചിട്ടില്ല... അതിനൊക്കെ ഇനിയും ധാരാളം സമയമുണ്ടല്ലോ...”

മനസ്സിലാവുന്നു...”

അൽപ്പ സമയം കഴിഞ്ഞതും ഒരു ഓർഡർലി വന്ന് ജനറൽ ഐസൻഹോവറും ആബെയും ഡൈനിങ്ങ് റൂമിൽ അവരെ കാത്തിരിക്കുന്നതായി അറിയിച്ചു.

ബീഫ് റോസ്റ്റും യോക്‌ഷയർ പുഡ്ഡിങ്ങും കഴിച്ചു കൊണ്ടിരിക്കെ ഐസൻഹോവർ ചർച്ച ആരംഭിച്ചു. “വിങ്ങ് കമാൻഡർ, ഐ ഹാവ് റ്റു ബീ ഫ്രാങ്ക് വിത്ത് യൂ... നമ്മുടെ എയർഫോഴ്സിലേക്ക് നിങ്ങൾ ട്രാൻസ്ഫർ ആവേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്... തത്തുല്ല്യമായ പദവിയോടെ... എന്നു വച്ചാൽ ലെഫ്റ്റ്നന്റ് കേണൽ പദവി...”

സ്വയം നിയന്ത്രിക്കാൻ ഹാരി കഠിനപ്രയത്നം നടത്തുകയായിരുന്നു. വേറെ ആരുമല്ല, ജനറൽ ഐസൻഹോവറാണ് തന്നോട് സംസാരിക്കുന്നത്. മാന്യത ഒട്ടും കൈവെടിയാതെ ഹാരി തന്റെ അഭിപ്രായം പറഞ്ഞു. “ഇപ്പോൾ ഏർപ്പെട്ടിരിക്കുന്ന ജോലിയിൽ ഞാൻ വളരെ സന്തുഷ്ടനാണ് ജനറൽ... ആ നിലയിൽത്തന്നെ അവസാനിപ്പിക്കുവാനാണ് എന്റെ ആഗ്രഹം...”

നിങ്ങളുടെ മുത്തശ്ശൻ പറഞ്ഞിട്ടുണ്ടാകുമെന്ന് എനിക്കറിയാം... അമേരിക്കൻ പ്രസിഡന്റിന്റെ ആഗ്രഹമാണിത്... പിന്നെ നിങ്ങളുടെ സുപ്രീം കമാൻഡർ എന്ന നിലയിൽ എന്റെയും... എന്തായാലും അധികം തർക്കത്തിന് മുതിരാതെ നമുക്ക് ഭക്ഷണം കഴിച്ചു തീർക്കാം... ബീഫ് വളരെ നന്നായിട്ടുണ്ട്...”

രാത്രിയിൽ സവോയ് ഹോട്ടലിൽ വച്ച് ഹാരിയ്ക്ക് മൺറോയുടെ ഫോൺ കോൾ വന്നു. “ഐസൻഹോവറുമായുള്ള കൂടിക്കാഴ്ച്ച എങ്ങനെയുണ്ടായിരുന്നു...?”

എന്താ ഞാൻ പറയുക... സ്വമനസ്സാലെ അമേരിക്കൻ എയർഫോഴ്സിലേക്ക് മാറുവാൻ എനിക്ക് ഒരാഴ്ച്ചത്തെ സമയം തന്നിട്ടുണ്ട്... അതിന് ശേഷം പിന്നെ എന്റെ അഭിപ്രായത്തിന് ഒരു പ്രസക്തിയുമുണ്ടാകില്ല... ടെഡ്ഡി വെസ്റ്റ് എവിടെയാണെന്ന് വല്ല രൂപവുമുണ്ടോ താങ്കൾക്ക്...?”

ഞാൻ അന്വേഷിക്കട്ടെ... എന്തായാലും അടുത്ത രണ്ട് ദിവസത്തേക്ക് ഇതേക്കുറിച്ച് ഓർത്ത് വിഷമിക്കേണ്ട... അതിനുള്ള പണി ഞാൻ കണ്ടിട്ടുണ്ട്...” മൺറോ പറഞ്ഞു.

എന്താണത്...? എന്തായാലും വേണ്ടില്ലായിരുന്നു...”

വളരെ പ്രധാനപ്പെട്ട ഒരു വ്യക്തിയെ ഫ്രാൻസിൽ നിന്നും പിക്ക് ചെയ്യേണ്ടതുണ്ട്... കോൾഡ് ഹാർബറിൽ നിന്നും ഓപ്പറേറ്റ് ചെയ്യുന്ന ഒരു ലൈസാൻഡറിൽ... നിങ്ങൾ ആ ലൈസാൻഡർ പറപ്പിക്കുകയൊന്നും വേണ്ട... പക്ഷേ, ആ ദൗത്യത്തിനെ ഒരു നിഴൽ പോലെ പിന്തുടരണം... ഒരു ഹരിക്കെയ്നിൽ... വളരെ പ്രമുഖനായ വ്യക്തിയാണ്... ചാൾസ് ഡിഗോളിന്റെ സംഘടനയിലെ ഒരു ഉന്നതൻ... എന്താ, തയ്യാറല്ലേ...?”

മൈ ഗോഡ്, യെസ്...”

വെസ്റ്റ് അപ്രൂവ് ചെയ്യുകയാണെങ്കിൽ അതിന്റെ അർത്ഥം എന്റെ സ്പെഷൽ ഡ്യൂട്ടീസ് സ്ക്വാഡ്രണോടൊപ്പം ഒഫിഷ്യൽ ടൂറിൽ നിങ്ങൾ പങ്കാളിയാവുക എന്നതാണ്... അത്തരം ടൂർ എന്ന് പറഞ്ഞാൽ അറുപതോളം ഓപ്പറേഷനുകൾ വരെ നീളാം എന്ന് നിങ്ങൾക്കറിയാമല്ലോ...”

തീർച്ചയായും...”

അങ്ങനെ തൽക്കാലം നിങ്ങളെ ഞാൻ രക്ഷിച്ചിരിക്കുന്നു...” മൺറോ ഫോൺ കട്ട് ചെയ്തു.

എവ്‌രി തിങ്ങ് ഓകെ...?” ആബെ ചോദിച്ചു.

നാളെ മുതൽ തിരികെ ഡ്യൂട്ടിയിൽ പ്രവേശിക്കണമത്രെ... സ്പെഷൽ ജോബ്... സോറി മുത്തശ്ശാ... എന്റെ ജോലി എന്ന് പറഞ്ഞാൽ ഇങ്ങനെയൊക്കെയാണ്...”

കഠിനമായ ജോലിയായിരിക്കുമോ...?”

വിമാനം പറത്തുക എന്നത് തന്നെ... വർഷങ്ങളായി അതു തന്നെയാണല്ലോ ഞാൻ ചെയ്തു കൊണ്ടിരിക്കുന്നതും... മുത്തശ്ശൻ എന്തായാലും മറ്റന്നാൾ തിരിച്ചു പോകുകയുമാണല്ലോ...”

ശരിയാണ്...” ആബെ തല കുലുക്കി. “നിന്നെ കാണാൻ കഴിഞ്ഞതിൽ എന്തുമാത്രം സന്തോഷമുണ്ടെനിക്കെന്ന് അറിയുമോ...?” അദ്ദേഹം വല്ലാതെ വികാരാധീനനായി. “എന്നാലിനി ഉറങ്ങാൻ പോകട്ടെ ഞാൻ...”

ലൈറ്റുകൾ സ്വിച്ച് ഓഫ് ചെയ്ത് ഒരു സിഗരറ്റിന് തീ കൊളുത്തി ഹാരി ജാലകത്തിനരികിലേക്ക് നീങ്ങി. താഴെ തെംസ് നദിയിൽ മങ്ങിയ വെളിച്ചവുമായി നീങ്ങുന്ന നൗകകൾ... അദ്ദേഹം തിരിഞ്ഞ് മേശപ്പുറത്തേക്ക് നോക്കി. അരണ്ട വെട്ടത്തിൽ തന്നെത്തന്നെ തുറിച്ച് നോക്കിക്കൊണ്ട് ഇരിക്കുന്ന ടർക്വിൻ...

എന്നാൽ പിന്നെ നമുക്ക് വീണ്ടും യാത്ര തുടങ്ങിയാലോ കൂട്ടുകാരാ...?” അതിനെ നോക്കി ഹാരി ചോദിച്ചു.

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

21 comments:

  1. “എന്നാൽ പിന്നെ നമുക്ക് വീണ്ടും യാത്ര തുടങ്ങിയാലോ കൂട്ടുകാരാ...?”

    യാത്രകൾ അവസാനിക്കാതിരിക്കട്ടെ..

    ReplyDelete
    Replies
    1. യാത്ര ആരംഭിക്കുന്നു...

      Delete
    2. ഇ ലക്കം ജിമ്മനാണോ എഴുതിയത്.. വിനുഎട്ടന് മുൻപേ കമൻറ്ററായോ..

      Delete
    3. നമ്മുടെ ജിമ്മനല്ലേ... പോട്ടെന്ന്...

      Delete
  2. വിനുവേട്ടാ...ഒന്ന് മോളിൽ നിന്ന് തുടങ്ങിവരാൻ ഇതുവരെയും പറ്റിയിട്ടില്ല.
    ഞാൻ ഒരു വരവ് വരും ട്ടാ.

    ReplyDelete
    Replies
    1. ആ വരവിനായി കാത്തിരിക്കുന്നു വഴിമരമേ...

      Delete
  3. "യുദ്ധത്തിൽ ഏതു ഭാഗത്ത് ആണെന്ന് സംശയത്തിൽ ആകുമല്ലോ അവർ" സത്യം.

    ReplyDelete
    Replies
    1. പിന്നല്ല... സ്വന്തം രാജ്യം തന്നെ പിടിച്ച് തടവിലാക്കുക എന്ന് പറഞ്ഞാൽ...

      Delete
    2. കഥയും ചരിത്രവും നമ്മൾ കണ്ടു കൊണ്ടിരിക്കുകയാണല്ലോ?

      Delete
    3. തീർച്ചയായും മുബീ...

      Delete
  4. ഹാരി ക്ക് തൽക്കാലം ഇഷ്ടം ഇല്ലാത്ത ജോലി ചെയ്യണ്ട.

    ReplyDelete
    Replies
    1. താൽക്കാലികമായ രക്ഷപെടൽ...

      Delete
  5. ടർക്ക്വിനുമായി വീണ്ടും യാത്ര

    ReplyDelete
    Replies
    1. അതെ... അവനില്ലാതെ ഒരു യാത്രയില്ല ഹാരിയ്ക്ക്...

      Delete
  6. ദേ വീണ്ടും പോണൂ...

    ReplyDelete
    Replies
    1. യെസ്... റ്റു കോൾഡ് ഹാർബർ...

      Delete
  7. ടർക്വിൻ വീണ്ടും വന്നല്ലോ?

    ReplyDelete
    Replies
    1. ആഹാ... കുറിഞ്ഞി വീണ്ടുമെത്തീല്ലോ... സന്തോഷം... ഇനി മുടങ്ങരുത്...

      Delete
  8. യുദ്ധതന്ത്രങ്ങൾക്കൊപ്പം തന്റെ രാജ്യത്തിന്റെ താല്പര്യങ്ങൾക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്ന ഒരു യുവ വൈമാനികന്റെ ആത്മ സംഘർഷങ്ങൾക്കൊപ്പം യുദ്ധാനന്തരം ഭാവിയിൽ ചെയ്യേണ്ടതായ കരുതലുകളും പങ്കുവെക്കുന്ന ഒരു അദ്ധ്യായം..! 

    ReplyDelete
  9. എത്തിപ്പോയി....

    പാവം ഹാരി.

    ReplyDelete