Saturday, November 23, 2019

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് – 42


ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

പിറ്റേന്ന് രാവിലെ തന്നെ ആ ജങ്കേഴ്സ് 88S ഉം ആയി ഹാരി ടേക്ക് ഓഫ് ചെയ്തു. ശത്രുവിമാനം എന്ന ധാരണയിൽ ഏതെങ്കിലും റോയൽ എയർ ഫോഴ്സ് വിമാനം അവരെ ആക്രമിക്കാതിരിക്കാൻ വേണ്ടി രണ്ട് സ്പിറ്റ്ഫയറുകളുടെ അകമ്പടിയോടെയായിരുന്നു സറേയിലേക്കുള്ള യാത്ര. നാവിഗേറ്ററുടെ സീറ്റിലായിരുന്നു ഫ്ലൈറ്റ് ലെഫ്റ്റ്നന്റ് ജെർവിസ് ഇരുന്നിരുന്നത്. ഹാരിയുടെ അരികിൽ താഴെ, തന്റെ സന്തതസഹചാരിയായ ജമ്പ് ബാഗിൽ ടർക്വിനും ഉണ്ടായിരുന്നു. അതിന്റെ തല പുറത്തു കാണുന്ന വിധം ഹാരി ബാഗിന്റെ സിപ്പർ തുറന്നു വച്ചു.

അവനെ കണ്ടാൽ എന്തോ വല്ലാത്ത ആലോചനയിലാണെന്ന് തോന്നുമല്ലോ...” ജെർവിസ് പറഞ്ഞു.

എന്തെല്ലാം സംഭവങ്ങൾക്ക് മൂകസാക്ഷി ആയിരുന്നു അവൻ എന്നറിഞ്ഞാൽ നിങ്ങൾ അത്ഭുതപ്പെടും... 1916 മുതൽ പറക്കുന്നതാണവൻ...”

മൈ ഗോഡ്...!”

ആ യാത്രയ്ക്കിടയിൽ പ്രത്യേകിച്ച് പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല. ലാന്റ് ചെയ്യുന്നതിന് തൊട്ടു മുമ്പ്, അകമ്പടി സേവിച്ചിരുന്ന സ്പിറ്റ്ഫയറുകൾ ഇരുവശങ്ങളിലേക്കുമായി പറന്നകന്നു. സുഗമമായി ലാന്റ് ചെയ്ത ഹാരി, എയർട്രാഫിക്ക് കൺട്രോളറുടെ നിർദ്ദേശങ്ങൾക്കനുസൃതമായി ടാക്സി ചെയ്ത് നിരനിരയായി സ്ഥിതി ചെയ്യുന്ന ഹാങ്കറുകൾക്കരികിലെത്തി എൻജിൻ സ്വിച്ച് ഓഫ് ചെയ്തു. ഹാരിയും ജെർവിസും പുറത്തിറങ്ങി പരിസരം ഒന്ന് വീക്ഷിച്ചു. ആ ഹാങ്കറുകൾക്കുള്ളിൽ വിവിധ ഇനങ്ങളിൽപ്പെട്ട ലുഫ്ത്‌വാഫ് വിമാനങ്ങൾ കിടക്കുന്നുണ്ടായിരുന്നു. ഒരു അരാഡോ, രണ്ട് ME 109 കൾ, പിന്നെ ഏതാനും സ്റ്റോർക്കുകൾ...

നിങ്ങൾക്ക് ഇവിടെ കടിച്ചു തൂങ്ങാനും മാത്രമുള്ള വിമാനങ്ങൾ കിടക്കുന്നുണ്ട് കേട്ടോ...” അദ്ദേഹം ജെർവിസിനോട് പറഞ്ഞു.

അവരുടെ അടുത്ത് വന്ന് ബ്രേക്ക് ചെയ്ത ഒരു റോയൽ എയർഫോഴ്സ് കാറിൽ നിന്നും എയർ വൈസ് മാർഷൽ വെസ്റ്റ് പുറത്തിറങ്ങി. “നിങ്ങളെ ഞാൻ തന്നെ പിക്ക് ചെയ്യാമെന്ന് കരുതി...” അദ്ദേഹം പറഞ്ഞു.

വളരെ നന്ദി സർ... ഇതാണ് ഞാൻ നേരത്തെ പറഞ്ഞ ഫ്ലൈറ്റ് ലെഫ്റ്റ്നന്റ് ജെർവിസ്... ഇന്നലെ ഡെസ്പാച്ച് ചെയ്ത മെയിലിൽ ഞാൻ സൂചിപ്പിച്ചിരുന്നു...”

എക്സലന്റ് വർക്ക്, ജെർവിസ്... വെസ്റ്റ് അയാൾക്ക് ഹസ്തദാനം നൽകി. “നിങ്ങളെ ഞാൻ ചില സ്പെഷൽ ഡ്യൂട്ടികൾക്കായി ട്രാൻസ്ഫർ ചെയ്യുകയാണ്... ആക്ടിങ്ങ് സ്ക്വാഡ്രൺ ലീഡർ എന്ന പദവിയിലേക്ക് ഉയർത്തിക്കൊണ്ട്... ഡൂ എ ഗുഡ് ജോബ് ആന്റ് മേ ബീ വീ വിൽ മെയ്ക്ക് ഇറ്റ് പെർമനന്റ്...”

താങ്ക് യൂ സർ...”ജെർവിസിന്റെ ശബ്ദം ഇടറി. കൈ ഉയർത്തി ജെർവിസിനോട് യാത്ര പറഞ്ഞിട്ട് ഹാരി, വെസ്റ്റിനൊപ്പം കാറിൽ കയറി.

നിങ്ങളുടെ മുത്തശ്ശൻ സവോയ് ഹോട്ടലിലാണ് തങ്ങുന്നത്... ഞാൻ അവിടെ ഡ്രോപ്പ് ചെയ്യാം...”

വെരി കൈൻഡ് ഓഫ് യൂ സർ... ആട്ടെ, നിങ്ങൾ തമ്മിൽ കണ്ടിരുന്നോ...?”

, യെസ്... എ നൈസ് മാൻ...” വെസ്റ്റ് ഒരു സിഗരറ്റ് എടുത്ത് ഹാരിയ്ക്ക് നൽകി. “ഇനിയും നിങ്ങളെ ഞങ്ങളോടൊപ്പം നിർത്തുക എന്നത് എളുപ്പമല്ല ഹാരീ... എയർ മിനിസ്ട്രി ഡോണ്ട് വാണ്ട് എനി ട്രബിൾസ്...”

ഐ ഡോണ്ട് കെയർ...” ഹാരി പറഞ്ഞു.

നിങ്ങളൊരു മരത്തലയൻ തന്നെ... എന്തായാലും നിങ്ങളെ ഞാനവിടെ ഡ്രോപ്പ് ചെയ്യാൻ പോകുന്നു... ബൈ ദി വേ, നാളെ നിങ്ങൾക്ക് ഞാൻ ഡ്യൂട്ടി ഇട്ടിട്ടുണ്ട്... ഒരു കൊറിയർ ഫ്ലൈറ്റ്... ഒരു വെടിയ്ക്ക് രണ്ടു പക്ഷി...”

എന്താണത്...?”

കാര്യങ്ങൾ വിശദീകരിച്ചിട്ട് വെസ്റ്റ് അദ്ദേഹത്തെ സവോയ് ഹോട്ടലിന് മുന്നിൽ  ഡ്രോപ്പ് ചെയ്തു. ഇരുകൈകളിലും ഓരോ  ബാഗുമായി ഹാരി റിസപ്ഷന് നേർക്ക് നടന്നു. അതു കണ്ട റിസപ്ഷനിസ്റ്റ് ബാഗുകൾ രണ്ടും വാങ്ങി പോർട്ടർക്ക് കൈമാറി.

റൂം ഒന്നും ഒഴിവില്ലല്ലോ വിങ്ങ് കമാൻഡർ...”

മൈ ഗ്രാൻഡ് ഫാദർ ഈസ് ഹിയർ... സെനറ്റർ കെൽസോ...”

റിസപ്ഷനിസ്റ്റിന്റെ മുഖം ആദരവിന് വഴി മാറിയത് പെട്ടെന്നായിരുന്നു. “തീർച്ചയായും സർ... ഫസ്റ്റ് ഫ്ലോറിൽ ഉള്ള റ്റൂ ബെഡ്റൂം സ്യൂട്ട്... നോ പ്രോബ്ലം...”

തന്റെ സ്യൂട്ടിലെ സിറ്റിങ്ങ് റൂമിൽ ജാലകത്തിനരികിൽ തെംസ് നദിയിലേക്ക് നോക്കി നിന്നുകൊണ്ട് സിഗരറ്റ് ആസ്വദിക്കുകയായിരുന്നു ആബെ കെൽസോ. കതകിൽ തട്ടുന്ന ശബ്ദം കേട്ട് അദ്ദേഹം തിരിഞ്ഞു.

പോർട്ടറാണ് സർ...”

അകത്തേക്ക് വന്നോളൂ... ലോക്ക് ചെയ്തിട്ടില്ല...” ആബെ പറഞ്ഞു.

കതക് തുറന്ന് ബാഗുകളുമായി പോർട്ടർ ഉള്ളിലേക്ക് പ്രവേശിച്ചു. “എന്താണിതൊക്കെ...?” ആബെ അന്തം വിട്ടു നിൽക്കെ ഹാരി മുറിക്കുള്ളിലേക്ക് കാലെടുത്തു വച്ചു.

ഹലോ ആബെ...” വർഷങ്ങൾക്ക് മുമ്പ് താൻ എങ്ങനെയാണോ അദ്ദേഹത്തെ വിളിച്ചിരുന്നത്, അതേ ഈണത്തിൽ ഹാരി വിളിച്ചു. നീണ്ട കാലയളവ് എങ്ങോ ഉരുകി അപ്രത്യക്ഷമായത് പോലെ...

വികാരാധീനനായിപ്പോയ ആബെ, ഹാരിയെ കെട്ടിപ്പിടിച്ച് വിതുമ്പി.

അല്പ സമയത്തിന് ശേഷം ജാലകത്തിനരികിൽ ഇരുന്ന് ഗ്ലാസിലെ ബ്രാണ്ടി  നുണയവെ തന്റെ മനോനില വീണ്ടെടുക്കുവാൻ അദ്ദേഹം ശ്രമിച്ചു. “ഡാമിറ്റ് ഹാരി... ദിസ് ഈസ് അൺ ബിലീവെബ്‌ൾ... മൈ ഗോഡ്... ഇത്രയും മെഡലുകളോ...?”

മെഡലുകളെക്കുറിച്ച് ഡാഡി എന്താണ് പറയാറുള്ളതെന്ന്  ഓർമ്മയുണ്ടോ മുത്തശ്ശാ...? ഭംഗിയുള്ള തകരക്കഷണങ്ങൾ... ആട്ടെ, മാക്സിന്റെയും മൂട്ടിയുടെയും വിവരങ്ങൾ വല്ലതുമുണ്ടോ...?”

ഇല്ല... എന്റെ സ്വീഡിഷ് കണക്ഷനുകളെല്ലാം അറ്റു പോയി...”

എന്തെങ്കിലും വിവരം ലഭിക്കുവാൻ പറ്റുമോയെന്ന് ഞാനൊന്ന് നോക്കട്ടെ...” ഹാരി പറഞ്ഞു.

അതെങ്ങനെ...?”

ഒരു ബ്രിഗേഡിയർ മൺറോയ്ക്ക് വേണ്ടിയാണ് ഞാനിപ്പോൾ വർക്ക് ചെയ്യുന്നത്... SOE യിലാണ് അദ്ദേഹം... ഇന്റലിജൻസ് ഡിപ്പാർട്ട്മെന്റിന്റെ മേധാവി...”

ഞാൻ കേട്ടിട്ടുണ്ട് അദ്ദേഹത്തെക്കുറിച്ച്... ഐസൻഹോവറുമായി വളരെ അടുത്ത് ഇടപഴകുന്ന ആളാണ്...”

ആയിരിക്കണം...” ഹാരി പറഞ്ഞു. “യൂറോപ്പ് അധിനിവേശം... അതുമായി ബന്ധപ്പെട്ട് ഫ്രാൻസിലേക്ക് ഏജന്റുമാരെ ഡ്രോപ്പ് ചെയ്യാറുണ്ട് അദ്ദേഹം... ഞാനാണ് അവരെയും കൊണ്ട് പറക്കാറുള്ളത്... ഐ വിൽ സീ വാട്ട് ഐ ക്യാൻ ഡൂ...”

ആബെ തല കുലുക്കി. “വേറൊരു പ്രശ്നമുണ്ട്... എത്രയും പെട്ടെന്ന് നീ US എയർഫോഴ്സിലേക്ക് ട്രാൻസ്ഫർ വാങ്ങണമെന്നാണ് പ്രസിഡന്റ് പറയുന്നത്... ജനറൽ ഐസൻഹോവറും അതുതന്നെ ആഗ്രഹിക്കുന്നു...”

, എന്റെ ദൈവമേ...!” ഹാരി പൊട്ടിത്തെറിച്ചു. “അല്പം മുമ്പ് പോലും ഇതേക്കുറിച്ച് ഒരു ചർച്ച നടന്നതേയുള്ളൂ... കൂടി വന്നാൽ അവരെന്നെ എന്ത് ചെയ്യും...? കോർട്ട് മാർഷൽ...?”

ഹാരീ... നീ സ്വയം വിഡ്ഢിയാവുകയാണ്...”

എങ്ങനെ...? ലുഫ്ത്‌വാഫിൽ നിന്നും മാക്സിനെയും US എയർഫോഴ്സിലേക്ക് ട്രാൻസ്ഫർ ചെയ്യണമെന്ന് അവർ ആവശ്യപ്പെടുമോ...?” ഹാരി എഴുന്നേറ്റ് ഒരു  ദീർഘശ്വാസമെടുത്തു. “വയ്യാ... എനിക്ക് മടുത്തു... എനിക്കൊന്നു കുളിക്കണം... ഇന്ന് രാത്രി എന്താണ് പരിപാടി...?”

റിവർ റൂമിൽ ഒരു ടേബിൾ ഞാൻ ബുക്ക് ചെയ്തിട്ടുണ്ട്...”

എക്സലന്റ്...” ഹാരി തന്റെ ജമ്പ് ബാഗ് തുറന്ന് ടർക്വിനെ പുറത്തെടുത്ത് മേശപ്പുറത്ത് വച്ചു. “ഇവനെ കണ്ടോ ആബെ...? ഓർമ്മകൾ പിറകോട്ട് പായുന്നുണ്ടോ...? എന്റെ എല്ലാ ഫ്ലൈറ്റിലും ഇവൻ എന്നോടൊപ്പം കാണും...” ഹാരി രണ്ടാമത്തെ ബാഗ് എടുത്തു. “ഞാൻ മറ്റേ റൂമിൽ ഉണ്ടാകും...” അതിന്റെ വാതിൽ തുറക്കവെ അദ്ദേഹം തിരിഞ്ഞു. “നാളെ ക്രോയ്ഡണിൽ നിന്നും സൗത്ത്‌വിക്ക് ഹൗസിലേക്ക് ഐസൻഹോവറിനോടൊപ്പം പറക്കുകയാണെന്ന് കേട്ടു...?”

അതെങ്ങനെ നീയറിഞ്ഞു...?”

ഞാനൊരു കൊറിയർ പൈലറ്റ് ആയതു കൊണ്ട്...”

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

13 comments:

  1. മുത്തശ്ശനുമായുള്ള സമാഗമം ഹൃദ്യമായി.. ടർക്ക്വിൻ മൂകസാക്ഷി.

    ഇന്ന് ഞാൻ ആദ്യം എത്തീലോ കൂട്ടുകാരെ..

    ReplyDelete
    Replies
    1. അങ്ങനെ ഒന്നാമതായി ഓടിയെത്തിയ സുകന്യാജിക്ക് അഭിനന്ദനങ്ങൾ... :)

      Delete
    2. ഓടിത്തളർന്ന് എത്തിയതല്ലേ… ഒരു കരിക്ക് എടുക്കട്ടെ?

      Delete
  2. തുടർവായനയ്ക്കായി കാത്തിരിക്കുന്നു

    ReplyDelete
    Replies
    1. സന്തോഷം പ്രവാഹിനി... അടുത്ത ലക്കം അടുത്തയാഴ്ച്ച...

      Delete
  3. എന്തായാലും ഈ അധ്യായം വായിച്ചു.ഇനിയും വരാം..

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. ഹാരിയും ആബെയും കണ്ടുമുട്ടിയത് ഹൃദ്യമായി. പക്ഷെ മാക്സും മുട്ടിയും കൂടെ വേണമായിരുന്നു...

    ReplyDelete
  6. തുടരട്ടെ. ആശംസകൾ

    ReplyDelete
  7. “ഹലോ ആബെ...” വർഷങ്ങൾക്ക് മുമ്പ് താൻ എങ്ങനെയാണോ അദ്ദേഹത്തെ വിളിച്ചിരുന്നത്, അതേ ഈണത്തിൽ ഹാരി വിളിച്ചു.

    ഹാരി എങ്ങനെയായിരിക്കും ഈണത്തിൽ വിളിച്ചിട്ടുണ്ടാവുക എന്നറിയാൻ രണ്ടുമൂന്ന് തവണ ‘ഹലോ ആബെ’ എന്ന് വിളിച്ചുനോക്കിയത് ഞാൻ മാത്രമാണോ??

    ReplyDelete
  8. Court martial ne പേടിയില്ലാതെ ഹാരി

    ReplyDelete
  9. അങ്ങിനെ ലാസ്റ്റവസാനം മുത്തശ്ശനും ഒരു പേരക്ടാവും  കൂട്ടി മുട്ടി  ,ഇനി മറ്റേ   പേരക്ടാവും കൂടി ചേർന്നാൽ സംഗതി കസറും ...ല്ലേ 

    ReplyDelete