Sunday, June 2, 2019

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് – 28


ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

ഗലൈലാ ബേസ് ഹോസ്പിറ്റലിൽ കേണലിന്റെ ഓഫീസിൽ പേഴ്സണൽ ചെക്കപ്പിന് എത്തിയതായിരുന്നു മാക്സ്. പെട്ടെന്നാണ് വാതിൽ തുറന്ന് ഫീൽഡ് മാർഷൽ ഇർവിൻ റോമൽ പ്രവേശിച്ചത്.

എക്സ്ക്യൂസ് മീ, ഹാഡ്ട്...” കേണൽ റാങ്കിലുള്ള സർജനോട് അദ്ദേഹം പറഞ്ഞു. “പോകുന്ന വഴിയിൽ ഉച്ച ഭക്ഷണത്തിന് നിർത്തിയതായിരുന്നു ഞാൻ... അപ്പോഴാണ് ബാരൺ വോൺ ഹാൾഡറിന്റെ അത്ഭുതകരമായ രക്ഷപെടലിനെക്കുറിച്ച് അറിഞ്ഞത്...” ഹസ്തദാനം നൽകുവാനായി അദ്ദേഹം മാക്സിന് നേർക്ക് കൈ നീട്ടി. “നമ്മൾ തമ്മിൽ ഇതിന് മുമ്പ് കണ്ടിട്ടില്ല... പക്ഷേ, നിങ്ങളുടെ അമ്മ എന്റെയൊരു ഉറ്റ സുഹൃത്താണ്... നിങ്ങളുടെ രക്ഷപെടൽ കൺഫേം ചെയ്തുകൊണ്ട് ഞാൻ ബെർലിനിലേക്ക് സന്ദേശം അയച്ചിട്ടുണ്ട്...”

താങ്കളുടെ സന്ദർശനം എനിക്കുള്ള ഏറ്റവും വലിയ ബഹുമതിയാണ് ഫീൽഡ് മാർഷൽ...” മാക്സ് എഴുന്നേറ്റു കൊണ്ട് പറഞ്ഞു.

നോ... നിങ്ങളെപ്പോലുള്ളവർ ഞങ്ങൾക്കുള്ള ബഹുമതിയാണ്...” റോമൽ പുഞ്ചിരിച്ചു. “എനിക്ക് പോകാൻ സമയമായി... ദി ഫൈനൽ ബാറ്റ്‌ൽ... എൽ അലമൈൻ, പിന്നെ കെയ്റോ... ശരി, ജെന്റ്‌ൽമെൻ...” സല്യൂട്ട് നൽകിയിട്ട് അദ്ദേഹം പുറത്തേക്ക് നടന്നു.

വാട്ട് എ മാൻ...” കേണൽ ഹാഡ്ട് പറഞ്ഞു. “ഇദ്ദേഹത്തെപ്പോലുള്ളവർ ഉള്ളപ്പോൾ നാം എങ്ങനെ തോൽക്കാനാണ്...?”

പക്ഷേ, എൽ അലമൈൻ പോരാട്ടത്തിൽ ജർമ്മനിയുടെ സൈനിക ടാങ്കുകൾ എല്ലാം തന്നെ നാമാവശേഷമായി. പൻസർ ഡിവിഷന് തിരിഞ്ഞോടേണ്ടി വന്നു. നവംബർ മാസത്തിൽ ബ്രിട്ടന്റെയും അമേരിക്കയുടെയും സൈന്യം മൊറോക്കോയിലും അൾജീരിയയിലും ഇറങ്ങി. പക്ഷേ, അതൊന്നും മാക്സിനെ ബാധിച്ചില്ല. മേജർ ആയി പ്രൊമോഷൻ ലഭിച്ച അദ്ദേഹത്തെ റഷ്യൻ യുദ്ധനിരയിലേക്ക് അയച്ചു കഴിഞ്ഞിരുന്നു.

                                                       ***

ഫൈറ്റർ പൈലറ്റുമാരുടെ കടുത്ത ക്ഷാമത്തെ തുടർന്ന് RAF ഹാരിയെ ഹാലിഫാക്സ് ബോംബർ വിമാനങ്ങളിലേക്ക് ട്രാൻസ്ഫർ ചെയ്തു. മെഡിറ്ററേനിയൻ മുതൽ ഇറ്റലി വരെയുള്ള പ്രദേശങ്ങൾക്ക് മേൽ ആയിരുന്നു അദ്ദേഹത്തിന്റെ ഡ്യൂട്ടി. 1943 ജനുവരിയിൽ ടറന്റോയിലെ ഇൻസ്റ്റലേഷനുകൾക്ക് മേൽ ബോംബിങ്ങ് നടത്തുവാനായി നിയോഗിക്കപ്പെട്ട അദ്ദേഹത്തിന് മോശം കാലാവസ്ഥയെ തുടർന്ന് ശ്രമം ഉപേക്ഷിക്കേണ്ടി വന്നു. കനത്ത പുകമഞ്ഞിലൂടെ താഴോട്ടിറങ്ങവെയാണ് ഇറ്റാലിയൻ ക്രൂയ്സർ ഓർസിനിയെ സ്പോട്ട് ചെയ്യുന്നത്. 1000 അടി ഉയരത്തിൽ വച്ച് അദ്ദേഹം ആക്രമണം അഴിച്ചു വിട്ടു. പീരങ്കിയിൽ നിന്ന് ഉതിർന്ന രണ്ട് ഷെല്ലുകൾ ഏറ്റ് തകർന്ന കപ്പൽ സാവധാനം മെഡിറ്ററേനിയൻ കടലിന്റെ ആഴങ്ങളിൽ വിലയം പ്രാപിച്ചു.

ഇരട്ട എൻജിനുകളിൽ ഒന്ന് തകരാറിലായ ഹാലിഫാക്സിനെ അദ്ദേഹം തിരികെ ഈജിപ്ഷ്യൻ തീരത്തേക്ക് പറത്തുവാൻ ശ്രമിച്ചു. കപ്പലിൽ നിന്നുള്ള പ്രത്യാക്രമണത്തിൽ ക്രൂവിലെ രണ്ട് അംഗങ്ങൾക്ക് ജീവൻ നഷ്ടമായിരുന്നു. ഈജിപ്തിൽ ക്രാഷ് ലാന്റ് ചെയ്ത ഹാരിയെ കാത്തിരുന്നത് മറ്റൊരു DSO (Distinguished Service Order) ബഹുമതിയായിരുന്നു. ഒപ്പം സ്ക്വാഡ്രൺ ലീഡർ ആയി പ്രൊമോഷനും.

പിന്നീട് കുറച്ച് നാൾ വിശ്രമത്തിന്റേതായിരുന്നു. കെയ്റോയിലെ എയർബേസിൽ സ്റ്റാഫ് ആയി ജോലി നോക്കി. ആരോഗ്യം വീണ്ടെടുത്തതിന് ശേഷം ഹരിക്കേൻ വിമാനങ്ങളിലേക്ക്. ആഫ്രിക്കാ കോർപ്‌സുമായിട്ടുള്ള അന്തിമ പോരാട്ടമായിരുന്നു അത്. ഒന്നര ലക്ഷത്തോളം വരുന്ന ജർമ്മൻ - ഇറ്റാലിയൻ സൈനികരുടെ കീഴടങ്ങൽ 1943 മെയ് മാസത്തിൽ ടുണീഷ്യയിൽ വച്ച് നടന്നു. ഫീൽഡ് മാർഷൽ ഇർവിൻ റോമലിനും ഏതാനും സൈനികർക്കും മാത്രമാണ് അന്ന് രക്ഷപെടാൻ കഴിഞ്ഞത്.

                                                    ***

റഷ്യയിൽ സ്ഥിതി ഒട്ടും മെച്ചമായിരുന്നില്ല. ആദ്യമൊക്കെ ജർമ്മൻ സൈന്യത്തിന് കാര്യമായ മുന്നേറ്റം നടത്തുവാൻ സാധിച്ചെങ്കിലും ശൈത്യകാലം ആരംഭിച്ചതോടെ കാര്യങ്ങൾ വിപരീത ദിശയിലാകുവാൻ തുടങ്ങി. മഞ്ഞ് വീഴ്ച്ച തുടങ്ങിയതോടെ ജർമ്മൻ സൈന്യത്തിന്റെ മുന്നേറ്റം പൂർണ്ണമായും നിലച്ചു. എങ്കിലും സ്പെയിനിലും പോളണ്ടിലും ബ്രിട്ടനിലും കരുത്ത്  തെളിയിച്ച ലുഫ്ത്‌വാഫ് പൈലറ്റുമാരുടെ പോരാട്ട വൈദഗ്ദ്ധ്യത്തിന് മുന്നിൽ റഷ്യൻ പൈലറ്റുമാർ ഒന്നുമായിരുന്നില്ല. ഈസ്റ്റേൺ ഫ്രണ്ടിലെ പോരാട്ടത്തിൽ ശത്രുവിമാനങ്ങൾ തകർത്തു തുടങ്ങിയ മാക്സിന്റെ സ്കോർ അറുപത് ആയി ഉയർന്നത് വളരെ പെട്ടെന്നായിരുന്നു. സ്റ്റാലിൻഗ്രാഡിലെ തകർന്ന എയർഫീൽഡിൽ നിന്നും നടത്തിയ ഓപ്പറേഷനുകൾക്കുള്ള പാരിതോഷികമായി മാക്സിന് Swords ബഹുമതി ലഭിച്ചു. തിരികെ ബെർലിനിൽ എത്തി ഒരാഴ്ച്ച കഴിയുന്ന സമയത്താണ് വോൺ പൗലൂസ് റഷ്യൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങുന്നത്. ജർമ്മൻ സൈന്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായിരുന്നു അത്. മൂന്ന് ലക്ഷത്തോളം സൈനികരെയാണ് റഷ്യൻ യുദ്ധത്തിൽ ജർമ്മനിക്ക് നഷ്ടമായത്.

നിശ്ചിത എണ്ണം ആക്രമണങ്ങൾക്ക് ശേഷം പൈലറ്റുമാർക്ക് വിശ്രമം അനുവദിക്കുക എന്നതായിരുന്നു  ബ്രിട്ടന്റെയും അമേരിക്കയുടെയും എയർഫോഴ്സുകളുടെ കീഴ്വഴക്കം. എന്നാൽ ലുഫ്ത്‌വാഫിൽ സ്ഥിതി വിഭിന്നമായിരുന്നു. ഒന്ന് കഴിയുമ്പോൾ മറ്റൊന്ന്... അതായിരുന്നു പതിവ്. എന്നാൽ മാക്സ് ഭാഗ്യവാനായിരുന്നു. ആവശ്യത്തിലധികം ഓപ്പറേഷനുകളിൽ പങ്കെടുത്ത് Knight’s Cross ന് പുറമേ Swords അവാർഡ് കൂടി കരസ്ഥമാക്കിയ അദ്ദേഹത്തെ ഗൂറിങ്ങ് മെയ് മാസത്തിൽ ബെർലിനിലേക്ക് തിരിച്ച് വിളിക്കുകയായിരുന്നു.

മകനെയും കാത്ത് ബെർലിനിലെ അഡ്ലണിലുള്ള ഒരു ഹോട്ടൽ മുറിയിൽ എൽസ ഇരിക്കുന്നുണ്ടായിരുന്നു. പണ്ട് കണ്ടതിൽ നിന്നും ഒട്ടും പ്രായക്കൂടുതൽ തോന്നിക്കുന്നില്ല തന്റെ അമ്മയ്ക്ക് എന്നതിൽ മാക്സ് അത്ഭുതം കൊണ്ടു. എന്നാൽ മകനെ കണ്ട എൽസ ഞെട്ടിപ്പോയി.

മാക്സ്... ഇതെന്തൊരു കോലമാണ്...!”

മൂട്ടീ... അതാണ് റഷ്യ... വല്ലാത്തൊരു സ്ഥലം തന്നെ... ആ റഷ്യയ്ക്ക് വേണ്ടി എന്തിനാണ് ഫ്യൂറർ ഇങ്ങനെ വാശി പിടിക്കുന്നത് എന്നാണെനെനിക്ക് മനസ്സിലാവാത്തത്...”

കതകിൽ മുട്ടിയിട്ട് എൽസയുടെ പരിചാരിക റോസാ സ്റ്റെയ്ൻ മുറിയിലേക്ക് പ്രവേശിച്ചു. “ഒരു സന്ദേശമുണ്ട് പ്രഭ്വീ... ഏഴ് മണിക്ക് ജനറൽ ഗാലന്റ് നിങ്ങളോടോപ്പം ഡിന്നറിന് ഉണ്ടായിരിക്കുമത്രെ...”
1942 നവംബറിലാണ് അഡോൾഫ് ഗാലന്റിന് മേജർ ജനറൽ ആയി പ്രൊമോഷൻ ലഭിക്കുന്നത്. മുപ്പത്തിയൊന്നാം വയസ്സിൽ ജർമ്മൻ സൈന്യത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജനറൽ എന്ന ബഹുമതി. ലുഫ്ത്‌വാഫിലെ സകല യുദ്ധവിമാനങ്ങളുടെയും ചുമതല ഇപ്പോൾ അദ്ദേഹത്തിനാണ്.

ഡോൾഫോ ഇവിടെ വരുന്നുണ്ടെന്നോ...? അതേതായാലും നന്നായി...” മാക്സ് സന്തോഷവാനായി.

നിനക്ക് നല്ലൊരു ഡിന്നറാണ് ഇന്ന് ആവശ്യം...” അവർ പറഞ്ഞു. “അതു കൊണ്ട് തൽക്കാലം മറ്റെല്ലാം മറക്കാം... നമ്മുടെ പ്രിയങ്കരനായ ഫ്യൂററെയും അദ്ദേഹത്തിന്റെ ആ നശിച്ച നാസി പാർട്ടിയെയും ഒക്കെ മറന്ന് കുറച്ച് നേരം നമുക്ക് ആഹ്ലാദിക്കാം...”

മൂട്ടീ, നിങ്ങൾ മാറിപ്പോയല്ലോ...” മാക്സ് പറഞ്ഞു. “ഇവരെല്ലാം കൂടി പുതിയൊരു ജർമ്മനിയെ കെട്ടിപ്പടുക്കുകയാണ് എന്ന് വിശ്വസിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നല്ലോ നിങ്ങൾക്ക്...”

മാക്സ്, അതൊക്കെ പണ്ട്... ഇപ്പോൾ ഇതൊരു ഭ്രാന്താലയമാണ്... ആരൊക്കെയാണ് ഇതിന്റെ നടത്തിപ്പുകാർ എന്ന് വ്യക്തമായി എനിക്കറിയാം...”

അധികം ഉച്ചത്തിൽ പറയണ്ട ഇതൊന്നും... വരൂ, നമുക്ക് ഡോൾഫോ എവിടെയാണെന്ന് നോക്കാം...” മാക്സ് പറഞ്ഞു.

സ്റ്റെയർകെയ്സ് വഴി താഴോട്ട് ഇറങ്ങവെ അദ്ദേഹം തുടർന്നു. “റോസയെ കണ്ടിട്ട് അവർക്ക് എന്തോ മനഃപ്രയാസമുണ്ടെന്ന് തോന്നുന്നു...?”

ശരിയാണ്... അവളുടെ ഭർത്താവ് ഹെയ്നി ഒരു ജൂതനാണ്... ഇവിടെ ബെർലിനിലുള്ള ഒരു ഫാക്ടറിയിൽ ജോലി ചെയ്യുന്നു... ഒരു ഇലക്ട്രോണിക്സ് വിദഗ്ദ്ധൻ ആയതുകൊണ്ട് മാത്രമാണ് മറ്റ് പല ജൂതന്മാരെയും എന്ന പോലെ കോൺസൻട്രേഷൻ ക്യാമ്പിലേക്ക് അയക്കാതെ നിർത്തിയിരിക്കുന്നത്...” അവർ ചുമൽ വെട്ടിച്ചു. “പക്ഷേ, ഇപ്പോൾ SS സേന അതിൽ അമർഷം പ്രകടിപ്പിച്ച് തുടങ്ങിയിരിക്കുന്നു...”

ഹൊ...! ഇതിന് ഒരു അവസാനമില്ലെന്നാണോ...?” പരിക്ഷീണനായി മാക്സ് ചോദിച്ചു.

വിജയം കൈവരിച്ചതിന് ശേഷം മാത്രം...”

മൂട്ടീ, ഇനിയും നിങ്ങൾ അത് വിശ്വസിക്കുന്നുണ്ടോ...?”

ആരുടെ വിജയം എന്ന് ഞാൻ പറഞ്ഞില്ലല്ലോ മാക്സ്...”

അവർ ബാറിനുള്ളിലേക്ക് നടന്നു. യുദ്ധം ആരംഭിക്കുന്നതിനും മുമ്പ് എങ്ങനെയായിരുന്നുവോ അതേ ആർഭാടങ്ങളോടെ തന്നെയായിരുന്നു അപ്പോഴും അവിടം. പ്രധാന പരിചാരകൻ തിടുക്കത്തിൽ അവർക്കടുത്തേക്ക് എത്തി.

പറഞ്ഞാലും പ്രഭ്വീ...”

താങ്ക് യൂ, പോൾ... എന്റെ മകനെ ഓർമ്മയില്ലേ...?”

തീർച്ചയായും... താങ്കളെ കാണാൻ സാധിച്ചതിൽ അതിയായ സന്തോഷം, ബാരൺ... ജനറൽ ഗാലന്റ് ഫോൺ ചെയ്തിരുന്നു... അര മണിക്കൂർ ലേറ്റ് ആകുമെന്നും അതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അറിയിച്ചു...”

നന്ദി... തൽക്കാലം ഷാംപെയ്‌ൻ കോക്ക്ടെയ്‌ൽ കൊണ്ടു വന്നോളൂ...” അവർ അയാളോട് പറഞ്ഞു.

ശരി, പെട്ടെന്ന് കൊണ്ടുവരാം...”

മൂലയിൽ ഉള്ള കൗച്ചിൽ ഇരിക്കവെ ഒരു സിഗരറ്റ് എടുത്ത് മാക്സ് അമ്മയ്ക്ക് നൽകി. “ഹാരിയെക്കുറിച്ച് വിവരമൊന്നുമില്ലേ...?”

പുതിയ വിവരങ്ങളൊന്നുമില്ല... ജനുവരിയിൽ ഒരു ഇറ്റാലിയൻ ക്രൂയ്സർ ഷിപ്പ് തകർത്തതിനെ തുടർന്ന് DSO അവാർഡ് ലഭിച്ച കാര്യം ഗൂറിങ്ങ് പറഞ്ഞിരുന്നു... അക്കാര്യം ഞാൻ നിനക്ക് എഴുതുകയും ചെയ്തിരുന്നല്ലോ...”

ഇപ്പോൾ എങ്ങനെയിരിക്കുന്നോ ആവോ... അവനെ കാണാൻ കൊതിയാവുന്നു...” മാക്സ് പറഞ്ഞു.

ഒരു വെയ്റ്റർ തിടുക്കത്തിൽ അവർക്കരികിലെത്തി. “സ്റ്റാൻഡർടൻഫ്യൂറർ ബുബി ഹാർട്ട്മാൻ അദ്ദേഹത്തിന്റെ അന്വേഷണം അറിയിക്കുന്നു... ഒപ്പം താങ്കളെ കാണുവാൻ സൗകര്യപ്പെടുമോ എന്ന് ചോദിച്ചിരിക്കുന്നു...”

എൽസ തല തിരിച്ച് നോക്കി. ബാറിന്റെ മറുഭാഗത്ത് അദ്ദേഹം ഇരിക്കുന്നുണ്ടായിരുന്നു. “ഫുൾ കേണൽ ആയി പ്രൊമോഷൻ ലഭിച്ചിട്ടുണ്ടല്ലോ... നന്നായി ജോലി ചെയ്യുന്നുണ്ടെന്ന് തോന്നുന്നു...” ആത്മഗതത്തോടെ അദ്ദേഹത്തെ നോക്കി അവർ തല കുലുക്കി. ഹാർട്ട്മാൻ എഴുന്നേറ്റ് അവർക്കരികിലേക്ക് വന്നു.

വളരെ സന്തോഷം, പ്രഭ്വീ...” അഭിവാദ്യം നൽകിയിട്ട് അദ്ദേഹം മാക്സിന് നേർക്ക് തിരിഞ്ഞു. “വല്ലാതെ വയസ്സായത് പോലെയുണ്ടല്ലോ സുഹൃത്തേ... അതിൽ അത്ഭുതപ്പെടാനുമില്ല...  പിന്നെ, എന്തിന്റെ പേരിൽ അഭിനന്ദിക്കണമെന്ന് എനിക്കറിയില്ല... സ്റ്റാലിൻഗ്രാഡിൽ നിന്നും പുറത്ത് കടന്നതിനോ അതോ Swords മെഡൽ ലഭിച്ചതിനോ...?” ആഹ്ലാദത്തോടെ ഹാർട്ട്മാൻ ചോദിച്ചു.

ഒന്ന് തല കുലുക്കിയിട്ട് മാക്സ് വെയ്റ്ററെ കൈ കാട്ടി വിളിച്ചു. “കേണലിന് ഒരു ഗ്ലാസ് ഷാംപെയ്ൻ...” പിന്നെ ഹാർട്ട്മാന് നേർക്ക് തിരിഞ്ഞു. “ഞങ്ങൾ ഡോൾഫോയെ കാത്തിരിക്കുകയാണ്... നിങ്ങൾ എന്താണിവിടെ...?”

റൈഫ്യൂറർ മുകളിലത്തെ നിലയിൽ സ്വീഡിഷ് അംബാസിഡറോടൊപ്പമുണ്ട്... ഞാനിവിടെ സമയം കൊല്ലുന്നു...” അദ്ദേഹം ഒരു സിഗരറ്റിന് തീ കൊളുത്തി. “നിങ്ങളുടെ സഹോദരനെയും ഞാൻ ഒന്ന് അഭിനന്ദിച്ചോട്ടെ...?  ഓർസിനിയെ കടലിൽ താഴ്ത്തുക എന്ന ഉജ്ജ്വല നേട്ടത്തിന്...?”

ഉജ്ജ്വല നേട്ടമോ...? ഓർസിനി നമ്മുടെ പക്ഷത്തുള്ള കപ്പൽ ആയിരുന്നുവെന്ന കാര്യം മറക്കണ്ട...”

തീർച്ചയായും... പക്ഷേ, ഒരു വൈമാനികൻ എന്ന നിലയിൽ എനിക്ക് മറ്റൊരു വൈമാനികന്റെ വൈദഗ്ദ്ധ്യത്തെ പുകഴ്ത്തിക്കൂടെന്നുണ്ടോ...? ആഫ്രിക്കൻ മരുഭൂമിയുടെ മുകളിൽ അദ്ദേഹം ഹരിക്കേനുകൾ പറപ്പിച്ചിരുന്നുവെന്ന് കേട്ടു... മാക്സ്, ഒരു പക്ഷേ, എപ്പോഴെങ്കിലും നിങ്ങൾ ഇരുവരും പരസ്പരം ആക്രമിച്ചിട്ടുണ്ടാവാം...”

ഉണ്ടായിരിക്കാം...” അൽപ്പം അസ്വസ്ഥതയോടെ മറ്റൊരു സിഗരറ്റിന് തീ കൊളുത്തിക്കൊണ്ട് മാക്സ് പറഞ്ഞു.

എന്ത് ചെയ്യാം... കഴിഞ്ഞയാഴ്ച്ച ആഫ്രിക്കാ കോർപ്‌സ് കീഴടങ്ങിയതിന് ശേഷം നിങ്ങളുടെ സ്ക്വാഡ്രൺ ലീഡറെ കുറിച്ചുള്ള വിവരങ്ങൾ എനിക്കങ്ങനെ ലഭിക്കുന്നില്ല...”

അൽപ്പം അകലെ ഇടനാഴിയിൽ പ്രത്യക്ഷപ്പെട്ട ഹിംലറെ കണ്ടതും ഹാർട്ട്മാൻ എഴുന്നേറ്റു. എൽസയുടെ കൈപ്പത്തിയിൽ ചുംബിച്ചിട്ട് അദ്ദേഹം മാക്സിന് നേർക്ക് തിരിഞ്ഞു. “എന്റെ യജമാനൻ എത്തി... അനുസരണയുള്ള നായയെ പോലെ ഞാൻ ചെല്ലട്ടെ...”

റൈഫ്യൂററുടെ അരികിലെത്തിയ ഹാർട്ട്മാൻ അദ്ദേഹത്തോടൊപ്പം പുറത്തേക്ക് നടന്നു. ഒരു നിമിഷം കഴിഞ്ഞ് അവിടെയെത്തിയ ഗാലന്റിനെ കണ്ടതും ചാടിയെഴുന്നേറ്റ മാക്സ് അദ്ദേഹത്തെ ആലിംഗനം ചെയ്തു.

അഭിനന്ദനങ്ങൾ ഡോൾഫോ...” അദ്ദേഹത്തിന്റെ Knight’s Cross മെഡലിൽ സ്പർശിച്ചുകൊണ്ട് മാക്സ് പറഞ്ഞു. ഡയമണ്ട്സും ഉണ്ടല്ലോ...”

എനിക്കെന്തിന് അഭിനന്ദനങ്ങൾ...?” മാക്സിന്റെ ചുമലിൽ പിടിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു. “എന്തൊരു കോലമാണ് നിങ്ങളുടേത്... ഇനി കുറച്ച് കാലത്തേക്ക് സ്റ്റാഫ് ഡ്യൂട്ടിയാണ് നിങ്ങൾക്കാവശ്യം... നല്ല ഭക്ഷണം, നല്ല പെൺകുട്ടികൾ... അതെ കേണൽ... അതൊക്കെയാണ് നിങ്ങൾക്കിനി വേണ്ടത്...”

കേണലോ...?” ആശ്ചര്യത്തോടെ എൽസ ആരാഞ്ഞു.

അതെ... തുടക്കം ലെഫ്റ്റ്നന്റ് കേണൽ പദവിയിൽ നിന്ന് ആവട്ടെ...” അദ്ദേഹം അവരോട് പറഞ്ഞു. “റഷ്യയിൽ വച്ച് അപ്പോയ്‌ന്മെന്റ് ഓർഡർ കൊടുത്തതാണ്... ഇയാളത് വലിച്ച് കീറിക്കളഞ്ഞു...”

എന്റെ ജീവിതം പറക്കാനുള്ളതാണ് ഡോൾഫോ...” മാക്സ് പറഞ്ഞു. “ഒരു  ഓഫീസ് ജോലി എനിക്ക് ആവശ്യമില്ല...”

ഓൾ റൈറ്റ്... എന്തായാലും കുറച്ച് നാളത്തേക്ക് സ്റ്റാഫ് ഡ്യൂട്ടി... പറക്കാൻ ഞാൻ പിന്നീട് വിളിക്കാം... ഫ്രാൻസിലേക്ക്... ഇഷ്ടമാണെങ്കിൽ പണ്ടത്തെപ്പോലെ ഇംഗ്ലീഷ് ചാനലിന് മുകളിൽ... പക്ഷേ, ഇപ്പോൾ നിങ്ങൾ ഒരു ഓബർസ്റ്റ്ലെഫ്റ്റ്നന്റ് ആണ് കൂട്ടുകാരാ... ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ശരി... നമ്മുടെ രാജ്യത്തിന്റെ വ്യോമസേനയുടെ അധിപൻ ഞാനാണ് ഇപ്പോൾ... എന്റെ തീരുമാനമാണ് നടപ്പാകുക...”

ഗുഡ്...” എൽസ പറഞ്ഞു. “അക്കാര്യത്തിൽ തീരുമാനമായില്ലേ...? ഇനി നമുക്ക് കഴിക്കാൻ പോയാലോ...?”

റെസ്റ്റാറന്റിലേക്ക് നടക്കവെ മാക്സ് ചോദിച്ചു. “ഹാരിയുടെ വിവരങ്ങൾ എന്തൊക്കെയാണ്...? ബുബിയുടെ ഇൻഫർമേഷൻ പ്രകാരം അവൻ ഇപ്പോഴും ഒരു  സ്ക്വാഡ്രൺ ലീഡർ മാത്രമാണ്... നമ്മുടെ സേനയിലെ മേജർ പദവിയ്ക്ക് തുല്യം...”

എന്താണ് അടുത്ത പദവി...?” വെയ്റ്റർ അവരെ മേശക്കരികിലേക്ക് കൊണ്ടുപോകവെ എൽസ ആരാഞ്ഞു.

വിങ്ങ് കമാൻഡർ...” ഗാലന്റ് പറഞ്ഞു. “ആട്ടെ, ബുബി ഇവിടെ വന്നിരുന്നോ...?”

അതാ, അവിടെയുണ്ട്... ആ കോർണറിൽ ഹിംലറോടൊപ്പം...” എൽസ പറഞ്ഞു. “നോർത്ത് ആഫ്രിക്കയിൽ കനത്ത പരാജയം... റഷ്യയിലും സ്ഥിതി വിഭിന്നമല്ല... നമ്മൾ  വിജയിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇനിയും വിശ്വസിക്കണോ ഡോൾഫോ...?”

നമ്മുടെ കൈവശം ഇനിയും ചിലതൊക്കെയുണ്ട്... റോക്കറ്റുകൾ കൊണ്ടുള്ള ചില ആക്രമണ പദ്ധതികളൊക്കെ അണിയറയിൽ ഒരുങ്ങുന്നുണ്ട്... ഇംഗ്ലണ്ടിന് ശരിക്കും ഒരു തലവേദനയായിരിക്കും അത്...” അദ്ദേഹം മാക്സിന് നേരെ തിരിഞ്ഞു. “പിന്നെ പുതിയ ഇനം ഒരു വിമാനം... ME 262 ജെറ്റ്... ശക്തിയേറിയ റോക്കറ്റുകൾ, പീരങ്കികൾ... ബോംബർ വിമാനങ്ങളുടെ പ്രഹരശേഷി ഗണ്യമായി വർദ്ധിപ്പിക്കാൻ സാധിക്കും... ഇവയെല്ലാം കൊണ്ട് ഇംഗ്ലണ്ടിന് മേൽ പുതിയ ആക്രമണം അഴിച്ചു വിടുവാനാണ് ഫ്യൂറർ പദ്ധതിയിടുന്നത്...”

വീണ്ടും ഫ്യൂറർ...” എൽസ പറഞ്ഞു.

മതി, മൂട്ടീ... നമുക്ക് കഴിച്ച് തുടങ്ങാം...” മാക്സ് പറഞ്ഞു.

റെസ്റ്റാറന്റിന്റെ അങ്ങേ കോർണറിൽ ഇരുന്നിരുന്ന ഹിംലർ, എൽസയും മാക്സും ഗാലന്റും ഇരിക്കുന്ന ഭാഗത്തേക്ക് കണ്ണോടിച്ചുകൊണ്ട് പറഞ്ഞു. “എന്തൊരു മുരടനാണ് ആ ഗാലന്റ്... അയാൾക്ക് ഒരിക്കലും അവർ പ്രൊമോഷൻ കൊടുക്കരുതായിരുന്നു...”

പക്ഷേ, മിടുക്കനായൊരു പൈലറ്റാണ്...” ഹാർട്ട്മാൻ പറഞ്ഞു.

പൈലറ്റ്... ഒരു പെനിയ്ക്ക് രണ്ടെണ്ണത്തിനെ വേണമെങ്കിൽ കിട്ടും...” ഹിംലർ പുച്ഛത്തോടെ പറഞ്ഞു. “കൂട്ടുകാരെ തെരഞ്ഞെടുക്കുന്നതിൽ അയാൾ കുറച്ചുകൂടി ശ്രദ്ധിക്കണമായിരുന്നു...”

റൈഫ്യൂറർ ഉദ്ദേശിച്ചത്...?”

പ്രഭ്വിയുടെ കാര്യമാണ് മൈ ഡിയർ കേണൽ...” ഹിംലർ പറഞ്ഞു.  അവരുടെ സൗഹൃദവലയത്തിലുള്ള ആരും തന്നെ നാസി പാർട്ടിയോട് ആഭിമുഖ്യമുള്ളവരല്ല... നമ്മുടെ ചിന്താധാരയെ അംഗീകരിക്കാത്തവരെയാണ് അവർ ഒപ്പം കൊണ്ടുനടക്കുന്നത്... അത്തരത്തിലുള്ള ഒരു  കൂട്ടം ജനറൽമാർ തന്നെ അവരോടൊപ്പമുണ്ട്... നിങ്ങൾക്ക് പോലും അതിന്റെ വിശദാംശങ്ങൾ അറിയില്ലെന്ന് പറയുന്നതായിരിക്കും ശരി, ഹാർട്ട്മാൻ... ജനറൽമാരായ സ്റ്റെയ്‌ഫ്, വാഗ്‌നെർ, വോൺ ഹെയ്സ്... എന്തിന്, ഫീൽഡ് മാർഷൽ റോമൽ പോലും... ആഫ്രിക്കൻ യുദ്ധത്തിൽ തോറ്റോടിയിട്ടു പോലും വീരനായകന്റെ പരിവേഷമാണ് ജനങ്ങളുടെ മുന്നിൽ അയാൾക്ക്... സമയമാവാട്ടെ, ഞാൻ കാണിച്ചു കൊടുക്കുന്നുണ്ട് എല്ലാവർക്കും... ഫയറിങ്ങ് സ്ക്വാഡൊന്നുമല്ല... രാജ്യദ്രോഹികൾ അത്രയും സുഖമരണം അർഹിക്കുന്നില്ല... അവർക്കുള്ള കെണി ഞാൻ വേറെ ഒരുക്കുന്നുണ്ട്... ഞാൻ പറയുന്നത് ശരിയല്ലേ...?”

തീർച്ചയായും റൈഫ്യൂറർ...” മനസ്സു കൊണ്ട് ഒട്ടും യോജിക്കാനായില്ലെങ്കിലും ഹാർട്ട്മാൻ പറഞ്ഞു.

അവരുടെയെല്ലാം ഉറ്റ സുഹൃത്താണ് പ്രഭ്വി എന്നത് വിചിത്രമായിരിക്കുന്നു... ഈ നിമിഷം വരെയും...” ഹിംലർ തന്റെ കണ്ണട മൂക്കിന്മേൽ ഒന്നു കൂടി അഡ്ജസ്റ്റ് ചെയ്ത് വച്ചു. “ശരി, നമുക്ക് കഴിച്ചു തുടങ്ങാം...”

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

18 comments:

  1. കഥ വേഗം പറഞ്ഞു തീർക്കുവാണെന്ന് തോന്നുന്നു.

    ഈ ഹിംലർ എന്നാ കോപ്പനാന്ന് നോക്കിക്കേ.മത്തങ്ങാത്തലയനെ തട്ടിയാലോ?!!!!?

    ReplyDelete
    Replies
    1. കുറിഞ്ഞിJune 3, 2019 at 10:47 AM

      ഹിംലറെ തട്ടാൻ ഒരു സൈന്യത്തെ രൂപികരിച്ചാലോ

      Delete
    2. ഹും... രണ്ട് പേരും കൂടി അങ്ങോട്ട് ചെല്ല്... :)

      Delete
    3. ഹിറ്റ്‌ലർ എന്നും എനിയ്ക്ക്‌ ഇഷ്ടപ്പെട്ട ഒരു കഥാപാത്രമാണു.ഹിംലറെക്കുറിച്ച്‌ ആ അഭിപ്രായമില്ല.

      Delete
  2. വീട്ടുകാർ പരസ്പരം കണ്ട് മുട്ടുന്നത് തസ്‌ന്നെ എത്ര വിരളം... എന്തൊക്കെ ബഹുമതികൾ കിട്ടിയിട്ടെന്തിനാ

    ReplyDelete
  3. "മൂന്ന് ലക്ഷത്തോളം സൈനികരെയാണ് റഷ്യൻ യുദ്ധത്തിൽ ജർമ്മനിക്ക് നഷ്ടമായത്."

    എന്നിട്ടും തുടരുന്നു യുദ്ധം!!

    ReplyDelete
    Replies
    1. അതെ ജിം... ആയുധ കച്ചവടക്കാരുടെ കൈകളാണ് ഇതിന്റെയൊക്കെ പിന്നിൽ...

      Delete
  4. മനുഷ്യരെല്ലാം കണക്കുകൾ മാത്രമായി മാറുന്ന യുദ്ധങ്ങൾ...

    ReplyDelete
    Replies
    1. അതെ... വല്ലാത്തൊരു ദുരന്തം തന്നെ...

      Delete
  5. കുറിഞ്ഞിJune 3, 2019 at 10:45 AM

    “എന്റെ ജീവിതം പറക്കാനുള്ളതാണ് ഡോൾഫോ...” “ഒരു ഓഫീസ് ജോലി എനിക്ക് ആവശ്യമില്ല...”
    മാക്സ് പറക്കട്ടെ

    ReplyDelete
    Replies
    1. പക്ഷേ, തൽക്കാലം ഓഫീസ് ജോലി മാത്രം...

      Delete
  6. മകൻ മാക്‌സിന്റെ അവസ്ഥ കണ്ടിട്ട് മൂട്ടിയ്ക്ക്‌ ആധിയായി. പാവം.

    ReplyDelete
  7. റഷ്യയോട് അന്ന് മുട്ടാൻ പോയപ്പോഴാണ്
    ഇന്നുള്ള മിക്ക ജർമ്മൻകാരുടെ അപ്പൂപ്പന്മാർ കൊല്ലപ്പെട്ടത്
    ആയതിന്റെ കഥകളാണിതൊക്കെ ...!

    ReplyDelete
  8. എല്ലാവരും അവരവരുടെ കർത്തവ്യങ്ങൾക്കു മുൻ‌തൂക്കം നൽകിയുള്ള ജീവിതം . മാക്‌സും ,ഹാരിയും തമ്മിൽ കണ്ടുമുട്ടുമോ.....

    ReplyDelete
    Replies
    1. കണ്ടു മുട്ടും എന്ന് പ്രത്യാശിക്കാം ഗീതാജീ...

      Delete