Tuesday, February 5, 2019

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് - 17

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...



ഫോക്സ്റ്റണിൽ നിന്നും ഹാരിയെ ഒരു നേവൽ സ്റ്റാഫ് ഡ്രൈവർ  ഫെയർലി ഫീൽഡിൽ തിരികെയെത്തിച്ചു. പൈലറ്റുമാരും ഗ്രൗണ്ട് ക്രൂ അംഗങ്ങളുമടങ്ങുന്ന വലിയൊരു സംഘം തന്നെ അദ്ദേഹത്തെ വരവേൽക്കാനായി അവിടെ തടിച്ചു കൂടിയിരുന്നു.

"കടലിൽ നിന്നും അത്ഭുതകരമായിട്ടാണ് താങ്കൾ രക്ഷപെട്ടതെന്ന് കേട്ടു... വീണ്ടും കാണാനായതിൽ അതിയായ സന്തോഷം സർ..." പൈലറ്റ് ഓഫീസർ ഹാർട്ട്‌ലി പറഞ്ഞു. "താങ്കളെയും കാത്ത് ഗ്രൂപ്പ് ക്യാപ്റ്റൻ ഉള്ളിൽ വെയ്റ്റ് ചെയ്യുന്നുണ്ട്..."

കതക് തുറന്ന് ഹാരി തന്റെ ഓഫീസിലേക്ക് പ്രവേശിച്ചു. ഡെസ്കിന് പിറകിൽ ഇരിക്കുന്ന ടെഡ്ഡി വെസ്റ്റിനെയാണ് അദ്ദേഹം കണ്ടത്. "വാട്ട് എ സർപ്രൈസ് സർ... താങ്കൾക്ക് ലഭിച്ച സ്ഥാനക്കയറ്റത്തിന് അഭിനന്ദനങ്ങൾ..." ഹാരി പറഞ്ഞു.

"യൂ ഹാവ് ഡൺ വെരി വെൽ, കെൽസോ... വിമാനം കടലിൽ വീണു എന്ന് കേട്ടപ്പോൾ ഏതാനും മണിക്കൂർ നേരം ഞങ്ങൾ വല്ലാതെ ഉത്കണ്ഠാകുലരായിരുന്നു... എന്തായാലും ഒടുവിൽ എല്ലാം ശുഭകരമായി പര്യവസാനിച്ചല്ലോ... നിങ്ങൾക്കും എന്റെ അഭിനന്ദനങ്ങൾ... ഫ്ലൈറ്റ് ലെഫ്റ്റ്നന്റ് ആയി നിങ്ങളുടെ പ്രൊമോഷൻ കൺഫേം ആയിരിക്കുന്നു.‌.. ഒരു DFC മെഡൽ കൂടി..."

കബോഡിനരികിൽ ചെന്ന് ഹാരി വിസ്കി ബോട്ട്‌ലും രണ്ട് ഗ്ലാസ്സുകളും എടുത്തു. "ഇതൊന്ന് ആഘോഷിച്ചാലോ സർ...?"

"എക്സലന്റ് ഐഡിയ..."

"യുദ്ധത്തിൽ നാം വിജയത്തിലേക്ക് നീങ്ങുകയാണോ..." ഗ്ലാസിലേക്ക് വിസ്കി പകർന്നു കൊണ്ട് ഹാരി ചോദിച്ചു.

"തൽക്കാലം അല്ല..."  വിസ്കി നുകർന്നു കൊണ്ട് വെസ്റ്റ് പറഞ്ഞു. "പക്ഷേ, അന്തിമ വിജയം നമുക്ക് തന്നെ... അമേരിക്കയ്ക്കും യുദ്ധത്തിലേക്ക് ഇറങ്ങേണ്ടി വരും... അതുവരെ നമുക്ക് എങ്ങനെയും പിടിച്ചു നിന്നേ പറ്റൂ... പിന്നെ, ഒന്നോ രണ്ടോ ദിവസത്തേക്ക് എനിക്ക് നിങ്ങളെ ആവശ്യമുണ്ട്... നിങ്ങളുടെ സ്ക്വാഡ്രണിൽ ഇപ്പോൾ അഞ്ച് ഹരിക്കേനുകൾ മാത്രമല്ലേ ഓപ്പറേറ്റ് ചെയ്യുന്നുള്ളൂ...? രണ്ട് ദിവസത്തേക്ക് സ്ക്വാഡ്രന്റെ മേൽനോട്ടം ഫ്ലൈയിങ്ങ് ഓഫീസർ കെന്നി നോക്കിക്കൊള്ളും... നാളെ രാത്രിയോടെ നിങ്ങൾക്ക് തിരികെയെത്താം..."

"എന്ത് കാര്യത്തിനാണ് എന്ന് ചോദിക്കുന്നതിൽ വിരോധമില്ലല്ലോ സർ...?"

"ഫിൻലണ്ടിൽ വച്ച് ME109 വിമാനങ്ങൾ പറത്തിയിരുന്നതായി നിങ്ങളുടെ റെക്കോർഡ്സിൽ കണ്ട കാര്യം ഞാൻ ഓർക്കുന്നു... ലണ്ടന് വടക്കുള്ള ഡൗൺഫീൽഡിൽ ലുഫ്ത്‌വാഫിന്റെ ഒരു ME109 കിടക്കുന്നുണ്ട്... ഓയിൽ ലീക്കേജ് കാരണം
എമർജൻസി ലാന്റ് ചെയ്യാൻ പൈലറ്റ് തീരുമാനിക്കുകയായിരുന്നു... ലാന്റ് ചെയ്ത ഉടൻ വിമാനം തീയിട്ട് നശിപ്പിക്കാൻ ശ്രമിച്ചെങ്കിലും സമീപത്ത് നമ്മുടെ ഒരു ഹോം ഗാർഡ് യൂണിറ്റ് ഉണ്ടായിരുന്നത് കൊണ്ട് നടന്നില്ല..."

"അത് നല്ലൊരു നേട്ടമായിപ്പോയല്ലോ സർ..."

"തീർച്ചയായും... അപ്പോൾ പറഞ്ഞത് പോലെ... പെട്ടെന്ന് പോയി കുളിച്ച് വേഷം മാറി വരൂ... നമുക്ക് ഇറങ്ങേണ്ട സമയമായി..."

യുദ്ധം തുടങ്ങുന്നതിന് മുമ്പ് ഒരു ഫ്ലൈയിങ്ങ് ക്ലബ്ബിന്റെ വകയായിരുന്ന എയർസ്ട്രിപ്പാണ് ഡൗൺഫീൽഡിലെ എയർബേസ് ആയി മാറ്റിയത്. ഒരു ലാന്റിങ്ങ് സ്ട്രിപ്പും കൺട്രോൾ ടവറും രണ്ട് ഹാങ്കറുകളും മാത്രമുള്ള ചെറിയൊരു എയർബേസ്. മുൾക്കമ്പികളുടെ ചുരുളുകൾ കൊണ്ട് വേലി കെട്ടി വേർതിരിക്കപ്പെട്ട എയർബേസിന്റെ കവാടത്തിൽ RAF ഗാർഡുകൾ കാവൽ നിൽക്കുന്നുണ്ട്. ഹാങ്കറുകളിലൊന്നിന്റെ മുന്നിലെ ഏപ്രണിൽ ആ ME109 കിടക്കുന്നുണ്ടായിരുന്നു. വിമാനത്തിനരികിൽ രണ്ട് സ്റ്റാഫ് കാറുകൾ പാർക്ക്   ചെയ്തിരിക്കുന്നു. മൂന്ന് RAF ഓഫീസർമാരും രണ്ട് സൈനികോദ്യോഗസ്ഥരും ചേർന്ന് ആ വിമാനം പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. ഏറിയാൽ ഇരുപത് വയസ്സ് മതിക്കുന്ന ഒരു ലുഫ്ത്‌വാഫ് ലെഫ്റ്റ്നന്റ് ചുക്കിച്ചുളിഞ്ഞ യൂണിഫോമിൽ അവർക്കരികിൽ നിൽക്കുന്നുണ്ടായിരുന്നു. സായുധരായ രണ്ട് RAF ഗാർഡുകൾ അവന്റെ നീക്കങ്ങൾ വീക്ഷിച്ചുകൊണ്ട് ഒപ്പം തന്നെയുണ്ട്.

ഹാരി നേരെ അവന്റെയടുത്ത് ചെന്ന് ഹസ്തദാനം നൽകി. "ഭാഗ്യം തുണച്ചില്ല അല്ലേ...?" ജർമ്മൻ ഭാഷയിൽ ഹാരി ചോദിച്ചു. "എന്തായാലും പരിക്കൊന്നും ഏൽക്കാതെ രക്ഷപെട്ടല്ലോ..."

"ഗുഡ് ഗോഡ്...! താങ്കൾ ജർമ്മൻകാരനാണോ...?"

"എന്റെ മാതാവ് ജർമ്മൻകാരിയാണ്..." ഒരു സിഗരറ്റും ലൈറ്ററും അവന് നൽകിയിട്ട് മറ്റൊന്നെടുത്ത് ഹാരി ചുണ്ടിൽ വച്ചു.

അവിടെ നിന്നിരുന്ന അൽപ്പം പ്രായമുള്ള ആർമി ഓഫീസർ, സ്റ്റാഫ് പദവിയുള്ള ഒരു ബ്രിഗേഡിയർ ആണെന്ന് യൂണിഫോമിൽ നിന്നും മനസ്സിലായി. നരച്ച തലമുടിയും സ്റ്റീൽ ഫ്രെയിമുള്ള കണ്ണടയും ധരിച്ച അദ്ദേഹം കാണാൻ ഒട്ടും സുമുഖനായിരുന്നില്ല. പ്രായം ഏതാണ്ട് അറുപത്തിയഞ്ചിനോട് അടുത്ത് തോന്നിച്ചു.

"ഞാൻ ഡോഗൽ മൺറോ... നിങ്ങളുടെ ജർമ്മൻ ഭാഷ ഗംഭീരമായിരിക്കുന്നല്ലോ ഫ്ലൈറ്റ് ലെഫ്റ്റ്നന്റ്..." ബ്രിഗേഡിയർ മൺറോ സ്വയം പരിചയപ്പെടുത്തി.

"വെൽ... അത് അങ്ങനെ ആയില്ലെങ്കിലേ അത്ഭുതമുള്ളൂ..." ഹാരി പറഞ്ഞു.

"ഇത് എന്റെ അസിസ്റ്റന്റ്... ജാക്ക് കാർട്ടർ..."

ഗ്രീൻ ഹോവാഡ്സ് ഡിവിഷനിലെ ഒരു ക്യാപ്റ്റൻ ആയിരുന്നു കാർട്ടർ. മിലിട്ടറി ക്രോസ് മെഡൽ അണിഞ്ഞ അദ്ദേഹം ഒരു വാക്കിങ്ങ് സ്റ്റിക്കിൽ ഊന്നിയാണ് നിന്നിരുന്നത്. കുറേക്കാലത്തിന് ശേഷമാണ് ഹാരിക്ക് മനസ്സിലായത്, ഡൺകിർക്ക് പോരാട്ടത്തിൽ വച്ചാണ് അദ്ദേഹത്തിന് ഒരു കാൽ നഷ്ടമായതെന്ന്.

അവിടെയുണ്ടായിരുന്ന മൂന്ന് സീനിയർ എയർഫോഴ്സ് ഓഫീസർമാരിൽ ഒരാൾ വെസ്റ്റിനെ പോലെ ഒരു ഗ്രൂപ്പ് ക്യാപ്റ്റൻ ആയിരുന്നു. "ലുക്ക്... ഐ ഡോണ്ട് നോ വാട്ട്സ് ഗോയിങ്ങ് ഓൺ, ടെഡ്ഡി..." അയാൾ വെസ്റ്റിനോട് പറഞ്ഞു. "ഏതാണ് ഈ ഓഫീസർ...? ഐ മീൻ, എന്തുകൊണ്ടാണ് ഇത്രയും താമസം...? വിമാനത്തെക്കുറിച്ചുള്ള അവലോകന റിപ്പോർട്ട് എത്രയും പെട്ടെന്ന് വേണമെന്നാണ് ഡൗഡിങ്ങ് ആവശ്യപ്പെട്ടിരിക്കുന്നത്..."

"അദ്ദേഹത്തിന് അത് ലഭിച്ചിരിക്കും... ലെഫ്റ്റ്നന്റ് കെൽസോ ഇത്തരം വിമാനങ്ങൾ യുദ്ധനിരയിൽ പറത്തിയിട്ടുള്ളവനാണ്..." വെസ്റ്റ് പറഞ്ഞു.

"ഗുഡ് ഗോഡ്... എവിടെ വച്ച്...?"

"ഫിന്നിഷ് എയർഫോഴ്സിന് വേണ്ടി... ഗ്ലേഡിയേറ്ററുകൾ, ഹരിക്കേനുകൾ, പിന്നെ ME109കൾ ഇവയിലൊക്കെ നിപുണനാണ്..." വെസ്റ്റ് ഹാരിയുടെ നേർക്ക് തിരിഞ്ഞു. "ഈ വിമാനത്തെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം ഗ്രൂപ്പ് ക്യാപ്റ്റൻ ഗ്രീനിനോട് പറഞ്ഞോളൂ..."

"എക്സലന്റ് പ്ലെയ്‌ൻ, സർ... ഹരിക്കേനെക്കാൾ മികച്ചതെന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം... മാത്രവുമല്ല, സ്പിറ്റ്ഫയറിനെപ്പോലെ കരുത്തനും..."

"അതവർക്ക് കാണിച്ച് കൊടുക്കൂ..." വെസ്റ്റ് പറഞ്ഞു. "അഞ്ച് മിനിറ്റിൽ കൂടുതൽ പറക്കണ്ട... വീ ഡോണ്ട് വാണ്ട് റ്റു ഗെറ്റ് യൂ ഷോട്ട് ഡൗൺ..."

3000 അടി ഉയരത്തിൽ ചെന്ന് ചരിഞ്ഞ് പറന്ന് ലൂപ്പ് എടുത്ത് താഴ്ന്ന് 300 അടിയിൽ എയർഫീൽഡിന് മുകളിലെത്തിയ ഹാരി കാറ്റിനെതിരെ തിരിഞ്ഞ് ലാന്റ് ചെയ്തു. അവർക്കരികിലെത്തി വിമാനം നിർത്തി അദ്ദേഹം പുറത്തിറങ്ങി.

"ഞാൻ പറഞ്ഞത് പോലെ തന്നെ സർ..." ഹാരി, ഗ്രീനിനോട് പറഞ്ഞു. "എക്സലന്റ് പ്ലെയ്‌ൻ... പക്ഷേ, ഒരു കാര്യം പറയാം... ഗൺ ഫൈറ്റിങ്ങിന് ഹരിക്കേൻ തന്നെയാണ് നല്ലത്... പൈലറ്റുമാർക്ക് കൈകാര്യം ചെയ്യുവാനും എളുപ്പം ഹരിക്കേൻ തന്നെ..."

ഗ്രീൻ, വെസ്റ്റിന് നേരെ തിരിഞ്ഞു. "വെരി ഇന്ററസ്റ്റിങ്ങ്, ടെഡ്ഡി... എന്തായാലും ഈ ഓഫീസറുടെ ഒരു റിട്ടൺ റിപ്പോർട്ട് എനിക്ക് വേണം..."

"കൺസിഡർ ഇറ്റ് ഡൺ..."

ഗ്രീനും അദ്ദേഹത്തിന്റെ രണ്ട് സഹപ്രവർത്തകരും അവരുടെ സ്റ്റാഫ് കാറിൽ കയറി ഓടിച്ചു പോയി. ബ്രിഗേഡിയർ ഡോഗൽ മൺറോ ഹസ്തദാനത്തിനായി കൈ നീട്ടിക്കൊണ്ട് ഹാരിയുടെ അരികിലെത്തി. "യൂ ആർ എ വെരി ഇന്ററസ്റ്റിങ്ങ് യങ്ങ് മാൻ..." അദ്ദേഹം വെസ്റ്റിന് നേർക്ക് തിരിഞ്ഞു. "വളരെ നന്ദി, ഗ്രൂപ്പ് ക്യാപ്റ്റൻ..."

അദ്ദേഹം കാറിന് നേർക്ക് നടന്നു. തൊട്ടുപിന്നിൽ മുടന്തിക്കൊണ്ട് ജാക്ക് കാർട്ടറും. പിൻസീറ്റിൽ ഇരിപ്പുറപ്പിച്ചതും മൺറോ പറഞ്ഞു. "ജാക്ക്... ആ ചെറുപ്പക്കാരനെക്കുറിച്ചുള്ള സകല വിവരങ്ങളും... അതെ, സകല വിവരങ്ങളും ശേഖരിക്കണം..."

"അതെനിക്ക് വിട്ടു തന്നേക്കൂ സർ..."

                                    ***

ഹാരി ആ ജർമ്മൻ പൈലറ്റിന് ഒരു പാക്കറ്റ് സിഗരറ്റ് നൽകി. "ഗുഡ് ലക്ക്..."

ഗാർഡുകൾ അവനെ പുറത്തേക്ക് കൂട്ടിക്കൊണ്ടു പോയി.

"ഇവിടെ അടുത്ത് ഒരു നാടൻ പബ്ബ് എനിക്ക് പരിചയമുണ്ട്... അവിടെ ചെന്നാൽ നല്ല ഒന്നാം തരം  ഭക്ഷണം ലഭിക്കും... അവിടെയിരുന്നു കൊണ്ട് തന്നെ നിങ്ങൾക്ക് ആ റിപ്പോർട്ടും തയ്യാറാക്കാം..." വെസ്റ്റ് പറഞ്ഞു.

"അത് നല്ല കാര്യം..." അവർ കാറിൽ കയറി. ഡ്രൈവർ കാർ മുന്നോട്ട് എടുത്തു. ഹാരി ഒരു സിഗരറ്റ് എടുത്ത് ചുണ്ടിൽ വച്ച് തീ കൊളുത്തി. "യുദ്ധത്തിൽ നാം വിജയത്തിലേക്ക് നീങ്ങുകയാണോ എന്ന് ഞാൻ നേരത്തെ ചോദിച്ചപ്പോൾ തൽക്കാലം അല്ല എന്നാണ് താങ്കൾ പറഞ്ഞത്... വിജയം നമ്മുടേതാവാൻ എന്താണിനി വേണ്ടത്...?"

"ഒരു മിറാക്ക്‌ൾ..." വെസ്റ്റ് പറഞ്ഞു.

"ഇന്നത്തെ കാലത്ത് അത്തരമൊന്ന് സംഭവിക്കാനുള്ള സാദ്ധ്യത വിരളമാണ്..." ഹാരി അഭിപ്രായപ്പെട്ടു.

എന്നാൽ അധികം താമസിയാതെ ആ അത്ഭുതം സംഭവിക്കുക തന്നെ ചെയ്തു. ലുഫ്ത്‌വാഫിന്റെ ഒരു ഡോണിയർ വിമാനം അബദ്ധത്തിൽ ലണ്ടന് മുകളിൽ ബോംബ് വർഷിച്ചു. അതിന് തിരിച്ചടിയെന്നോണം RAF ഫൈറ്ററുകൾ ബെർലിനിൽ കനത്ത ആക്രമണം അഴിച്ചു വിട്ടു. അതിനെത്തുടർന്ന് സെപ്റ്റംബർ ഏഴാം തിയ്യതി മുതൽ ലണ്ടന് മേൽ വ്യോമാക്രമണം ആരംഭിക്കുവാൻ ലുഫ്ത്‌വാഫിനോട് ഹിറ്റ്‌ലർ ആജ്ഞാപിച്ചു. ബ്ലിറ്റ്സ് എന്ന് അറിയപ്പെട്ട ആക്രമണ പരമ്പരയുടെ തുടക്കമായിരുന്നു അത്. ലുഫ്ത്‌വാഫ് ലണ്ടന് മേൽ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ RAFന് സൗത്ത് ഇംഗ്ലണ്ടിലെ തങ്ങളുടെ കേടു വന്ന എയർബേസുകൾ റിപ്പയർ ചെയ്യുവാനുള്ള സാവകാശം ലഭിച്ചു.

                                  ***

ലെ ടുക്കേയിലെ ഒരു കഫേയിൽ സിഗാർ പുകച്ചു കൊണ്ട് പിയാനോ വായിച്ചു കൊണ്ടിരുന്ന അഡോൾഫ് ഗാലന്റിന് മുന്നിലേക്ക് കയറി വന്ന മാക്സ്, ബാറിൽ അദ്ദേഹത്തിന് സമീപമുള്ള കസേരയിൽ ഇരുന്നു.

"അങ്ങനെ ഒടുവിൽ അതും തുടങ്ങി ഡോൾഫോ... ഇനി എത്ര നാൾ വേണ്ടി വരും എന്നത് മാത്രമേ അറിയാനുള്ളൂ... ബ്രിട്ടീഷ് പക്ഷത്ത് കനത്ത നാശനഷ്ടമാണ്  സംഭവിച്ചുകൊണ്ടിരിക്കുന്നത്... നമ്മുടെ ഫ്യൂറർ ആണെങ്കിൽ വലിയ ആത്മവിശ്വാസത്തിലുമാണ്... ഇനി എന്തൊക്കെ ആയിരിക്കും നടക്കുക...?"

"കുടിച്ച് ആഘോഷിക്കുക..." ഗാലന്റ് പറഞ്ഞു. "എന്നിട്ട് നമ്മുടെ ജോലിയിലേക്കിറങ്ങുക... കളി അവസാനിക്കുന്നത് വരെ കളം നിറഞ്ഞ് കളിക്കുക..."

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

30 comments:

  1. ഈഗ്‌ൾ ഹാസ് ഫ്ലോണിലെ കഥാപാത്രങ്ങളായ ബ്രിഗേഡിയർ ഡോഗൽ മൺറോയും അസിസ്റ്റന്റ് ജാക്ക് കാർട്ടറും രംഗപ്രവേശം ചെയ്യുന്നു...

    ReplyDelete
  2. ഫേസ്ബുക്ക് ഉള്ളതുകൊണ്ട് ആദ്യം എതാൻ പറ്റി.

    ReplyDelete
    Replies
    1. മിടുക്കൻ.. മിടുമിടുക്കൻ... :)

      Delete
  3. ഇറ്റ്സ് എ മെറി ഗോ എറൗണ്ട് മൈ ഡിയർ യങ് ബോയ്സ്.
    എനിക്ക് ഇതേ പറയാൻ ഉള്ളു.

    ReplyDelete
  4. മൺറോയും കാർട്ടറും അന്ന് കൂടെയുണ്ടായിരുന്നവരാണല്ലെ.
    ഇനി ഒന്നുകൂടി കൊഴുക്കട്ടേ..ല്ലെ...?
    ആശംസകൾ ....

    ReplyDelete
    Replies
    1. അതെ അശോകേട്ടാ... അവർ തന്നെ ഇവർ...

      Delete
  5. കളി അവസാനിക്കുന്നത് വരെ കളം നിറഞ്ഞു കളിക്കുക. ഇതിത്റയും അനുഭവിക്കാൻ പറ്റുന്നത് തർജ്ജമയുടെ കേമത്തം തന്നെ

    ReplyDelete
    Replies
    1. പ്രോത്സാഹനത്തിന് നന്ദി സുചിത്രാജീ... സന്തോഷം...

      Delete
  6. കളി അവസാനിക്കുന്നത് വരെ കളം നിറഞ്ഞ് കളിക്കുക...!!!
    മൺറോയും കാർട്ടറും -- Welcome to ooty ! Nice to Meet you.

    ReplyDelete
    Replies
    1. എനിക്കറിയാമായിരുന്നു... ബ്രിഗേഡിയർ മൺറോയോട് ഉണ്ടാപ്രിക്ക് ഒരു സോഫ്റ്റ് കോർണർ ഉണ്ടെന്ന കാര്യം... :)

      Delete
  7. അത് തന്നെ.. അപ്പൊ കളി നമുക്കും കാത്തിരുന്നു കാണാം...

    ReplyDelete
  8. കളം നിറഞ്ഞ് കളി തുടരട്ടെ..

    ReplyDelete
    Replies
    1. തുടരാതെ എവിടെപ്പോകാൻ... :)

      Delete
  9. ഇനി എന്തൊക്കെ ആയിരിക്കും നടക്കുക...?"
    കാത്തിരിക്കുക...
    ആശംസകൾ

    ReplyDelete
    Replies
    1. വരും ലക്കങ്ങൾക്കായി കാത്തിരിക്കുക തങ്കപ്പൻ ചേട്ടാ...

      Delete
  10. കാർട്ടറും മണ്രോയും എത്തിയല്ലോ. സാഹസികമായ വിമാനം പറത്തൽ കണ്ടു. ഗംഭീരം ആയി.

    ReplyDelete
    Replies
    1. വളരെ സന്തോഷം സുകന്യാജീ...

      Delete
  11. കളിയവസാനിക്കുന്നത് വരെ കളം നിറഞ്ഞ് കളിക്കുക.. എന്നാ പിന്നെ അങ്ങിനെ തന്നെയാകട്ടെ വിനുവേട്ടാ :)

    ReplyDelete
    Replies
    1. അപ്പോൾ പിന്നെ അടുത്ത കളിക്കളത്തിൽ കാണാം... :)

      Delete
  12. അടിപൊളിയായി മുന്നേറുന്നു
    പോരട്ടെ അടുത്ത ഭാഗങ്ങളും
    കട്ട വെയ്റ്റിംഗ്

    ReplyDelete
    Replies
    1. വളരെ നന്ദി അബൂതീ, അഭിപ്രായത്തിന്...

      Delete
  13. യുദ്ധമുഖത്തെ തലതൊട്ടപ്പപ്പന്മാർ രംഗപ്രവേശം നടത്തിയിരിക്കുന്നു
    ഇനി "കുടിച്ച് ആഘോഷിക്കുക..." ഗാലന്റ് പറഞ്ഞു. "എന്നിട്ട് നമ്മുടെ
    ജോലിയിലേക്കിറങ്ങുക...
    കളി അവസാനിക്കുന്നത് വരെ കളം നിറഞ്ഞ് കളിക്കുക..."
    അതെ അടുത്തതായി യുദ്ധക്കളികൾ കാണാം ...!

    ReplyDelete
    Replies
    1. അടുത്ത ലക്കം റെഡി... വേഗം വാ മുരളിഭായ്...

      Delete
  14. അവരിരുന്ന് കുടിയ്ക്കട്ടെ.
    ഞാൻ അപ്രത്തോട്ട്‌ പോണു.

    ReplyDelete
  15. ലണ്ടനിലും പൊട്ടിച്ചു

    ReplyDelete
    Replies
    1. അതെ... ഒരു ദാക്ഷിണ്യവുമില്ല...

      Delete