ഒരു പൈലറ്റ് എന്ന നിലയിലുള്ള അവളുടെ വൈദഗ്ദ്ധ്യം നേരിൽ കാണുവാൻ എനിക്ക് അവസരം ലഭിച്ചത്
അടുത്ത കുറേ നിമിഷങ്ങളിലായിരുന്നു. തിരമാലയുടെ മുകളിൽ തട്ടി ഒന്ന് കുതിച്ച് അടുത്ത
തിരമാലകളുടെ മുകളിലൂടെ തെന്നി തെന്നി വിമാനം സാവധാനം നിശ്ചലമായി. ജലപ്പരപ്പിൽ ലാന്റ്
ചെയ്തതിന്റെ പരിഭ്രാന്തി അവളുടെ മുഖത്ത് ഉണ്ടായിരുന്നുവെങ്കിലും അടുത്ത നിമിഷം തന്നെ
അവൾ ക്യാബിൻ ഡോർ തുറന്നു.
“അദ്ദേഹത്തെയും പുറത്തേക്ക് കൊണ്ടുവന്നോളൂ...” ധൃതിയിൽ വിമാനത്തിന്റെ
ചിറകിന് മുകളിലേക്ക് ഇറങ്ങുന്നതിനിടയിൽ അവൾ പറഞ്ഞു.
മുന്നോട്ടാഞ്ഞ് ഞാൻ ഡ്യൂപോണ്ടിന്റെ സീറ്റ് ബെൽറ്റ് അഴിച്ചിട്ട് തുറന്ന് കിടന്ന
വാതിലിലൂടെ അയാളെ പുറത്തേക്ക് വലിച്ചിഴച്ചു. വിമാനത്തിന്റെ ചിറകിൽ നിന്നും
താഴോട്ട് വഴുതിയിറങ്ങിയ അവൾ അയാളെ വലിച്ച് വെള്ളത്തിലേക്ക് ഇറക്കി. അതിന് പിന്നാലെ ഞാനും
ചിറകിൽ നിന്നും വെള്ളത്തിലേക്ക് ഇറങ്ങി. കടലിൽ ലാന്റ് ചെയ്യേണ്ടി വരുന്ന അവസ്ഥയിൽ ശ്രദ്ധിക്കേണ്ട
കാര്യങ്ങളെക്കുറിച്ച് ഇതിന് മുമ്പ് അവൾ വിവരിക്കാറുണ്ടായിരുന്ന ചില വസ്തുതകൾ എന്റെ
ഓർമ്മയിലെത്തി. വിമാനം വെള്ളത്തിലേക്ക് താഴ്ന്ന് പോകുന്നതിന് മുമ്പുള്ള തൊണ്ണൂറ്
സെക്കന്റ്... അത്യന്തം നിർണ്ണായകമാണത്.
മഞ്ഞ നിറമുള്ള ലൈഫ് ജാക്കറ്റുകൾ അണിഞ്ഞിരുന്ന ഡെനിസും ഡ്യൂപോണ്ടും വെള്ളത്തിൽ പൊന്തിക്കിടന്നു. അബോധാവസ്ഥയിലുള്ള
അയാളെ അവൾ തന്നോടൊപ്പം ചേർത്ത് പിടിച്ചിട്ടുണ്ടായിരുന്നു. വിമാനം സാവധാനം മുങ്ങിക്കൊണ്ടിരിക്കെ
ഞാൻ അവളുടെ നേർക്ക് നീന്തി. അപ്പോഴാണ് അവൾ ഉറക്കെ ഒച്ച വെച്ചത്. “ഓ, ഗോഡ്...! ടർക്വിൻ വിമാനത്തിനുള്ളിലാണല്ലോ...”
ഇവിടെ അല്പം വിശദീകരണം ആവശ്യമുണ്ട്... ടർക്വിൻ എന്നത് ഒരു കരടിയാണ്. മറ്റെവിടെയും കാണാൻ
കിട്ടാത്ത ഒരു കരടി... ബ്രൈറ്റണിലെ ഒരു പുരാവസ്തു ഷോപ്പിലെ ഷെൽഫിൽ ആ ബൊമ്മയെ ഞങ്ങൾ
കണ്ടുമുട്ടുമ്പോൾ ഒരു ലെതർ ഫ്ലൈയിങ്ങ് ഹെൽമറ്റും ഫ്ലൈയിങ്ങ് ബൂട്സും രണ്ടാം ലോക മഹായുദ്ധകാലത്ത്
റോയൽ എയർഫോഴ്സിലെ വൈമാനികർ ഉപയോഗിച്ചിരുന്ന തരം ഫ്ലൈയിങ്ങ് ഓവറോളും ആണ് ധരിച്ചിരുന്നത്. മാത്രവുമല്ല, ഒന്നാം ലോക മഹായുദ്ധകാലത്തെ
റോയൽ ഫ്ലൈയിങ്ങ് കോർപ്സ് വിംഗ്സ് ബാഡ്ജും വേഷത്തിൽ തുന്നിച്ചേർത്തിരുന്നു. ആ കരടിയുടെ മുഖത്ത്
മൊത്തത്തിൽ ഒരു ദുരൂഹത നിറഞ്ഞ് നിൽക്കുന്നത് പോലെ എനിക്ക് തോന്നി. തന്റെ മുൻ യജമാനനായിരുന്ന
ഫൈറ്റർ പൈലറ്റിനോടൊപ്പം ബ്രിട്ടീഷ് യുദ്ധകാലത്ത് നിരവധി തവണ പറന്ന ചരിത്രമുള്ളതിനാൽ
അതിൽ അതിശയപ്പെടേണ്ട കാര്യമില്ലെന്നാണ് ആ കടയുടെ ഉടമസ്ഥൻ തമാശ മട്ടിൽ എന്നോട് പറഞ്ഞത്. രസകരമായ ഒരു കഥ എന്നതിനപ്പുറം
പ്രാധാന്യമൊന്നും ഞാൻ അതിന് കൊടുത്തില്ലെങ്കിലും എന്തുകൊണ്ടോ എനിക്കും ഭാര്യയ്ക്കും
ആ കരടിയോട് വല്ലാത്തൊരു മാനസിക അടുപ്പം തോന്നിത്തുടങ്ങിയിരുന്നു. ഒന്നുമല്ലെങ്കിലും
നിരവധി സ്ഥലങ്ങൾ സന്ദർശിക്കുകയും പലതിനും സാക്ഷിയാകുകയും ചെയ്ത കരടിയല്ലേ... എന്തായാലും അവിടുന്നങ്ങോട്ട്
എന്റെ ഭാര്യ തന്റെ എല്ലാ വ്യോമയാത്രകളിലും ഒരു ഭാഗ്യചിഹ്നം പോലെ ആ ബൊമ്മയേയും അവളോടൊപ്പം
കൂട്ടുമായിരുന്നു. അത്തരമൊരു ബൊമ്മയെ കടലിൽ ഉപേക്ഷിച്ച് പോവുകയോ...? അവൾക്കത് ആലോചിക്കാൻ
പോലും ആകുമായിരുന്നില്ല.
ക്യാബിന് പിറകിൽ ഒരു ഷോപ്പിങ്ങ് ബാഗിലായിരുന്നു ഞങ്ങൾ അവനെ വച്ചിരുന്നത്. ഞാൻ തിരികെ നീന്തിച്ചെന്ന്
പിൻഭാഗത്തെ ഡോർ തുറന്ന് അവനെ ബാഗോടു കൂടി വലിച്ചെടുത്തു.
“കമോൺ, ഓൾഡ് ലാഡ്... നമുക്കൽപ്പം നീന്താൻ പോകാം...” ഞാൻ പറഞ്ഞു.
അസഹനീയമായ തണുപ്പായിരുന്നു വെള്ളത്തിന്. എല്ലുകൾക്കുള്ളിലെ മജ്ജയ്ക്കുള്ളിലേക്ക്
ആസിഡ് ഒഴുകിയിറങ്ങുന്നത് പോലെ... അത്രയ്ക്കും ഭീകരമായിരുന്നു ആ അവസ്ഥ. എങ്കിലും ലുഫ്ത്വാഫിലെയും റോയൽ എയർഫോഴ്സിലെയും
നിരവധി ഫൈറ്റർ പൈലറ്റുമാർ ഇംഗ്ലീഷ് ചാനലിൽ അനുഭവിച്ചയത്ര കഷ്ടപ്പാടുകളൊന്നും ഞങ്ങൾക്ക്
അനുഭവിക്കേണ്ടി വന്നില്ല എന്നതായിരുന്നു വാസ്തവം.
ഡ്യൂപോണ്ടിനെയും ടർക്വിനെയും ചേർത്ത് പിടിച്ചുകൊണ്ട് ഞാൻ വെള്ളത്തിൽ പൊങ്ങിക്കിടന്നു. എന്റെ ഒരു കൈയിൽ പിടിച്ചു
കൊണ്ട് ഡെനിസും.
“ലാന്റിങ്ങ് മനോഹരമായിരുന്നു... നീ എന്നെ അതിശയിപ്പിച്ചുകളഞ്ഞു....” ഞാൻ പറഞ്ഞു.
“വെള്ളം കുടിച്ച് മരിക്കുവാനാണോ നമ്മുടെ വിധി...?” അത് ചോദിക്കുന്നതിനിടെ
അൽപ്പം കടൽവെള്ളം അവൾ വിഴുങ്ങിക്കഴിഞ്ഞിരുന്നു.
“എന്ന് തോന്നുന്നില്ല... തല ഉയർത്തിപ്പിടിക്കുകയാണെങ്കിൽ
ആ പ്രശ്നം ഉദിക്കുന്നില്ല...” ഞാൻ പറഞ്ഞു.
പെട്ടെന്നാണ് മൂടൽമഞ്ഞിന്റെ പുകമറയ്ക്കുള്ളിൽ നിന്നും ഒരു RNLI ടൈൻ ക്ലാസ് ലൈഫ്ബോട്ട്
ഞങ്ങൾക്ക് നേരെ വരുന്നത് കണ്ടത്. റെയിലിനരികിൽ നിന്നിരുന്ന ക്രൂവിൽ എല്ലാവരും മഞ്ഞ ഓയിൽസ്കിൻ
കോട്ടും ഓറഞ്ച് ലൈഫ്ജാക്കറ്റും ധരിച്ചിരുന്നു. ഞങ്ങളുടെ അരികിലെത്തി നിശ്ചലമായ
ബോട്ടിൽ നിന്നും മൂന്നു പേർ കടലിലേക്ക് എടുത്ത് ചാടി.
നന്നേ വയസ്സായ ഒരാൾ കൈവരികളിൽ പിടിച്ച് മുന്നോട്ടാഞ്ഞ് താഴെ വെള്ളത്തിലേക്ക് നോക്കി
നിൽക്കുന്നുണ്ട്. നരച്ച തലമുടിയും താടിയുമുള്ള അദ്ദേഹത്തെ കണ്ടാൽ എൺപതിന് മുകളിൽ
പ്രായം തോന്നുമായിരുന്നു. അദ്ദേഹം സംസാരിക്കുവാൻ തുടങ്ങിയപ്പോഴാണ് ആ കനത്ത സ്വരം ഞങ്ങൾ
തിരിച്ചറിഞ്ഞത്. റേഡിയോയിലൂടെ അല്പം മുമ്പ് വരെ കേട്ട അതേ സ്വരം...
“മൈ ഗോഡ്... വിമാനം നീ സുരക്ഷിതമായി താഴെയെത്തിച്ചല്ലോ കുട്ടീ...” സെക്ക് ആക്ലന്റ് പറഞ്ഞു.
“എന്ന് പറയാം...” മുകളിലേക്ക് നോക്കി ഡെനിസ് വിളിച്ചു പറഞ്ഞു.
അവർ ഞങ്ങളെ ബോട്ടിലേക്ക് വലിച്ച് കയറ്റി. പിന്നെയാണ് തികച്ചും അമ്പരപ്പിക്കുന്ന
ആ സംഭവമുണ്ടായത്. എന്റെ കൈയിലെ ആ നനഞ്ഞ കരടിയെ കണ്ടതും അദ്ദേഹത്തിന്റെ മുഖം ആശ്ചര്യം
കൊണ്ട് വിടർന്നു. “ഡിയർ ഗോഡ്...! ഇത് ടർക്വിൻ ആണല്ലോ...! എവിടെ നിന്നാണ് നിങ്ങൾക്ക്
ഇവനെ കിട്ടിയത്...?”
***
മെയിൻ ക്യാബിനിലെ ബെഞ്ചിൽ, അവർ നൽകിയ ബ്ലാങ്കറ്റുകൾ പുതച്ച് ഞാനും ഡെനിസും ഇരുന്നു. നിലത്ത് കിടത്തിയിരിക്കുന്ന
ഡ്യൂപോണ്ടിനെ പരിചരിച്ചുകൊണ്ടിരിക്കുന്ന രണ്ട് ക്രൂ അംഗങ്ങളെ നോക്കിക്കൊണ്ട് ഞങ്ങൾ
തെർമോസ് ഫ്ലാസ്കിൽ നിന്നും പകർന്ന ചായ നുകർന്നു. എതിർവശത്തെ ബെഞ്ചിൽ ഇരുന്ന്
ഞങ്ങളെ വീക്ഷിച്ചുകൊണ്ടിരുന്ന സെക്ക് ആക്ലന്റ് എഴുന്നേറ്റ് പഴയ ഒരു
സിൽവർ ഫ്ലാസ്ക് എടുത്ത് തുറന്ന് ഞങ്ങളുടെ മഗ്ഗുകളിലേക്ക് അല്പം ഒഴിച്ചു.
“റം ആണ്... ഈ തണുപ്പിന് അല്പം ശമനം കിട്ടും...” അദ്ദേഹം പറഞ്ഞു. ആ നിമിഷമാണ് മറ്റൊരു
ചെറുപ്പക്കാരൻ ക്യാബിനിലെത്തിയത്. കറുത്ത മുടിയുള്ള ചുറുചുറുക്കുള്ള ഒരു യുവാവ്. ആക്ലന്റിന്റെ മറ്റൊരു
പതിപ്പ് എന്ന് പറയാം. “ഇത് എന്റെ മകൻ... സിമിയോൺ... ലേഡി കാർട്ടർ എന്ന ഈ ബോട്ടിന്റെ
അമരക്കാരനാണ്...” സെക്ക് ആക്ലന്റ് പറഞ്ഞു.
“നിങ്ങളെയെല്ലാം ജീവനോടെ കാണാനായതിൽ സന്തോഷം... വല്ലാത്തൊരു ലാന്റിങ്ങ്
തന്നെയായിരുന്നു...” സിമിയോൺ പറഞ്ഞു.
RNLI എന്നത് വാസ്തവത്തിൽ യാതൊരു പ്രതിഫലേച്ഛയും കൂടാതെ പ്രവർത്തിക്കുന്ന
ഒരു സംഘടനയാണ്. എങ്കിലും തികച്ചും ആത്മാർത്ഥമായിരുന്നു അയാളുടെ സന്തോഷപ്രകടനം. ഡ്യൂപോണ്ടിനെ പരിശോധിച്ചു
കൊണ്ടിരുന്നവരിൽ ഒരാൾ ഒരു ഓക്സിജൻ മാസ്ക് ആ ഫ്രഞ്ചുകാരന്റെ മുഖത്ത് ഘടിപ്പിച്ചിട്ട്
ഞങ്ങളെ നോക്കി. “ഹീ ഈസ് സ്റ്റിൽ വിത്ത് അസ്... പക്ഷേ, അവസ്ഥ വളരെ മോശമാണ്...”
“അല്പസമയത്തിനകം ഒരു നേവി സീ കിങ്ങ് ഹെലികോപ്ടർ കോൾഡ് ഹാർബറിൽ
ലാന്റ് ചെയ്യുന്നുണ്ട്...” സിമിയോൺ ആക്ലന്റ് പറഞ്ഞു. “അധികം താമസിയാതെ നിങ്ങൾക്കെല്ലാം
പുറംലോകത്ത് എത്തിപ്പെടാം...”
ഞാൻ ഡെനിസിനെ ഒന്ന് നോക്കി. അവൾ നിഷേധാർത്ഥത്തിൽ തലയാട്ടി.
“സത്യം പറഞ്ഞാൽ വല്ലാത്തൊരു ദിനമായിരുന്നു ഇന്ന്... ഞങ്ങളുടെ സുഹൃത്ത്
ഡ്യൂപോണ്ടിനാണെങ്കിൽ വൈദ്യസഹായവും ആവശ്യമായി വന്നിരിക്കുകയാണല്ലോ... അതുകൊണ്ട് അദ്ദേഹത്തെ
എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിച്ചുകൊള്ളൂ... എനിക്കും ഭാര്യയ്ക്കും
ഇന്ന് രാത്രി ഇവിടെ എവിടെയെങ്കിലും തങ്ങുവാനുള്ള സൗകര്യം ഉണ്ടാകുമോ...?” ഞാൻ ചോദിച്ചു.
“വെൽ... എങ്കിൽ നിങ്ങൾ എത്തിയിരിക്കുന്നത് ശരിയായ സ്ഥലത്ത് തന്നെയാണ്...” സിമിയോൺ ചിരിച്ചു. “എന്റെ പിതാവിന് ഇവിടെ
ഗ്രാമത്തിൽ ഒരു ചെറിയ പബ്ബ് ഉണ്ട്... Hanged Man എന്നാണ് പബ്ബിന്റെ പേര്... മിക്കവാറും എല്ലായ്പ്പോഴും
അവിടെ ഒന്നോ രണ്ടോ മുറികൾ കാലിയായിരിക്കും...” അയാൾ തന്റെ പിതാവിന്
നേർക്ക് തിരിഞ്ഞു. അപ്പോഴാണ് അദ്ദേഹത്തിനരികിൽ ബെഞ്ചിൽ ഇരിക്കുന്ന നനഞ്ഞ് കുതിർന്ന
ബൊമ്മയെ ശ്രദ്ധിച്ചത്. “ഇതെന്താണ്...?” കൗതുകത്തോടെ അയാൾ ചോദിച്ചു.
“അതാണ് ടർക്വിൻ...” സെക്ക് ആക്ലന്റ് പറഞ്ഞു.
സിമിയോണിന്റെ മുഖത്ത് അമ്പരപ്പ് മിന്നി മറഞ്ഞു. “മൈ ഗോഡ്...! എന്താണീ പറയുന്നത്...? ഡാഡ്, അപ്പോൾ നിങ്ങൾ എന്നോട്
പറഞ്ഞതൊന്നും നുണയായിരുന്നില്ലേ...? ടർക്വിൻ എന്നൊരു ബൊമ്മ
ഉണ്ടായിരുന്നുവെന്നോ...? ഞാൻ വിചാരിച്ചിരുന്നത് അതെല്ലാം നിങ്ങൾ മെനഞ്ഞെടുത്ത ഒരു കഥയായിരുന്നു
എന്നാണ്...!” ആശ്ചര്യത്തോടെ അയാൾ ആ കരടിയെ എടുത്ത് നോക്കി. അതിനുള്ളിൽ നിന്നും വെള്ളം
പുറത്തേക്ക് ഒലിച്ചിറങ്ങി. “ഇവൻ ആകെ നനഞ്ഞ് കുതിർന്നിരിക്കുകയാണല്ലോ...”
“അതോർത്ത് വിഷമിക്കണ്ട...” സെക്ക് ആക്ലന്റ് പറഞ്ഞു. “പതുക്കെ ഉണങ്ങിക്കോളും... ഇവൻ ഇതിന് മുമ്പും
വെള്ളത്തിൽ മുങ്ങിയിട്ടുള്ളതാണ്...”
കാര്യങ്ങൾ സങ്കീർണ്ണമാകുന്നത് പോലെ എനിക്ക് തോന്നി. കരടിയുടെ രഹസ്യം എന്താണെന്നറിയാൻ
കൂടുതൽ ചോദ്യങ്ങളുമായി മുന്നോട്ട് പോകാൻ ഒരുങ്ങവെയാണ് കടൽച്ചൊരുക്ക് ഡെനിസിനെ ആവേശിച്ചത്. മാത്രവുമല്ല, കുറച്ച് കടൽ വെള്ളം
അവൾ അകത്താക്കുകയും ചെയ്തിരുന്നു. അവൾ ഛർദ്ദിക്കുവാനാരംഭിച്ചു. നിമിഷങ്ങൾ പോലും വേണ്ടി വന്നില്ല
എനിക്കും മനം മറിഞ്ഞു തുടങ്ങുവാൻ. അവൾക്ക് പിന്നാലെ ഞാനും ഛർദ്ദിൽ ആരംഭിച്ചു. എന്നാൽ അധിക നേരം ആകുന്നതിന് മുമ്പ് തന്നെ ഞങ്ങൾ ഇരുവരും സാധാരണ
നിലയിലേക്കെത്തി. ഒരു മുനമ്പിനെ വലം വച്ച് ബോട്ട് മരങ്ങൾ നിറഞ്ഞ് നിൽക്കുന്ന കര
ലക്ഷ്യമാക്കി നീങ്ങി.
മരങ്ങൾക്കിടയിൽ ഗ്രേ നിറത്തിലുള്ള കല്ലുകൾ കൊണ്ട് പണി തീർത്ത ഒരു വലിയ കെട്ടിടവും
പിന്നെ അതിനെ ചുറ്റിപ്പറ്റി പത്തോ മുപ്പതോ ചെറിയ കോട്ടേജുകളും കാണാമായിരുന്നു. തുറമുഖത്ത് ഏതാനും
ഫിഷിങ്ങ് ബോട്ടുകൾ നങ്കൂരമിട്ടിരിക്കുന്നു. ജെട്ടിയിലേക്ക് സാവധാനം അടുത്ത ബോട്ടിൽ നിന്നും എറിഞ്ഞു
കൊടുത്ത കയർ, കരയിൽ ഉണ്ടായിരുന്ന രണ്ട് മൂന്ന് മുക്കുവർ പിടിച്ചെടുത്ത് തൂണിൽ ബന്ധിച്ചു. ബോട്ടിന്റെ എൻജിൻ
ഓഫ് ചെയ്തതോടെ കോരിച്ചൊരിയുന്ന മഴയുടെ ശബ്ദം മാത്രമായി ഞങ്ങൾക്ക് ചുറ്റും. ഒപ്പം വീണ്ടും പരന്നു തുടങ്ങിയ
മൂടൽമഞ്ഞും.
അധികം അകലെയല്ലാതെ ഒരു ഇരമ്പൽ ശബ്ദം ഞങ്ങളുടെ
ശ്രദ്ധയിൽപ്പെട്ടു. “അത് ഹെലികോപ്ടർ ആണെന്ന് തോന്നുന്നു... ഇദ്ദേഹത്തെ ഞങ്ങൾ
അങ്ങോട്ട് കൊണ്ടുപോകുകയാണ്...” ഡ്യൂപോണ്ടിനെ ഒന്ന് നോക്കിയിട്ട് സിമിയോൺ പറഞ്ഞു.
“നല്ലത്, മകനേ... അങ്ങനെയാവട്ടെ...” സെക്ക് ആക്ലന്റ് പറഞ്ഞു. “ഇവർ ഇരുവരുടെയും കാര്യം
ഞാൻ നോക്കിക്കൊള്ളാം... ചൂടു വെള്ളത്തിൽ ഒരു കുളി... പിന്നെ മോശമല്ലാത്ത
ഡിന്നറും...” അദ്ദേഹം ടർക്വിനെ എടുത്തു.
“അതിന് ശേഷം ഈ ടർക്വിന്റെ കഥയും... അതറിയാൻ ഞങ്ങൾക്ക്
അതിയായ ആഗ്രഹമുണ്ട്...” ഞാൻ പറഞ്ഞു.
“തീർച്ചയായും... ഐ പ്രോമിസ് യൂ...” ആക്ലന്റ് പറഞ്ഞു.
സ്ട്രെച്ചറിലേക്ക് മാറ്റിയ ഡ്യൂപോണ്ടിനെയും എടുത്തുകൊണ്ട് അവർ കരയിലേക്കിറങ്ങി. ബോട്ടിൽ നിന്ന് ഇറങ്ങിയ
ഞങ്ങൾ അവരെ അനുഗമിച്ചു.
ടര്‍ക്വിന്‍ !! ആള് കിടിലന്‍ ഗഡി ആണല്ലോ..എന്‍റെ കരടിക്കുട്ടാ...
ReplyDeleteൻറ്റെ തേങ്ങ അടിച്ചുമാറ്റിയ ദുഷ്ടൻ... കൂട്ടില്ല..
Deleteഒളിച്ചിരുന്ന ഉണ്ടാപ്രി ജിമ്മിയെ പറ്റിച്ചേ...
Deleteടർക്വിൻ.. കരടി ആള് പുലിയാണല്ലാ..!!
ReplyDeleteകഥ കേൾക്കാൻ കാത്തിരിക്കുന്നു.
അതെ... യെവൻ പുലി തന്നെ.... ബൊമ്മ ആയാലെന്താ...
Deleteകൊള്ളാം.ടര്‍ക്വിന്‍ ഭാഗ്യമാണോ നിര്‍ഭാഗ്യമാണോ എന്ന് കണ്ടറിയാം.
ReplyDeleteഅത് ശരിയാണ്...
Deleteഈ ടർക്വിന്റെ കഥ... അതറിയാൻ ഞങ്ങൾക്കും അതിയായ ആഗ്രഹമുണ്ട്...
ReplyDeleteടർക്വിന്റെ കഥ അധികം താമസിയാതെ ആരംഭിക്കുകയായി...
Deleteഎന്തായിരിക്കും കരടിക്കുട്ടനു പിന്നിൽ? നല്ല തർജ്ജമ. അടുത്ത ഭാഗം വേഗം. ;-)
ReplyDeleteപേരില്ലാത്തത് കൊണ്ട് ആരാന്നങ്ങട് മനസ്സിലാവണില്ല്യാല്ലോ കുട്ട്യേ... :(
Deleteഎന്തായാലും നോവൽ ഇഷ്ടമാകുന്നു എന്നറിയുന്നതിൽ സന്തോഷം...
Yyo Ithentha unknown nnu vanne. Blogger profile illathondavum. Waiting for the next chapter. Suchithra.
Deleteഅയ്യോ, സുചിത്രാജി ആയിരുന്നോ...! സന്തോഷായി... :)
DeleteThis comment has been removed by the author.
ReplyDeleteടർക്വിന്റെ കഥക്കായി കാത്തിരിക്കുന്നു ..
ReplyDeleteഅതെ... കഥാകൃത്തിനൊപ്പം നമുക്കും കാത്തിരുന്നേ മതിയാവൂ അശോകേട്ടാ...
Deleteടർക്വിന്റെ കഥ വൈകിക്കരുത്ട്ടൊ വിനുവേട്ടാ...
ReplyDeleteഇല്ല മുബീ... അടുത്ത ശനിയാഴ്ച കട്ടായം...
Deleteടർക്ക്വിൻ കരടികുട്ടന്റെ രഹസ്യം എന്തായിരിക്കും. കഥ കേൾക്കാൻ ആകാംക്ഷ
ReplyDeleteഇത്ര പെട്ടെന്ന് ടർക്വിൻ എല്ലാവരുടെയും കണ്ണിലുണ്ണി ആയല്ലോ... എല്ലാവരും ഗ്രൂവിൽ വീണു എന്നറിയുന്നതിൽ സന്തോഷം...
Deleteകിടിലൻ പെൺ പൈലറ്റിന്റെ സാഹസികമായ
ReplyDeleteകടൽ ലാന്റിങ്ങിനെ വിശദമാക്കുന്ന അധ്യായം . പിന്നെ ടർക്ക്വിൻ കരടികുട്ടനെ
ഇത്ര വിശദീകരിച്ചതിൽ , ഇനി ആയതിനും ഈ കഥയിൽ ഒരു നല്ല റോൾ ഉണ്ടാകും
എന്ന് കണക്ക് കൂട്ടുന്നു...
ഈ പെൺപൈലറ്റ് ആരാണെന്നാ മുരളിഭായ് വിചാരിച്ചത്...? നമ്മുടെ ജാക്കേട്ടന്റെ ഭാര്യയാണ്...
Deleteവായിച്ചിട്ട് അടയാളംപതിക്കാന്‍ വിട്ടുപോയതാണേ!
ReplyDeleteടര്‍ക്വിന്‍റെ കാര്യം ചിന്തിച്ചങ്ങിനെ...
ആശംസകള്‍
സന്തോഷം, തങ്കപ്പൻ ചേട്ടാ...
Deleteടർക്വിൻ..!! പല അങ്കങ്ങളും കണ്ടവനാണെന്ന് കണ്ടാൽ തന്നെ അറിയാം...
ReplyDeleteമനോഹരമായ തുടക്കം
സ്വാഗതം ജസ്റ്റിൻ... അമ്പട മിടുക്കാ... നോവൽ മുഴുവനും വായിച്ചു അല്ലേ...? അല്ലെങ്കിൽ എങ്ങനെ ഇത്ര കൃത്യമായി പറയുന്നു...?
Deleteസത്യമായും വായിച്ചില്ല വിനുവേട്ടാ.. താങ്കളുടെ തർജമ വായിക്കുന്ന രസമൊന്നും ഇംഗ്ലീഷിൽ വായിച്ചാൽ കിട്ടുന്നില്ല.
Deleteപിന്നെ ടർക്വിൻറെ കാര്യം, ഭയങ്കര ബിൽഡപ് തന്നെ.. ശരിക്കും ആവേശകരം.
സത്യത്തിൽ ഞാൻ ഒരു ഉഴപ്പുമട്ടിലാണ് വായിക്കാൻ ഇരുന്നത്.. ടർക്വിൻ വന്നപ്പോൾ മുതൽ കഥ വേറെ ലെവൽ ആയി.. കട്ട വെയ്റ്റിംഗ്
വളരെ സന്തോഷം, ജസ്റ്റിൻ....
Deleteഓ ഡെന്നിസ് എങ്ങനെങ്കിലും താഴെ
ReplyDeleteഎത്തിക്കും എന്ന് ഉറപ്പായിരുന്നു.ട്ര്ക്വിൻ
ഒരു ട്വിസ്റ്റ് ആണല്ലോ...
ഡെനിസ് മിടുക്കി പൈലറ്റ് ആണെന്നതിൽ ഒരു സംശയവും വേണ്ട മാഷേ...
Deleteപിന്നെ ടർക്വിൻ... എന്തെല്ലാം കണ്ടവനാണ് അവൻ... !
മനുഷ്യനെ ഇങ്ങിനെ മുള്ളിൽ നിർത്തരുത് കേട്ടോ
ReplyDeleteപ്രളയക്കെടുതിയിൽ നിന്നും കേരളം ഒന്ന് എഴുന്നേറ്റിട്ടാവാം എന്ന് കരുതിയിട്ടാണ് അബൂതീ...
Deleteകൂട്ടുകാരേ... ലാപ്‌ടോപ്പ് കേടായി സർവ്വീസ് സെന്ററിൽ കൊടുത്തിരിക്കുകയാണ്... അത് ശരിയാക്കിക്കിട്ടുന്നത് വരെ ക്ഷമിക്കുമല്ലോ... കിട്ടിയാൽ ഉടൻ അടുത്ത ലക്കം എഴുതി പോസ്റ്റ് ചെയ്യുന്നതാണ്...
ReplyDeleteമൊബൈൽ വഴി ഒരു ലക്കം എഴുതുക എന്നത് പ്രായോഗികമല്ല...
ഉടനെയെങ്ങാനും വല്ലതും നടക്കുമോ വിനുവേട്ടാ?
Deleteഇതുവരെ ലാപ്‌ടോപ് കിട്ടിയില്ല സുധീ...
Deleteഅടുത്ത ലക്കം കാത്തിരിക്കുന്നു
ReplyDeleteലാപ്‌ടോപ് കിട്ടിയാൽ ഉടൻ ആരംഭിക്കുന്നതാണ് ടീച്ചർ...
Deleteക്ഷമിക്കണം വീണ്ടും വീണ്ടും ഈഗിൾ ഹാസ് സീരിസ് വായിച്ചപ്പോൾ തോന്നിയ സംശയമാണ്.
ReplyDeleteഇവിടെ ചോദിക്കാം എന്ന് വച്ചു..
" വധശിക്ഷക്ക് വിധിക്കപെട്ടവർക്ക്പോലും അവസാനത്തെ സിഗരറ്റു വലിക്കാനുള്ള അവസരം ലഭിക്കാറുണ്ട് ഹേർ റെയ്ഫ്യുറർ . പുകയില ഒരു ദൗർബല്യമായ ഹിംലറിന് അതുകേട്ടു മന്ദഹസിക്കാതിരിക്കാനായില്ല "http://eagle-landed.blogspot.com/2012/02/30.html
"റോസ്മാൻ പുറത്തേക്ക് പോയി. ഒരു സിഗരറ്റിന് വേണ്ടിയുള്ള അടക്കാനാവാത്ത ആഗ്രഹം തുടങ്ങിയിട്ട് കുറച്ച് നേരമായി. പക്ഷേ, പുകവലി എന്ന ശീലത്തിന്റെ കടുത്ത വിരോധിയാണ് ഹിംലർ എന്ന കാര്യം ഷെല്ലെൻബർഗിന് പണ്ടേ മനസ്സിലായിട്ടുള്ളതാണ്." http://eaglehasflown.blogspot.com/2017/04/7.html
ശരിക്കും അയാള് വലിനിർത്തിയതാണോ. ?
ക്ഷമ ചോദിക്കേണ്ടത് ഞാനാണ് ജസ്റ്റിൻ... അത് എന്റെ ഭാഗത്ത് നിന്ന് സംഭവിച്ച ഒരു അശ്രദ്ധയാണ്... ഹിംലർ ഒരു പുകയില വിരോധി തന്നെയാണ്... ഡിക്ഷ്‌ണറി റെഫർ ചെയ്യാതെ എഴുതിയപ്പോൾ സംഭവിച്ചതാണ്... ലാപ്‌ടോപ് കിട്ടിയ ഉടൻ ആ ലക്കത്തിലെ തെറ്റ് തിരുത്തുന്നതാണ്... എല്ലാ വായനക്കാരോടും ഒരിക്കൽക്കൂടി ക്ഷമ ചോദിക്കുന്നു...
Deleteപിന്നെ, ജസ്റ്റിന് പ്രത്യേകം അഭിനന്ദനങ്ങൾ... രണ്ട് നോവലുകളും ഇത്രയും ശ്രദ്ധയോടെ വായിക്കുകയും അവയിലെ ഈ വൈരുദ്ധ്യം ചൂണ്ടിക്കാണിക്കുകയും ചെയ്തതിന്... ഇതുപോലുള്ള വീഴ്ചകൾ ശ്രദ്ധയിൽപ്പെട്ടാൽ ഇനിയും അറിയിക്കാൻ മടിക്കരുത് കേട്ടോ...
നന്ദി, സ്നേഹം...
ജസ്റ്റിൻ... ഈഗിൾ ഹാസ് ലാന്റഡിന്റെ മുപ്പതാം ലക്കത്തിലെ തെറ്റ് തിരുത്തിയിട്ടുണ്ട്... പോയി നോക്കുമല്ലോ...
Deleteനന്ദി.
നോക്കി.. കണ്ടു.. സന്തോഷം വിനുവേട്ടാ.
ReplyDeleteവിമർശനമായിക്കണ്ടു കുപിതനാകുമോ എന്നൊരു സംശയത്തിലാണിരുന്നത്. സന്തോഷം.
കുപിതനാകുകയോ... ഒരിക്കലുമില്ല ജസ്റ്റിൻ... സ്നേഹം മാത്രം...
Deleteകരടിയുടെ രഹസ്യം എന്താവും....
ReplyDeleteഅടുത്ത ലക്കത്തിൽ...
Deleteപശ്ചാത്തലം ഒരുങ്ങി
ReplyDeleteഅതെ...
Deleteദുരൂഹൻ കരടീടെ വിശേഷങ്ങൾക്കായി വായിക്കുന്നു..
ReplyDeleteവായന പുരോഗമിക്കുന്നു എന്നറിയുന്നതിൽ സന്തോഷം ഗുണ്ടൂസ്...
Deleteഇതിപ്പോ ടർക്വിൻ കൂടി വന്നപ്പോൾ ആദ്യലക്കത്തെക്കാൾ ആവേശകരമായി രണ്ടാം ലക്കം.. ആ ഒരു പാവക്ക് പറയാനുള്ള കഥകൾ എന്തായിരിക്കും എന്ന് നോക്കട്ടെ!!!!
ReplyDeleteവലിയൊരു കഥയാണ് ആ പാവയ്ക്ക് പറയാനുള്ളത്... പെട്ടെന്ന് വായിച്ച് ഒപ്പമെത്തിക്കോളൂ...
Deleteരക്ഷപ്പെട്ടല്ലേ? ഭാഗ്യം....
ReplyDeleteടർക്വിന്റെ കഥ എനിക്കും അറിയണം... അടുത്ത ഭാഗത്ത് പോട്ടെ
പെട്ടെന്നായിക്കോട്ടെ...
Deleteവിനുവേട്ടാ ലാൻഡിങ് വിചാരിച്ചത്ര പ്രശ്നമായില്ലല്ലോ.ടർക്വിന്റെ കഥയിൽ ഇനി എന്താണാവോ ഉള്ളത്..അതിനെ എടുക്കാൻ തിരിച്ചു നീന്തിയത് വായിച്ചപ്പോൾ ഞാൻ ഒരു കാര്യം ഓർത്തു.സാധാരണ ഹോളിവുഡ് സിനിമകൾ കാണുമ്പോൾ ആക്ഷൻ പാക്ഡ് ആയ ഒരു സീനിനിടക്ക് ഇതുപോലെ ഒരു പാവയോ പെറ്റോ കയറി വരാറുണ്ട്.അതിനെ രക്ഷിക്കാനുള്ള ചില മാരക സാകരിഫൈസ് കളും കാണാറുണ്ട്. ഇവിടെ അതൊന്നും ഉണ്ടായില്ല. ഭാഗ്യം.നല്ല രസമുണ്ട് ട്ടാ വായന.
ReplyDeleteസംഭവം ഇഷ്ടമാകുന്നു എന്നറിയുന്നതിൽ പെരുത്ത് സന്തോഷം കൂട്ടുകാരാ...
Delete