Sunday, September 20, 2020

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് – 75

 

ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

ലൈബ്രറിയിലെ നെരിപ്പോടിനരികിൽ, ജൂലി കൊണ്ടു വന്നു കൊടുത്ത ചായയും സാൻഡ്‌വിച്ചും കഴിച്ചു കൊണ്ട് മൺറോയും ജാക്ക് കാർട്ടറും മാക്സിന് പറയാനുള്ളതെല്ലാം ശ്രദ്ധിച്ചു കേട്ടു. ജൂലിയോടും സെക്കിനോടും പറഞ്ഞ അതേ വിവരങ്ങൾ തന്നെ അദ്ദേഹം അവരുടെ മുന്നിലും ആവർത്തിച്ചു.

 

“അത്ഭുതകരം...” എല്ലാം കേട്ടു കഴിഞ്ഞപ്പോൾ മൺറോ പറഞ്ഞു.

 

“അപ്രതീക്ഷിതമായി മൊർലെയ്ക്‌സ് കൊട്ടാരം ഏറ്റെടുക്കുവാൻ എത്തിയ SS പൻസർ യൂണിറ്റിനെക്കുറിച്ച് ജക്കോദിന്റെ ആദ്യ റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു...” ജാക്ക് പറഞ്ഞു.

 

“ആ സമയത്ത് അവർ അവിടെയുണ്ടായിരുന്നത് എന്റെ ഭാഗ്യം...” മാക്സ് പറഞ്ഞു. “അല്ലെങ്കിൽ തകർന്ന് തീ പിടിച്ച വിമാനത്തിനകത്ത് കിടന്ന് ഞാൻ കത്തിയെരിഞ്ഞേനെ... ജക്കോദിൽ നിന്നും പിന്നെ വിവരങ്ങളൊന്നും ലഭിച്ചില്ലേ...?”

 

“കൂടുതൽ വിവരങ്ങളൊന്നും ശേഖരിക്കാൻ സാധിക്കുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത്...” മൺറോ പറഞ്ഞു. “SS സേന കൊട്ടാരം ഏറ്റെടുത്തതിൽ പിന്നെ ആ ഗ്രാമവും പരിസരവും അവരുടെ കർശന നിയന്ത്രണത്തിലും സുരക്ഷാ വലയത്തിലുമാണത്രെ...”

 

“ഒരു  JU52 എയർസ്ട്രിപ്പിൽ ലാന്റ് ചെയ്ത കാര്യം അദ്ദേഹത്തിന്റെ രണ്ടാമത്തെ റിപ്പോർട്ടിൽ ഉണ്ടായിരുന്നു സർ...” ജാക്ക് അദ്ദേഹത്തെ ഓർമ്മിപ്പിച്ചു. “പക്ഷേ, അതിനരികിൽ എത്താൻ മാർഗ്ഗമില്ലാതിരുന്നതിനാൽ എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ കഴിഞ്ഞില്ലത്രെ...”

 

“ഓ, അതാണോ... ഞാൻ പറയാം...” മാക്സ് പറഞ്ഞു. “അവിടുത്തെ കമാൻഡന്റ് മേജർ മുള്ളർ അതേക്കുറിച്ച് എന്നോട് പറഞ്ഞിരുന്നു...അവരുടെ കേടു വന്ന രണ്ട് സൈനിക ടാങ്കുകൾക്ക് വേണ്ടി പുതിയ എൻജിൻ കൊണ്ടു വന്നതായിരുന്നുവത്രെ അത്...”

 

“പാവം മുള്ളർ...” മൺറോ പറഞ്ഞു. “അയാളുടെ റെക്കോർഡിൽ അതൊരു ബ്ലാക്ക് മാർക്ക് ആയിരിക്കുമല്ലോ... എനിവേ... ഭക്ഷണം കഴിച്ചിട്ട് റെഡിയായിക്കോളൂ... നമ്മുടെ അടുത്ത സ്റ്റോപ്പ് ക്രോയ്ഡൺ ആണ്... ടെഡ്ഡി വെസ്റ്റിനെ ഞാൻ അറിയിച്ചിട്ടുണ്ട്...”

 

എയർ വൈസ് മാർഷൽ ടെഡ്ഡി വെസ്റ്റ്... അദ്ദേഹത്തിന്റെ ഫോട്ടോ ലഭ്യമല്ലാതിരുന്നതിനാൽ കണ്ടാൽ അറിയില്ല...

 

“അദ്ദേഹം എന്തു പറയുന്നു...?” മാക്സ് ചോദിച്ചു.

 

“വിവരം അറിഞ്ഞതു മുതൽ ഈ ലോകത്തൊന്നുമല്ല അദ്ദേഹം... ഹെയ്സ് ലോഡ്ജിലുള്ള ഐസൻഹോവറിനെ കാണാനായി സൗത്ത്‌വിക്ക് ഹൗസിൽ നിന്നും വിമാനത്തിൽ പുറപ്പെട്ടിട്ടുണ്ട്... ഈ ശുഭവാർത്ത സുപ്രീം കമാൻഡറെ അറിയിക്കുന്ന കാര്യം അദ്ദേഹത്തെയാണ് ഞാൻ ഏൽപ്പിച്ചത്... നിങ്ങളെ നേരിൽ കാണണമെന്ന് ഐസൻഹോവർ ആവശ്യപ്പെടുമെന്നതിൽ യാതൊരു സംശയവും വേണ്ട...”

 

“അതിനായി ഞാൻ കാത്തിരിക്കുന്നു...” മാക്സ് പറഞ്ഞു.

 

മ‌ൺറോ എഴുന്നേറ്റു. “ഗ്രേറ്റ് റ്റു ഹാവ് യൂ ബാക്ക് ഹാരീ... ഒരു ട്രക്ക് കയറിയിറങ്ങിപ്പോയത് പോലെയുണ്ട് നിങ്ങളുടെ മുഖം എങ്കിലും... മോളി സ്നേഹാന്വേഷണം അറിയിച്ചിട്ടുണ്ട്... ഇന്ന് വൈകിട്ട് അവൾ ഫ്രീ ആയിരിക്കുമെന്ന് തോന്നുന്നു... നമുക്ക് റിവർ റൂമിൽ ഡിന്നറിന് കൂടാമെന്ന് വിചാരിക്കുന്നു... അവളുടെ ഡാഡിയെയും ക്ഷണിക്കുന്നുണ്ട്... മരണവക്ത്രത്തിൽ നിന്നും ഉള്ള നിങ്ങളുടെ തിരിച്ചുവരവ് നമുക്കൊന്ന് ആഘോഷിക്കുക തന്നെ വേണം...”

 

“സന്തോഷമേയുള്ളൂ...” മാക്സ് പറഞ്ഞു.

 

“റൈറ്റ്... ദെൻ ലെറ്റ്സ് ഗെറ്റ് മൂവിങ്ങ്...”

 

                                                           ***

 

കടുത്ത ക്ഷീണം മൂലം ചുരുങ്ങിയത് ഒരു പന്ത്രണ്ട് മണിക്കൂറെങ്കിലും ഉറങ്ങിക്കാണണം റോസാ സ്റ്റൈൻ. ഉറക്കമുണർന്നപ്പോഴും മഴയുടെ ആരവം നിലച്ചിരുന്നില്ല. അവൾ എഴുന്നേറ്റ് കവാടത്തിനരികിൽ  ചെന്ന് പുറത്തേക്ക് എത്തി നോക്കി. വനത്തിൽ മഞ്ഞ് പരന്നിരുന്നുവെങ്കിലും എങ്ങോട്ടോ പോകുന്ന ഒരു ഒറ്റയടിപ്പാത വളരെ വ്യക്തമായി അവൾ കണ്ടു. പക്ഷേ, പ്രശ്നമെന്താണെന്ന് വച്ചാൽ എവിടെയാണ് താനെന്നോ ദിശകൾ ഏതാണെന്നോ ഒന്നും അവൾക്ക് ഒരു പിടിയുമുണ്ടായിരുന്നില്ല എന്നതാണ്. കുറേ നേരം കൂടി അവിടെത്തന്നെ തങ്ങുന്നതായിരിക്കും സുരക്ഷിതം എന്നവൾക്ക് തോന്നി. ചുരുങ്ങിയത് മഴ മാറി തണുപ്പ് അകലുന്നത് വരെയെങ്കിലും... മേൽക്കൂരയിൽ നിന്നും ഒഴുകിയെത്തുന്ന മഴവെള്ളം കൈക്കുമ്പിളിൽ എടുത്ത് ദാഹം ശമിപ്പിച്ചതിന് ശേഷം അവൾ മുഖം കഴുകി.

 

ഹണ്ടിങ്ങ് ലോഡ്ജിൽ വച്ചു നടന്ന ആ ദുരന്തത്തിന്റെ ഓർമ്മകൾ മനസ്സിൽ നിന്നും പറിച്ചു കളയാൻ എത്ര ശ്രമിച്ചിട്ടും സാധിക്കുന്നില്ല... അത്രയും വലിയ ആഘാതമായിരുന്നു അവൾക്ക് അതേകിയത്. നിയന്ത്രണം വിട്ട് വിതുമ്പുവാൻ തുടങ്ങിയ അവൾ തിരികെ ആ വൈക്കോൽക്കൂനയുടെ മുകളിൽ ചെന്ന് കിടന്നു. ഏതാനും നിമിഷങ്ങൾക്കകം വീണ്ടും അവൾ ഗാഢനിദ്രയിലേക്കമർന്നു.

 

                                                       ***

 

അവർ ക്രോയ്ഡണിൽ ലാന്റ് ചെയ്യുമ്പോൾ ഉച്ച കഴിഞ്ഞിരുന്നു. ഇത്തവണയും ഭാഗ്യം മാക്സിനോടൊപ്പം തന്നെയായിരുന്നു എന്ന് പറയാം. വിമാനത്തിൽ നിന്നും ഇറങ്ങാൻ ജാക്ക് കാർട്ടറെ സഹായിച്ച സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു. “എയർ വൈസ് മാർഷൽ വെസ്റ്റ് അവിടെയുണ്ട് സർ...”

 

ടെഡ്ഡി വെസ്റ്റിനടുത്തേക്ക് നടന്ന് നീങ്ങുന്ന മൺറോയെയാണ് തിരിഞ്ഞു നോക്കിയ മാക്സ് കണ്ടത്.

 

“വെൽ... ഹിയർ ഹീ ഈസ്, ടെഡ്ഡി... പക്ഷേ, മുഖത്തെ മുറിവ് അൽപ്പം വഷളായി എന്ന് പറയാം... എന്നാലും ജീവനോടെ തിരികെ കിട്ടിയല്ലോ...” മൺറോ പറഞ്ഞു.

 

സന്തോഷം അടക്കാനാവാതെ വെസ്റ്റ് മാക്സിനെ ആലിംഗനം ചെയ്തു. “യൂ യങ്ങ് ബാസ്റ്റഡ്... ഇനി ഇതുപോലെ എന്നെ പേടിപ്പിച്ചാലുണ്ടല്ലോ...”

 

“ഇനി ഞാൻ ശ്രദ്ധിച്ചോളാം സർ...” മാക്സ് പറഞ്ഞു.

 

“ഡാമിറ്റ്... നിനക്ക് തരാനുള്ള മെഡലുകൾ എവിടെപ്പോയി അന്വേഷിക്കും ഞങ്ങൾ...?”

 

“ഞങ്ങളിന്ന് റിവർ റൂമിൽ ഡിന്നറിന് കൂടുന്നുണ്ട്... മോളിയും ഡാഡിയും പിന്നെ ഞാനും ജാക്കും... നിങ്ങൾക്കും വന്നു കൂടേ...?” മൺറോ ചോദിച്ചു.

 

“അത് നന്നായി... ഞാൻ ശ്രമിക്കാം... പക്ഷേ, ഇപ്പോൾ എനിക്ക് യാത്ര പറഞ്ഞേ പറ്റൂ... ഹെയ്സ് ലോഡ്ജിൽ ചെന്ന് ഐസൻഹോവറിനെ കാണേണ്ടതുണ്ട്... എന്നെ ഒന്ന് ഡ്രോപ്പ് ചെയ്യുമോ...?”

 

“അതിനെന്താ, സന്തോഷമേയുള്ളൂ... വന്നോളൂ...” മൺറോ മുന്നിൽ നടന്നു.

 

(തുടരും)

 

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

 

13 comments:

  1. Replies
    1. വിചാരിക്കുന്ന പോലെ അത്ര എളുപ്പമല്ല ഉണ്ടാപ്രീ...

      Delete
  2. “അതിനായി ഞാൻ കാത്തിരിക്കുന്നു...”

    ReplyDelete
    Replies
    1. അതാണല്ലോ നമ്മുടെ ദൗത്യം...

      Delete
  3. മാക്സ്‌ ഒപ്പിക്കുന്നുണ്ട്‌. ഭാഗ്യവും തുണയ്ക്കുന്നു

    ReplyDelete
    Replies
    1. മാക്സിനേ അറിയൂ മാക്സിന്റെ ബുദ്ധിമുട്ട്...

      Delete
  4. ഇപ്രാവശ്യവും കുഴപ്പത്തിൽ ചാടിയില്ല. റോസക്കു വിവരം കൊടുക്കാൻ പറ്റുമോ?

    ReplyDelete
  5. റോസ ജീവനോടെയുണ്ടല്ലോ സന്തോഷം. മാക്സ് നന്നായി ശ്രമിക്കുന്നുണ്ട് :)

    ReplyDelete
    Replies
    1. റോസ‌‌‌... പാവം ആകെ വിരണ്ടിരിക്കുകയാണ്... അതും അപരിചിതമായ സ്ഥലത്ത്...

      Delete
  6. തട്ടീം മുട്ടീം എത്ര നാൾ പിടിച്ചു നിൽക്കും...

    ReplyDelete
  7. മിസ്സായ കഥപാത്രങ്ങൾ
    വീണ്ടും രംഗപ്രവേശം ചെയ്യുകയാണല്ലൊ ...
    ഇനി എന്തെങ്കിലുമൊക്കെ നടക്കും അല്ലെ ..?

    ReplyDelete