Saturday, February 22, 2020

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് – 50


ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

നാല് എന്ന കാറ്റഗറിയിൽ വീശുന്ന കാറ്റ്. ഉയർന്നു പൊങ്ങുന്ന തിരമാലകൾക്ക് മുകളിലൂടെ ലൈവ്‌ലി ജെയ്ൻ അതിന്റെ പരമാവധി വേഗതയിൽ തെന്നിത്തെന്നി മുന്നോട്ട് കുതിച്ചു കൊണ്ടിരുന്നു. നാൽപ്പത്തിയൊന്ന് അടി നീളവും പതിനഞ്ച് ടൺ ഭാരവുമുള്ള ഒരു വാട്സൺ ടൈപ്പ് ബോട്ട് ആയിരുന്നു അത്. മുപ്പത്തിയഞ്ച് ഹോഴ്സ് പവറിന്റെ രണ്ട് പെട്രോൾ എൻജിനുകളാണ് ബോട്ടിന്റെ ചാലകശക്തി. എട്ട് പേരാണ് ഇപ്പോൾ ക്രൂവിൽ ഉള്ളത്. മോശമായ കാലാവസ്ഥയിൽ പോലും അമ്പതോളം പേരെ വഹിക്കാനുള്ള ശേഷിയുണ്ടെന്നതാണ് ആ ബോട്ടിന്റെ ഗുണമേന്മ. മാത്രവുമല്ല, ഒരു സെൽഫ്-റൈറ്റിങ്ങ്ടൈപ്പ് ബോട്ട് കൂടിയാണത്. എന്ന് വച്ചാൽ ഏതെങ്കിലും കാരണവശാൽ തലകീഴായി മറിഞ്ഞാൽ പോലും തനിയെ നിവർന്ന് വരുവാൻ സാധിക്കും അതിന്. പിൻഭാഗത്തുള്ള കോക്ക്പിറ്റിൽ വീൽ നിയന്ത്രിച്ചു കൊണ്ടിരിക്കുകയാണ് സെക്ക് ആക്‌ലന്റ്. സഹപ്രവർത്തകർ എല്ലാം അവരവരുടേതായ സ്ഥാനങ്ങളിൽ നിലകൊണ്ടിരിക്കുന്നു. ഓയിൽസ്കിനും മഞ്ഞ ലൈഫ് ജാക്കറ്റും ധരിച്ച മോളി സോബെൽ അദ്ദേഹത്തിനരികിലായിത്തന്നെ നിൽക്കുന്നുണ്ട്. അവളുടെ കൈവശമുണ്ടായിരുന്ന മെഡിക്കൽ കിറ്റ് കൈയ്യെത്തും ദൂരത്ത് ഡെക്കിൽത്തന്നെ വച്ചിട്ടുണ്ട്.

അദ്ദേഹത്തെ രക്ഷപെടുത്താൻ എന്തെങ്കിലും സാദ്ധ്യതയുണ്ടോ സെക്ക്...?” അവൾ ചോദിച്ചു.

പെട്ടെന്നാണ് ലൈവ്‌ലി ജെയ്ൻ ഒരു തിരയുടെ മുകളിൽ കയറി ഇടത്തോട്ട് വെട്ടിത്തിരിഞ്ഞത്. അതോടൊപ്പം വലിയൊരളവ് കടൽവെള്ളം ഡെക്കിലൂടെ ഒലിച്ചു പോയി. അടി തെറ്റിയ മോളി മുട്ടുകുത്തി ഡെക്കിൽ വീണു. എന്നാൽ ഒട്ടും സമയം പാഴാക്കാതെ തന്നെ സെക്ക് ഒരു  കൈയ്യാൽ അവളെ പിടിച്ചുയർത്തി. “നിന്റെ കാര്യം നോക്കാൻ എനിക്ക് ഒട്ടും സമയമില്ല കുട്ടീ... ആ മെഡിക്കൽ കിറ്റും എടുത്ത് താഴോട്ട് ചെല്ലൂ... എന്നിട്ട് പ്രാർത്ഥിച്ചു തുടങ്ങിക്കോളൂ...”

അദ്ദേഹത്തിന്റെ വാക്കുകൾ അക്ഷരംപ്രതി അനുസരിച്ചു കൊണ്ട് അവൾ താഴോട്ട് നടന്നു. ബോട്ടിന്റെ വേഗത ക്രമീകരിച്ച് സെക്ക് തിരമാലകളുമായി പൊരുതുവാൻ തയ്യാറെടുത്തു.

                                                            ***

തീനാളങ്ങൾ ഹാരീ... എനിക്ക് കാണാം അത്...” വേഗത കുറച്ചിട്ട് ഹാരിയുടെ വിമാനത്തിനൊപ്പം നീങ്ങിക്കൊണ്ട് മാക്സ് പറഞ്ഞു. “നിനക്ക് ചാടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു സഹോദരാ... അല്ലെങ്കിൽ തീ നിന്നെ വിഴുങ്ങും...”

ഒരു പൈലറ്റിന്റെ എപ്പോഴത്തെയും പേടിസ്വപ്നമാണത്. 1500 അടി ഉയരത്തിലാണ് ഹാരി ഇപ്പോൾ. “ശരിയാണ് സഹോദരാ... നിന്നോട് സംസാരിക്കാൻ സാധിച്ചതിൽ വളരെ സന്തോഷം... അടുത്ത തവണ സംസാരം ഇത്രയും നീണ്ടു പോകാതിരിക്കാൻ നമുക്ക് ശ്രദ്ധിയ്ക്കാം...”

പണ്ട് ഫോക്ക്സ്റ്റണിൽ സംഭവിച്ചത് ആവർത്തിക്കാൻ പോകുന്നു... തന്റെ ജംപ് ബാഗിന്റെ ലിങ്ക് അദ്ദേഹം കൈപ്പിടിയിൽ ഒതുക്കി. കോക്ക്പിറ്റിന്റെ ക്യാനോപ്പി തുറന്നിട്ട് സീറ്റ് ബെൽറ്റിന്റെ ബക്ക്‌ൾ ഊരി. വിമാനഭാഗങ്ങൾ കത്തിയെരിയുന്നതിന്റെ ഗന്ധം രൂക്ഷമായിരിക്കുന്നു. തന്റെ ഫ്ലൈയിങ്ങ് ബൂട്ട്സിന്റെ അടിഭാഗത്ത് തീനാമ്പുകൾ നക്കിത്തുടങ്ങിയിരിക്കുന്നു. വിമാനത്തെ ഒരു വശത്തേക്ക് ചരിച്ചിട്ട് അദ്ദേഹം പുറത്തേക്ക് വഴുതി വീണു.

സെക്ക് ആക്‌ലന്റിന്റെ സ്വരം മാക്സിന്റെ വിമാനത്തിലെ റേഡിയോ ചാനലിൽ കടന്നു വന്നു. “നിങ്ങൾക്ക് കേൾക്കാൻ പറ്റുന്നുണ്ടോ വിങ്ങ് കമാൻഡർ...? നിങ്ങളുടെ പൊസിഷൻ തരാൻ സാധിക്കുമോ...?”

ആ ചോദ്യത്തിന് മറുപടി നൽകിയത് മാക്സ് ആയിരുന്നു. “ലിസൻ റ്റു മീ... ദിസ് ഈസ് യുവർ ഫ്രണ്ട്‌ലി ലോക്കൽ ലുഫ്ത്‌വാഫ് പൈലറ്റ് ഹിയർ... ഹീ ഹാസ് ജസ്റ്റ് ജംപ്ഡ്... നൗ ടേക്ക് ഡൗൺ ഹിസ് പൊസിഷൻ...” ഹാരിയുടെ കൃത്യമായ സ്ഥാനം പറഞ്ഞു കൊടുത്തിട്ട് മാക്സ് ഇടത്തോട്ട് വളച്ചെടുത്ത് വേഗത കുറച്ച് പാരച്യൂട്ടിനെ അനുഗമിക്കാനായി ആൾട്ടിറ്റ്യൂഡ് താഴ്ത്തി.

അറ്റ്ലാന്റിക്കിൽ നിന്നും വീശിയടിക്കുന്ന കാറ്റിനൊപ്പം മഴ വീണ്ടും ആരംഭിച്ചിരിക്കുന്നു. ഉയർന്നു പൊങ്ങുന്ന തിരമാലകൾക്കൊപ്പം നുരയും പതയും നിറഞ്ഞ് പ്രക്ഷുബ്ധമാണ് കടൽ. ഭയാനകമായ കാഴ്ച്ച തന്നെ. “മൈ ഗോഡ്...! അവർ ഒരിക്കലും അവനെ കണ്ടെത്താൻ പോകുന്നില്ല...” മാക്സ് മന്ത്രിച്ചു. പെട്ടെന്നാണ് അദ്ദേഹത്തിന്റെ തലയിൽ ആ ബുദ്ധിയുദിച്ചത്. തന്റെ ഇടതുകാലിന് സമീപം വച്ചിരുന്ന ഡൈ ബാഗ് മാക്സ് വലിച്ചെടുത്തു. പിന്നെ കോക്ക്പിറ്റിന്റെ ക്യാനോപ്പി ശക്തിയായി വലിച്ച് തുറന്നിട്ട് വിമാനത്തിന്റെ ആൾട്ടിറ്റ്യൂഡ് വീണ്ടും താഴ്ത്തുവാൻ ആരംഭിച്ചു.

                                                               ***

തിരമാലകൾക്ക് മുകളിലേക്ക് പതിച്ച ഹാരി വെള്ളത്തിനടിയിലേക്ക് താഴ്ന്നു പോയി. ലൈഫ് ജാക്കറ്റ് ഇൻഫ്ലേറ്റ് ചെയ്തതിന് ശേഷം അദ്ദേഹം തന്റെ ദേഹത്ത് നിന്നും പാരച്യൂട്ടിന്റെ ബന്ധനം വേർപെടുത്തുവാൻ പ്രയത്നിച്ചു. വലിയൊരു തിരമാലയുടെ ഗർത്തഭാഗത്താണ് അദ്ദേഹം പൊന്തിയത്. പരിസരത്തുള്ള ഒന്നും തന്നെ കാണുവാനാകുന്നില്ല. ക്രമേണ ആ ഗർത്തം ഒരു തിരമാലയുടെ ശൃംഗമായി പരിണമിച്ചു. പുലർകാലത്തെ നേർത്ത വെട്ടത്തിൽ ദൂരെ കരയുടെ പച്ചപ്പ് ഒരു നിമിഷം അദ്ദേഹം കണ്ടു. ആകാശം കറുത്തിരുണ്ട മഴമേഘങ്ങളാൽ സമൃദ്ധം.

താൻ കടലിൽ  പതിച്ചതിന്റെ ഇടതുഭാഗത്ത് അൽപ്പം അകലെയായി ഇരുനൂറോ മുന്നോറോ അടി ഉയരത്തിൽ പറക്കുന്ന ആ ME109 നെ ഹാരി കണ്ടു. എന്തു ചെയ്യാനാണാവോ തന്റെ സഹോദരന്റെ ഉദ്ദേശ്യം എന്ന് അദ്ദേഹം അത്ഭുതം കൂറി. മാക്സ് ആകട്ടെ, വീണ്ടും വേഗത കുറച്ച് സ്റ്റാൾ ചെയ്തു കൊണ്ട് അവിശ്വസനീയമാം വിധം നൂറ് അടിയിലേക്ക് ആൾട്ടിറ്റ്യൂഡ് താഴ്ത്തി. പിന്നെ കൃത്യമായ കണക്കു കൂട്ടലിനൊടുവിൽ കോക്ക്പിറ്റിൽ നിന്നും പുറത്തേക്ക് കുനിഞ്ഞ് ആ ഡൈ ബാഗ് താഴേക്ക് ഇട്ടു. ഹാരിയുടെ ഏതാണ്ട് അമ്പത് അടി അകലെയായി വന്നു പതിച്ച ആ ബാഗിൽ നിന്നും തൂവിയ മഞ്ഞച്ചായം കടൽവെള്ളത്തിൽ പരക്കുവാൻ തുടങ്ങി.

ചായം വീണ ഇടത്തേക്ക് നീന്തുവാൻ ഹാരി പാടു പെടവെ മാക്സ് വിമാനത്തിന്റെ വേഗത കൂട്ടി. കോളം പിറകോട്ട് വലിച്ച് വിമാനത്തെ അദ്ദേഹം ആയിരം അടിയിലേക്ക് ഉയർത്തി. അവിടെ നിന്നും അദ്ദേഹത്തിന് അത് കാണുവാൻ സാധിക്കുന്നുണ്ടായിരുന്നു. വടക്ക് ഭാഗത്ത് ഏതാണ്ട് ഒരു മൈൽ അകലെയായി തിരമാലകളെ ഭേദിച്ച് മുന്നേറുന്ന ലൈവ്‌ലി ജെയ്നിനെ.

വാലറ്റത്ത് സ്വസ്തിക അടയാളവുമായി തങ്ങളുടെ മുകളിലൂടെ കടന്നുപോയ ആ കറുത്ത വിമാനത്തെ കണ്ടതും ലൈഫ്ബോട്ട് ക്രൂവിലെ ചിലർ നിരാശയും ഭയവും കലർന്ന സ്വരത്തിൽ ഒച്ചയെടുത്തു.

റേഡിയോയിലൂടെ മാക്സ് അവരെ വിളിച്ചു. “ലൈവ്‌ലി ജെയ്ൻ... ലിസൻ റ്റു മീ... ഹീ ഈസ് എ മൈൽ ഡ്യൂ സൗത്ത് ഓഫ് യൂ...  ഐ ഡ്രോപ്പ്ഡ് മൈ ഡൈ ബാഗ്, സോ ലുക്ക് ഫോർ ദി യെല്ലോ സ്റ്റെയ്‌ൻ... ഐ വിൽ സർക്ക്‌ൾ ഹിം റ്റിൽ യൂ ഗെറ്റ് ദേർ... ആന്റ് ഗെറ്റ് ഇറ്റ് റൈറ്റ്, ഓർ ഐ വിൽ ബ്ലോ യൂ ഔട്ട് ഓഫ് ദി വാട്ടർ...”

ഓൾറൈറ്റ്, യൂ ബാസ്റ്റഡ്... ഐ ഡോണ്ട് നോ വാട്ട് യുവർ ഗെയിം ഈസ്... ബട്ട് വീ വിൽ ബീ ദേർ...” സെക്കിന്റെ മറുപടി കേട്ട മാക്സ് അടുത്ത റൗണ്ടിനായി ദൂരേയ്ക്ക് മാറി. ഹാരിയെ കണ്ടുപിടിക്കുവാനുള്ള കഠിനപ്രയത്നത്തിലായിരുന്നു സെക്ക് ആക്‌ലന്റ്. അതിനിടയിൽ രണ്ട് നിമിഷം കഴിഞ്ഞപ്പോഴാണ് അദ്ദേഹം അത്ഭുതം കൂറിയത്... “അല്ല... ആ ലുഫ്ത്‌വാഫ് പൈലറ്റ് എന്നോട് സംസാരിച്ചത് ഇംഗ്ലീഷിലായിരുന്നല്ലോ...!”

                                                       ***

“എന്തൊരു തണുപ്പാണിത്...!” ഹാരി ശപിച്ചു. ഫോക്ക്സ്റ്റണിലെ വെള്ളത്തെക്കാൾ തണുപ്പ്... പൊങ്ങിയും താഴ്ന്നും നീങ്ങുന്ന തിരമാലകൾക്ക് മുകളിലൂടെ ഒരു കോർക്ക് കണക്കെ ഹാരി തെന്നി തെന്നി നീങ്ങി. ദേഹത്ത് ബന്ധിച്ചിരുന്ന ജംപ് ബാഗ് അദ്ദേഹത്തെ അനുഗമിച്ചു.

“ഇതൊട്ടും നല്ല ലക്ഷണമല്ല... ഒട്ടും തന്നെ...” ജംപ് ബാഗ് അരികിലേക്ക് വലിച്ചടുപ്പിച്ചു കൊണ്ട് ഹാരി പറഞ്ഞു. പൊടുന്നനെ ഒരു എൻജിന്റെ ശബ്ദം കേട്ട് അദ്ദേഹം മുകളിലേക്ക് നോക്കി.

താഴ്ന്ന് പറക്കുന്ന മാക്സ് അദ്ദേഹം കിടക്കുന്ന പോയിന്റിന് മുകളിലായി ഒരു വട്ടം കൂടി സർക്ക്‌ൾ ചെയ്തു.

“സില്ലി ഡാംൻ ഫൂൾ...” ഹാരി മന്ത്രിച്ചു. “പോകാൻ നോക്കൂ മാക്സ്... ഇവിടെ നിന്ന് പുറത്ത് കടക്കാൻ നോക്കൂ...”

വന്യമായി ഉയർന്ന് പൊങ്ങുന്ന തിരമാലകളുടെ ഇളക്കത്തിൽ മഞ്ഞച്ചായം കുറേക്കൂടി വിസ്താരത്തിൽ പടർന്നു. ആ വൃത്തത്തിന്റെ ഏതാണ്ട് മദ്ധ്യത്തിലായിട്ടാണ് ഹാരി ഇപ്പോൾ കിടക്കുന്നത്. ഉയർന്ന് പൊങ്ങിയ ഒരു തിരയുടെ മുകളിൽ എത്തിയ അദ്ദേഹം കണ്ടത് വെറും നൂറ് വാര അകലെ ഇടതുഭാഗത്ത് പ്രത്യക്ഷപ്പെട്ട ലൈവ്‌ലി ജെയ്നിനെയാണ്. അടുത്ത നിമിഷം തിരയുടെ ഗർത്തഭാഗത്ത് ആയിപ്പോയ അദ്ദേഹം വീണ്ടും തിരയുടെ മുകൾഭാഗത്തേക്ക് എടുത്തെറിയപ്പെട്ടു. ഇത്തവണ തന്റെ തൊട്ടടുത്ത് ആയിരുന്നു ആ ബോട്ടിന്റെ സ്ഥാനം.

അദ്ദേഹം വല്ലാതെ ക്ഷീണിതനായിരുന്നു. ബോട്ടിലേക്ക് എത്തിപ്പിടിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അരയിൽ ലൈഫ്‌ലൈൻ ബന്ധിക്കപ്പെട്ട രണ്ടു പേർ വെള്ളത്തിലേക്ക് ചാടി ഹാരിയെ ചേർത്തു പിടിച്ചു. മുകളിൽ നിന്ന് ഇറക്കിക്കൊടുത്ത ലാഡറിൽ ബന്ധിച്ച അദ്ദേഹത്തെ അവർ മുകളിലേക്ക് വലിച്ചു കയറ്റി. റെയിലിന് മുകളിലൂടെ കോക്ക്പിറ്റിന് പിന്നിലെ ഡെക്കിൽ എത്തിയ ഹാരി മുട്ടുകുത്തിയിരുന്നു കൊണ്ട് ഛർദ്ദിക്കുവാനാരംഭിച്ചു. അതുവരെ കുടിച്ച ഉപ്പുവെള്ളം അത്രയും...

ഓടി അരികിലെത്തിയ മോളി അദ്ദേഹത്തിനരികിൽ വന്ന് ഇരുന്നു. “നിങ്ങളുടെ മുഖത്ത് മുറിവുണ്ടല്ലോ...  വരൂ, താഴേയ്ക്ക് പോകാം... ഡ്രെസ്സിങ്ങ് ആവശ്യമാണ്...”

ആ നിമിഷമാണ് റേഡിയോയുടെ സ്പീക്കർ വീണ്ടും ശബ്ദിച്ചത്. “ഹേയ്, യൂ ഗോട്ട് ഹിം...?”

“യെസ്... താങ്ക്സ് റ്റു യൂ... നിങ്ങൾ ആരായിരുന്നാലും ശരി...” സെക്ക് പറഞ്ഞു.

ഹാരി അവിടെ ഇരുന്നു കൊണ്ട് കൈ നീട്ടി. “ആ മൈക്ക് എനിക്കൊന്ന് തരൂ...” അദ്ദേഹം മൈക്ക് കൈയ്യെത്തി പിടിച്ചു. “മാക്സ്... ഇറ്റ്സ് മീ...”

“ഐ ലവ് യൂ ഹാരീ...”

“ആന്റ് ഐ ലവ് യൂ... ഞാൻ പറഞ്ഞത് ഓർമ്മയുണ്ടല്ലോ... മൂട്ടിയോട് വളരെയധികം ശ്രദ്ധിക്കണമെന്ന് പറയണം...”

ആ ME109 തിരിഞ്ഞ് ദൂരേയ്ക്ക് പറന്നകന്നു. ഉയരത്തിലേക്ക്... ഇരുണ്ട മേഘക്കൂട്ടങ്ങൾ തുളച്ച് കൂടുതൽ ഉയരങ്ങളിലേക്ക് കയറുന്ന വിമാനത്തെ നോക്കിക്കൊണ്ട് ഹാരി ഇരുന്നു.

ക്രൂവിലെ ഒരു അംഗം ഹാരിയെ പിടിച്ചെഴുന്നേൽപ്പിച്ചു. ചുമലിലൂടെ കൈ ഇട്ട് മോളി അദ്ദേഹത്തെ ചേർത്ത് പിടിച്ചിട്ടുണ്ടായിരുന്നു. “ആരായിരുന്നു അത്...?” സെക്ക് ചോദിച്ചു. “വാട്ട് വാസ് ഹീ പ്ലേയിങ്ങ് അറ്റ്...? സംസാരം കേട്ടിട്ട് ഒരു അമേരിക്കക്കാരനെപ്പോലെ തോന്നി...” പിന്നെ പുരികം ചുളിച്ചു. “അല്ല, നിങ്ങളുടെ അതേ സ്വരമായിരുന്നല്ലോ അയാളുടേതും...!”

“അത് പിന്നെ അങ്ങനെയല്ലേ വരൂ...” ഹാരി പറഞ്ഞു. “എന്റെ സഹോദരൻ മാക്സ് ആയിരുന്നു അത്... എന്റെ ഇരട്ട സഹോദരൻ...”

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

23 comments:

  1. സഹോദരൻ സുരക്ഷിതനെന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രമാണ് മാക്സ് കളം വിട്ടത്.


    മറിഞ്ഞാൽ തനിയെ നിവരുന്ന ബോട്ട് ഇതിനു മുൻപും കണ്ടിട്ടുണ്ടല്ലോ?

    ReplyDelete
    Replies
    1. അതെ... അതാണ് സഹോദര സ്നേഹം...

      പിന്നെ മറിഞ്ഞാലും നിവരുന്ന ബോട്ട്... അത് നമ്മുടെ കാട്രീന... സ്റ്റോം വാണിങ്ങിൽ എല്ലാവരെയും രക്ഷിച്ച ബോട്ട്... ഗെറിക്ക് രക്ഷപെടുവാൻ ഉപയോഗിച്ച ബോട്ട്...

      Delete
    2. സോറീട്ടോ... കട്രീനയല്ല‌... മൊറാഗ് സിൻക്ലെയർ ആണ്... ലൈഫ്ബോട്ടുകൾ മിക്കതും വാട്സൺ ടൈപ്പ് ആണ്...

      Delete
  2. ഹോ... അങ്ങനെ മാക്സും ഹാരിയും കണ്ടുമുട്ടിയല്ലെ...!!! കഴിഞ്ഞ ലക്കം തപ്പിപ്പിടിച്ച് വായിക്കണം..

    ReplyDelete
    Replies
    1. ബെസ്റ്റ്...! അശോകേട്ടൻ കഴിഞ്ഞ ലക്കം അപ്പോൾ വായിച്ചില്ലായിരുന്നോ...? പെട്ടെന്ന് ചെല്ല് അശോകേട്ടാ...

      Delete
  3. അമ്പോ..സഹോദര സ്നേഹം !! കോരിത്തരിച്ചു പോയി !!

    ReplyDelete
    Replies
    1. ആഹാ... ഉണ്ടാപ്രി വന്നല്ലോ... അതാണ് ഉണ്ടാപ്രീ ഈ രക്തബന്ധം എന്ന് പറയുന്നത്...

      Delete
  4. സത്യം... രോമാഞ്ചജനകമായ ഒരദ്ധ്യായം തന്നെ!!!👌

    ReplyDelete
    Replies
    1. ഇഷ്ടായി അല്ലേ...? എനിക്കറിയാമായിരുന്നു... ജാക്ക് ഹിഗ്ഗിൻസ് എഴുതിയത് വായിക്കുമ്പോൾ എനിക്കും ഇതേ അവസ്ഥയായിരുന്നു...

      Delete
  5. ത്രസിപ്പിക്കുന്ന രംഗങ്ങൾ. സഹോദരസ്നേഹം തുളുമ്പുന്ന ഭാഗം വായിക്കാൻ നല്ല രസം.

    ReplyDelete
    Replies
    1. അതെ... ഈ ഭാഗങ്ങൾ എഴുതുമ്പോൾ എനിക്കും ഒരാവേശം തന്നെയായിരുന്നു...

      Delete
  6. മൂട്ടി യോട് ശ്രദ്ധിക്കാൻ പറയണം💕

    ReplyDelete
    Replies
    1. അതാണ് കരുതലും സ്നേഹവും...

      Delete
  7. അടുത്ത പ്രാവശ്യം നമ്മുടെ സംഭാഷണം ഇത്ര
    നീളാതിരിക്കാൻ ശ്രമിക്കാം 😁

    ReplyDelete
    Replies
    1. സന്നിഗ്ദ്ധ ഘട്ടത്തിലും നർമ്മം...

      Delete
  8. കട്ടക്ക് കട്ടക്ക് ഹെൽപ്പ് നല്കുന്ന
    സഹോദര കരങ്ങൾ ഉള്ളിടത്തോളം
    കാലം നമ്മുടെ ഹീറോകൾക്ക് ഒന്നും
    സംഭവിക്കില്ല ...!
    പോരാത്തതിന് പരിചരണം
    നൽകുവാൻ മേരിയും ...

    ReplyDelete
    Replies
    1. അതൊക്കെ ശരി... പക്ഷേ, ഏതാണ് മുരളിഭായ് ഈ മേരി...? 😁

      Delete
    2. സോറി മോളി  -...പെട്ടെന്നെന്റെ ഗേൾ ഫ്രണ്ടിന്റെ പേര് കേറി വന്നതാ 

      Delete
  9. ഇത് ശരിയല്ല ജിമ്മാ... കഴിഞ്ഞ ലക്കത്തിലും ഇതേ മൂന്ന് കുത്തുകൾ മാത്രം... കുത്തുകൾ ഏറ്റുവാങ്ങാൻ മാത്രമോ എന്റെ ഈ ജന്മം...? 😁

    ReplyDelete