Monday, April 15, 2019

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് – 24


ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

ബ്രിഗേഡിയർ മൺറോയും ജാക്ക് കാർട്ടറും എത്തുമ്പോൾ നെരിപ്പോടിനരികിൽ ദി ടൈംസ് ദിനപത്രം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു മോളി സോബെൽ. “മൈ ഡിയർ... എങ്ങനെയുണ്ടായിരുന്നു ഇന്നത്തെ ദിനം...? ഇന്ററസ്റ്റിങ്ങ്...?”

“എന്ന് പറയാം...” അവൾ പത്രം മടക്കി വച്ചു. “ജാക്ക്... എന്തു പറയുന്നു...?” അവൾ അദ്ദേഹത്തിന്റെ കവിളിൽ മുത്തം നൽകിക്കൊണ്ട് ചോദിച്ചു.

“ഓൾ റൈറ്റ്, ഓൾഡ് ഗേൾ...”

“കാലിനിപ്പോൾ എങ്ങനെയുണ്ട്...?”

“വെൽ... ഇടയ്ക്കൊക്കെ കടുത്ത വേദന വരാറുണ്ട്... പക്ഷേ, എന്ത് ചെയ്യാൻ...”

“യൂ ആർ എ ലവ്‌ലി മാൻ, ജാക്ക് കാർട്ടർ...”

“മതി മതി... ഇയാളെ സുഖിപ്പിച്ചത് മതി കുട്ടീ... എനിക്കൊരു സ്കോച്ച് എടുക്കൂ...” കസേരയിലേക്ക് ചാഞ്ഞുകൊണ്ട് മൺറോ പറഞ്ഞു. “പിന്നെ, ഞങ്ങൾക്ക് അറിയാത്ത എന്തെങ്കിലും വിവരങ്ങൾ ലഭിച്ചുവോ നിനക്ക്...?”

“കാര്യമായിട്ടൊന്നും ഇല്ല... പിന്നെ, അങ്കിൾ... നിങ്ങളുടെ ചാരപ്പണിയിൽ നിന്നും എന്നെ ഒഴിവാക്കിയേക്കൂ... ഹാരിയുടെ ഭൂതകാലത്തെക്കുറിച്ചും അദ്ദേഹത്തിന്റെ സഹോദരനെക്കുറിച്ചും ഒക്കെ സംസാരിച്ചു... ഒരു ഡോക്ടർ എന്ന നിലയിൽ എന്റെ അഭിപ്രായം ഞാൻ പറയാം... അദ്ദേഹം തന്റെ സഹോദരനെ അങ്ങേയറ്റം സ്നേഹിക്കുന്നു... ഒപ്പം ബഹുമാനിക്കുകയും ചെയ്യുന്നു... എ റിയൽ എയ്സ് എന്നാണ് അദ്ദേഹം മാക്സിനെ വിശേഷിപ്പിച്ചത്... എന്നാൽ അതുപോലെ പകരം വയ്ക്കാനാളില്ലാത്ത ഒരു ഫൈറ്റർ പൈലറ്റാണ് താനും എന്ന ഭാവം പോലും ഹാരിയ്ക്ക് ഇല്ല...”

“വാട്ട് റബ്ബിഷ്...” കാർട്ടർ പറഞ്ഞു. “ഈ പത്രങ്ങളിൽ കാണുന്നതൊന്നും കണ്ണുമടച്ച് വിശ്വസിക്കരുത്... മികച്ച യോദ്ധാക്കൾ എന്ന് പത്രക്കാർ കൊട്ടിഘോഷിക്കുന്ന,  DFCയും DSOയും ഒക്കെ ലഭിച്ച വൈമാനികരുണ്ട്... പക്ഷേ, ഉയർന്ന സ്കോർ നേടിയ പലരെയും കുറിച്ച് ആരും കേട്ടിട്ട് പോലുമുണ്ടാകില്ല... കെൽസോയുടെ റെക്കോഡ്സ് ഞങ്ങൾ പരിശോധിച്ചു...  താൻ വെടിവച്ച് വീഴ്ത്തിയ വിമാനങ്ങളുടെ എണ്ണം തന്റെ സ്കോറിൽ ഉൾപ്പെടുത്തുവാൻ പലപ്പോഴും അദ്ദേഹം വിമുഖത കാണിക്കുയാണ് പതിവ്... മാത്രവുമല്ല, അതിൽ പലതും തന്റെ സ്ക്വാഡ്രണിലെ തന്നേക്കാൾ പ്രായം കുറഞ്ഞവരുടെ സ്കോറിലേക്ക് നൽകുവാൻ അനുവദിക്കുകയും ചെയ്തിട്ടുണ്ട്...”

“തന്നേക്കാൾ പ്രായം കുറഞ്ഞവരോ...?” അവൾ അത്ഭുതപ്പെട്ടു. “ഹാരിക്ക് തന്നെ ഇരുപത്തിമൂന്ന് വയസ്സ് ആയിട്ടേയുള്ളൂ...”

“അധികം തല പുകയണ്ട... ഞാൻ പറഞ്ഞു വരുന്നതെന്താണെന്ന് വച്ചാൽ, ഈ യുദ്ധത്തിൽ ടോപ് സ്കോറർ റാങ്കിനോട് മിക്കവാറും അടുത്തെത്തിക്കാണും ഹാരി എന്നാണ്... ഇപ്പോൾ തന്നെ രണ്ട് DFC മെഡലുകളുടെ ഉടമായണദ്ദേഹം...”

“ഒരിക്കലും ഇവിടെ ഇരിക്കേണ്ടവനല്ല താൻ എന്ന് വിചാരിച്ചുകൊണ്ടിരിക്കുന്നവൻ...”

“ഒരു മെലോഡ്രമാറ്റിക്ക് ക്യാരക്ടർ എന്ന് വിശേഷിപ്പിക്കുന്നതായിരിക്കും ശരി...”

ഈ സംഭാഷണത്തിന്റെ ഭൂരിഭാഗവും സ്റ്റെയർകെയ്സിൽ വച്ച് കേട്ടുകൊണ്ടാണ് ഹാരി അവിടെയെത്തിയത്. “വെൽ... ഞാനെത്തി... ഇന്ന് രാത്രി എന്തൊക്കെ പരിപാടികളാണ് ബ്രിഗേഡിയർ ഞങ്ങൾക്കായി ഒരുക്കിയിട്ടുള്ളത്...?” പുഞ്ചിരിച്ചുകൊണ്ട് ഹാരി ചോദിച്ചു.

“സവോയിലുള്ള റിവർ റൂം റെസ്റ്റാറന്റിൽ... ചെലവ് അല്പം കൂടുമെങ്കിലും നല്ല ഭക്ഷണമാണ്...” മൺറോ പറഞ്ഞു.

“താങ്കളുടെ സ്വാധീനം അപാരം തന്നെ...” ഹാരി പറഞ്ഞു.

“എന്റെയല്ല... ജാക്കിന്റെ സ്വാധീനം...” മൺറോ പറഞ്ഞു. “റ്റെൽ മീ ഹാരി... നിങ്ങളുടെ സഹോദരൻ യുദ്ധത്തിൽ മരണമടയുകയാണെങ്കിൽ നിങ്ങളായിരിക്കില്ലേ അടുത്ത ബാരൺ വോൺ ഹാൾഡർ...?”

“അതെ... ശരിയാണ്...”

“വെൽ... നിങ്ങൾക്കും ജാക്കിനും ഒരു കാര്യത്തിൽ സമാനതയുണ്ട്... ജാക്കിന്റെ പിതാവ് സൈന്യത്തിലെ മേജർ ജനറൽ മാത്രമല്ല, സർ വില്യം കാർട്ടർ കൂടിയാണ് അദ്ദേഹം... വലിയൊരു ധനികനും... നിർഭാഗ്യവശാൽ അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാൽ എന്താണുണ്ടാകുക എന്നറിയുമോ... നമ്മുടെ ജാക്ക്, സർ ജാക്ക് ആകും...”

“അത് ശരി... അപ്പോൾ ഇന്നത്തെ ഡിന്നറിന്റെ ചെലവ് ജാക്കിന്റെ വക...” ഹാരി പുഞ്ചിരിച്ചു.

റിവർ റൂമിലെ ഡിന്നർ ഗംഭീരമായിരുന്നു. സ്മോക്ക്ഡ് സാൽമൺ, ഡോവർ സോൾ, സലാഡ്, ഷാംപെയ്ൻ തുടങ്ങി വിഭവ സമൃദ്ധം.

“ഇത് യുദ്ധകാലമാണെന്ന് തോന്നുക പോലുമില്ല...” ജാക്ക് അഭിപ്രായപ്പെട്ടു.

ഹാളിന്റെ ഒരു ഭാഗത്ത് വാദ്യസംഘം കരോൾ ഗിബ്സൺസ് & ഓർഫൻസ് വായിക്കുന്നുണ്ടായിരുന്നു.

“വെൽ... ആരും എന്നോട് ഡാൻസ് ചെയ്യാൻ വരുന്നില്ലേ എന്ന് ചോദിക്കുന്നില്ലേ...?” മോളി ആരാഞ്ഞു.

“എനിക്ക് ചുവട് വയ്ക്കാനുള്ള പ്രായമൊക്കെ കഴിഞ്ഞു കുട്ടീ... ജാക്കിനാണെങ്കിൽ അതിനൊട്ട് പറ്റുകയുമില്ല... അപ്പോൾ പിന്നെ നിങ്ങളുടെ ഊഴമാണ് ഫ്ലൈറ്റ് ലെഫ്റ്റ്നന്റ്...” മൺറോ ഹാരിയോട് പറഞ്ഞു.

മോളിയെയും കൂട്ടി ഹാരി വേദിയിലേക്ക് നടന്നു. ‘എ ഫോഗി ഡേ ഇൻ ലണ്ടൻ ടൗൺ’ എന്ന ഗാനത്തിനൊപ്പം ചുവട് വയ്ക്കുവാൻ അവർ ആരംഭിച്ചു. “എന്തു കൊണ്ടും അനുയോജ്യമായ ഗാനം... ഫോഗി എന്നതിന് പകരം സ്മോക്കി എന്നാക്കിയാൽ മാത്രം മതി...” ഹാരി പറഞ്ഞു.

“മൈ ഗോഡ്... ദിസ് ഈസ് ഗുഡ്...” അവൾ പറഞ്ഞു. “ആഴ്ച്ചകൾക്ക് ശേഷമാണ് ഇത്രയും ഉന്മേഷദായകമായ ഒരു അവസരം ഉണ്ടാകുന്നത്... എന്ത് തോന്നുന്നു കെൽസോ...?”

ഹാരിയ്ക്ക് എന്തെങ്കിലും മറുപടി പറയാൻ കഴിയുന്നതിന് മുമ്പ് പ്രധാന വെയ്റ്റർ നർത്തകർക്കിടയിലൂടെ അവർക്കരികിലേക്ക് വന്നു. “അയാം സോറി ഡോക്ടർ സോബെൽ... ക്രോംവെൽ ഹോസ്പിറ്റലിൽ നിന്നും ഒരു കോൾ ഉണ്ടായിരുന്നു... കഴിയുന്നതും വേഗം നിങ്ങളോട് അവിടെയെത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്...”

അവർ തിരികെ മേശയ്ക്കരികിലേക്ക് വന്നു. “ഹോസ്പിറ്റലിൽ നിന്നാണോ...?” മൺറോ ചോദിച്ചു.

“അതെ...”

അദ്ദേഹം കാർട്ടറുടെ നേർക്ക് തിരിഞ്ഞു. “എന്റെ സ്റ്റാഫ് കാറിൽ കൊണ്ടുപോയി വിട്ടിട്ട് ഡ്രൈവറോട് പെട്ടെന്ന് തന്നെ തിരികെയെത്താൻ പറയൂ...”

മോളി തന്റെ പേഴ്സ് എടുത്തു. ഓവർകോട്ട് ധരിക്കുവാൻ കാർട്ടർ അവളെ സഹായിച്ചു.

“ടേക്ക് കെയർ, കെൽസോ...” ഹാരിയെ നോക്കി അവൾ പുഞ്ചിരിച്ചു.

ഹാരി ഒന്നും ഉരിയാടിയില്ല. പുറത്തേക്ക് നടന്ന മോളിയെ മുടന്തിക്കൊണ്ട് കാർട്ടർ അനുഗമിച്ചു.

ബ്രാണ്ടി നുകർന്നു കൊണ്ട് മേശയ്ക്ക് ഇരുവശവുമായി ഇരിക്കവെ മൺറോ പറഞ്ഞു. “ആദ്യത്തെ അമേരിക്കൻ സ്ക്വാഡ്രൺ തികയാൻ ഇനിയും രണ്ട് പേരെക്കൂടി വേണമെന്നാണ് കേട്ടത്... അവർ നിങ്ങളുടെ പിന്നാലെ തന്നെയുണ്ടാകും ഹാരീ...”

“എനിക്ക് സമ്മതമല്ലെങ്കിലോ...?”

“പക്ഷേ, എന്തുകൊണ്ട്...?”

“ഉത്തരം ഞാൻ വെസ്റ്റിനോട് പറഞ്ഞു കഴിഞ്ഞതാണ്... ഒരു RAF വൈമാനികനായിട്ടാണ് ഞാനിവിടെ ജോയ്‌ൻ ചെയ്തത്... RAF വൈമാനികനായിത്തന്നെ അവസാനിക്കുവാനാണ് എന്റെ ആഗ്രഹവും... ഒന്നാം ലോക മഹായുദ്ധത്തിൽ എന്റെ പിതാവും അങ്ങനെ തന്നെയായിരുന്നു... താങ്കൾക്ക് മനസ്സിലാകുമെന്ന് കരുതുന്നു...”

“യെസ് ഹാരീ... നിങ്ങൾക്ക് അറിയുമോ എന്നെനിക്ക് അറിയില്ല... ആകാശമാർഗ്ഗം ഫ്രാൻസിലേക്ക് ഏജന്റുമാരെ നിയോഗിക്കുന്ന പ്രവൃത്തിയുടെ ചുമതലയാണ് എനിക്ക്... ലൈസാൻഡർ വിമാനമാണ് സാധാരണ ഉപയോഗിക്കുന്നത്... നിങ്ങൾക്ക് താല്പര്യമുണ്ടാകുമെന്ന് കരുതുന്നില്ല...”

“ഞാനൊരു ഫൈറ്റർ പൈലറ്റ് ആണ്...”

“ധാരാളം... പക്ഷേ, ഒരു കാര്യം പറയാം... സ്പെഷൽ ഡ്യൂട്ടിയാണ്... അധിക സുരക്ഷ ഉണ്ടാകും... പ്രത്യേകിച്ചും ആ ജർമ്മൻ ഈഗ്‌ൾസിൽ നിന്നും...”

ഒന്ന് പുഞ്ചിരിച്ചിട്ട് നിഷേധാർത്ഥത്തിൽ ഹാരി വീണ്ടും തലയാട്ടി.

“ഇല്ലെന്നാണോ...? വെൽ, ഓൾ റൈറ്റ്... പക്ഷേ, ഞാൻ എന്താണുദ്ദേശിച്ചതെന്ന് മനസ്സിലായല്ലോ...?”

“മനസ്സിലായി...” ഹാരി പറഞ്ഞു. “എന്തായാലും താങ്കൾക്ക് വേണ്ടി നാളെ രാവിലെ ആ സ്റ്റോർക്ക് വിമാനം ഞാൻ പറത്താം... ഒരു കാര്യം പറയാം... ലൈസാൻഡർ നല്ല വിമാനമാണ്... എങ്കിലും സ്റ്റോർക്ക് ആണ് കൂടുതൽ നല്ലത്...”

മൺറോ പുഞ്ചിരിച്ചു. “എനിക്കറിയാമായിരുന്നു നിങ്ങൾ ഇങ്ങനെയേ പറയൂ എന്ന്...”

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

20 comments:

  1. Gap between each episode കൂടുന്നു ട്ടോ. മേരി അപ്പോ ചാരപ്പണി ആണൊ ചെയ്തിരുന്നത്

    ReplyDelete
    Replies
    1. അതെങ്ങനെ സുചിത്രാജീ... കൃത്യം ഒരാഴ്ചയായപ്പോൾ ഈ ലക്കം പോസ്റ്റ് ചെയ്തല്ലോ... :)

      പിന്നെ, മേരിയല്ലാട്ടോ... മോളി... മോളി സോബെൽ...

      Delete
  2. ഹമ്പടി മേരി നീ ചാരപ്പണി നടത്തുവാ അല്ലെ..?

    ReplyDelete
    Replies
    1. ദേ പിന്നേം മേരീന്ന്... മേരി കഴിഞ്ഞ നോവലിൽ ആയിരുന്നു... ഡെവ്‌ലിനോടൊപ്പം... പിന്നെ, ചാരപ്പണിയൊന്നുമല്ല... മൺറോയ്ക്കും സംഘത്തിനും അറിയാവുന്നതിലും കൂടുതൽ എന്തെങ്കിലും വിവരങ്ങൾ കിട്ടാൻ മാർഗ്ഗമുണ്ടോയെന്ന് മോളി വഴി ഒന്ന് നോക്കിയതാണ്...

      Delete
    2. ഹാ ഹാ ഹാ.ബ്ലോഗുവേട്ടൻ തോറ്റ്‌ തോറ്റ്‌.………

      Delete
  3. കുറിഞ്ഞിApril 16, 2019 at 1:18 PM

    മോളി എപ്പോഴാ മേരിയായത്.....
    എന്തായാലും താങ്കൾക്ക് വേണ്ടി നാളെ രാവിലെ ആ സ്റ്റോർക്ക് വിമാനം ഞാൻ പറത്താം.. റൂട്ട് മാറ്റി പിടിക്കുകയാണോ

    ReplyDelete
    Replies
    1. റൂട്ട്... റൂട്ട് .... ഹേയ്, അങ്ങനെയൊന്നുമില്ല കുറിഞ്ഞീ...

      Delete
  4. മോളിയെ മേരിയാക്കിയോ എല്ലാവരും? ഓ സാരല്യ, അല്ലെങ്കിലും ഒരു പേരിലെന്തിരിക്കുന്നു.

    ReplyDelete
    Replies
    1. മോളിയെ മേരിയാക്കിയവർ ‘മോളി സോബെൽ’ എന്ന് 100 തവണ ഇമ്പോസിഷൻ എഴുതി വിനുവേട്ടനെ കാണിച്ചിട്ട് അടുത്ത ലക്കം വായിച്ചാൽ മതി..

      Delete
    2. സാരംല്യാ... തൽക്കാലം നമുക്കങ്ങട് ക്ഷമിക്കാം...

      Delete
  5. മോളിയും മേരിയും കൂടി കൂടിക്കുഴഞ്ഞോ 😊

    ReplyDelete
    Replies
    1. അതങ്ങ് പള്ളീൽ പോയി പറഞ്ഞാ മതി..

      Delete
  6. RAF വൈമാനികനായി അവസാനിക്കുവാനാണ്‌ ആഗ്രഹം. ഹാരി ഒരു വ്യത്യസ്തൻ

    ReplyDelete
  7. സ്റ്റോർക് വിമാനവുമായി ഇനി എന്ത് കസർത്താണോ കാത്തിരിക്കുന്നത്?!

    * സ്മോക്ക്ഡ് സാൽമൺ.. ആഹ്.. (ഇഫ്താർ വിരുന്നുകൾക്കായി കാത്തിരിക്കുന്നു..)

    ReplyDelete
    Replies
    1. ദുഷ്ടാ.... ഒന്നും ഓർമ്മിപ്പിക്കല്ലേ...

      Delete
  8. ബ്രിഗേഡിയർ മൺറോയും ജാക്ക് കാർട്ടറും എത്തുമ്പോൾ നെരിപ്പോടിനരികിൽ
    ദി ടൈംസ് ദിനപത്രം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു മോളി സോബെൽ.
    “മൈ ഡിയർ... എങ്ങനെയുണ്ടായിരുന്നു ഇന്നത്തെ ദിനം...?
    ഇന്ററസ്റ്റിങ്ങ്...?”

    “എന്ന് പറയാം...” അവൾ പത്രം മടക്കി വച്ചു.
    “ജാക്ക്... എന്തു പറയുന്നു...?” അവൾ അദ്ദേഹത്തിന്റെ കവിളിൽ മുത്തം നൽകിക്കൊണ്ട് ചോദിച്ചു.

    “ഓൾ റൈറ്റ്, ഓൾഡ് ഗേൾ...”

    കടിക്കണ പട്ടിക്കെന്തിനാ തല എന്ന് ചോദിച്ച പോലെ ഈ ചാരത്തികൾക്ക് ഒരു പേരിന്റെ ആവശ്യം തന്നെയില്ല ..അല്ലെ

    ReplyDelete
    Replies
    1. മുരളിഭായ് പറഞ്ഞാൽ പിന്നെ അപ്പീലില്ല...

      Delete
  9. മോളിയും മേരിയും. രണ്ടുമിരുന്നോട്ടേന്ന്. കഥ മുന്നോട്ട് പോകണ്ടേ....!

    ReplyDelete
    Replies
    1. പിന്നേ പിന്നേ.അതാ വേണ്ടത്‌.

      Delete