ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...
ചാർലിയിലെ ചെക്ക് പോയിന്റിലൂടെയാണ് ടൂർ ബസ് ഞങ്ങളെ കൊണ്ടുപോയത്. യാതൊരു ബുദ്ധിമുട്ടും ഞങ്ങൾക്കവിടെ നേരിടേണ്ടി വന്നില്ല. ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നുമുള്ള വിനോദസഞ്ചാരികൾ ബസ്സിൽ ഉണ്ടായിരുന്നു. ബോർഡർ പോലീസ് ഞങ്ങളുടെ യാത്രാരേഖകൾ എല്ലാം പരിശോധിച്ചു. എന്റെ ടൂറിസ്റ്റ് വിസയിലും ഐറിഷ് പാസ്പോർട്ടിലും ഒന്നും അവർക്ക് ഒരു സംശയവും ഉദിച്ചതേയില്ല.
പുരാതന ശൈലിയിൽ ഉള്ള ഒരു ഹോട്ടലിൽ ആയിരുന്നു ഉച്ചഭക്ഷണം. വിനോദയാത്രക്കിടയിൽ ആരെങ്കിലും കൂട്ടം തെറ്റിപ്പോകുകയോ മറ്റോ ചെയ്താൽ അവർ നേരെ ഹോട്ടലിൽ എത്തണമെന്നും അഞ്ച് മണിക്ക് അവിടെ നിന്നും ബസ് പുറപ്പെടുമെന്നും ഞങ്ങളുടെ ഗൈഡ് ഓർമ്മപ്പെടുത്തുന്നുണ്ടായിരുന്നു.
എന്നെ ഏൽപ്പിച്ച ആ ബ്രൗൺ എൻവലപ്പിലെ നിർദ്ദേശം നാല് മണിക്ക് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുവാനായിരുന്നു. അതിനാൽ വിരസമായ രണ്ട് മണിക്കൂർ അവിടെത്തന്നെ ചെലവഴിച്ചതിന് ശേഷം ഞാൻ മൂന്നര മണിയോടെ ഒരു ടാക്സി പിടിച്ച് കൃത്യസമയത്ത് തന്നെ അവിടെ എത്തിച്ചേർന്നു.
അക്കാലത്ത് കിഴക്കൻ ജർമ്മനിയിൽ വിചിത്രമായ ഒരു നിയമം നിലനിൽക്കുന്നുണ്ടായിരുന്നു. ക്രിസ്ത്യൻ ദേവാലയങ്ങൾക്ക് പ്രവർത്തിക്കാൻ അനുമതിയുണ്ട്. പക്ഷേ, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അംഗം ആയിരിക്കെ നിങ്ങൾക്ക് ദേവാലയത്തിൽ പോകുവാൻ അനുവാദമില്ല. നിങ്ങളുടെ ഔദ്യോഗിക ജീവിതത്തെ അത് പിറകോട്ടടിക്കും. അത്തരം നിയന്ത്രണങ്ങൾ മൂലം ക്രിസ്തീയ സഭകൾ വളരെ ചെറുതും നാമമാത്രവുമായിരുന്നു.
ദി ചർച്ച് ഓഫ് ഹോളി നെയിം എന്ന ആ ദേവാലയം അങ്ങേയറ്റം മോശമായ അവസ്ഥയിലായിരുന്നു നിലകൊണ്ടിരുന്നത്. തണുപ്പും ഈർപ്പവും വൃത്തിയില്ലായ്മയും എന്റെ മനം മടുപ്പിച്ചു. മെഴുകുതിരികൾക്ക് പോലും അവിടെ ക്ഷാമമാണെന്ന് തോന്നിച്ചു. കുമ്പസാരക്കൂടിനരികിൽ തങ്ങളുടെ ഊഴവും കാത്ത് മൂന്ന് വൃദ്ധകൾ ഇരിക്കുന്നുണ്ടായിരുന്നു. അതിന് സമീപത്തുള്ള ചാരുബെഞ്ചിൽ ബ്രൗൺ റെയിൻകോട്ട് അണിഞ്ഞ ഒരാൾ പ്രാർത്ഥനയിൽ മുഴുകി ഇരിക്കുന്നുണ്ട്. എനിക്ക് ലഭിച്ച നിർദ്ദേശം അക്ഷരംപ്രതി പാലിച്ചുകൊണ്ട് ഞാൻ അവിടെ കാത്തിരുന്നു. ഒടുവിൽ എന്റെ ഊഴം എത്തിയതും കുമ്പസാരക്കൂട്ടിനുള്ളിലേക്ക് ഞാൻ കയറി.
ഗ്രില്ലിനപ്പുറം ആളനക്കം ഉണ്ടായത് ഞാൻ ശ്രദ്ധിച്ചു.
"ഞാൻ ചെയ്ത പാപങ്ങൾക്ക് എന്നോട് പൊറുക്കുമാറാകണം ഫാദർ..." ഇംഗ്ലീഷിൽ ഞാൻ പറഞ്ഞു.
"ഇൻ വാട്ട് വേ, മൈ സൺ...?"
എൻവലപ്പിനുള്ളിലെ നിർദ്ദേശം അക്ഷരംപ്രതി അനുസരിച്ചുകൊണ്ട് ഞാൻ പറഞ്ഞു. "ദൈവത്തിന്റെ സന്ദേശവാഹകനായിട്ടാണ് ഞാനിവിടെ എത്തിയിരിക്കുന്നത്..."
"എങ്കിൽ ദൈവം ഏൽപ്പിച്ച ജോലി തന്നെ ചെയ്തു കൊള്ളുക..." ഗ്രില്ലിന് അടിഭാഗത്തുകൂടി ഒരു എൻവലപ്പ് എന്റെ മുന്നിലേക്ക് നീങ്ങി വന്നു. ഒരു നിമിഷത്തെ നിശ്ശബ്ദതയ്ക്ക് ശേഷം അപ്പുറത്ത് ലൈറ്റ് അണഞ്ഞു. ആ എൻവലപ്പ് വലിച്ചെടുത്ത് ഞാൻ പുറത്തിറങ്ങി.
ബ്രൗൺ കോട്ട് ധരിച്ച ആ മനുഷ്യൻ എന്നെ പിന്തുടരുകയായിരുന്നു എന്ന് തിരിച്ചറിയുവാൻ എത്ര നേരംവേണ്ടി വന്നു എന്ന് എനിക്ക് ഓർമ്മയില്ല. സായാഹ്നം ഇരുട്ടിന് വഴി മാറിത്തുടങ്ങിയിരുന്നു. പൊടുന്നനെ കൊഴിഞ്ഞു തുടങ്ങിയ മഴ ശക്തി പ്രാപിക്കവെ ഒരു ടാക്സി ലഭിക്കുമോ എന്നറിയുവാൻ ഞാൻ ആ പരിസരമാകെ പരതിയെങ്കിലും ഫലമുണ്ടായില്ല. ഒട്ടും സമയം പാഴാക്കാതെ ഞാൻ നടക്കുവാൻ തീരുമാനിച്ചു. സ്പ്രീ നദി ലക്ഷ്യമാക്കി തെരുവുകളിൽ നിന്നും തെരുവുകളിലേക്ക് നീങ്ങുമ്പോൾ പഴയ പരിചയം വച്ച് നഗരഭാഗങ്ങളെ ഓർത്തെടുക്കുവാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഓരോ വളവിലും ചെന്ന് തിരിഞ്ഞു നോക്കുമ്പോൾ എന്നെ പിന്തുടർന്നുകൊണ്ട് അയാളുമുണ്ടായിരുന്നു.
ഒരു വളവ് കഴിഞ്ഞതും ആദ്യം കണ്ട തെരുവിലേക്ക് ഞാൻ അതിവേഗം ഓടി. പെട്ടെന്നാണ് തൊട്ടുമുന്നിൽ നദി ദൃശ്യമായത്. നിരനിരയായി നിലകൊള്ളുന്ന പഴക്കം ചെന്ന വെയർഹൗസുകൾ താണ്ടി ഞാൻ ഒരു പ്രവേശനകവാടത്തിന് മുന്നിലെത്തി. അകത്ത് കയറി അൽപ്പനേരം ഞാൻ കാത്തു നിന്നു. അയാൾ ഓടിയടുക്കുന്നതിന്റെ പാദപതനം ശ്രദ്ധിച്ച് ഞാൻ അനങ്ങാതെ നിന്നു. കോരിച്ചൊരിയുന്ന മഴയുടെ ആരവം മാത്രം. ഏതാനും നിമിഷങ്ങൾക്ക് ശേഷം ശ്രദ്ധയോടെ പുറത്തിറങ്ങി ഞാൻ വാർഫിലേക്ക് നീങ്ങി.
"നിൽക്കൂ...! ഒരടി അനങ്ങിപ്പോകരുത്...!"
തെരുവിന്റെ മൂലയിൽ നിന്നും എനിക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട അയാളുടെ ഇടതു കൈയിൽ ഒരു വാൾട്ടർ PPK തോക്ക് ഉണ്ടായിരുന്നു. അയാൾ എന്റെ നേർക്ക് നടന്നടുത്തു.
തികഞ്ഞ നീരസത്തോടെ ഞാൻ ശബ്ദമുയർത്തി. ഇംഗ്ലീഷിൽത്തന്നെയാണ് ഞാൻ ചോദിച്ചത്. "ഐ സേ, വാട്ട് ഓൺ എർത്ത് ഈസ് ദിസ്...?"
അയാൾ കുറച്ചുകൂടി മുന്നോട്ട് വന്നു. "എന്നോട് മല്ലിടാൻ നോക്കണ്ട... അത് നിനക്ക് ഒരു ഗുണവും ചെയ്യില്ല എന്ന് നമുക്ക് രണ്ട് പേർക്കും നന്നായിട്ടറിയാം... ദേവാലയത്തിലെ ആ കിഴവനെ കുറേ ആഴ്ചകളായി ഞാൻ നിരീക്ഷിച്ച് വരികയായിരുന്നു..."
പിന്നെയാണ് അയാൾക്ക് തെറ്റ് പറ്റിയത്. എന്റെ മുഖത്ത് അടിക്കുവാനായി അയാൾ തൊട്ടുമുന്നിലേക്ക് വന്നു. അയാളുടെ വലതുകൈത്തണ്ടയിൽ പിടുത്തമിട്ട ഞാൻ ഇടത് കൈയിൽ ഒരു തട്ട് കൊടുത്തിട്ട് ആ കൈത്തണ്ടയും കൂട്ടിപ്പിടിച്ചു. ബഹളത്തിനിടയിൽ പിസ്റ്റളിൽ നിന്നും ഉതിർന്ന വെടിയുണ്ട ലക്ഷ്യം കണ്ടില്ല. മൽപ്പിടുത്തത്തിനിടയിൽ ഞങ്ങൾ വാർഫിന്റെ അറ്റത്ത് എത്തിയിരുന്നു. ആ പിസ്റ്റൾ ഞാൻ അയാളുടെ നേർക്ക് തിരിച്ചു പിടിച്ചു. ഒരു വട്ടം കൂടി അത് തീ തുപ്പി. ഒരു അലർച്ചയോടെ വാർഫിന്റെ അറ്റത്ത് നിന്നും താഴെ നദിയിലേക്ക് മറിയുമ്പോഴും ആ പിസ്റ്റൾ അയാളുടെ കൈയ്യിൽത്തന്നെ ഉണ്ടായിരുന്നു. ഒരു നിമിഷം പോലും പാഴാക്കാതെ അവിടെ നിന്നും ഞാൻ തിരിഞ്ഞോടി. ഹോട്ടലിൽ എത്തിയപ്പോഴേക്കും ഞങ്ങളുടെ ബസ് പൊയ്ക്കഴിഞ്ഞിരുന്നു.
***
ഏതാണ്ട് ഒരു മണിക്കൂർ വേണ്ടി വന്നു എനിക്ക് ഹെയ്നി ബാർ കണ്ടുപിടിക്കുവാൻ. അപ്പോഴേക്കും നല്ല ഇരുട്ടായിക്കഴിഞ്ഞിരുന്നു. ബാറിൽ ആളുകൾ എത്തിത്തുടങ്ങിയിട്ടില്ല. നരച്ച മുടിയുള്ള വില്ലൻ രൂപമുള്ള ഒരു വയസ്സനായിരുന്നു ബാർ നടത്തിപ്പുകാരൻ. ഇടത് കവിളിൽ നിന്നും മുകളിലേക്ക് പോകുന്ന മുറിപ്പാട് എപ്പോഴോ നഷ്ടമായ ഇടത് കണ്ണിന് താഴെ അവസാനിക്കുന്നു.
ഒരു കോന്യാക്ക് ഓർഡർ ചെയ്തിട്ട് ഞാൻ അയാളോട് ഇംഗ്ലീഷിൽ പറഞ്ഞു. "ലുക്ക്... മൈ അക്കൊമൊഡേഷൻ ഈസ് അൺസാറ്റിസ്ഫാക്ടറി ആന്റ് ഐ മസ്റ്റ് മൂവ് അറ്റ് വൺസ്..."
എന്നെ അത്ഭുതപ്പെടുത്തും വിധം ശാന്തമായിരുന്നു അയാളുടെ പ്രതികരണം. "ഓകെ... സിറ്റ് ബൈ ദി വിൻഡോ..." ഇംഗ്ലീഷിൽത്തന്നെയായിരുന്നു അയാളുടെ മറുപടിയും. "ലാംബ് സ്റ്റൂ ആണ് ഇന്ന് രാത്രിയിലെ ഭക്ഷണം ... ഞാൻ കുറച്ച് എടുത്തുകൊണ്ടു വരാം... പോകേണ്ട സമയം ആകുമ്പോൾ ഞാൻ അറിയിക്കാം..."
സ്റ്റൂവും കുറച്ച് ഡ്രിങ്ക്സും കഴിച്ചു കഴിഞ്ഞതും അയാൾ പെട്ടെന്ന് പ്ലേറ്റുകൾ എടുത്തുകൊണ്ടു പോയി. അപ്പോഴേക്കും ഏതാണ്ട് അര ഡസൻ കസ്റ്റമേഴ്സ് എത്തിക്കഴിഞ്ഞിരുന്നു.
"ആ തെരുവ് ക്രോസ് ചെയ്താൽ വാർഫിലേക്ക് എത്താം... നദീമുഖത്തുള്ള ക്രെയിനുകൾക്ക് അരികിലേക്ക് ചെല്ലുക... കറുത്ത ഫോക്സ്വാഗൺ ലിമോസിൻ... നോ ചാർജ്... ജസ്റ്റ് ഗോ..."
അയാളുടെ നിർദ്ദേശം അക്ഷരംപ്രതി ഞാൻ അനുസരിച്ചു. മഴയെ അവഗണിച്ച് റോഡ് ക്രോസ് ചെയ്ത എനിക്ക് ആ കാർ കണ്ടുപിടിക്കാൻ ഒട്ടും ബുദ്ധിമുട്ടുണ്ടായില്ല. ഡ്രൈവിങ്ങ് സീറ്റിൽ ഇരിക്കുന്ന കോൺറാഡ് സ്ട്രാസ്സറെ കണ്ട് ഒട്ടും അമ്പരപ്പ് തോന്നിയില്ല എന്നതായിരുന്നു വാസ്തവം.
"ലെറ്റ്സ് ഗോ..." അയാൾ പറഞ്ഞു.
"ഇതെന്ത് അത്ഭുതം...! സ്പെഷൽ ട്രീറ്റ്മെന്റാണോ...?" കാറിനുള്ളിലേക്ക് കയറവെ ഞാൻ ചോദിച്ചു.
"ഞാൻ തന്നെ വരാമെന്ന് ഒടുവിൽ തീരുമാനിച്ചു... ഇതിന് മുമ്പ് അതിർത്തിയിൽ വച്ച് എത്രയായിരുന്നു നിങ്ങളുടെ സ്കോർ...? രണ്ട് റഷ്യാക്കാർ...? വെൽ.. ഇപ്പോൾ നിങ്ങൾ ചില്ലറക്കാരനൊന്നുമല്ല... ഒരു സ്റ്റാസി ഏജന്റിനെയാണ് സ്പ്രീ നദിയിലേക്ക് കൊന്ന് തള്ളിയിരിക്കുന്നത്..."
ഈസ്റ്റ് ജർമ്മൻ സ്റ്റേറ്റ് സെക്യൂരിറ്റി പോലീസിലെ അംഗങ്ങളാണ് സ്റ്റാസികൾ എന്ന പേരിൽ അറിയപ്പെടുന്നത്.
"അതല്ലാതെ മറ്റ് മാർഗ്ഗങ്ങളൊന്നും ഇല്ലായിരുന്നു..."
"സ്റ്റാസികൾ അങ്ങനെയാണ്..."
തലങ്ങും വിലങ്ങും കിടക്കുന്ന ചെറിയ തെരുവുകൾ താണ്ടി ഞങ്ങളുടെ വാഹനം മുന്നോട്ട് കുതിച്ചു.
"നിങ്ങൾ തന്നെ വാഹനവുമായി ഇവിടെയെത്താൻ ആയിരുന്നുവോ യഥാർത്ഥ പ്ലാൻ...?" ഞാൻ ചോദിച്ചു.
"സത്യം പറഞ്ഞാൽ, അല്ല..."
"ശരിക്കും റിസ്ക് നിറഞ്ഞ പ്ലാൻ തന്നെ..."
"അതെ... എന്തൊക്കെ ആയാലും നിങ്ങൾ എന്റെ ഒരു ബന്ധു ആയിപ്പോയില്ലേ... കുടുംബ ബന്ധം എന്നത് അത്ര നിസ്സാരമല്ലല്ലോ... നിങ്ങൾ, നിങ്ങളുടെ അമ്മാവൻ, രാജ്യാതിർത്തി, ഞാൻ, ഗെസ്റ്റപ്പോ കണക്ഷൻ അങ്ങനെ അങ്ങനെ... ചിലപ്പോഴെങ്കിലും ഒരു തിരഞ്ഞെടുപ്പിന് നമുക്ക് അവസരമുണ്ട്... അങ്ങനെ ഇന്ന് രാത്രി നിങ്ങൾക്ക് വേണ്ടി എത്തുവാൻ എനിക്ക് സാധിച്ചു... എന്തായാലും മറ്റൊരു ചെക്ക് പോസ്റ്റിലൂടെയാണ് നാം തിരികെ പോകുന്നത്... അവിടെയുള്ള സെർജന്റ് എന്റെ പരിചയക്കാരനാണ്... നിങ്ങൾ ചാരിക്കിടന്ന് ഉറങ്ങിക്കോളൂ..." അയാൾ ഒരു ഹാഫ് ബോട്ട്ൽ എന്റെ നേർക്ക് നീട്ടി. "കോന്യാക്ക് ആണ്... ദേഹത്ത് കൂടി ഒഴിച്ചോളൂ..."
മഴ ശക്തിയാർജ്ജിച്ച് തുടങ്ങിയിരുന്നു. ഏതാനും നിമിഷങ്ങൾ കഴിഞ്ഞതോടെ ഇരുവശവും തകർന്നടിഞ്ഞ കെട്ടിടങ്ങൾ നിറഞ്ഞ പ്രദേശത്തു കൂടിയായി ഞങ്ങളുടെ യാത്ര. പിന്നെ ആൾപ്പെരുമാറ്റം ഇല്ലാത്ത നോ മാൻസ് ലാന്റ്... പടിഞ്ഞാറൻ ജർമ്മനിയിൽ നിന്നും രാജ്യത്തെ വേർതിരിക്കുന്ന വേലി... മുൾചുരുളുകൾ കൊണ്ട് തീർത്ത കമ്പിവേലി ആയിരുന്നു അത്. അക്കാലത്ത് ബെർലിൻ മതിൽ പണി കഴിപ്പിച്ചിട്ടുണ്ടായിരുന്നില്ല... ചുവപ്പും വെളുപ്പും ഇടകലർന്ന ബാരിക്കേഡ് റോഡിൽ സ്ഥാപിച്ചിട്ടുണ്ട്. പഴക്കം തോന്നുന്ന റെയിൻകോട്ട് അണിഞ്ഞ റൈഫിൾ ധാരികളായ രണ്ട് ഭടന്മാർ അതിന് സമീപം കാവൽ നിൽക്കുന്നുണ്ടായിരുന്നു. പിറകോട്ട് ചാരിയിരുന്ന് ഞാൻ കണ്ണുകൾ അടച്ചു.
കോൺറാഡ് സാവധാനം ബ്രേക്ക് ചെയ്ത് വാഹനം അവർക്കരികിൽ നിർത്തി. ഒരു സെർജന്റ് മുന്നോട്ട് വന്നു.
"വന്നയുടൻ തന്നെ മടങ്ങുകയാണല്ലോ കോൺറാഡ്... ആരാണ് നിങ്ങളുടെ ഈ സുഹൃത്ത്...?" അയാൾ ആരാഞ്ഞു.
"അയർലണ്ടിൽ നിന്നുള്ള ഒരു കസിൻ ആണ്..." കോൺറാഡ് എന്റെ ഐറിഷ് പാസ്പോർട്ട് എടുത്ത് അയാളെ കാണിച്ചു. "കുടിച്ച് ഓവറായി കിടക്കുകയാണ്..." ശുദ്ധമായ കോന്യാക്കിന്റെ ഗന്ധം അത് ശരി വയ്ക്കുകയും ചെയ്തു. "പിന്നെ, നിങ്ങൾ ആവശ്യപ്പെട്ട ആ അമേരിക്കൻ സിഗരറ്റ് ഇല്ലേ... മാൾബറോ... അത് ഞാൻ കൊണ്ടുവന്നിട്ടുണ്ട്... പക്ഷേ, ആയിരം എണ്ണം മാത്രമേ സംഘടിപ്പിക്കാൻ സാധിച്ചുള്ളൂ..."
"മൈ ഗോഡ്...!" അത്ഭുതം കൂറിയ സെർജന്റ് എന്റെ പാസ്പോർട്ട് തിരികെ നൽകിയിട്ട് കോൺറാഡ് നീട്ടിയ അഞ്ച് കാർട്ടൺ സിഗരറ്റ് കൈപ്പറ്റി. "ഇനിയും വരണം കേട്ടോ..."
ചെക്ക് പോസ്റ്റിലെ ബാർ ഉയർന്നു. വെസ്റ്റ് ബെർലിനിലെ പ്രകാശമാനമായ പാതയിലേക്ക് ഞങ്ങളുടെ വാഹനം കുതിച്ചു.
(തുടരും)
അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

അടിപൊളി..നുമ്മ ട്രാക്കിലായീട്ടാ..
ReplyDeleteകേട്ടെഴൂത്ത് ബൈ ജിമ്മന് ആണോ..അതോ ലാപ്ടാപ്പ് ശരിയാക്കിയെടുത്താ ?
ട്രാക്കിലായല്ലോ...? അപ്പോൾ ഇനി എല്ലാ ലക്കത്തിലും വരുമല്ലോ...? കമന്റുകൾ വർഷിക്കുമല്ലോ...?
Deleteകേട്ടെഴുത്ത്.... ! ജിമ്മൻ... ! നടന്നത് തന്നെ... ലാപ്ടോപ്പൊന്നും ശരിയായില്ല ഉണ്ടാപ്രീ... മൊബൈൽ വഴി തന്നെ ഇത്തവണയും...
വിനു
ReplyDeleteതാങ്കളുടെ ബ്ലോഗിൽ വന്നിട്ട് കുറെയായി
ബ്ലോഗ് ചലഞ്ചിലൂടെ വീണ്ടുമെത്തി,
വായിച്ചു, പക്ഷെ മുൻലക്കങ്ങൾ വിട്ടുപോയതിനാൽ ഫ്ലോ കിട്ടിയില്ല മുൻ ലക്കങ്ങൾ വായിച്ചു വീണ്ടും വരാം
എന്റെ ബ്ലോഗിലും ഒരു പോസ്റ്റുണ്ട്
വരുമല്ലോ അല്ലെ pvariel.com
ഏരിയൽ മാഷേ, സന്തോഷം... കാലങ്ങൾക്ക് ശേഷം വീണ്ടും കാണാനായതിൽ... ആറ് ലക്കങ്ങൾ ആയതേയുള്ളൂ... ഒപ്പം കൂടിക്കോളൂ...
Deleteറജിയേട്ടന്റെ പോസ്റ്റുകൾ സ്ഥിരമായി വായിച്ചിരുന്നു... ഇപ്പോൾ കാലങ്ങളായി വായനയില്ല.... അതു കൊണ്ട് ആദ്യം തൊട്ട് വായിച്ച് തുടങ്ങണം
ReplyDeleteവളരെ സന്തോഷം, നീർവിളാകൻ... വായിച്ചു തുടങ്ങുകയല്ലേ അപ്പോൾ...?
Deleteഎട്ടിറ സിംപിൾ ആയി ഒരുത്തനെ തട്ടി (ചത്തില്ലേ).
ReplyDeleteതുടരട്ടെ
അതെ ശ്രീ... കണ്ണ് ചിമ്മി തുറക്കുന്നതിന് മുമ്പ് നമ്മുടെ കഥാകൃത്ത്... ജാക്കേട്ടൻ... ഒരാളെ തട്ടിയിരിക്കുന്നു... അതും ഈസ്റ്റ് ജർമ്മൻ പോലീസുകാരനെ...!
Delete‘എട്ടിറ’ അത്ര സിമ്പിളല്ല കേട്ടാ… 2-3 തവണ വായിച്ചിട്ടാ മനസിലാക്കിയെടുത്തത്.. :D
Deleteമൊബൈൽ ചതിച്ചതാ 😊
Deleteഞാനും വിചാരിച്ചു, ശ്രീയ്ക്ക് ഇതെന്ത് സംഭവിച്ചൂന്ന്... :)
Delete
ReplyDelete"ശരിക്കും റിസ്ക് നിറഞ്ഞ പ്ലാൻ തന്നെ..."
അടുത്ത ലക്കം പെട്ടെന്നായിക്കോട്ടേ
റിസ്കില്ലാതെ എന്ത് പ്ലാൻ, സതീഷ്...
Deleteചെക്ക് പോസ്റ്റ് കടക്കാൻ എന്തെല്ലാം വഴികൾ!
ReplyDeleteഅതെ... എല്ലാം പ്രീ പ്ലാൻഡ് തന്നെ...
Deleteലാപ്ടോപ് വാങ്ങിയോ? ഇനി ആഴ്ച്ചക്കൊന്ന് ട്ടോ? എന്തു നല്ല ഭാഷ
ReplyDeleteസുചിത്രാജിയല്ലേ...? ഇല്ല, വാങ്ങിയില്ല... ഇത്തവണയും മൊബൈൽ വഴി തന്നെ... തീർച്ചയായും എല്ലാ ആഴ്ചകളിലും പോസ്റ്റ് ചെയ്യുന്നതാണ്...
Deleteലളിതമായ ശൈലിയിൽ വിനുവേട്ടൻ കഥ അതിമനോഹരം ആയി പറയുന്നു. ആരെയും മോഹിപ്പിക്കുന്ന രചനാവൈഭവം.. ആശംസകൾ വിനുവേട്ടാ..
ReplyDeleteസന്തോഷം, പുനലൂരാനേ... ഇതുപോലുള്ള പ്രോത്സാഹനങ്ങളാണ് എഴുത്ത് തുടരുവാൻ പ്രേരിപ്പിക്കുന്നത്...
Deleteആകാംക്ഷ അടക്കാൻ വയ്യാണ്ടായപ്പോൾ പുസ്തകം തന്നെ വാങ്ങി വായിച്ചു.ഓരോ ദിവസവും വന്നു നോക്കും അടുത്ത ഭാഗം വന്നുവോന്ന്
ReplyDeleteപുസ്തകം മുഴുവനും വായിച്ച് തീർത്ത ടീച്ചർ വായനക്കാരിയായതോടെ എന്റെ ഉത്തരവാദിത്വം വർദ്ധിച്ചിരിക്കുകയാണ്... എന്തെങ്കിലും ചെറിയ പിഴവ് സംഭവിച്ചാൽ ടീച്ചറുടെ ചൂരൽ കഷായം കുടിക്കേണ്ടി വരുമല്ലോ... :)
Deleteഈ ലക്കം ഓകെയല്ലേ ടീച്ചർ?
കഥ കൊന്നും കൊലവിളിച്ചും മുന്നേറുകയാണ്. ഇതെന്തന്നറിയാൻ നമ്മളും പിന്നാലെ ...
ReplyDeleteകാത്തിരിക്കൂ അശോകേട്ടാ...
Deleteചാലഞ്ചില് പങ്കെടുത്തതിന് നന്ദി ..നല്ല രചന
ReplyDeleteസന്തോഷം, രമേശ്ജീ...
Deleteethil 'chaalanjinu,munpe sthiramayi ezhuthi varunuuntallo! eni ventathvinuvettan.blogspot .....aasamsakal
Deleteഅജ്ഞാതൻ - തോക്ക് - വെടി - ഇടി -
ReplyDeleteഓട്ടം - ബാർ - മട്ടനിഷ്ട്ടൂ കൊള്ളാം ബ്ലോഗ്ഗ്
ചലഞ്ചിന് പറ്റിയ അടിപൊളി അധ്യായം തന്നെ ..!
പിന്നെ യൂറോപ്പിലുള്ള ചെക്ക് പോസ്റ്റുകളൊന്നും തീരെ
ചലഞ്ചില്ലാത്തവയാണ് ,അതുകൊണ്ടാണല്ലോ ആഗോള
അഭയാർത്ഥികൾ മുഴുവൻ ഇവിടെ ചേക്കേറുന്നത് ...
നമ്മുടെ കുറുമാൻ കേൾക്കണ്ട... അദ്ദേഹത്തിന്റെ യൂറോപ്യൻ സ്വപ്നങ്ങൾ മുരളിഭായ് വായിച്ചിട്ടില്ലേ...?
Deleteനന്നായിട്ടുണ്ട് ആശംസകള് തുടരുക
ReplyDeleteനന്ദി, ആസിഫ്...
Deleteചടുലമായ നീക്കങ്ങളും ഏറ്റുമുട്ടലും.
ReplyDeleteചാലഞ്ചിന് മുൻപെ പറന്ന പക്ഷി😊😀
സന്തോഷം, സുകന്യാജീ...
Deleteകുമ്പസാരക്കൂട്ടിലെ കൊടുക്കൽ വാങ്ങലുകൾ... ദത് പൊളിച്ചു..
ReplyDelete// കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അംഗം ആയിരിക്കെ നിങ്ങൾക്ക് ദേവാലയത്തിൽ പോകുവാൻ അനുവാദമില്ല. //
ഒരാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ അംഗമാണോ അല്ലയോ എന്ന് എങ്ങനെയാവും തിരിച്ചറിയുക??
സ്റ്റാസികൾ എല്ലാം നിരീക്ഷിക്കുന്നുണ്ടായിരിക്കും... ജാക്കേട്ടനെയും പള്ളിവികാരിയെയും ഇതിൽ നിരീക്ഷിച്ചത് പോലെ...
DeleteThis comment has been removed by the author.
ReplyDeleteBlogil malayalam ezhuthan google chrom sammathikkkunnilla! fb ,g.mail kuzhappamiilla.
ReplyDeletekeymajic instal akunnumilla!!! Novelinte graph munnottu kayarikkayarivarunnuntu....AASAMSAKAL
തങ്കപ്പേട്ടാ, അപ്പോൾ കാര്യം കുഴഞ്ഞല്ലോ... വിദഗ്ദ്ധ ഡോക്ടർമാർ ആരെങ്കിലുമുണ്ടെങ്കിൽ ഒന്ന് സഹായിക്കൂ പ്ലീസ്... എന്തെങ്കിലും വഴി കാണും തങ്കപ്പേട്ടാ...
Deleteഅങ്ങനെ അടിയും വെടിയും തുടങ്ങി.
ReplyDeleteഅതെ...
Deleteവിനുവേട്ടാ സംഘട്ടനത്തിൽ എത്തിയല്ലോ കാര്യങ്ങൾ...
ReplyDeleteമുറുകട്ടെ അങ്ങട്