യുണൈറ്റഡ് സ്റ്റേറ്റ്സിൽ ജനിച്ച് കൗമാരത്തിൽ വേർപിരിയേണ്ടി വന്ന ഇരട്ട സഹോദരന്മാർ... മാക്സും ഹാരിയും...
രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ എതിർചേരികളിൽ അന്യോന്യം പൊരുതുവാനായിരുന്നു അവരുടെ വിധി... ലുഫ്ത്വാഫിലെ ഏറ്റവും പരിചയസമ്പന്നനും എതിർപക്ഷത്തിന്റെ പേടിസ്വപ്നവുമായ പൈലറ്റ്
- മാക്സ്... മറുവശത്ത് റോയൽ എയർഫോഴ്സിലെ തുറുപ്പു ഗുലാൻ ആയ അമേരിക്കൻ പൈലറ്റ് - ഹാരി...
ആശ്ചര്യജനകമായ നിരവധി സംഭവങ്ങളാണ് യുദ്ധം അവർക്ക് സമ്മാനിച്ചത്. എന്നാൽ അത്രയും നീചമായ പരിതഃസ്ഥിതിയിൽ വച്ചാണ് തങ്ങൾ വീണ്ടും സന്ധിക്കാൻ ഇടവരിക എന്ന് ആ ഇരട്ടകളിൽ ആരും തന്നെ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല.
കുടിലവും അത്യന്തം അപകടകരവുമായ പല രഹസ്യ പദ്ധതികളും
അവരെ കാത്ത് അണിയറയിൽ പിന്നെയും ഒരുങ്ങുന്നുണ്ടായിരുന്നു. പലപ്പോഴും തങ്ങളുടെ ആദർശങ്ങളെയും മനഃസാക്ഷിയെയും പോലും ചോദ്യമുനയിൽ നിർത്തേണ്ടി വന്ന സന്ദർഭങ്ങൾ... തങ്ങളുടെ ജീവനും ആത്യന്തികമായി ദേശഭക്തിയും തന്നെ ഒരു ചോദ്യചിഹ്നമായി മാറിയ നിമിഷങ്ങൾ...
അവരുടെ തീരുമാനങ്ങളും പ്രവൃത്തികളുമാണ് യുദ്ധത്തിന്റെ ഗതിയെ നിയന്ത്രിക്കാൻ പോകുന്നത് എന്ന അവസ്ഥയിലേക്ക് പോലും കാര്യങ്ങൾ നീങ്ങിയ നിമിഷങ്ങൾ...
വായന തുടങ്ങിയാൽ പിന്നെ നിർത്തുവാൻ കഴിയാത്ത അത്ര ഉദ്വേഗജനകമായ മുഹൂർത്തങ്ങളുമായി ആരംഭിക്കുകയാണ് നമ്മുടെ പ്രിയ കഥാകാരൻ ജാക്ക് ഹിഗ്ഗിൻസിന്റെ “ഫ്ലൈറ്റ് ഓഫ് ഈഗ്ൾസ്”...
ഇനി ഫ്ലൈറ്റ് ഓഫ് ഈഗിള്‍സ് കാണാനും അറിയാനും പോവുന്നു.
ReplyDeleteഒരു ഇടവേള പോലും ഇല്ലാതെ ഞങ്ങള്‍ക്ക് വായനയുടെ വിരുന്നൊരുക്കിയതില്‍
സന്തോഷം.
ഇരുചേരിയില്‍ ആവേണ്ടിവന്ന പാവം ഇരട്ടകള്‍. കാത്തിരിക്കുന്നു ഉദ്വേഗജനകമായ ആ പറക്കല്‍
ഇത്തവണ വലതുകാൽ വച്ച് ആദ്യം മുറ്റത്ത് എത്തിയത് സുകന്യാജി ആണല്ലോ... സന്തോഷം...
Deleteഎനിക്ക് പിറക്കാതെ .. അല്ലല്ല കിട്ടാതെ പോയ തേങ്ങാ ആണല്ലോ ഉണ്ണീ .
Deleteഅതിന് ഞങ്ങൾ വിളിച്ചപ്പോൾ നീ എവിടെയായിരുന്നു ഉണ്ണീ...?
Deleteഎതിർ ചേരികളിൽ അന്യോന്യം പോരാടുന്ന ഇരട്ട സഹോദരന്മാർ... (പഴയ ഏതോ മലയാളം സിനിമ ഓർമ്മ വന്നു..)
ReplyDeleteകെൽസോ ബ്രദേർസിനും നമ്മുടെ ആസ്ഥാന വിവർത്തകനായ വിനുവേട്ടനും എല്ലാവിധ ആശംസകളും നേരുന്നു..
ബോളിവുഡ് സ്റ്റൈൽ ആകുമോ എന്ന് നമുക്ക് നോക്കാം ജിം... എന്നാലും അങ്ങനെ ആവണ്ടായിരുന്നു അല്ലേ...? :)
Delete
Deleteഎന്റമ്മേ സോപ്പ് പെട്ടീടെ ഓരോ അടപ്പു രണ്ടു പേരുടെ കയ്യിലും കാണും അല്ലെ
ചേട്ടാ... അനിയാ....
ഇത് കിടുക്കും
സോപ്പ് പെട്ടി അല്ലെങ്കിലും അതുപോലത്തെ വേറൊരു സാധനമുണ്ട്... ഈ ജാക്ക് ഹിഗ്ഗിൻസ് നമ്മുടെ ഹിന്ദി സിനിമകൾ കാണാൻ തുടങ്ങീന്നാ തോന്നുന്നത്...
Deleteവന്നേയ്...
ReplyDeleteമിസ്റ്റർ ഹിഗ്ഗിൻസിനു ഈഗിൾ എന്ന വാക്കിൽ ആരോ കൈവിഷം കൊടുത്തിട്ടുണ്ട്...
ഹെർ മാക്സിന്റെയും മിസ്റ്റർ ഹാരിയുടെയും സാഹസികതകൾക്കായി കാത്തിരിക്കുന്നു.
പറയുമ്പോൾ എല്ലാം പറയണമല്ലോ കഴിഞ്ഞ നോവലുകൾ വായിച്ചു ഞാൻ ലുഫ്ത് വാഫ് ആരാധകനായി.. ഇനി ഹാരി അത് മാറ്റുമോ എന്ന് കാണാം
അത് ശരിയാണ്... ബ്രിട്ടീഷുകാരനാണെങ്കിലും അദ്ദേഹത്തിന്റെ നോവലുകൾ വായിച്ചാൽ നമുക്ക് ഒരു ജർമ്മൻ ചായ്വ് ഉണ്ടാകുമെന്നത് സത്യമാണ്...
Deleteമാർക്സും ഹാരിയും വരട്ടെ. സന്തോഷം.
ReplyDeleteഎന്നാലും മ്ടെ 'ഡെവ്ലിൻ' ഉണ്ടാവില്ലല്ലൊ...
ഡെവ്ലിൻ ഇല്ലെങ്കിലും ബ്രിഗേഡിയർ ഡോഗൽ മൺറോയും അദ്ദേഹത്തിന്റെ സഹായി ജാക്ക് കാർട്ടറും ഉണ്ട്... റൈഫ്യൂറർ ഹെൻട്രിച്ച് ഹിംലർ ഉണ്ട്... ഫ്യൂറർ ഹിറ്റ്ലർ ഉണ്ട്... അങ്ങനെ നാം അറിയുന്ന പലരുമുണ്ട് അശോകേട്ടാ...
Deleteപിന്നെ, അശോകേട്ടാ... ഡെവ്ലിനെ വീണ്ടും നമുക്ക് കൊണ്ടുവരാം... ഈ നോവൽ കഴിഞ്ഞിട്ട്... അടുത്ത നോവലിൽ...
Deleteവൈകി വന്ന വായനക്കാരി ആണ് ഞാൻ. But Jack Higgins ന്റെ കടുത്ത ആരാധികയാണ്. So waiting
ReplyDeleteവളരെ സന്തോഷം... അടുത്ത ലക്കം മുതൽ മുടങ്ങാതെ വന്നോളൂട്ടോ...
Deleteകൊള്ളാം... ഡെവ്ലിന് പോയ ആ ഫീലിങ് മാറിയിട്ടില്ല. അതിന് ഒരു ആശ്വാസമാകട്ടെ :)
ReplyDeleteഅതെ... ഇനി കുറച്ചു നാൾ നമുക്ക് പുതിയ കഥാപാത്രങ്ങളോടൊപ്പം...
Deleteഞാനും എത്തിക്കഴിഞ്ഞു.
ReplyDeleteസ്ഥിരം വന്നോണം....
Deleteഞാനും എത്തി.. ഈ ഹാരിയെ നമ്മള് മുന്‍പ് പരിചയപെട്ടിട്ടുണ്ടോ വിനുവേട്ടാ..
ReplyDeleteസ്വാഗതം ശ്രീജിത്ത്...
Deleteഈ ഹാരിയെ നാം ആദ്യമായിട്ടാണ് കാണുവാൻ പോകുന്നത്... ശ്രീജിത്ത് ഉദ്ദേശിച്ച ഹാരി സ്റ്റോം വാണിങ്ങിലെ ലെഫ്റ്റ്നന്റ് ഹാരി ജാഗോ ആയിരിക്കണം... അല്ലെങ്കിൽ ഈഗ്ൾ ഹാസ് ലാന്റഡിലെ ഹാരി കെയ്ൻ...
തുടങ്ങിയില്ലല്ലോ... ഞാൻ വരാൻ വൈകി. സോറി :(
ReplyDeleteതുടങ്ങുന്നതേയുള്ളു മുബീ... വൈകിയാലും മുബി എത്തിയിരിക്കും എന്ന് അറിയാമല്ലോ... വൺ ഓഫ് ദി ടോപ് റീഡേഴ്സിൽ വരുന്ന ആളല്ലേ...
Deleteആമുഖത്തിൽ ഞാൻ എന്റെ
ReplyDeleteമുഖം ഇന്നാണ് കാണിക്കുന്നത് ...!
സന്തോഷായി മുരളിഭായ് സന്തോഷായി...
Deleteആമുഖത്തിൽ തുടങ്ങി
ReplyDeleteബാക്കി കൂടി വായികട്ടെ
ആശംസകൾ /
സ്വാഗതം പൈമ...
Deleteതുടക്കം മുതൽ കൂടെ കൂടുന്നു.
ReplyDeleteഅത് നന്നായി ഗീതാജീ...
Delete