ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...
Hanged Man ലോഡ്ജിലെ ബെഡ്റൂമിന്റെ ചെറിയ ബാൽക്കണിയിൽ കോർണിഷിലേക്ക് കണ്ണും നട്ട് നിൽക്കവെ മൂടൽമഞ്ഞിന്റെ അകമ്പടിയോടെ പ്രഭാതം വരവറിയിച്ചു. ഓർമ്മകളുടെ ഘോഷയാത്രകളായിരുന്നു രാത്രി മുഴുവനും. ഭാര്യ ഇനിയും ഉണർന്നിട്ടില്ല. ശബ്ദമുണ്ടാക്കാതെ വേഷം മാറി പുറത്ത് കടന്ന് കോണിപ്പടികളിറങ്ങി ഞാൻ ബാറിന്റെ ലോഞ്ചിൽ എത്തി. അവൾ പറഞ്ഞത് ശരിയായിരുന്നു... ആ കഥയിലെ ജർമ്മൻ കണക്ഷൻ ആണ് ഇനി കണ്ടെത്താനുള്ളത്. അതിനുള്ള ഏക മാർഗ്ഗമായിരുന്നു കോൺറാഡ് സ്ട്രാസ്സർ... വർഷങ്ങളായിരിക്കുന്നു അദ്ദേഹവുമായി സംസാരിച്ചിട്ട്. അമ്മാവന്റെയും ജർമ്മൻ അമ്മായിയുടെയും മരണശേഷം ആ ബന്ധം ഏതാണ്ട് പൂർണ്ണമായും അറ്റു പോയത് പോലെ ആയിരുന്നു. എങ്കിലും അദ്ദേഹത്തിന്റെ നമ്പർ എന്റെ പേഴ്സിലെ കാർഡിൽ ഞാൻ സൂക്ഷിച്ച് വച്ചിട്ടുണ്ടായിരുന്നു. ഈർപ്പമടിച്ച് കുതിർന്നിരുന്നുവെങ്കിലും അതിലെ നമ്പർ മാഞ്ഞ് പോയിരുന്നില്ല. അടുക്കള വാതിൽ തുറന്ന് സെക്ക് ആക്‌ലന്റ് എത്തി നോക്കിയത് അപ്പോഴായിരുന്നു.
"നേരത്തെയുണർന്നല്ലോ..." അദ്ദേഹം പുഞ്ചിരിച്ചു.
"താങ്കളും..."
"ഓ, എന്റെ ഈ പ്രായത്തിൽ ഉറക്കമൊക്കെ കുറവാണ്... ചായ തിളപ്പിച്ചിട്ടുണ്ട്... എടുത്തുകൊണ്ട് വരാം..." അദ്ദേഹം പറഞ്ഞു.
"ഒരു രണ്ട് മിനിറ്റ്... ഒന്ന് ഫോൺ ചെയ്യാനുണ്ട്... ഹാംബർഗിലേക്ക്... പരിഭ്രമിക്കേണ്ട... എന്റെ ബില്ലിൽ ചേർത്തോളൂ..."
"ഹാംബർഗ്... ദാറ്റ്സ് ഇന്ററസ്റ്റിങ്ങ്... അവിടെയും നേരം പുലർന്ന് വരുന്നതേയുള്ളല്ലോ..."
"അതും ഒരു വൃദ്ധനാണ്... ഉറക്കമൊന്നും ഉണ്ടാവില്ല..." ഞാൻ പറഞ്ഞു.
ആക്‌ലന്റ് കിച്ചണിലേക്ക് പോയി. ബാറിലെ സ്റ്റൂളിന്മേൽ ഇരുന്ന് കാർഡിലെ നമ്പർ നോക്കി ഞാൻ ഡയൽ ചെയ്തു. എന്റെ ഓർമ്മ വച്ച് കോൺറാഡ് ജനിച്ചത് 1920 ൽ ആണ്. എന്ന് വച്ചാൽ ഇപ്പോൾ എഴുപത്തിയേഴ് വയസ്സ്. അദ്ദേഹത്തിന്റെ ഭാര്യ മരണമടഞ്ഞ വിവരം ഞാൻ അറിഞ്ഞിരുന്നു. ഒരു മകൾ ഉള്ളത് ഓസ്ട്രേലിയയിലും.
അപ്പുറത്ത് റിസീവർ എടുത്തതും ജർമ്മൻ ഭാഷയിൽ ആ പരുക്കൻ സ്വരം കേൾക്കാറായി. "ഏത് നശിച്ചവനാണ് ഈ നേരത്ത്...?"
"യുവർ ഐറിഷ് കസിൻ..." ഇംഗ്ലീഷിൽ ഞാൻ പറഞ്ഞു. "എങ്ങനെയുണ്ട് ഹാംബർഗിൽ ഇന്നത്തെ പ്രഭാതം...?"
ബ്ലാങ്കനീസിലെ എൽബെയിൽ ആയിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. "നദിയിൽ എമ്പാടും മൂടൽമഞ്ഞാണ്... ഏതാനും ബോട്ടുകൾ അങ്ങോട്ടുമിങ്ങോട്ടും പോകുന്നുണ്ട്..." അദ്ദേഹം ഉറക്കെ ചിരിച്ചു. പണ്ടത്തെ പോലെ അപ്പോഴും എന്നെ 'ബോയ്' എന്നാണ് അദ്ദേഹം വിളിച്ചത്. "ഗുഡ് റ്റു ഹിയർ ഫ്രം യൂ ബോയ്... ഇനി നീ ആ ഐറിഷ് മണ്ടത്തരങ്ങളൊന്നും വിളമ്പില്ല എന്ന് കരുതിക്കോട്ടെ...?"
"തീർച്ചയായും ഇല്ല... ഇപ്പോൾ ഞാനും വളർന്ന് വലുതായില്ലേ..."
"യെസ്... ഞാനോർക്കുന്നു... നീ നിന്റെ ഇപ്പോഴത്തെ ഭാര്യയെ ആദ്യമായി പരിചയപ്പെട്ടതിനെക്കുറിച്ച് എന്നോട് പറഞ്ഞത്... നിന്നെക്കാൾ ഇരുപത്തിയഞ്ച് വയസ്സിന് ചെറുപ്പമാണ് അവൾ എന്ന് പറഞ്ഞപ്പോൾ ഏറിയാൽ ഒരു വർഷം എന്ന് ഞാൻ പറഞ്ഞത്..."
"അതെ... പതിനഞ്ച് വർഷം മുമ്പായിരുന്നു അത്..."
"എന്ന് വച്ചാൽ ഒരു പഴയ ഗെസ്റ്റപ്പോക്കാരനും തെറ്റ് പറ്റാമെന്ന്..."
പെട്ടെന്നുണ്ടായ ചുമ നിർത്താൻ അദ്ദേഹം പാടു പെടുന്നത് പോലെ തോന്നി. ചുമ തീരുന്നത് വരെ ഞാൻ കാത്തു നിന്നു. പിന്നെ ചോദിച്ചു. "ആർ യൂ ഓകേ...?"
"തീർച്ചയായും... രക്തവും ഉരുക്കും കൂടിച്ചേർന്നത്... അതാണ് ഞങ്ങൾ ജർമ്മൻസ്... നിന്റെ ഭാര്യ ഇപ്പോഴും ഒരു അത്ഭുത വനിത തന്നെയാണോ...? ഫോർമുലാ വൺ... ഡൈവിങ്ങ്... വിമാനം പറത്തൽ... അതൊക്കെയുണ്ടോ ഇപ്പോഴും...?"
"ഇന്നലെ അവൾ ഒരു അത്ഭുത വനിത തന്നെയായിരുന്നു... ഞങ്ങളുടെ ജീവൻ രക്ഷിച്ചത് അവളാണ്..." ഞാൻ പറഞ്ഞു.
"വിശദമായി പറയൂ..."
എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു. "മൈ ഗോഡ്, വാട്ട് എ വുമൻ...!"
"ആ പറഞ്ഞത് തീരെ കുറഞ്ഞു പോയി... അവൾ കേട്ടാൽ ഇവിടെ യുദ്ധം നടക്കും..."
"അപ്പോൾ അല്ലാത്ത സമയത്തോ...?"
"അപ്പോൾ അല്ലാത്ത സമയത്തോ...?"
"അങ്ങേയറ്റം നല്ല കുട്ടി..."
കോൺറാഡ് വീണ്ടും ചുമയ്ക്കുവാൻ തുടങ്ങി. പിന്നെ ചോദിച്ചു. "സോ, വാട്ട്സ് ഇറ്റ് ഓൾ എബൗട്ട്...? വർഷങ്ങൾക്ക് ശേഷമുള്ള ഈ ഫോൺ കോൾ... അതും കിഴക്ക് വെള്ള കീറും മുമ്പ്..."
"എനിക്ക് നിങ്ങളുടെ ഒരു സഹായം ആവശ്യമായി വന്നിരിക്കുന്നു... അത്യന്തം അമ്പരപ്പിക്കുന്ന ഒരു കഥ എന്റെ മുന്നിൽ എത്തിയിട്ടുണ്ട്... 1918 ൽ ജനിച്ച സഹോദരന്മാർ... അതും ഇരട്ട സഹോദരന്മാർ... ഹാരി കെൽസോയും മാക്സ് കെൽസോയും... അവരുടെ പിതാവ് അമേരിക്കൻ... മാതാവ് എൽസ വോൺ ഹാൾഡർ പ്രഭ്വി..."
"വോൺ ഹാൾഡേഴ്സ്... ഉന്നത പ്രഷ്യൻ കുലീന കുടുംബമാണല്ലോ അത്... " കോൺറാഡ് മുരണ്ടു.
"ഇരട്ടകൾ പിന്നീട് ഇരുവഴികളിലായി വേർപെട്ടു... ഇളയവൻ ഹാരി തന്റെ മുത്തച്ഛനായ ആബെ കെൽസോയോടൊപ്പം അമേരിക്കയിൽ... 1930 ൽ ഒരു കാർ അപകടത്തിൽ പെട്ട് മകൻ മരണമടഞ്ഞതോടെ ആബെ കെൽസോ മകന്റെ ഭാര്യയായ എൽസ പ്രഭ്വിയെയും മാക്സിനെയും ജർമ്മനിയിലേക്ക് മടക്കി അയച്ചു. മൂത്തവനായ മാക്സ് സ്വാഭാവികമായും അങ്ങനെ ബാരൺ വോൺ ഹാൾഡർ... അതായത് ഹാൾഡർ പ്രഭു ആയി..."
"ആ പേര് ഞാൻ കേട്ടിട്ടുണ്ട്..." കോൺറാഡ് പറഞ്ഞു.
"എങ്ങനെ കേൾക്കാതിരിക്കും... ബ്ലാക്ക് ബാരൺ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്... ലുഫ്ത്‌വാഫിലെ ഒന്നാം നമ്പർ ഫൈറ്റർ പൈലറ്റ് ആയിരുന്നു അദ്ദേഹം... സഹോദരൻ ഹാരിയും പൈലറ്റ് ആയിരുന്നു... റഷ്യക്കെതിരെ ഫിന്നിഷ് വ്യോമസേനയിൽ സേവനമനുഷ്ഠിച്ചു... പിന്നെ റോയൽ എയർഫോഴ്സിൽ അമേരിക്കൻ വൈമാനികനായി ബാറ്റ്‌ൽ ഓഫ് ബ്രിട്ടനിൽ... നിങ്ങൾക്ക് ഊഹിക്കാൻ കഴിയുന്നതിലും അധികം മെഡലുകൾ..."
ഒരു നീണ്ട മൗനത്തിന് ശേഷം കോൺറാഡ് ആരാഞ്ഞു. "വാട്ട് എ സ്റ്റോറി... പിന്നെന്തുകൊണ്ട് അദ്ദേഹത്തിന്റെ നാമം രണ്ടാം ലോക മഹായുദ്ധത്തിലെ വീരയോദ്ധാക്കളുടെ പട്ടികയിൽ വന്നില്ല...?"
"ചില പ്രത്യേക കാരണങ്ങൾ കൊണ്ട്... രഹസ്യ സ്വഭാവമുള്ള ഫയലുകളിൽ ഉറങ്ങുകയാണ് ആ കഥകൾ..."
"ഇത്രയും വർഷങ്ങൾക്ക് ശേഷവും...?"
"ഇവിടെ ഒരാളുമായി സംസാരിക്കുകയായിരുന്നു ഞാൻ... എൺപത്തിയെട്ട് കഴിഞ്ഞ ആ വൃദ്ധനിൽ നിന്നും കുറേയേറെ വസ്തുതകൾ എനിക്ക് ലഭിച്ചു... ഇനി അതിന്റെ ജർമ്മൻ സൈഡ് മാത്രമാണ് അറിയുവാനുള്ളത്... പഴയ ഒരു ഗെസ്റ്റപ്പോ എന്ന നിലയിൽ രഹസ്യ രേഖകൾ തേടിയെടുക്കുവാൻ നിങ്ങൾക്ക് സാധിച്ചേക്കുമെന്ന് ഞാൻ കരുതി... ഇനി അഥവാ കഴിയില്ലെങ്കിൽത്തന്നെ വിഷമിക്കേണ്ട കാര്യമില്ല... ബുദ്ധിമുട്ട് എനിക്ക് മനസ്സിലാക്കാൻ കഴിയും..."
"എനിക്ക് കഴിയില്ലെങ്കിൽ എന്നോ...?" വീണ്ടും അദ്ദേഹം ചുമയ്ക്കുവാൻ തുടങ്ങി. "എനിക്കതിൽ സന്തോഷമേയുള്ളൂ... ഇത്തരം ജോലികൾ എനിക്കൊരു ഹരമാണ്... ജീവിതത്തിന് പുതിയൊരു ഉന്മേഷമായിരിക്കും എനിക്ക് അത് നൽകുക... മറ്റൊന്നും കൊണ്ടല്ല... എന്റെ ദിനങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു മകനേ... ലങ്ങ് ക്യാൻസറാണ് എനിക്ക്..."
എന്നെ വല്ലാതെ വേദനിപ്പിച്ച ഒരു വാർത്ത ആയിരുന്നു അത്. കാരണം അത്രയധികം അദ്ദേഹത്തെ ഇഷ്ടമായിരുന്നു എനിക്ക്.
"ജീസസ്... വേണ്ട കോൺറാഡ്... വിട്ടു കളഞ്ഞേക്കൂ ഇക്കാര്യം..." ഞാൻ പറഞ്ഞു.
"എന്തിന് വിട്ടു കളയണം...? എനിക്കിഷ്ടമാണ് ഇത്തരം തമാശയൊക്കെ... ദിവസങ്ങൾ എണ്ണിക്കഴിയുന്ന ഒരു വൃദ്ധനാണ് ഞാൻ... അതുകൊണ്ട് ആ രേഖകളുടെ രഹസ്യ സ്വഭാവമൊന്നും എനിക്കൊരു പ്രശ്നമേയല്ല... ഇതൊക്കെയല്ലേ ഒരു രസം... ഇന്റലിജൻസ് വകുപ്പിൽ നീണ്ട കാലം പ്രവർത്തിച്ചു എന്നതിന്റെ പേരിൽ എനിക്ക് വേണമെങ്കിൽ കൈ കഴുകാം... പക്ഷേ, നീ ഒരിക്കൽ എന്നെ സഹായിച്ചിട്ടുള്ളതാണ്... നമുക്ക് കുറച്ച് കൂടി ആഴത്തിലേക്കിറങ്ങാം... ആദ്യം ബ്ലാക്ക് ബാരണെക്കുറിച്ച് നിനക്ക് അറിയാവുന്ന വസ്തുതകൾ എന്നോട് പറയൂ... എന്നിട്ട് അവിടെ നിന്നും ഞാൻ തുടങ്ങി വയ്ക്കാം..."
***
അൽപ്പനേരം കഴിഞ്ഞതും അവിടേക്ക് ഒഴുകിയെത്തിയ ഇറച്ചി മൊരിയുന്ന ഗന്ധം എന്നെ കിച്ചണിലേക്ക് നടത്തിച്ചു. സെക്ക് ആക്‌ലന്റ് സാൻഡ്‌വിച്ച് ഉണ്ടാക്കിക്കഴിഞ്ഞിരുന്നു അപ്പോഴേക്കും. മേശയുടെ ഒരരികിൽ ഇരുന്ന് രുചികരമായ ആ സാൻഡ്‌വിച്ചിനോടൊപ്പം ചായ മൊത്തിക്കൊണ്ടിരിക്കുമ്പോൾ ലോകത്തിന്റെ നിറുകയിലാണ് ഞാൻ ഇരിക്കുന്നതെന്ന് തോന്നിപ്പോയി.
"ഫോൺ കോൾ ഓകെ...?" അദ്ദേഹം ആരാഞ്ഞു.
"ഓ, യെസ്..." ഞാൻ പറഞ്ഞു. "എന്റെ ഒരു ബന്ധു ആയിരുന്നു... നമ്മുടെ കഥയുടെ ജർമ്മൻ സൈഡ്... അതായത് മാക്സ് കെൽസോയെക്കുറിച്ചുള്ള വിവരങ്ങൾ... ആർക്കെങ്കിലും അത് കണ്ടെത്തുവാൻ കഴിയുമെങ്കിൽ അത് അദ്ദേഹത്തിന് മാത്രമായിരിക്കും..."
"താങ്കൾക്ക് നല്ല ഉറപ്പുള്ളത് പോലെ..."
"തീർച്ചയായും... അദ്ദേഹവും നിങ്ങളെപ്പോലെയാണ് സെക്ക്... വയസ്സ് എഴുപത്തിയേഴ് ആയിരിക്കുന്നു... അനുഭവങ്ങളുടെ കൂടാരമാണ്... എല്ലായിടത്തും വേണ്ടത്ര പിടിപാടുകളും..." ഞാൻ മഗ്ഗിലേക്ക് കുറച്ച് കൂടി ചായ പകർന്നു. "യുദ്ധത്തിന്റെ നാളുകളിൽ അദ്ദേഹം ഗെസ്റ്റപ്പോയിൽ ആയിരുന്നു..."
"എന്റെ ദൈവമേ...!" ചിരി നിയന്ത്രിക്കാനാവാതെ അദ്ദേഹം കസേരയിൽ നിന്നും വീഴാൻ പോയി.
"നിങ്ങൾക്ക് അറിയാവുന്ന എല്ലാ വസ്തുതകളും എന്നോട് പറഞ്ഞു കഴിഞ്ഞു എന്നുറപ്പാണോ...?" ഞാൻ ചോദിച്ചു.
"ഒരിക്കലുമില്ല... എന്തൊക്കെ വിവരങ്ങളണ് താങ്കൾ കണ്ടുപിടിച്ച് കൊണ്ടുവരിക എന്ന് നോക്കട്ടെ... എന്നിട്ട് നമുക്ക് ഒരുമിച്ചിരുന്ന് വിട്ടുപോയ ഭാഗങ്ങൾ പൂരിപ്പിക്കാം..." അദ്ദേഹം എഴുന്നേറ്റു. "ബിയറിന്റെ വീപ്പ എന്തായി എന്ന് നോക്കാനുണ്ട്... നമുക്ക് പിന്നെ കാണാം..."
ബ്രേക്ക്ഫാസ്റ്റിന് ശേഷം ഞാൻ ബോട്ട് ജെട്ടിയുടെ അറ്റത്ത് ചെന്ന് നിന്ന് ഒരു സിഗരറ്റിന് തീ കൊളുത്തി. കനത്ത മൂടൽമഞ്ഞിലേക്ക് നോക്കിക്കൊണ്ട് നിൽക്കുമ്പോഴും സെക്ക് പറഞ്ഞ കഥ തന്നെയായിരുന്നു എന്റെ മനസ്സിൽ.
ഏതാണ്ട് പത്ത് മിനിറ്റ് കഴിഞ്ഞതും ഡെനിസ് എനിക്കരികിലെത്തി. തനിക്ക് പാകമല്ലാത്ത വലിയ ഒരു സ്വെറ്ററും ജീൻസും ആയിരുന്നു അവളുടെ വേഷം. മറ്റാരുടേതോ ആണെന്ന് വ്യക്തം. അവളുടെ കൈയിൽ രണ്ട് കപ്പ് ചായ ഉണ്ടായിരുന്നു.
"ഞാൻ ഗുഡ്‌വുഡ് എയറോ ക്ലബ്ബിൽ പോയിരുന്നു... നമ്മളെ പിക്ക് ചെയ്യാനായി ബെർണി സ്മിത്ത് വരുന്നുണ്ട്..." അവൾ പറഞ്ഞു.
"ദാറ്റ്സ് ഗുഡ്..." അൽപ്പം ചായ രുചിച്ചിട്ട് അവളെ അരക്കെട്ടിൽ കൈ ചുറ്റി ചേർത്തു പിടിച്ച് ഞാൻ നന്ദി പ്രകടിപ്പിച്ചു. "താങ്ക്സ്..."
"കാളരാത്രി ആയിരുന്നുവോ ഇന്നലെ...?" അവൾ ചോദിച്ചു.
"അതെ... ജർമ്മൻ കണക്ഷൻ... ഇതുവരെ നീ അറിയാത്ത പല കാര്യങ്ങളും... വർഷങ്ങൾക്ക് മുമ്പ് ജർമ്മൻ അതിർത്തിയിൽ ഞാൻ സേവനമനുഷ്ഠിച്ചത്... അയർലണ്ട്... അവിടുത്തെ കലാപങ്ങൾ... ഒന്നിന് പുറകെ ഒന്നായി എല്ലാം എന്നെ അലട്ടിക്കൊണ്ടിരിക്കുകയായിരുന്നു..." ഒന്ന് സംശയിച്ചിട്ട് ഞാൻ തുടർന്നു. "ഹാംബർഗിൽ ഗെസ്റ്റപ്പോയിൽ ഉണ്ടായിരുന്ന എന്റെ കസിനെക്കുറിച്ച് ഇന്നലെ നീ സൂചിപ്പിച്ചില്ലേ...?"
"അതെ..."
"അൽപ്പം മുമ്പ് ഞാൻ അയാളെ വിളിച്ചിരുന്നു... പഴയ കാര്യങ്ങളൊക്കെ ചികഞ്ഞെടുക്കാൻ സാധിക്കുന്ന പശ്ചാത്തലം തന്നെയാണ് അദ്ദേഹത്തിന്റേത്..."
"എന്നിട്ട് സഹായിക്കാൻ തയ്യാറാണോ അദ്ദേഹം...?"
ഞാനൊരു ദീർഘശ്വാസമെടുത്തു. "കാര്യം അറിഞ്ഞതും അങ്ങേയറ്റം ആവേശഭരിതനായി അദ്ദേഹം... ശ്വാസകോശാർബുദം ബാധിച്ചിരിക്കുകയാണ് അദ്ദേഹത്തിന്... ഈ വിഷയം അദ്ദേഹത്തിന്റെ ജീവിതത്തിന് ഒരു നവോന്മേഷം പകരുമെന്നാണ് പറഞ്ഞത്... എന്തായാലും ഇനി അധികകാലമൊന്നും അദ്ദേഹം ജീവനോടെയുണ്ടാവില്ലെന്നാണ് തോന്നുന്നത്..."
അവൾ എന്നെ മുറുകെ പിടിച്ചു. "എത്ര നീചനാണ് നിങ്ങൾ..."
എത്ര നീചനാണ് ഞാൻ...? "വരൂ, നമുക്ക് പബ്ബിലേക്ക് ചെല്ലാം... ബ്രേക്ക്ഫാസ്റ്റ് കഴിക്കണ്ടേ നിനക്ക്...? എന്തെങ്കിലും വിവരങ്ങളുമായി കോൺറാഡ് വരാതിരിക്കില്ല... ഗെസ്റ്റപ്പോ ആയിരുന്നു അദ്ദേഹം..."
***
കോൺറാഡ് തന്റെ ജോലി ഭംഗിയായി നിർവ്വഹിക്കുക തന്നെ ചെയ്തു. തികച്ചും അഭിനന്ദനാർഹമായ രീതിയിൽ. അതിന് ശേഷം ഏതാണ്ട് ആറ് മാസം കൂടിയേ അദ്ദേഹം ജീവിച്ചിരുന്നുള്ളൂ. അദ്ദേഹം കണ്ടെത്തി കൊണ്ടുവന്ന അമൂല്യ വിവരങ്ങളും സെക്ക് എന്നോട് പറഞ്ഞ കാര്യങ്ങളും പിന്നെ ഞാൻ സ്വയം നടത്തിയ ഗവേഷണങ്ങളും എല്ലാം ഏകോപിപ്പിച്ച് ഞങ്ങൾ എത്തിച്ചേർന്നത് അനിതരസാധാരണമായ ഒരു ട്രൂ സ്റ്റോറിയിലേക്ക് ആയിരുന്നു... കെൽസോ സഹോദരന്മാരുടെ ജീവിത കഥ.
അങ്ങനെ നാം ആരംഭിക്കുകയാണ്...
ReplyDeleteഇനി ഇടക്കിടെ ലാപ്ടോപ് കേട് മൊബൈലിൽ വയ്യാന്നൊന്നും പറഞ്ഞു ബ്രേക്ക് എടുക്കല്ലേ. Getting addicted to Jack Higgins. 😀😋
ReplyDeleteഇല്ല സുചിത്രാജീ... ഇനി ലാപ്‌ടോപ് നോക്കി ഇരിക്കുന്ന പ്രശ്നമില്ല... മൊബൈൽ വഴി ഇപ്പോൾ നല്ല ശീലമായി...
Deleteജാക്ക് ഹിഗ്ഗിൻസിന്റെ ഫാൻ ആയി എന്നറിയുന്നതിൽ സന്തോഷം... സമയമുള്ളപ്പോൾ ഞാൻ മുമ്പ് വിവർത്തനം ചെയ്ത അഞ്ച് നോവലുകളും ഓരോന്നായി വായിച്ച് തുടങ്ങിക്കോളൂ...
ഇപ്പോൾ 1997 ആണല്ലേ?.....
ReplyDeleteഅതെ... ഗൊച്ചു ഗള്ളൻ... മിടുക്കനാണല്ലോ... :)
Deleteകിഴവന്മാർക്ക് സ്തുതി!
ReplyDeleteആശംസകൾ
അതെ... അവർ പറഞ്ഞ കഥ... അത് ആരംഭിക്കുകയാണ്...
Delete"അനിതരസാധാരണമായ ട്രൂ സ്റ്റോറി" ആകാംക്ഷ കൂടുന്നു.
ReplyDeleteനമ്മുടെ കഥാകാരൻ ഒടുവിൽ കഥയിലേക്ക് എത്തുകയാണ്...
Deleteവാക്ക് പാലിച്ചല്ലോ. കൃത്യം കൃത്യമായിട്ട് പോസ്റ്റുകള്‍ വന്നു തുടങ്ങി. എന്നാലും മൊബൈലില്‍ ഇത്തിരി ബുദ്ധിമുട്ടല്ലേ. ഞങ്ങളെല്ലാരും കൂടെ പിരിവെടുത്ത് ഒരു ലാപ്ടോപ് വാങ്ങി തന്നാലോ? ആവശ്യം ഞങ്ങളുടെ ആയിപ്പോയില്ലേ.:)
ReplyDeleteങ്‌ഹും... വേണ്ടി വന്നാൽ കാൽക്കുലേറ്ററിൽ വരെ എഴുതിക്കും എന്നാണ് നമ്മുടെ ജിമ്മി പറഞ്ഞത്... :)
Deleteഓർമ്മയുണ്ടായിരിക്കണം!
Deleteഎന്തായിരുന്നു ആ അമൂല്യ വിവരങ്ങൾ? ?
ReplyDeleteഅതല്ലേ ടീച്ചറേ ഇനിയങ്ങോട്ടുള്ള ലക്കങ്ങളിൽ...
Deleteകെൽസോ സഹോദരന്മാരുടെ കഥയോടെ നമ്മുടെ കഥയാരംഭിക്കുന്നുവല്ലെ. തുടരട്ടെ.ഞങ്ങള് കാത്തിരിക്കും .. .
ReplyDeleteഅതെ അശോകേട്ടാ... എല്ലാവരും റെഡിയായിക്കോളൂ...
Deleteകഥ തുടങ്ങൂ വിനുവേട്ടാ...
ReplyDeleteഓലയാൽ മേഞ്ഞൊരു കൊമ്പു ഗൃഹത്തിന്റെ... കോലായിൽ നിന്നൊരാ കോമളാംഗി...
Deleteഈ സീനാണ് ഇപ്പോൾ ഓർമ്മ വന്നത്, കേട്ടോ മുബീ ... :)
അങ്ങനെ വേഗം തുടങ്ങട്ടെ കെൽസോ സഹോദരങ്ങളുടെ കഥ....
ReplyDeleteദാ, ഇപ്പ ശരിയാക്കിത്തരാം... :)
Deleteനന്നായിട്ടുണ്ട് വിനുവേട്ടാ
ReplyDeleteഅങ്ങിനെ പോരട്ടെ... മുടക്കങ്ങളൊന്നും കൂടാതെ
വളരെ സന്തോഷം, അബൂതി...
Delete“നാൻ ഒരു കഥ സൊല്ലട്ടുമാ?”
ReplyDeleteഅങ്ങനെ ഇന്റ്രോ കഴിഞ്ഞു… ഇനി വച്ച് താമസിപ്പിക്കണ്ട..
ഇല്ല, താമസിപ്പിക്കുന്നില്ല... അടുത്ത ലക്കത്തിൽ ആരംഭിക്കുകയായി...
Deleteസംഭവബഹുലമായ അടുത്ത ലക്കങ്ങൾക്കായി കാത്തിരിക്കാം
ReplyDeleteമുഹമ്മദിക്കയെ പ്രതീക്ഷിക്കുന്നു... ഉണ്ടാവണം...
Deleteവായന മുടങ്ങിപ്പോയിരുന്നു.പുറകോട്ട് ഒന്ന് പോയിട്ട് വേഗം വരാം.
ReplyDeleteഅടുത്തെങ്ങാനും വരുമോ പോലും... :)
Deleteപോലും പോലും...
Deleteവന്നൂ വന്നൂ.ഇവിടം മുതൽ വായിച്ചാൽ മതിയാരുന്നു.
Deleteകഥ തുടരട്ടെ,, കാത്തിരിക്കുന്നു,, എന്നാലും ഈ മൊബൈലിൽ,, താങ്കളെ സമ്മതിക്കണം.. എനിക്ക് പഴയ ഡസ്ക് ടോപ്പ് തന്നെ വേണം.
ReplyDeleteവേറെ മാർഗ്ഗമില്ല ടീച്ചറേ...
Deleteഇനി അവരുടെ കഥ.. തുടരട്ടെ
ReplyDeleteതീർച്ചയായും ശ്രീ...
Deleteഅങ്ങിനെ ചരിത്രത്തിൽ നടന്ന
ReplyDeleteഒരു സംഭവകഥയുടെ ചുരുളുകൾ ഫ്ലാഷ്ബാക്ക്
സീനുകളായായി വന്ന് തുടങ്ങി ..
യെസ്, മുരളിഭായ്...
Deleteഎട്ടാം ഭാഗവും കഴിഞ്ഞു
ReplyDeleteനന്നായി... അപ്പോൾ ഒപ്പം എത്തിയെന്ന് പറ...
Deleteഅതെയതെ..
Deleteആഹാ..കഥ അൻഫോൾഡിങ്..കോൻറാഡ് ന്റെ ഗസ്റ്റ് അപ്പിയറൻസ് തകർത്തു
ReplyDeleteഒപ്പമുണ്ട് എന്നറിയുന്നതിൽ സന്തോഷം വഴിമരമേ...
Delete