ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...
എന്റെ അമ്മാവന്റെ ഫ്ലാറ്റിൽ ഗ്ലാസിൽ നിന്നും വിസ്കി നുണഞ്ഞു കൊണ്ട് നിൽക്കവെ കോൺറാഡ് പറഞ്ഞു. "ആ എൻവലപ്പ് ഇങ്ങ് തരൂ..."
ആ കവർ അയാൾക്ക് കൈമാറിക്കൊണ്ട് ഞാൻ ചോദിച്ചു. "എന്താണ് ഇതിനുള്ളിൽ...?"
"അത് നിങ്ങൾ അറിയേണ്ട ആവശ്യമില്ല..."
അയാളുടെ ആ മറുപടിയിൽ എന്റെ രക്തം തിളച്ചുവെങ്കിലും ഒന്ന് ആലോചിച്ചപ്പോൾ അയാളുടെ ഭാഗത്താണ് ന്യായം എന്നെനിക്ക് തോന്നി.
"നോക്കൂ..." ഞാൻ പറഞ്ഞു. "പലവട്ടം ചോദിക്കണമെന്ന് കരുതിയതാണ്... 21 SAS ന്റെ ഒരു തപാൽക്കാരനാണ് ഞാനെന്നാണല്ലോ നിങ്ങൾ പറഞ്ഞത്... എന്നെ ഈ ജോലി ഏൽപ്പിച്ചത് ഒരു മേജർ വിൽസൺ ആണ്... എന്നാൽ തികച്ചും യാദൃച്ഛികം എന്ന് പറയട്ടെ, ഇപ്പോൾ നിങ്ങളും ഇതിൽ ഭാഗഭാക്കായിരിക്കുന്നു... എന്തൊക്കെയാണിത്...?"
"ഇത് യാദൃച്ഛികമൊന്നുമല്ല സുഹൃത്തേ.. നിങ്ങൾ ഇനിയും വളരേണ്ടിയിരിക്കുന്നു... എല്ലാത്തിനും അതിന്റേതായ നിയോഗങ്ങളുണ്ട്... 21 SAS എന്നതിനെ വേണമെങ്കിൽ ഒരു വാരാന്ത്യ സൈന്യം എന്ന് വിശേഷിപ്പിക്കാം... അഭിഭാഷകർ മുതൽ ടാക്സി ഡ്രൈവർമാർ വരെ ഉൾപ്പെടുന്ന വിപുലമായ ഒരു സംഘടന... വിവിധ ഭാഷക്കാരും വിവിധ മേഖലകളിൽ ജോലി നോക്കുന്നവരും അതിൽ അംഗങ്ങളാണ്... എന്നാൽ 22 റെജിമെന്റിന്റെ കാര്യം വിഭിന്നമാണ്... സ്ഥിരം ജോലിക്കാരായ അവർ മലയായിൽ ചൈനക്കാർക്കെതിരെയും ഒമാനിൽ അറബികൾക്കെതിരെയും ഒക്കെ പൊരുതിക്കൊണ്ട് കാലം കഴിക്കുന്നു... 21 റെജിമെന്റിലെ അംഗങ്ങൾ നിങ്ങളെപ്പോലെ വല്ലപ്പോഴും മാത്രം ദൗത്യം ഏറ്റെടുക്കുന്നവരാണ്... നിങ്ങൾ ബെർലിനിലേക്ക് വരുന്ന കാര്യം അവരുടെ ശ്രദ്ധയിൽപ്പെടുകയും അത് ഉപയോഗപ്രദം ആണെന്ന് അവർക്ക് തോന്നുകയും ചെയ്തു..."
"അത് അവർ പ്രയോജനപ്പെടുത്തുകയും ചെയ്തു...?"
"എക്സാക്റ്റ്‌ലി... മാത്രവുമല്ല, നിങ്ങളുമായുള്ള എന്റെ കുടുംബ ബന്ധം തികച്ചും ഒരു യാദൃച്ഛികതയുമായി..."
"എന്തായും നിങ്ങളെന്റെ ജീവൻ രക്ഷിച്ചു എന്ന് പറയാം..."
"ഓ, അതൊന്നുമില്ല... അത് നിങ്ങളുടെ കഴിവ് മാത്രമാണ്..." അയാൾ ഉറക്കെ ചിരിച്ചു. "ഏതാനും ദിവസ്സങ്ങൾക്കുള്ളിൽ ഇഷ്ടകേന്ദ്രമായ ആ ബാൾറൂമിൽ നിങ്ങൾക്ക് തിരിച്ചെത്താം... പെൺകുട്ടികളോടൊപ്പം അവിടെ ചുവട് വയ്ക്കാം... ഇത്രയ്ക്കും ഗതി കെട്ടവനാണ് നിങ്ങളെന്ന് അവരിലൊരാൾ പോലും തിരിച്ചറിയില്ല..."
"സോ ദാറ്റ്സ് ഇറ്റ്... ഐ ജസ്റ്റ് ഗോ ബാക്ക്...?"
"അതെ, അത്രയേ ഉള്ളൂ... വിൽസൺ എന്തായാലും ഈ വിഷയത്തിൽ സംതൃപ്തനായിരിക്കും..." അയാൾ തന്റെ ഗ്ലാസ് കാലിയാക്കി. "പക്ഷേ, ഒരുപകാരം നിങ്ങളെനിക്ക് ചെയ്ത് തരണം... ബെർലിനിലേക്ക് ഇനിയൊരിക്കലും തിരിച്ചു വരരുത്... അടുത്ത തവണ നിങ്ങളെയും കാത്ത് അവരവിടെ നിൽപ്പുണ്ടായിരിക്കും..." വാതിൽക്കലേക്ക് ചെന്ന് അയാൾ ഡോർ തുറന്നു.
"എന്ത്, ഇനിയും ദൗത്യങ്ങൾ ഉണ്ടാകുമെന്നോ...?" ഞാൻ ചോദിച്ചു.
"ഞാൻ പറഞ്ഞല്ലോ, 21 SAS ആളുകളെ ഉപയോഗിക്കുന്ന രീതി അങ്ങനെയാണ്... ചേരുന്നയിടത്ത് ചേർക്കും... ആർക്കറിയാം...?" ഒരു നിമിഷം അയാൾ ചിന്തയിലാണ്ടു. "അന്ന് നിങ്ങളുടെ മുന്നിൽ അവർ വഴി കൊട്ടിയടച്ചു... പക്ഷേ, അത് വെറും നൈമിഷികമായ പകിട്ടിൽ നിന്നുമായിരുന്നു... യൂണിഫോം, ക്യാപ്, Who Dares Wins എന്നെഴുതിയ ബാഡ്ജ് തുടങ്ങിയവയിൽ നിന്നും..."
"അപ്പോൾ എനിക്ക് ഇതിൽ നിന്നും മോചനമില്ലെന്നാണോ...?"
"അയാം അഫ്രെയ്ഡ് നോട്ട്... ടേക്ക് കെയർ..." അയാൾ പുറത്തേക്ക് നടന്നു.
***
അയാൾ പറഞ്ഞത് നൂറ് ശതമാനവും ശരിയായിരുന്നു. തീർത്തും ഊഷരമായ നാളുകളായിരുന്നു പിന്നീട് കുറേക്കാലം എന്റെ ജീവിതത്തിൽ. അതിന് ശേഷം ഒന്നിന് പിറകെ ഒന്നായി നിരവധി ഉദ്യോഗങ്ങൾ, കോളേജ്, യൂണിവേഴ്സിറ്റി, വിവാഹം, വിജയകരമായ അദ്ധ്യാപക ജീവിതം... അതോടൊപ്പം തന്നെ എഴുത്തിന്റെ ലോകത്തിലും എനിക്ക് മുദ്ര പതിപ്പിക്കുവാനായി. എഴുപതുകളുടെ ആരംഭത്തിൽ യൂൾസ്റ്ററിൽ ഐറിഷ് കലാപം പൊട്ടിപ്പുറപ്പെട്ട സമയത്താണ് മേജർ വിൽസൺ വീണ്ടും എന്നെ തേടിയെത്തുന്നത്. ഐറിഷ് വിമോചന പശ്ചാത്തലവുമായി ബന്ധപ്പെട്ട് ഞാൻ എഴുതിയ ഒരു നോവൽ വൻ ഹിറ്റ് ആയി മാറിയ സമയമായിരുന്നു അത്. അപ്പോഴേക്കും അദ്ദേഹം ഒരു ഫുൾ റാങ്ക് കേണൽ ആയിക്കഴിഞ്ഞിരുന്നു എന്നാണ് റോയൽ എഞ്ചിനീയേഴ്സ് യൂണിഫോമിൽ നിന്നും എനിക്ക് മനസ്സിലാക്കാനായത്. എങ്കിലും എനിക്കതിൽ തെല്ല് സംശയം ഇല്ലാതിരുന്നില്ല താനും.
ലീഡ്സ് നഗരത്തിലെ ഒരു മുന്തിയ ഹോട്ടലിന്റെ ബാറിലേക്കായിരുന്നു അദ്ദേഹം എന്നെ കൂട്ടിക്കൊണ്ടു പോയത്. സാഹിത്യ ജീവിതത്തിലെ എന്റെ വിജയം ആഘോഷിക്കുവാനായി അദ്ദേഹം ഷാംപെയ്ൻ ഓർഡർ ചെയ്തു. "യൂ ഹാവ് ഡൺ വെരി വെൽ, ഓൾഡ് ചാപ്... ഗംഭീര പുസ്തകം... തികച്ചും ആധികാരികം..."
"താങ്കൾക്കത് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം..."
"ഇന്നത്തെ ഈ ടെലിവിഷൻ റിപ്പോർട്ടേഴ്സ് എഴുതിയുണ്ടാക്കുന്ന ചവറ് പോലെയല്ല... അതൊക്കെ വെറും ഉപരിപ്ലവം മാത്രം... മറിച്ച് നിങ്ങളോ... നിങ്ങൾക്ക് ഐറിഷ് ഭാഷ അറിയാം... ആ സംസ്കാരം അറിയാം... ആൻ ഓറഞ്ച് പ്രോഡ് വിത്ത് കാത്തലിക്ക് കണക്ഷൻസ്... അത് ഒട്ടേറെ സഹായിച്ചിട്ടുണ്ടാകും..."
വരാൻ പോകുന്ന ദൗത്യത്തിന്റെ സൂചനകൾ എനിക്ക് മനസ്സിലായിത്തുടങ്ങിയിരുന്നു. പഴയ ബെർലിൻ ദൗത്യത്തിന് മുന്നോടിയായുള്ള കൂടിക്കാഴ്ചയും എല്ലാം എന്റെ ഓർമ്മയിൽ ഓടിയെത്തി.
"താങ്കൾക്കിപ്പോൾ എന്താണ് വേണ്ടത്...?" അൽപ്പം കരുതലോടെ ഞാൻ ചോദിച്ചു.
"അധികമൊന്നും വേണ്ട... അടുത്തയാഴ്ച നിങ്ങൾ ഡബ്ലിനിൽ ഏതോ ഒരു പൊതു പരിപാടിയിൽ പങ്കെടുക്കുന്നില്ലേ...? പുസ്തകങ്ങളുടെ കോൺട്രാക്റ്റ് സൈൻ ചെയ്യലും ടെലിവിഷൻ ഇന്റർവ്യൂവും ഒക്കെയായി...?"
"അതുകൊണ്ട്...?"
"ഞങ്ങൾക്ക് വേണ്ടി ഒന്നു രണ്ട് പേരെ സന്ധിക്കുവാൻ പറ്റുമെങ്കിൽ വളരെ ഉപകാരമാകുമായിരുന്നു..."
"ഏതാണ്ട് ഇരുപത് വർഷങ്ങൾക്ക് മുമ്പ് നിങ്ങൾക്ക് വേണ്ടി ബെർലിനിൽ ഒരാളെ ഞാൻ സന്ധിച്ചു... അന്ന് തലനാരിഴക്കാണ് മരണത്തിൽ നിന്നും രക്ഷപെട്ട് ഞാൻ തിരിച്ചെത്തിയത്..."
"അതിന് മറ്റൊരു വശം കൂടിയുണ്ട്... എന്റെ ഓർമ്മ ശരിയാണെങ്കിൽ അന്ന് മറ്റേ കക്ഷിയാണ് ആയുധമെടുത്തത്..." അദ്ദേഹം പുഞ്ചിരിച്ചു. "അതുകൊണ്ട് തന്നെ നിങ്ങളെ അത് ബാധിക്കുമായിരുന്നില്ല... ആ റഷ്യക്കാരുടെ കാര്യത്തിലെന്ന പോലെ..."
ഒരു സിഗരറ്റ് എടുത്ത് ഞാൻ തീ കൊളുത്തി. "ഞാനിപ്പോൾ എന്താണ് ചെയ്യേണ്ടത്...? അന്നത്തെ പ്രകടനം ആവർത്തിക്കണമെന്നാണോ...? സ്പ്രീ നദിക്ക് പകരം ലിഫേ നദിയാണോ ഇത്തവണ...?"
"അല്ലേയല്ല... അത്ര കടുത്ത ജോലികളൊന്നും തന്നെയില്ല... ഒരു ഇടനിലക്കാരന്റെ റോൾ... ഏതാനും വ്യക്തികളുമായി സംസാരിക്കുക... അത്ര മാത്രം..."
അതേക്കുറിച്ചോർത്തുള്ള ഉദ്വേഗം എന്നിലൂടെ കടന്നു പോകുന്നത് ഒരു നിമിഷം ഞാനറിഞ്ഞു.
"നിങ്ങൾ ഒരു കാര്യം മറക്കുന്നു... പത്ത് വർഷത്തെ ആർമി റിസർവ്വ് പീരീഡ് വർഷങ്ങൾക്ക് മുമ്പേ അവസാനിച്ചു എന്ന വിഷയം..." ഞാൻ പറഞ്ഞു.
"തീർച്ചയായും... പക്ഷേ, 21 SAS ൽ ചേർന്ന സമയത്ത് ഒരു ഒഫിഷ്യൽ സീക്രട്ട് ആക്റ്റിൽ നിങ്ങൾ സൈൻ ചെയ്തിരുന്നു..."
"അതെ... അതാണല്ലോ എന്നെ കുരുക്കിൽ പെടുത്തിയതും..."
"യെസ്, വെൽ... പണ്ടേ നിങ്ങളോട് ഞാൻ പറഞ്ഞിട്ടുള്ളതാണ്... നിങ്ങൾ വിചാരിക്കുന്നതിലും സങ്കീർണ്ണമാണ് കാര്യങ്ങൾ..."
"യൂ മീൻ, വൺസ് ഇൻ, നെവെർ ഔട്ട്...?" ഞാൻ സിഗരറ്റ് കുത്തിക്കെടുത്തി. "ബെർലിനിൽ വച്ച് കോൺറാഡ് പറഞ്ഞത് അങ്ങനെ ആയിരുന്നു... അത് പോട്ടെ, അയാളുടെ വിവരങ്ങൾ വല്ലതുമുണ്ടോ...? അതിന് ശേഷം ഞങ്ങൾ തമ്മിൽ കണ്ടിട്ടില്ല..."
"അയാൾ സുഖമായിരിക്കുന്നു... വെരി ആക്ടിവ്... അപ്പോൾ എന്നോട് സഹകരിക്കുവാൻ നിങ്ങൾ തയ്യാറാണെന്ന് വിശ്വസിക്കാമല്ലോ...?"
"എന്റെ മുന്നിൽ വേറെ മാർഗ്ഗമൊന്നും ഇല്ലല്ലോ...? എന്താ, ഉണ്ടോ...?"
അദ്ദേഹം ഷാംപെയ്ൻ ഗ്ലാസ് കാലിയാക്കി. "ആശങ്കപ്പെടാനൊന്നുമില്ല... ഈസി വൺ, ദിസ്..."
***
കടുത്ത ജോലികൾ ഒന്നും തന്നെയില്ല... ഈസി വൺ, ദിസ്... ആ ബാസ്റ്റഡിന് വേണ്ടി അഞ്ച് ട്രിപ്പുകൾ... ബോംബിങ്ങ്, ഷൂട്ടിങ്ങ്, ചില്ല് കഷണങ്ങൾ ചിതറിക്കിടക്കുന്ന തെരുവുകൾ... ബെൽഫാസ്റ്റിലെ അപകടകരമായ ശനിയാഴ്ച രാവുകൾ... ഇനി ഇങ്ങോട്ടൊരു തിരിച്ചു വരവ് പാടില്ല എന്ന വ്യവസ്ഥയിൽ ആയുധധാരികളുടെ അകമ്പടിയോടെ ഒടുവിൽ എയർപോർട്ടിലേക്കുള്ള യാത്ര...
വർഷങ്ങളോളം പിന്നെ ഞാൻ ബെൽഫാസ്റ്റിലേക്ക് പോയിട്ടില്ല. പിന്നീടൊരിക്കലും ഞാൻ മേജർ വിൽസണെക്കുറിച്ച് കേട്ടിട്ടുമില്ല... കേട്ടിട്ടില്ലേ എന്ന് ചോദിച്ചാൽ കേട്ടു... ഡെയ്‌ലി ടെലിഗ്രാഫിന്റെ ചരമ കോളത്തിൽ ഒരു നാൾ... എന്നെ തുറിച്ച് നോക്കിക്കൊണ്ട് അദ്ദേഹത്തിന്റെ ഫോട്ടോ ഉണ്ടായിരുന്നു... കേണൽ ആയിരുന്നില്ല, വെറുമൊരു ബ്രിഗേഡിയർ മാത്രമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പേര് വിൽസൺ എന്നും ആയിരുന്നില്ല.
(തുടരും)
അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

മൊബൈൽ വഴി തന്നെ എഴുത്ത്... ClevNote App ഉപയോഗിച്ചുള്ള ഈ വിദ്യ പരിചയപ്പെടുത്തിയ നമ്മുടെ വി.കെ. അശോകേട്ടന് ഒരായിരം നന്ദി...
ReplyDeleteയുദ്ധകാലത്തെ ഓരോ ദൗത്യങ്ങൾ...
Deleteതുടരട്ടെ
ആയിരത്തിൽ നിന്ന് ഒന്നെടുത്തിട്ട് ബാക്കി തിരിച്ചു തരുന്നു. ഇനിയും ആർക്കെങ്കിലുമൊക്കെ കൊടുക്കേണ്ടതല്ലെ.
Deleteവിനയം... വിനയം... :)
Deleteഊരിപ്പോരാൻ പറ്റാത്ത കുരുക്കുകൾ....
ReplyDeleteആശ0സകൾ
അതെ തങ്കപ്പേട്ടാ...
Deleteകടുത്ത ജോലികൾ ഇല്ല. ഒരു ഇടനിലക്കാരന്റെ റോൾ മാത്രം. വരാൻ പോകുന്ന ദൗത്യം.
ReplyDeleteഇതെന്താണ് ClevNote, 🤔നോക്കണമല്ലോ
ആ ദൗത്യം കഴിഞ്ഞു സുകന്യാജീ... അതേക്കുറിച്ചാണ് അവസാന ഭാഗത്തിൽ അദ്ദേഹം പറയുന്നത്...
DeleteClevNote ഒരു text editor ആണ്... ടൈപ് ചെയ്ത് നമുക്ക് സേവ് ചെയ്ത് വയ്ക്കാം... പിന്നീട് ബ്ലോഗിലേക്ക് കോപ്പി-പേസ്റ്റ് ചെയ്താൽ മതി...
കള്ളക്കടത്തിടപാടിൽ ഉൾപ്പെട്ടു പോയാൽപ്പിന്നെ ഒരിക്കലും രക്ഷപ്പെടാനാകില്ലെന്നു പറഞ്ഞതുപോലെയാണ് ഇതിനകത്ത് പെട്ടുപോയാലല്ലെ.
ReplyDeleteആശംസകൾ.....
അതെ... അതെ തന്നെ അശോകേട്ടാ...
Deleteയുദ്ധ തന്ത്രങ്ങൾ അന്നും ഇന്നും ഒരു പോലെ തന്നെ...
ReplyDeleteതീർച്ചയായും...
Delete"വൺസ് ഇൻ, നെവെർ ഔട്ട്…"
ReplyDeleteവിനുവേട്ടനും നമ്മളോട് ഇത് തന്നെയാണല്ലോ ചെയ്തത്… !!
ഫ്ലാഷ്ബാക്ക് ഒക്കെ മതിയാക്കി ഇനി ശരിക്കുള്ള കഥയിലേയ്ക്ക് തിരികെ വരാറായില്ലേ?
ഫ്ലാഷ് ബാക്ക് കഴിഞ്ഞു... അടുത്ത ലക്കം മുതൽ വർത്തമാന കാലത്തിലേക്ക് എത്തുകയാണ്... സെക്ക് ആക്‌ലന്റ് പറഞ്ഞ കഥയുടെ വിട്ടുപോയ ഭാഗം... അതായത് ജർമ്മൻ കണക്ഷൻ... അത് കണ്ടെത്താൻ ആരെ പിടിക്കണം എന്നൊരു കീറാമുട്ടി ഉണ്ടായിരുന്നില്ലേ...? ആ ആളെ - കോൺറാഡ് സ്ട്രാസ്സറെ പരിചയപ്പെടുത്താനായിരുന്നു ഇത്രയും ഫ്ലാഷ് ബാക്കിലേക്ക് പോയത്... ഹോപ് ഇറ്റ്സ് ക്ലിയർ നൗ...
Deleteപുകമറകൾ നീങ്ങി പുറത്തു വരട്ടെ....
ReplyDeleteകഥ തുടങ്ങുകയായി ഗീതാജീ...
Deleteസംഗതി ക്ലിയർ ആയി...
ReplyDeleteപക്ഷേ ക്ലിയർ ആക്കാൻ ഗ്ലാസിൽ ഒന്നുമില്ലാന്നേ......
അത് ഇല്ലാതിരിക്കുന്നതല്ലേ നല്ലത് സതീഷ്...?
Delete'പിന്നീടൊരിക്കലും ഞാൻ മേജർ വിൽസണെക്കുറിച്ച് കേട്ടിട്ടുമില്ല... കേട്ടിട്ടില്ലേ എന്ന് ചോദിച്ചാൽ കേട്ടു... ഡെയ്‌ലി ടെലിഗ്രാഫിന്റെ ചരമ കോളത്തിൽ ഒരു നാൾ... എന്നെ തുറിച്ച് നോക്കിക്കൊണ്ട് അദ്ദേഹത്തിന്റെ ഫോട്ടോ ഉണ്ടായിരുന്നു... കേണൽ ആയിരുന്നില്ല, വെറുമൊരു ബ്രിഗേഡിയർ മാത്രമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പേര് വിൽസൺ എന്നും ആയിരുന്നില്ല.'
ReplyDeleteഅപ്പോൾ ബൽഫാസ്റ്റിൽ വെച്ച് കണ്ടുമുട്ടിയ കേണൽ വിത്സൺ ആരായിരുന്നു അതാരായിരുന്നു ...!?
കഥ ഭൂതകാലത്ത് നിന്നും ഡാ പുറത്തെത്തി ..ഇനി എല്ലാം ഓരോന്നായി ചരുളഴിയും ...!
അതാണ് മുരളിഭായ് ചാരപ്രവർത്തനം... യഥാർത്ഥ പേര് പോലും വെളിപ്പെടുത്താതെ എത്രയോ വർഷങ്ങൾ അയാൾ നമ്മുടെ ജാക്കേട്ടനെ കബളിപ്പിച്ചു....
Deleteകഥ തുടങ്ങുകയായി കേട്ടോ...
Official secret act വച്ചാണ് ഇപ്പോഴും blackmail അല്ലേ?
ReplyDeleteOff the subject Dublin is a beautiful place. Official work ആയി ഞാൻ മൂന്നു മാസം താമസിച്ചതാണ്. പക്ഷേ ജാക്ക് ചെയ്തപൊലെ envelope കൈമാറീട്ടില്ലാട്ടൊ 😉😀
അതെ.. ഒഫിഷ്യൽ സീക്രട്ട് ആക്റ്റ് ഒരു സംഭവം തന്നെയാണ്... ഒരു തരം ഊരാക്കുടുക്ക്...
Deleteഅത് ശരി... ഡബ്ലിനിൽ ഒക്കെ പോയിരുന്നു അല്ലേ... നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഒരു എൻവലപ്പ് തന്നു വിടാമായിരുന്നു... :)
ഇതെന്തായിത്, ദിവസോം ദിവസോം ഓരോ പോസ്റ്റോ. ഞങ്ങള്‍ക്ക് വായിക്കയോന്നും വേണ്ടേ? വായിച്ചൂട്ടോ.
ReplyDeleteഅത് ഒരാഴ്ച മുമ്പ് പോസ്റ്റ് ചെയ്തതാണ്... അടുത്ത ലക്കത്തിലേക്കുള്ള ലിങ്ക് കൊടുക്കാൻ മൊബൈൽ വഴി ശ്രമിച്ചപ്പോൾ പോസ്റ്റിന്റെ ഡേറ്റ് മാറിപ്പോയിരിക്കുന്നു...!
Deleteപിന്നെ, ഇതെന്താ ഈ ബ്ലോഗ് ചലഞ്ച്? ആരെങ്കിലുമൊന്നു പറഞ്ഞുതരു. വി കെ യുടെ പോസ്റ്റിലും കണ്ടു. കുറച്ചു ദിവസം നാട്ടിലുണ്ടായിരുന്നില്ല. ഒന്നും വായിക്കാനും പറ്റിയില്ല. അതുകൊണ്ടാ.
ReplyDeleteപൊടി പിടിച്ച് കിടക്കുന്ന ബൂലോഗത്തെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരുവാനുള്ള ഒരു ശ്രമം...
Deleteതുടര്‍ന്ന് വായിക്കാം
ReplyDeleteസന്തോഷം, വെട്ടത്താൻ ചേട്ടാ...
Deleteഹിഗ്ഗിൻസ് ശരിക്കും ഹിഗ്ഗിൻസ് തന്നെയാണോന്നാ എന്റെ സംശയം.ഇനി വിനുവേട്ടനെങ്ങാനും?!?!?!?!?
ReplyDeleteഒരു സംശയവും വേണ്ട സുധീ...
Deleteവിനുവേട്ടാ21 sas ന്റെ ആ ചങ്ങല അടിപൊളി. വക്കീലന്മാർ തൊട്ട് ഡ്രൈവർ മാർ വരെ.വിൽസൻ ഒരു ഫെയ്‌ക്ക് ഐടി ആണ് ന്ന് ഉറപ്പായിരുന്നു..
ReplyDelete