സ്കോട്ട്ലണ്ടിന് മുകളിലൂടെ
പറക്കുമ്പോഴാണ് ദൗർഭാഗ്യം ആ ജങ്കേഴ്സ് 88 S നെ പിടി കൂടിയത്. നോർത്ത് സീയുടെ മുകളിൽ വച്ച് RAF
ന്റെ മൊസ്ക്വിറ്റോയുടെ ആക്രമണത്തിൽ
ഇൻസ്ട്രുമെന്റ്സ് തകരാറിലാവുകയും നാവിഗേറ്ററും റിയർ ഗണ്ണറും കൊല്ലപ്പെടുകയും
ചെയ്തു. വിമാനത്തെ കനത്ത
മേഘപാളികൾക്കിടയിലേക്ക് താഴ്ത്തിയാണ് പരിക്ക് പറ്റിയ പൈലറ്റ് ആക്രമണത്തിൽ നിന്നും
രക്ഷ നേടിയത്. ധ്രുവനക്ഷത്രത്തെ കാണുവാൻ കഴിയാത്തതിനാൽ ആ രീതിയിൽ
നാവിഗേറ്റ് ചെയ്യാമെന്ന പ്രതീക്ഷയും അസ്തമിച്ചു. ഇടതുകൈയിലേറ്റ പരിക്കിന്റെ വേദനയാണെങ്കിൽ അസഹനീയം.
ആകെക്കൂടി അയാൾക്ക് ചെയ്യാൻ
സാധിക്കുമായിരുന്നത് കോളത്തിൽ മുറുകെ പിടിച്ച് ഇരിക്കുക എന്നത് മാത്രമായിരുന്നു.
തീരത്തിന് മുകളിൽ എത്തിയതും ഏതോ ഒരു
എയർഫീൽഡിലെ ലൈറ്റുകൾ ദൃശ്യമായി. പിന്നെ മറ്റൊന്നും ആലോചിക്കാൻ നിന്നില്ല.
ഒട്ടും സമയം പാഴാക്കാതെ ആ എയർഫീൽഡിൽ അയാൾ
ലാന്റ് ചെയ്തു. പക്ഷേ, RAF ന്റെ ബോംബർ സ്റ്റേഷനായ കിൻറോസ് ആയിരുന്നുവത്. ബ്രിട്ടീഷ് ഉദ്യോഗസ്ഥർ വന്ന് വിമാനത്തിൽ നിന്നും പുറത്തെടുക്കുമ്പോൾ അബോധാവസ്ഥയിലായിരുന്നു അയാൾ.
കോക്ക്പിറ്റും ഇൻസ്ട്രുമെന്റുകളും
റിപ്പയർ ചെയ്യാതെ വിമാനം സൗത്ത് ഇംഗ്ലണ്ടിലേക്ക് വീണ്ടും പറത്തുന്ന കാര്യം
ആലോചിക്കുവാനേ കഴിയുമായിരുന്നില്ല. ഒരു എൻജിനീയറിങ്ങ്
ഓഫീസറെയും മികച്ച ഏതാനും മെക്കാനിക്കുകളെയുമാണ് വിമാനം റിപ്പയർ ചെയ്യുവാനായി
നിയോഗിച്ചത്. എല്ലാം വിശദമായി
പരിശോധിച്ചതിന് ശേഷം എന്തൊക്കെയാണ് ചെയ്യേണ്ടതെന്നതിനെക്കുറിച്ച് ഹാരി അവർക്ക്
നിർദ്ദേശം നൽകി.
അന്ന് വൈകിട്ട് വെസ്റ്റിന്റെ ടെലിഫോൺ
കോൾ വരുമ്പോൾ അങ്ങേയറ്റം ജോലിത്തിരക്കിലായിരുന്നു ഹാരി. “എത്രത്തോളം പെട്ടെന്ന് ആ
വിമാനം ഇവിടെയെത്തിക്കാൻ സാധിക്കും...?” വെസ്റ്റ് ചോദിച്ചു.
“മൂന്ന് ദിവസം... ചിലപ്പോൾ നാല്...”
“അതിനു മുമ്പ് കൊണ്ടുവരാൻ
കഴിയില്ലേ...? നിങ്ങളുടെ മുത്തശ്ശൻ ഇവിടെ എത്തിയിട്ടുണ്ട്...”
വല്ലാത്തൊരു ഷോക്ക് ആയിരുന്നു
ഹാരിയ്ക്ക് അത്. “അദ്ദേഹം എത്ര ദിവസം ഇവിടെയുണ്ടാകുമെന്ന് അറിയുമോ...?” ഹാരി
ചോദിച്ചു.
“ഇന്നത്തെയും കൂട്ടി ആറ് ദിവസം...
നോക്കൂ ഹാരീ... ആ വിമാനത്തിന്റെ കാര്യം വിട്ടു കളഞ്ഞേക്കൂ... അടുത്ത വിമാനത്തിൽ
തിരിച്ച് വന്നോളൂ... ഞാൻ വേറെ ആരെയെങ്കിലും ഏൽപ്പിച്ചോളാം...”
“ഈ വിമാനത്തെക്കുറിച്ച് എന്റെയത്രയും വൈദഗ്ദ്ധ്യം
ഉള്ള മാറ്റാരും തന്നെയില്ല എന്ന കാര്യം താങ്കൾക്കറിവുള്ളതല്ലേ...” ഹാരി ചോദിച്ചു.
“നിങ്ങളെ അമേരിക്കൻ എയർഫോഴ്സിലേക്ക്
ട്രാൻസ്ഫർ ചെയ്യുന്ന കാര്യം അദ്ദേഹം സൂചിപ്പിച്ചു... പ്രസിഡന്റ് റൂസ്വെൽറ്റും
അതാണ് ആഗ്രഹിക്കുന്നതത്രെ...”
“ഹെൽ വിത്ത് ഹിം റ്റൂ...” ഹാരി
പറഞ്ഞു. “സമയം പോലെ ഞാൻ തിരിച്ചു വന്നോളാം സർ... ഐ വിൽ ബീ ഇൻ ടച്ച്...”
അദ്ദേഹത്തിന്റെ മെഡലുകളും ചരിത്രവും
എല്ലാം അറിയാവുന്ന മറ്റ് ഓഫീസർമാർ ഹാരിയോട് ഇടപഴകുന്നതിൽ അല്പം അകലം
കാണിച്ചിരുന്നു. അദ്ദേഹത്തിന് അത് മനസ്സിലാകുന്നുമുണ്ടായിരുന്നു. ഓഫീസേഴ്സ്
മെസ്സിൽ ചെന്ന ഹാരി ഒരു ഗ്ലാസിൽ വിസ്കിയും വെള്ളവും കലർത്തി സാവധാനം അകത്താക്കവെ
വെസ്റ്റ് പറഞ്ഞതിനെക്കുറിച്ച് വീണ്ടും ചിന്തിച്ചു. വേണമെങ്കിൽ പെട്ടെന്ന് തന്നെ
ലണ്ടനിലേക്ക് തിരിച്ച് പോകാമായിരുന്നു. പക്ഷേ, വേണ്ട എന്നായിരുന്നു ഹാരി
തീരുമാനിച്ചത്. എന്തുകൊണ്ട് എന്ന് ചോദിച്ചാൽ ഉത്തരം വളരെ ലളിതമായിരുന്നു. തന്റെ
മുത്തശ്ശനെ കരുതിക്കൂട്ടിത്തന്നെ ഒഴിവാക്കുകയായിരുന്നു അദ്ദേഹം. വേറെ ഏതോ ഒരു
ലോകത്തു നിന്ന് എത്തിയ മനുഷ്യനായിട്ടേ ഹാരിയ്ക്ക് തന്റെ മുത്തശ്ശനെ കാണുവാൻ
കഴിഞ്ഞുള്ളൂ. മാക്സും മൂട്ടിയും ഒക്കെ ഉൾപ്പെടുന്ന മറ്റേതോ ഒരു ലോകം... പക്ഷേ,
അതൊക്കെ കഴിഞ്ഞു പോയൊരു കാലം... പണ്ടെന്നോ നഷ്ടമായ ഒരു സ്വപ്നലോകം... എങ്കിലും
മുത്തശ്ശനെ കാണണം... ഒഴിഞ്ഞു മാറുന്നത് ശരിയല്ല...
എൻജിൻ റിപ്പയറിങ്ങിന്റെ ചുമതലയുള്ള
ഫ്ലൈറ്റ് ലെഫ്റ്റ്നന്റ് ജെർവിസിനെ അദ്ദേഹം വിളിച്ചു. “കം ആന്റ് ഹാവ് എ ഡ്രിങ്ക്...
ചില കാര്യങ്ങൾ സംസാരിക്കാനുണ്ട്...”
“താങ്ക് യൂ സർ...” തന്നെ ക്ഷണിച്ചതിൽ
അങ്ങേയറ്റം സന്തോഷവാനായിരുന്നു ജെർവിസ്.
“ആ ജങ്കേഴ്സ് ശരിയാക്കിയെടുക്കുവാൻ
മൂന്നോ നാലോ ദിവസം എടുക്കുമെന്നല്ലേ നിങ്ങൾ പറഞ്ഞത്...? അൽപ്പം മുമ്പ് എയർ വൈസ്
മാർഷൽ വെസ്റ്റ് വിളിച്ചിരുന്നു... ഹീ വാണ്ട്സ് ഇറ്റ് യെസ്റ്റെർഡേ... രണ്ട്
ദിവസത്തിനുള്ളിൽ ജോലി തീർക്കാൻ പറ്റുമോ...?”
“വെൽ... അങ്ങനെയാണെങ്കിൽ രണ്ട് ടീമിനെ
വേണ്ടി വരും... നൈറ്റ് ഷിഫ്റ്റിലും വർക്ക് ചെയ്യേണ്ടി വരും സർ...”
“എങ്കിൽ എയർ വൈസ് മാർഷലിന്റെ
അഭിനന്ദനം ഉറപ്പ്... റിപ്പയറിങ്ങിന് ശേഷം എനിമി എയർക്രാഫ്റ്റ് ഫ്ലൈറ്റ്
ഡിപ്പാർട്ട്മെന്റിന് കൈമാറുന്ന വിമാനം കണ്ടാൽ പിന്നെ ഒരിക്കലും അവർ നിങ്ങളെ കൈവിടില്ല...
നിങ്ങൾ ഒരു ഫസ്റ്റ് ക്ലാസ് എൻജിനീയറാണ്... അയാം ഷുവർ വെസ്റ്റ് വിൽ അപ്രീഷിയേറ്റ്
ദാറ്റ് വെൻ ഹീ സീസ് മൈ റിപ്പോർട്ട്...”
അത്രയും മതിയായിരുന്നു. ഇതിലുമധികം
സന്തോഷം ഇനി ഉണ്ടാവാനില്ല അദ്ദേഹത്തിന്. “താങ്കളെ എനിക്ക് വിശ്വാസമാണ് സർ...”
അദ്ദേഹം ഗ്ലാസ് മുന്നോട്ട് നീക്കി വച്ചു. “ഇഫ് യൂ വിൽ എക്സ്ക്യൂസ് മീ, ഞാൻ
അങ്ങോട്ട് ചെല്ലട്ടെ... കാര്യങ്ങളൊക്കെ ഇപ്പോൾത്തന്നെ നീക്കി തുടങ്ങാം... രണ്ട്
ദിവസമെന്നല്ലേ സർ താങ്കൾ പറഞ്ഞത്... കൺസിഡർ ഇറ്റ് ഡൺ...”
“എങ്കിൽ പിന്നെ ഒരു ശത്രു
വിമാനത്തിലുള്ള യാത്രയും ആസ്വദിക്കാൻ തയ്യാറായി ഇരുന്നോളൂ...” ഹാരി പറഞ്ഞു. “കൺസിഡർ
ദാറ്റ് ഡൺ...”
***
വിൻസ്റ്റൺ ചർച്ചിൽ, ആന്റണി ഈഡൻ,
ഐസൻഹോവർ എന്നിവർ നിരത്തിയ അവകാശ വാദങ്ങൾ ശ്രദ്ധാപൂർവ്വം കേൾക്കുകയായിരുന്നു ആബെ
കെൽസോ. ജനറൽമാരായ പാറ്റൺ, ഒമാർ ബ്രാഡ്ലി എന്നിവരുടെ വിപരീതാഭിപ്രായങ്ങളും അദ്ദേഹം
ശ്രദ്ധയോടെ കേട്ടു. എന്നാൽ ഫീൽഡ് മാർഷൽ മോൺഗോമറിയോടൊപ്പമുള്ള ബ്രൂംസ്ഫീൽഡ് ഹൗസിലെ
ലഞ്ച് അത്ര സന്തോഷപ്രദമായി തോന്നിയില്ല അദ്ദേഹത്തിന്. ജനറൽ ഐസൻഹോവറല്ല, താനാണ്
സുപ്രീം കമാൻഡർ സ്ഥാനത്ത് ഇരിക്കേണ്ടിയിരുന്നതെന്ന അഭിപ്രായം അദ്ദേഹം മറച്ചു
വച്ചില്ല.
ഇതിനിടയിൽ ആബെയ്ക്ക് നോർഫോക്കിലേക്കും
ഒരു സന്ദർശനം തരപ്പെട്ടു. ജർമ്മൻ നഗരങ്ങളിൽ പകൽ സമയത്ത് ബോംബിങ്ങിനായി പോകുകയും
വരികയും ചെയ്യുന്ന B17 ബോംബറുകളെ അവിടുത്തെ അമേരിക്കൻ ബേസിൽ അദ്ദേഹം കണ്ടു. തിരികെയെത്തുന്ന വിമാനങ്ങൾക്ക്
സംഭവിച്ച നാശനഷ്ടങ്ങൾ വിവരണാതീതമായിരുന്നു. വളരെ ദയനീയമായ അവസ്ഥയിൽ തിരിച്ചെത്തിയ
ഒരു വിമാനം റൺവേയിൽ ക്രാഷ് ലാന്റ് ചെയ്യുന്നതും ഒരു അഗ്നിഗോളമായി
പൊട്ടിത്തെറിക്കുന്നതും കണ്ടത് ആബെയുടെ ജീവിതത്തിലെ ഏറ്റവും വലിയ ഷോക്കായി മാറി. പോയ
വിമാനങ്ങളിൽ അഞ്ചെണ്ണം ഇനിയും തിരികെയെത്തിയിട്ടില്ല എന്നത് വല്ലാത്തൊരു വേദനയും.
തിരികെ പോരുന്നതിന് മുമ്പ് ഓഫീസേഴ്സ്
മെസ്സിൽ വച്ച് ബ്രിഗേഡിയർ ജനറൽ റീഡ് ഒരു ഡ്രിങ്ക് അറേഞ്ച് ചെയ്തിട്ടുണ്ടായിരുന്നു.
“സോ യങ്ങ് ദോസ് ബോയ്സ്...” ദുഃഖത്തോടെ റീഡ് പറഞ്ഞു.
“ഇവിടെ നേരിൽ കണ്ടതെല്ലാം
പ്രസിഡന്റിനെ ധരിപ്പിക്കുന്നതായിരിക്കും എന്ന് ഞാൻ വാക്കു തരുന്നു... സത്യം
പറഞ്ഞാൽ എനിക്ക് തന്നെ നാണക്കേട് തോന്നുന്നു...” ആബെ പറഞ്ഞു.
അങ്ങേയറ്റം ക്ഷീണിതമായ മുഖത്തോടെ ഒരു
മേജർ ആ ഹാളിലേക്ക് പ്രവേശിച്ചു. നെഞ്ചിൽ ഇടതു ഭാഗത്ത് വിങ്ങ്സും റിബ്ബൺസും ആണ്
അടയാളമെങ്കിലും വലതു ഭാഗത്ത് അയാൾ ധരിച്ചിരുന്നത് RAF വിങ്ങ്സ് ആയിരുന്നു.
“ഇത് മേജർ വുഡ്...” റീഡ് പറഞ്ഞു. “എയർ
റെയ്ഡ് കഴിഞ്ഞു വരുന്ന വഴിയാണ്...”
“പക്ഷേ, RAF വിങ്ങ്സ്
ധരിച്ചിരിക്കുന്നത്...?”
“ഓ, ഷുവർ... RAF ബോംബർ കമാൻഡിന്
കീഴിലാണ് വുഡ് വെല്ലിങ്ങ്ടൺ വിമാനങ്ങളും പിന്നീട് ലങ്കാസ്റ്റർ വിമാനങ്ങളും ഒക്കെ
പറത്തിയിട്ടുള്ളത്...” റീഡ് പറഞ്ഞു. “മേജർ,
പരിചയപ്പെടുത്താൻ മറന്നു... ഇത് സെനറ്റർ ആബെ കെൽസോ...”
വുഡ്, ആബെയ്ക്ക് ഹസ്തദാനം നൽകി. പിന്നെ
സംശയഭാവത്തിൽ പുരികം ചുളിച്ചു. “കെൽസോ...? ഒരു ഹാരി കെൽസോയെ ഏതെങ്കിലും വിധത്തിൽ
പരിചയമുണ്ടോ താങ്കൾക്ക്...?”
“എന്റെ ചെറുമകനാണ്...”
അദ്ദേഹത്തിന്റെ കൈയിൽ ഒന്നു കൂടി
മുറുകെ പിടിച്ചു വുഡ്. “ഹീ ഈസ് ദി ബെസ്റ്റ്... ബാറ്റ്ൽ ഓഫ് ബ്രിട്ടൻ, പിന്നെ
ആഫ്രിക്ക... അതിന് ശേഷം ആ ഇറ്റാലിയൻ ക്രൂയിസ് ഷിപ്പ്... അദ്ദേഹം ഇവിടെയൊക്കെത്തന്നെ
ഉണ്ടെന്ന് തോന്നുന്നു ഇപ്പോഴും...?”
“വിങ്ങ് കമാൻഡറാണ് ഇപ്പോൾ... ചില
സ്പെഷൽ ഡ്യൂട്ടികളിൽ
ഏർപ്പെട്ടിരിക്കുന്നു...”
“ദാറ്റ്സ് വണ്ടർഫുൾ...
അദ്ദേഹത്തെപ്പോലുള്ളവർ ഞങ്ങളോടൊപ്പം ഉണ്ടെന്ന് കേൾക്കുന്നത് തന്നെ വലിയ
ആത്മവിശ്വാസം പകരുന്നു...” മനസ്സ് തുറന്ന് പുഞ്ചിരിച്ചിട്ട് വുഡ് നടന്നകന്നു.
“എനിക്ക് മനസ്സിലാവുന്നില്ല
സെനറ്റർ...” റീഡ് പറഞ്ഞു. “ഹാരി ഇനിയും
നമ്മുടെ എയർഫോഴ്സിലേക്ക് ട്രാൻസ്ഫർ വാങ്ങാത്തത് എന്തുകൊണ്ട് എന്ന്...”
“അതൊരു വലിയ കഥയാണ് ജനറൽ...” ആബെ
പുഞ്ചിരിച്ചു. “ആന്റ് നൗ, ഐ തിങ്ക് ഐ വുഡ് ബെറ്റെർ ഗെറ്റ് ബാക്ക് റ്റു ലണ്ടൻ...”
ആന്റ് നൗ, ഐ തിങ്ക് ഐ വുഡ് ബെറ്റെർ ഗെറ്റ് ബാക്ക് റ്റു ലണ്ടൻ...” ങേ? ഇവിടെ ഇത്രയൊക്കെ സംഭവിച്ചിട്ടും ആരുമെത്തിയില്ലേ?ശോ!!
ReplyDeleteനിങ്ങ വന്നു ഒരു തേങ്ങാ വേണേൽ അടിച്ചോട്ടെ എന്ന് വച്ച് മാറി നിന്നതല്ലേ
Deleteഹും.. തേങ്ങയടിച്ചതിന്റെ അഹങ്കാരം!
Deleteതേങ്ങായ്ക്ക് ഒക്കെ ഇപ്പ എന്താ വില... ഇച്ചിരി അഹങ്കാരം ഒക്കെ ആകാം
Deleteഞാൻ വന്ന് വിളിച്ചപ്പോ എല്ലാരും എണീറ്റ്, അത് പറയാതെ തേങ്ങയുടെ കാര്യാ ഇപ്പോ പറേണതല്ലേ... അന്യായം :)
Deleteഉറങ്ങിക്കിടന്ന എല്ലാവരെയും വിളിച്ചു കൊണ്ടു വന്ന മുബിയ്ക്കായോ ഇപ്പോൾ കുറ്റം...? :)
Deleteഅവസാനം വന്നോണ്ട് ഒരു തേങ്ങാമുറി കഷ്ണം പോലും എനിക്ക് കിട്ടീല്ലാ ...ട്ടാ
Deleteഹാവൂ ....... എന്തൊരു നശിച്ച യുദ്ധം...ഇതെങ്ങോട്ടാണാവോ പോണത്? ¿
ReplyDeleteയുദ്ധം ഇങ്ങനെയാണ് സുധീ... ദുരിതങ്ങൾ മാത്രം...
Deleteഹാരി ഡാർലിംഗ് ...
ReplyDeleteഎന്നാലും എനിക്കെന്തോ ബ്ലാക്ക് ബാരൻ തന്നെ പ്രിയം
ബ്ലാക്ക് ബാരൻ - കേൾക്കാൻ തന്നെ ഒരു ഗുമ്മുണ്ട്..
Deleteനമ്മൾ അല്ലേലും ജർമ്മൻ പക്ഷമാ, അല്ലേ...?
Delete"എങ്കിലും മുത്തശ്ശനെ കാണണം... ഒഴിഞ്ഞു മാറുന്നത് ശരിയല്ല…"
ReplyDeleteവികാരനിർഭരമായിരിക്കുമോ ആ കൂടിക്കാഴ്ച?
അടുത്ത ലക്കത്തിൽ...
Deleteഹാരിയുടെ ഒരു കാര്യം...
ReplyDeleteഅമേരിക്കൻ എയർഫോഴ്സിലേക്ക് മാറാൻ ഒട്ടും താൽപ്പര്യമില്ല ഹാരിയ്ക്ക്...
Deleteഇനി ഞാനും ഉണ്ടാവും സ്ഥിരമായിട്ട്..
ReplyDeleteആഹാ... കൊള്ളാല്ലോ... സന്തോഷായി...
DeleteKure postukal vayikkan vittupoyi...
ReplyDeleteIniyum blogsappil idunnathukondu vayanakkundavum.
നന്ദി ഗീതാജീ...
Deleteഅതൊരു വലിയ കഥ ആണ് ജനറൽ 😔.
ReplyDeleteപേടിക്കണ്ട... ആ കഥയൊന്നും ഇവിടെ പറയാൻ പോകുന്നില്ലാട്ടോ...
Deleteആഹാ എല്ലാ ആഴ്ചയും episode വരാൻ തുടങ്ങി അല്ലോ. ഓർമ്മ വല്ലാതെ pareekshikkunnilla അത് കാരണം
ReplyDeleteഇനി മുടങ്ങാതെ എഴുതണം... ഇതും ഈഗ്ൾ ഹാസ് ഫ്ലോണും കൂടി മിക്സ് ആവാതിരിക്കാൻ ശ്രദ്ധിച്ചോളൂട്ടോ...
Deleteമുത്തശ്ശൻ, മൂട്ടി, മാക്സ് ഇവരെല്ലാം അന്യരെപോലെ കാണേണ്ടിവരുന്ന ഹാരിയുടെ അവസ്ഥ..
ReplyDeleteശരിയാണ് സുകന്യാജീ... വല്ലാത്തൊരവസ്ഥ തന്നെ...
Deleteസ്ഥിരമായി വരാൻ പറ്റാത്തതിനാൽ വായന പൂര്ണമാകുന്നില്ല..എന്നാലും വരും.. വായിക്കും
ReplyDeleteവളരെ സന്തോഷം മുഹമ്മദ്ക്കാ... എങ്കിലും എല്ലായ്പ്പോഴും സ്വാഗതം...
Deleteഇന്നാണ് രണ്ടും വായിച്ചത് ...
ReplyDelete