Sunday, September 22, 2019

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് – 37


ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

ജനറൽ ഐസൻഹോവറും മോണ്ട്ഗോമറിയും ജനുവരിയിൽ ലണ്ടനിലെത്തി. ഗ്രോസ്‌വെണർ സ്ക്വയറിലാണ് ഐസൻഹോവർ തങ്ങിയത്. രണ്ട് വർഷത്തിലേറെയായി ജനറൽ ചാൾസ് ഡിഗോൾ താമസിച്ചുകൊണ്ടിരിക്കുന്ന കൊണാട്ട് ഹോട്ടലിലേക്ക് കാൽനടയായി ചെന്ന് അദ്ദേഹത്തെ സന്ദർശിക്കുവാൻ ഇടയ്ക്കൊക്കെ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു.

ആ മാസത്തിൽ തന്നെയാണ് ലുഫ്ത്‌വാഫ് വീണ്ടും ലണ്ടന് മേൽ ബോംബാക്രമണം ആരംഭിച്ചത്. ലിറ്റ്‌ൽ ബ്ലിറ്റ്സ് എന്നായിരുന്നു അതിനെ അവർ നാമകരണം ചെയ്തിരുന്നത്. കഴിഞ്ഞ തവണത്തെ ആക്രമണത്തിന്റെ അത്രയും നാശനഷ്ടങ്ങൾ ഉണ്ടാക്കിയില്ലെങ്കിലും കൃത്യതയുടെയും വൈദഗ്ദ്ധ്യത്തിന്റെയും കാര്യത്തിൽ ഇത്തവണ അവർ മികച്ചു നിന്നു എന്ന് വേണം പറയാൻ. ചാർട്രെസ്സിൽ നിന്നും റെനിസിൽ നിന്നും ഓപ്പറേറ്റ് ചെയ്തുകൊണ്ടിരുന്ന ജങ്കേഴ്സ്-88S വിമാനങ്ങൾ തെരഞ്ഞെടുത്ത ടാർഗറ്റുകളിൽ കനത്ത നാശം വിതയ്ക്കുക തന്നെ ചെയ്തു. ഗാലന്റിന് മേൽ സമ്മർദ്ദം ചെലുത്തി യുദ്ധവിമാനങ്ങളിൽ വീണ്ടും ജോലിക്ക് കയറിയ മാക്സും ആ ദൗത്യത്തിൽ പങ്കാളിയായിരുന്നു.

ഫെബ്രുവരി അവസാന ആഴ്ചയിൽ ഒരു നാൾ ബ്രിഗേഡിയർ ഡോഗൽ മൺറോ ഹെയ്സ് ലോഡ്ജിൽ എത്തി. ജനറൽ ഐസൻഹോവറുടെ ബ്രിട്ടനിലെ താൽക്കാലിക ഹെഡ്‌ക്വാർട്ടേഴ്സ് അവിടെയാണ് പ്രവർത്തിച്ചിരുന്നത്. ലൈബ്രറിയിൽ കോഫിയും ഡോണട്ടും രുചിച്ചു കൊണ്ട് ഇരിക്കുന്ന അദ്ദേഹത്തിനടുത്തേക്ക് മൺറോ കയറിച്ചെന്നു.

“ജോയ്‌ൻ മീ ബ്രിഗേഡിയർ...”

നിർബ്ബന്ധമാണെങ്കിൽ ചായ മാത്രം കഴിക്കാം സർ...”

അതാ, ആ സൈഡ് ബോർഡിൽ നിന്ന് എടുത്ത് തയ്യാറാക്കിക്കോളൂ... പിന്നെ, ബ്രിട്ടീഷ് അധിനിവേശം നടത്തുവാനുള്ള റോമലിന്റെ പദ്ധതികളെക്കുറിച്ചുള്ള ആ റിപ്പോർട്ടുണ്ടല്ലോ... അതൊരു വിലയേറിയ ഇൻഫർമേഷൻ തന്നെയായിരുന്നു... അത് ലഭ്യമാക്കുന്നതിൽ നിങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾ ഞാൻ മനസ്സിലാക്കുന്നു... അതിന് വേണ്ടി കോൾഡ് ഹാർബർ പ്രോജക്ടിലെ നിങ്ങളുടെ സഹപ്രവർത്തകർ വളരെയേറെ കഷ്ടപ്പെട്ടു എന്നറിയാൻ കഴിഞ്ഞു... അയാം സോറി...”

ഇറ്റ്സ് ദി നെയിം ഓഫ് ദി ഗെയിം, ജനറൽ...”

എനിവേ... D-Day യ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിനായി മുന്നിട്ടിറങ്ങുന്നതോടെ സൗത്ത്‌വിക്ക് ഞാൻ കൂടുതൽ ഉപയോഗിക്കുന്നതായിരിക്കും...”

തങ്ങളുടെ ഫ്രഞ്ച് അധിനിവേശ പദ്ധതിയുമായി മുന്നോട്ട് പോകുന്ന ഓപ്പറേഷൻ ഓവർലോർഡിന്റെ ഹെഡ്ക്വാർട്ടേഴ്സ് ആയി റോയൽ നേവി നാവിഗേഷൻ സ്കൂൾ ഏറ്റെടുത്തിരിക്കുകയാണ് പോർട്ട്സ്മൗത്തിന് വടക്കുള്ള സൗത്ത്‌വിക്ക് ഹൗസിനെ. സമീപത്തുള്ള ബ്രൂംഫീൽഡ് ഹൗസിൽ മോണ്ട്ഗോമറിയ്ക്ക് ഒരു വാസസ്ഥലം ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹവും ഐസൻഹോവറും കാരവനുകളിലാണ് തങ്ങിയിരുന്നത്.

ഞാൻ ആലോചിക്കുകയായിരുന്നു...” ഐസൻഹോവർ പറഞ്ഞു. “റോഡ് മാർഗ്ഗമുള്ള ഈ സ്ഥിരം ലണ്ടൻ - സൗത്ത്‌വിക്ക് യാത്ര കുറച്ചൊന്നുമല്ല എന്റെ സമയം നഷ്ടപ്പെടുത്തുന്നത്...  സൗത്ത്‌വിക്കിൽ എയർസ്ട്രിപ്പ് ഒന്നുമില്ലേ...?”

ഒരു ഗ്രാസ് റൺവേ ഉണ്ട്... ചെറുതാണെങ്കിലും ഒരു ലൈസാൻഡർ വിമാനത്തിനൊക്കെ ഇറങ്ങാം... ക്രോയ്ഡണിൽ നിന്ന് അര മണിക്കൂർ കൊണ്ട് അവിടെയെത്താൻ പറ്റും...”

പെർഫെക്റ്റ്... യുവർ സ്പെഷൽ ഡ്യൂട്ടീസ് പീപ്പ്‌ൾ ക്യാൻ ഹാൻഡ്‌ൽ ഇറ്റ്..."”

തീർച്ചയായും ജനറൽ... എനിതിങ്ങ് എൽസ്...?”

നോട്ട് അറ്റ് ദി മോമെന്റ്... ലാൻഡിങ്ങ് ബീച്ചുകളാണ് നമ്മുടെ ഏറ്റവും വലിയ രഹസ്യം... റോമലിന് അക്കാര്യത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കാനിടയായാൽ പ്രശ്നമാണ്... കാരണം വളരെ കൃത്യതയാർന്ന ബോംബിങ്ങ് ആണ് അവർ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്...”

ആ വിവരം ചോരാൻ സാദ്ധ്യത വളരെ കുറവാണ് ജനറൽ... ഇംഗ്ലണ്ടിലെ അബ്ഫെർ ഏജന്റുമാരെയെല്ലാം 1940 ൽ തന്നെ നാം പിടി കൂടിയിരുന്നു... അവരിൽ ഭൂരിഭാഗം ഏജന്റുമാരും നമ്മുടെ നിയന്ത്രണത്തിലാണിപ്പോൾ... തെറ്റായ വിവരങ്ങളാണ് അവരെല്ലാം ഇപ്പോൾ ജർമ്മനിയിലേക്ക് അയച്ചു കൊണ്ടിരിക്കുന്നത്...” മൺറോ പറഞ്ഞു.

“ലെറ്റ്സ് കീപ്പ് ഇറ്റ് ദാറ്റ് വേ...” ഐസൻഹോവർ ഹസ്തദാനം നൽകി. “എങ്കിൽ ശരി... പിന്നെ കാണാം നമുക്ക്... കുറേ ജോലികളുണ്ട് ചെയ്തു തീർക്കാനായിട്ട്...”

                                                            ***

ബ്രിഗേഡിയർ മൺറോയെയും കൊണ്ട് കോൾഡ് ഹാർബറിലേക്ക് പറക്കുകയാണ് ഹാരി കെൽസോ. ഇത്തവണ കാലാവാസ്ഥ കുറേക്കൂടി മോശമായിരിക്കുന്നു. പതിവിലും താഴെ സ്ഥിതി  ചെയ്യുന്ന മേഘപാളികളിൽ നിന്നും പുറത്തു വന്ന് അദ്ദേഹം അഞ്ഞൂറ് അടിയിലേക്ക് ആൾടിറ്റ്യൂഡ് കുറച്ചു. കഴിഞ്ഞ തവണ വന്നപ്പോൾ കണ്ട E-ബോട്ട് ഇത്തവണ ഹാർബറിൽ കാണാനില്ല. അതിന് പകരം റോയൽ നാഷണൽ ലൈഫ്ബോട്ട് ഇൻസ്റ്റിറ്റ്യൂഷന്റെ ഒരു ബോട്ട് അവിടെ കിടക്കുന്നുണ്ട്. ലാൻഡ് ചെയ്ത് ഹാങ്കറിനടുത്തേക്ക് നീങ്ങവെ മറ്റൊരു കാര്യം കൂടി അദ്ദേഹം ശ്രദ്ധിച്ചു. കഴിഞ്ഞ തവണ കണ്ട ജങ്കേഴ്സ് വിമാനം ഇപ്പോൾ അവിടെയില്ല. എങ്കിലും സ്റ്റോർക്ക് വിമാനം അവിടെത്തന്നെയുണ്ട്.

“ഇവിടെ ചില മാറ്റങ്ങളൊക്കെ കാണാനുണ്ടല്ലോ...” ഡോർ തുറന്നു കൊണ്ട് ഹാരി പറഞ്ഞു.

“ഞാൻ നേരത്തെ പറഞ്ഞല്ലോ... ഇറ്റ്സ് നൺ ഓഫ് യുവർ ബിസിനസ് ഹാരീ...” ജീപ്പുമായി അവർക്കരികിലേക്ക് എത്തിക്കൊണ്ടിരുന്ന ജൂലി ലെഗ്രാൻഡിനെ ഒന്ന് നോക്കിക്കൊണ്ട് മൺറോ പറഞ്ഞു.

“അങ്ങനെയെങ്കിൽ അങ്ങനെ...” ഹാരി പറഞ്ഞു.

“അധികം വൈകാതെ അത്യാവശ്യമായ ഏതാനും കൊറിയർ സർവീസുകൾ കൂടി നിങ്ങൾ ചെയ്യേണ്ടി വരും... മാത്രമല്ല, ജനറൽ ഐസൻഹോവറെയും കൊണ്ട് ലണ്ടൻ - സൗത്ത്‌വിക്ക് ഷട്ടിൽ സർവീസുകളും...”

“അങ്ങനെയുമോ...?”

“അതെ.... ഒരു കാര്യം ഓർമ്മ വേണം... സ്പെഷൽ ഡ്യൂട്ടി സ്ക്വാഡ്രണിൽ റാങ്കുകൾക്ക് യാതൊരു പ്രസക്തിയുമില്ല... പൈലറ്റ് എന്നാൽ വെറും ഒരു പൈലറ്റ് മാത്രമാണ്...”

“ആജ്ഞകൾ അനുസരിക്കുവാൻ എനിക്കിപ്പോൾ ശീലമായിരിക്കുന്നു ബ്രിഗേഡിയർ...”

“ഇനി തിരിച്ച് ക്രോയ്ഡണിലേക്ക്... ആവശ്യമുള്ളപ്പോൾ ഞാൻ വിളിപ്പിക്കുന്നതായിരിക്കും... ഗുഡ് മോണിങ്ങ് ജൂലീ... ജീപ്പ് ഞാനെടുക്കുകയാണ്... വിങ്ങ് കമാൻഡർ കെൽസോയെ യാത്രയയച്ചോളൂ...” ജീപ്പിൽ കയറി മൺറോ ഓടിച്ചു പോയി.

കാന്റീനിൽ ചായ നുണഞ്ഞ് ഒരു സിഗരറ്റിന് തീ കൊളുത്തിക്കൊണ്ട് ഹാരി ജൂലിയോട് ചോദിച്ചു. “എന്താണിവിടെ സംഭവിക്കുന്നത്...? എന്തായാലും മൺറോ എന്നോടൊന്നും പറയാൻ പോകുന്നില്ല...”

“ദി ജങ്കേഴ്സ് ആന്റ് ദി E-ബോട്ട് വേർ ലോസ്റ്റ് ഇൻ ആക്ഷൻ... അത്രയേ എനിക്ക് പറയാൻ കഴിയൂ...” അവൾ പറഞ്ഞു.

“നശിച്ച യുദ്ധം തന്നെ അല്ലേ...?” ഹാരി എഴുന്നേറ്റു. “എന്നാൽ പിന്നെ ഞാൻ പോകുകയാണ്...”

“മൂടൽമഞ്ഞുണ്ടല്ലോ... ഒന്ന് വെയ്റ്റ് ചെയ്തിട്ട് പോരേ...?”

“വേണമെങ്കിൽ വെള്ളത്തിൽക്കൂടിയും നടക്കുന്നവനാണ് ഞാൻ ജൂലീ... എന്താ, അറിയില്ലേ...?” ലൈസാൻഡറിൽ കയറി അദ്ദേഹം എൻജിൻ സ്റ്റാർട്ട് ചെയ്തു. പിന്നെ, പതിവിലും വേഗത്തിൽ ടേക്ക് ഓഫ് ചെയ്ത് കാഴ്ച്ചയിൽ നിന്നും മറഞ്ഞു.

വിമാനം പറന്നു പോയ ദിശയിലേക്ക് കുറേ നേരം നോക്കി നിന്നിട്ട് ഒരു നെടുവീർപ്പോടെ അവൾ തിരിഞ്ഞു നടന്നു.

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

20 comments:

  1. ഇത്തവണ യാതൊരു സംഭവങ്ങളും ഇല്ലാതായിപ്പോയല്ലോ.

    ReplyDelete
    Replies
    1. അടുത്ത ലക്കത്തിൽ നോക്കാം സുധി

      Delete
    2. ഇടീം കുത്തും ഒക്കെ ഉണ്ടെങ്കിലേ വായിക്കുകയുള്ളോ സുധീ...?

      Delete
  2. Replies
    1. തുടരണം എന്നാണ് ആഗ്രഹം... പക്ഷേ, ഒരു മൂഡ് വരുന്നില്ല ശ്രീ...

      Delete
  3. ചില സംഗതികളൊക്കെ ഉണ്ടായിരുന്നു സുധി.സുധി ശ്രദ്ധിച്ചില്ലല്ലേ....?

    ReplyDelete
    Replies
    1. സുധിയ്ക്ക് അതിനൊക്കെ എവിടെയാ നേരം അശോകേട്ടാ...

      Delete
    2. അതെന്നാണാവോ അങ്ങനെ??!?!?!

      Delete
  4. Pathivilum vegathil anallo ithavanathe pokku .

    ReplyDelete
    Replies
    1. ഉം... ഇത്തിരി വേഗം കൂടിപ്പോയി...

      Delete
  5. യുദ്ധ തന്ത്രങ്ങൾ
    “ലെറ്റ്സ് കീപ്പ് ഇറ്റ് ദാറ്റ് വേ...”

    ReplyDelete
  6. പൈലറ്റ് എന്നാൽ വെറും ഒരു പൈലറ്റ് മാത്രമാണ്...” ഹാരി അത് മറന്നു പോകുന്നുണ്ട് പലപ്പോഴും :( :(

    ReplyDelete
    Replies
    1. എന്തു ചെയ്യാം മുബീ... ചെറുപ്പമല്ലേ ഹാരി...

      Delete
  7. പൈലറ്റ് എന്നാൽ വെറും പൈലറ്റ് മാത്രമല്ല എന്നു നമുക്ക് തെളിയിക്കണം ഹാരി.

    ReplyDelete
  8. ഇത്തവണ വെറും നെടുവീർപ്പ് മാത്രം ...

    ReplyDelete
    Replies
    1. എന്ത് ചെയ്യാം മുരളിഭായ്... :(

      Delete