ടേക്ക് ഓഫ് ചെയ്യുന്ന സമയത്ത് പ്രകാശം
ചൊരിഞ്ഞ് ആകാശത്തിൽ പൂർണ്ണ ചന്ദ്രൻ നില കൊള്ളുന്നുണ്ടായിരുന്നു.
ജോൺസന്റെ വലതു ഭാഗത്തെ സീറ്റിലാണ് ഹാരി
ഇരുന്നിരുന്നത്. 10,000 അടി ഉയരത്തിൽ എത്തി ലെവൽ ഔട്ട് ചെയ്തിട്ട് ജോൺസൻ ഹാരിയുടെ
നേർക്ക് തിരിഞ്ഞു.
“വുഡ് യൂ ലൈക്ക് റ്റു ടേക്ക് ഓവർ സർ...?”
“നോട്ട് നെസെസ്സറി...” ഹാരി പറഞ്ഞു. “ഞാൻ അവിടെ ക്യാബിനിൽ ഉണ്ടാകും...
എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിച്ചാൽ
മതി...”
കോക്ക്പിറ്റിൽ നിന്നും പുറത്ത് കടന്ന് അദ്ദേഹം ബ്രിഗേഡിയർ
മൺറോയുടെ അടുത്ത് ചെന്ന് ഇരുന്നു. പിന്നെ, ഡ്രിങ്ക്സും സാൻഡ്‌വിച്ചും സെർവ് ചെയ്തുകൊണ്ടിരുന്ന സപ്ലൈ
സെർജന്റിനെ വിളിച്ച് ടീയും സ്കോച്ച് വിസ്കിയും ഓർഡർ ചെയ്തു.
“അതെന്താ, കോഫി ഇഷ്ടമല്ലേ...?” മൺറോ ചോദിച്ചു.
“അങ്ങനെയൊന്നുമില്ല സർ...
കുറേ വർഷമായില്ല്ലേ യുദ്ധം തുടങ്ങിയിട്ട്...
ചായയാണ് ഇപ്പോൾ ശീലം...
പിന്നെ, നിങ്ങൾ ബ്രിട്ടീഷുകാർ ഉണ്ടാക്കുന്നതാണെങ്കിൽ ലോകത്തിലെ
ഏറ്റവും മോശം കോഫിയും...”
“എന്തെങ്കിലുമാവട്ടെ...”
മൺറോ ചിരിച്ചുകൊണ്ട് സെർജന്റിന്റെ പക്കൽ
നിന്നും വിസ്കി ഗ്ലാസ് എടുത്തു. “ഓൾ റൈറ്റ് ഹാരി... എന്നെ സർ എന്ന് വിളിക്കണ്ട എന്ന് ഞാൻ മുമ്പൊരിക്കൽ പറഞ്ഞത്
ഓർക്കുന്നുണ്ടോ...?”
“യെസ്, സർ...” ഹാരി പറഞ്ഞു.
“നെവർ മൈൻഡ്... ഐസൻഹോവറിനൊപ്പമായിരുന്നു ഇത്രയും നേരം ഞാൻ...
ചർച്ചയിൽ നിങ്ങളുടെ പേരും കടന്നു വന്നു...”
“ശരിക്കും...?”
“നിങ്ങളുടെ മുത്തശ്ശൻ ഇല്ലേ...
സെനറ്റർ ആബെ കെൽസോ...?
പ്രസിഡന്റ് റൂസ്‌വെൽറ്റ് അദ്ദേഹത്തെ ഒരു
റോവിങ്ങ് അംബാസഡർ ആയി നിയമിച്ചിരിക്കുന്നു...”
മൺറോ പറഞ്ഞു.
“മുത്തശ്ശന് സന്തോഷമായിക്കാണും...”
“സ്വാഭാവികമായും, നിങ്ങൾ ഇവിടെ ജോലി ചെയ്യുന്ന കാര്യം പ്രസിഡന്റ് അറിഞ്ഞു...
ഇനിയും നിങ്ങൾ സ്വന്തക്കാരുടെ
ഡിവിഷനിലേക്ക് മാറിയിട്ടില്ലെന്ന കാര്യം അറിഞ്ഞ ഐസൻഹോവർ അമ്പരന്നിരിക്കുകയാണ്...”
“ആരാണ് എന്റെ ആ സ്വന്തക്കാർ...?”
“കാര്യങ്ങൾ മുഴുവനായി അറിയില്ലെങ്കിൽ ഞാൻ വിശദമാക്കാം...
അമേരിക്കൻ വളണ്ടിയേഴ്സ് മാത്രം
അംഗങ്ങളായുള്ള മൂന്ന് സ്ക്വാഡ്രണുകളുണ്ട് RAF
ന് കീഴിൽ...
ഈഗ്‌ൾ സ്ക്വാഡ്രൺ എന്നാണവ
അറിയപ്പെടുന്നത്... 1942 സെപ്റ്റംബറിലാണ് RAF ലെ എല്ലാ അമേരിക്കക്കാരെയും അതിലേക്ക് ട്രാൻസ്ഫർ ചെയ്ത്
അമേരിക്കയുടെ എട്ടാം വ്യോമസേനയുടെ കീഴിലുള്ള നമ്പർ ഫോർ പെർസ്യൂട്ട് ഗ്രൂപ്പ്
സ്ക്വാഡ്രണുകളാക്കി മാറ്റിയത്...”
“അതേക്കുറിച്ച് എനിക്കറിയാം...”
“വെൽ... എന്നിട്ടും നിങ്ങളെപ്പോലെ ഏതാനും അമേരിക്കക്കാരുണ്ട്
ഇതുവരെയും ഈഗ്‌ൾ സ്ക്വാഡ്രണിൽ ചേരാത്തവരായി...
കാരണം ആരും അവരെ നിർബ്ബന്ധിച്ചിരുന്നില്ല...
പ്രത്യേകിച്ചും നിങ്ങളെപ്പോലെ കഴിഞ്ഞ
രണ്ട് വർഷമായി RAF ൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നവർ അവിടെത്തന്നെ
തുടരുവാനാണ് താല്പര്യം പ്രകടിപ്പിച്ചത്...”
“വേറൊരു കാരണം കൂടിയുണ്ട്...”
ഹാരി പറഞ്ഞു. “അങ്ങനെ ട്രാൻസ്ഫർ ചെയ്യപ്പെട്ടവരിൽ മിക്കവരെയും ഫ്ലൈയിങ്ങ്
ഇൻസ്ട്രക്ടർമാരായി അമേരിക്കയിലേക്ക് തിരിച്ചയച്ചു...
ആർക്ക് വേണം ആ ജോലി...?”
“അതെനിക്ക് മനസ്സിലാവുന്നു ഹാരീ...
അമേരിക്കൻ എയർഫോഴ്സ് നിറയെ ഫ്രെഷേഴ്സിനെ
കുത്തി നിറച്ചിരിക്കുകയാണ്... ദേ നോ നത്തിങ്ങ്... ഫിൻലണ്ടിൽ വച്ച് ഇരുപത്തിയെട്ട് വിമാനങ്ങളാണ് നിങ്ങൾ
വെടിവെച്ചിട്ടത്... പിന്നെ ബ്രിട്ടീഷ് യുദ്ധത്തിൽ ചുരുങ്ങിയത്
ഇരുപത്തിയഞ്ചെങ്കിലും... നോർത്ത് ആഫ്രിക്കയിൽ എത്രയെണ്ണം എന്നത് ദൈവത്തിന്
മാത്രമറിയാം... ഓർസിനി എന്ന ആ കപ്പൽ മുക്കിയതും നിങ്ങൾ തന്നെ...”
“പോകാൻ പറ അവരോട്...” ഹാരി രോഷം കൊണ്ടു. “ബ്രിട്ടന് വേണ്ടി ഞങ്ങൾ പൊരുതുമ്പോൾ എവിടെയായിരുന്നു
അവരെല്ലാം...? റൂസ്‌വെൽറ്റ്,
വാർ ഡിപ്പാർട്മെന്റ്,
എന്റെ മുത്തശ്ശൻ...
എവിടെയായിരുന്നു ഇവരൊക്കെ...?
ബ്രിട്ടൺ പൊരുതി തലയുയർത്തി നിൽക്കുമ്പോൾ
ഇവരൊക്കെ തമാശ കളിക്കുകയായിരുന്നു...” ഹാരി തലയാട്ടി. “എന്നെ സോപ്പിടാൻ നോക്കേണ്ട ബ്രിഗേഡിയർ...
സത്യം കണ്ടില്ലെന്ന് നടിക്കരുത്...”
“ഓൾ റൈറ്റ്...” മൺറോ സെർജന്റിനെ കൈ കാട്ടി വിളിച്ചു.
“രണ്ട് സ്കോച്ചും കൂടി...
ലിസൺ റ്റു മീ ഹാരീ...
സ്വന്തം നേട്ടങ്ങൾ
അവകാശപ്പെടാതിരിക്കുന്ന നിങ്ങളുടെ ആ സ്വഭാവമുണ്ടല്ലോ...
വളരെ പ്രസിദ്ധമാണത്...
പലപ്പോഴും നിങ്ങൾ വെടിവെച്ചിട്ട
വിമാനങ്ങളുടെ കണക്ക് മറ്റുള്ളവരുടെ പേരിൽ ആക്കി കൊടുക്കുകയും ചെയ്യുന്നു...
എന്തൊക്കെയായാലും സഖ്യകക്ഷികളുടെ ഭാഗത്ത്
ഏറ്റവും അധികം സ്കോർ കരസ്ഥമാക്കിയത് നിങ്ങൾ തന്നെ ആയിരിക്കും എന്നതിൽ സംശയമില്ല...
സാധാരണ ജനങ്ങൾക്ക് ഒരു പക്ഷേ
അതറിയില്ലായിരിക്കാം...”
“താങ്ക് ഗോഡ്...”
“അവർക്ക് നിങ്ങളെ വേണം ഹാരീ...
നിങ്ങളെ ഇനിയും അമേരിക്കൻ
സ്ക്വാഡ്രണിലേക്ക് ട്രാൻസ്ഫർ ചെയ്തിട്ടില്ല എന്നറിഞ്ഞതിൽ ഐസൻഹോവർ അസന്തുഷ്ടനാണ്...
യൂറോപ്പ് അധിനിവേശത്തിനുള്ള ഒരുക്കങ്ങൾ
നടത്തുവാൻ അദ്ദേഹവും മോണ്ടിയും അടുത്തു തന്നെ ബ്രിട്ടണിലേക്ക് വരുന്നുണ്ട്...
ഇക്കാര്യത്തിൽ
നിങ്ങൾ ഉഴപ്പുകയാണെന്നാണ് അവരുടെ ധാരണ എന്ന് തോന്നുന്നു...”
“അങ്ങനെയെങ്കിൽ പ്രശ്നമാണല്ലോ...”
ഹാരി പറഞ്ഞു.
ആ നിമിഷമാണ് പീരങ്കിയിൽ നിന്നും
വെടിയുണ്ടകളേറ്റ് അവരുടെ ഡക്കോട്ടാ വിമാനം ആടിയുലഞ്ഞത്.
അമ്പരന്ന നിലവിളികൾ ഉയരവെ ഹാരി
ചാടിയെഴുന്നേറ്റു. വിമാനം താഴ്ന്നു കൊണ്ടിരിക്കുകയാണെന്ന് മനസ്സിലാക്കിയ
അദ്ദേഹം കോക്ക്പിറ്റിന് നേർക്ക് കുതിച്ചു.
വിമാനത്തിന്റെ വിൻഡ് സ്ക്രീൻ
ചിന്നിച്ചിതറിയിരുന്നു. വായ് തുറന്ന്
മുന്നോട്ട് കമഴ്ന്ന് കിടക്കുന്ന ജോൺസന്റെ മുഖം നിറയെ രക്തം ഒലിച്ചിരിക്കുന്നു.
വലതുഭാഗത്തെ സീറ്റിൽ കടന്നിരുന്ന
ഹാരി കൺട്രോൾ കോളത്തിന്റെ നിയന്ത്രണം
ഏറ്റെടുത്തു.
“എന്താണ് സംഭവിച്ചത്...?”
പിന്നിൽ ഓടിയെത്തിയ മൺറോ ചോദിച്ചു.
തങ്ങളുടെ സമീപത്തു കൂടി കടന്നു പോയ
ഇരുണ്ട നിഴലിനെ ഹാരി പെട്ടെന്ന് തിരിച്ചറിഞ്ഞു. ഒരു ജങ്കേഴ്സ്-88S ആയിരുന്നു അത്. വിചിത്രമായ ഏരിയലുകളോടു കൂടിയ ഇരട്ട എൻജിൻ യുദ്ധവിമാനം.
രാത്രി കാലങ്ങളിൽ സഖ്യകക്ഷികളുടെ ബോംബർ
ഫൈറ്ററുകൾക്ക് ഭീഷണിയായി മാറിയ ജർമ്മൻ യുദ്ധവിമാനം.
“ജങ്കേഴ്സ്...” ഹാരി പറഞ്ഞു.
“ഗുഡ് ഗോഡ്...! പ്രത്യാക്രമണം നടത്തുവാൻ നമ്മുടെ കൈവശം ഒന്നും
തന്നെയില്ലല്ലോ...” മൺറോ അലറി.
“ലെറ്റ്സ് സീ... എന്ത് ചെയ്യാൻ പറ്റുമെന്ന് നമുക്ക് നോക്കാം...”
ഹാരി വിമാനത്തിന്റെ ആൾടിറ്റ്യൂഡ് വീണ്ടും
കുറച്ചു. അടുത്ത ടേൺ
എടുത്ത് രണ്ടാം വട്ടം തങ്ങൾക്കരികിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന ജങ്കേഴ്സിന്റെ
നീക്കം അദ്ദേഹം അറിയുന്നുണ്ടായിരുന്നു. ഒരു കൂട്ടിയിടി ഒഴിവാക്കാനായി ജങ്കേഴ്സിന് അല്പം
മുകളിലേക്ക് ഉയരേണ്ടി വന്നു. അതു തന്നെയാണ് ഹാരി കാത്തിരുന്നതും. അദ്ദേഹം ഡക്കോട്ടയെ 600
അടിയിലേക്ക് താഴ്ത്തി.
മറ്റൊരു റൗണ്ട് കൂടി എടുത്ത്
അരികിലെത്തിയ ജങ്കേഴ്സിന്റെ പീരങ്കിയിൽ നിന്നും വെടിയുണ്ടകൾ ഉതിരുവാൻ തുടങ്ങി.
ഷെല്ലുകളേറ്റ് ഡെക്കോട്ട ആടിയുലയവെ അടുത്ത
ടേണിനായി ജങ്കേഴ്സ് ദൂരേയ്ക്ക് മാറി.
“നാല് പേർക്ക് ജീവൻ നഷ്ടപ്പെട്ടു സർ...”
മൺറോയുടെ പിന്നിൽ തല കാണിച്ച സെർജന്റ്
പറഞ്ഞു.
അയാളുടെ വാക്കുകൾ അവണിച്ച ഹാരി
ദ്വേഷ്യത്താൽ പല്ലിറുമ്മി. “റൈറ്റ്, യൂ ബാസ്റ്റഡ്... നിനക്ക് ഞാൻ കാണിച്ചു തരാം എങ്ങനെയാണ് വിമാനം പറത്തേണ്ടതെന്ന്...”
ദിശയിൽ മാറ്റം വരുത്താതെ അദ്ദേഹം
ആൾടിറ്റ്യൂഡ് പിന്നെയും കുറച്ച് 500 അടിയിലെത്തിച്ചു. പിന്നാലെ എത്തിയ ജങ്കേഴ്സ് വീണ്ടും
വെടിയുതിർക്കുവാനാരംഭിച്ചു. വെടിയുണ്ടകളേറ്റ് വിമാനം കുലുങ്ങവെ ഹാരി തന്റെ പ്രീയപ്പെട്ട
അടവ് പുറത്തെടുത്തു. അമേരിക്കയിൽ ഫ്ലൈയിങ്ങ് പഠന കാലത്ത് റോക്കി അദ്ദേഹത്തിനും
മാക്സിനും പഠിപ്പിച്ചു കൊടുത്ത അതേ ട്രിക്ക്...
ഹാരി വിമാനത്തിന്റെ ഫ്ലാപ്പുകൾ പൊടുന്നനെ
ഡ്രോപ്പ് ചെയ്തു. സഡൻ ബ്രേക്ക് ചെയ്താൽ എന്നതു പോലെ ഡക്കോട്ട ഏതാണ്ട്
നിശ്ചലമായ അവസ്ഥയിലെത്തി. അപ്രതീക്ഷിതമായ ആ പ്രവൃത്തിയിൽ അമ്പരന്നു പോയ ജങ്കേഴ്സിന്റെ
പൈലറ്റ് കൂട്ടിയിടി ഒഴിവാക്കുവാനായി വിമാനത്തെ ഇടതു വശത്തേക്ക് വെട്ടിച്ച്
ചെരിച്ചെടുത്തു. രണ്ടേ രണ്ട് നിമിഷങ്ങൾ...
ആ പോക്ക് പോയ ജങ്കേഴ്സ് മൂക്ക് കുത്തി
കടലിലേക്ക് പതിച്ചു.
3000 അടി ഉയരത്തിലേക്ക് കയറിയ ഹാരി ലെവൽ ഓഫ് ചെയ്തിട്ട് മാൾട്ട എയർ
ട്രാഫിക്ക് കൺട്രോളിലേക്ക് വിളിച്ചു.
“അവിടെ രക്തപ്പുഴയാണ്...
അഞ്ച് പേർ കൊല്ലപ്പെട്ടിരിക്കുന്നു...”പിറകിൽ പോയി തിരികെയെത്തിയ ബ്രിഗേഡിയർ മൺറോ പറഞ്ഞു.
തന്റെ ഇടതുവശത്ത് നിശ്ചലനായി
കുനിഞ്ഞിരിക്കുന്ന ജോൺസനെ നോക്കിയിട്ട് ഹാരി പറഞ്ഞു. “ഹീ ഹാസ് ഗോൺ റ്റൂ... അപ്പോൾ മൊത്തം ആറ്...”
“നേരിൽ കണ്ടില്ലെങ്കിൽ ഞാൻ ഇത് വിശ്വസിക്കില്ലായിരുന്നു...
ആയുധങ്ങൾ ഒന്നും ഇല്ലാഞ്ഞിട്ട് പോലും
നിങ്ങൾ അവരെ കടലിൽ വീഴ്ത്തി...” മൺറോ അത്ഭുതം കൊണ്ടു.
“ഇറ്റ്സ് കോൾഡ് നോയിങ്ങ് യുവർ ബിസിനസ്,
ബ്രിഗേഡിയർ...”
“അല്ല...” മൺറോ പറഞ്ഞു. “അതിനും അപ്പുറം... അല്ലാതെന്ത് പറയാൻ...”
“മുപ്പത് മിനിറ്റ്... നാം മാൾട്ടയിൽ ലാന്റ് ചെയ്യാൻ പോകുന്നു...”
പിന്നോട്ട് ചാരിയിരുന്നു കൊണ്ട് ഹാരി
പറഞ്ഞു.
മരണങ്ങൾ മാറ്റി വച്ചാൽ ത്രില്ലിംഗ് അദ്ധ്യായം...
ReplyDeleteപീരങ്കിയും ഷെല്ലിങ്ങും ഒക്കെ ആകുമ്പോൾ അതൊക്കെ തികച്ചും സ്വാഭാവികമല്ലേ ശ്രീ...?
DeleteMax evite?
ReplyDeleteമാക്സ് വരും... അധികം വൈകാതെ...
DeleteIt's called knowing your business. അതന്നെ. Harry ആയുധങ്ങൾ onnumillatheyum ജങ്കേഴ്സ് മുക്കി. ധൈര്യവും സ്ഥൈര്യവും ഒത്തു ചേർന്ന പോരാളി
ReplyDeleteതീർച്ചയായും...
Deleteകിടിലൻ അധ്യായം. ഹാരിയാണ് ഹേീറോ. പക്ഷെ മരണവും രക്തചൊരിച്ചിലും ദുഖം തന്നെ
ReplyDeleteമാക്സിന്റെ ആരാധകൻ ജിമ്മൻ കേൾക്കണ്ട... :)
Deleteഞാനൊന്നും കേട്ടില്ലാ ട്ടാ..
Deleteവല്ലഭന് പുല്ലും ആയുധം!
ReplyDeleteഇതൊക്കെ ഞൊടിയിടയിൽ സംഭവിച്ച കാര്യങ്ങളാണെന്ന് കൂടി ചിന്തിക്കുമ്പോളാണ്, ഹാരിയുടെ വൈദഗ്ദ്യത്തിന്റെ ആഴം മനസിലാവുന്നത്..
ഇപ്പോഴെങ്കിലും സമ്മതിച്ചല്ലോ... സുകന്യാജിക്ക് ഇനി സമാധാനമായി ഉറങ്ങാം...
Deleteശാന്തമായ കടലിൽ കൊടുങ്കാറ്റടിച്ചതു പോലെ....
ReplyDeleteത്രില്ലിംഗ് അദ്ധ്യായം.
സന്തോഷം...
Deleteസിനിമയിലെ പോരാട്ട നായകന്മാരെ
ReplyDeleteവെല്ലുന്ന യഥാർത്ഥ ജീവിതത്തിലെ ഹീറോയായ
ഹാരി ..
അതെ... ആരെയും തോൽപ്പിക്കുന്ന വ്യക്തിത്വം...
Deleteഎന്റെ ദൈവമേ.. . ഹാരി... മഹാധീരൻ. ..
ReplyDeleteഇതിനിടയിൽ കുറേ മരണങ്ങളും ..
ധീര യോദ്ധാവ്...
Deleteഇതിൽ ഞാനിട്ട കമന്റ് എവിടെ??? ഞാനിത് വായിച്ച് വിവരം പറഞ്ഞു പോയതാ... കുട്ടിച്ചാത്താ കളിയെന്നോട് വേണ്ട!
ReplyDeleteങ്‌ഹെ...! കമന്റ് ഇട്ടിരുന്നുവെന്നോ...! അപ്പോ അത് എവിടെപ്പോയി... ! കുട്ടിച്ചാത്താ വേണ്ടാ വേണ്ടാ... നാൻ നല്ലവനുക്ക് നല്ലവൻ... കെട്ടവനുക്ക് കെട്ടവൻ... വേണ്ടാ... വേണ്ടാ.... രാഘവോ... :)
Deleteഹുയ്യോ.ഈ രംഗങ്ങൾ ഒന്നു സങ്കൽപ്പിച്ചു നോക്കി.ഹോ.
ReplyDeleteഹാരി ഒരു സംഭവൻ തന്നെ.
ഇനി ഈ ഹാരി യുടെ പുനർജന്മമാണോ ഹാരി പോർട്ടർ
ReplyDelete