Monday, March 11, 2019

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് - 21

ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...



"അങ്ങനെ അതും ശുഭകരമായി നടന്നു..." എൽസാ വോൺ ഹാൾഡർ പറഞ്ഞു.

"അതെ... ഈ മകനെയോർത്ത് അഭിമാനിക്കാം നിങ്ങൾക്ക്..." ഗൂറിങ്ങ് പറഞ്ഞു. "പക്ഷേ, കുറച്ച് നല്ല വേഷത്തിൽ വരാമായിരുന്നു ഇവന്... കണ്ടില്ലേ, കോക്ക്പിറ്റിൽ നിന്നും ഇറങ്ങി നേരെ ഇങ്ങ് വന്നിരിക്കുകയാണ്..." അദ്ദേഹം മാക്സിന്റെ ചുമലിൽ തട്ടി. "പക്ഷേ, ഒരു കാര്യം... ഈ യൂണിഫോമിൽ പ്രത്യക്ഷപ്പെടുന്നവരെ പൊതുജനത്തിന് വലിയ താൽപ്പര്യമാണ്..." വെയ്റ്റർ കൊണ്ടുവന്ന ട്രേയിൽ നിന്നും ഒരു ഗ്ലാസ് ഷാംപെയ്ൻ എടുത്തുകൊണ്ട് ഗൂറിങ്ങ് പറഞ്ഞു. ആ നിമിഷമാണ് ഹിറ്റ്‌ലർ അദ്ദേഹത്തെ മാടി വിളിച്ചത്. "ഓ, വിളി വന്നു..." അടുത്ത് കണ്ട ട്രേയിൽ ഗ്ലാസ് വച്ചിട്ട് അദ്ദേഹം അവരോട് വിട പറഞ്ഞു.

"ഡോൾഫോ.... മാക്സ്..." ശബ്ദം കേട്ട് ഗാലന്റും മാക്സും തിരിഞ്ഞു നോക്കി. ഹാർട്ട്മാൻ ആയിരുന്നു അത്. അദ്ദേഹത്തിന്റെ മുഖത്ത് ഒരു ആത്മവിശ്വാസമില്ലായ്മ പ്രകടമായിരുന്നു.

"മൈ ഗോഡ്... ബുബി അല്ലേ ഇത്...?" ഗാലന്റ് ചിരിച്ചു.

മാക്സ്, ഹാർട്ട്മാന്റെ കരം കവർന്നു. "യൂ ഓൾഡ് ബാസ്റ്റഡ്.... ഞങ്ങൾ കരുതിയത് ആ പ്ലെയ്ൻ ക്രാഷോടെ നിങ്ങളുടെ കഥ കഴിഞ്ഞെന്നായിരുന്നു..."

"എവിടെ..." ഹാർട്ട്മാൻ പുഞ്ചിരിച്ചു. "അവർ ഒരു സ്റ്റോർക്ക് വിമാനവും തന്ന് എന്നെ കൊറിയർ സർവീസിലേക്ക് മാറ്റി... ഒരിക്കൽ ഫ്രാൻസിൽ നിന്നും റൈഫ്യൂററെ എനിക്ക് പിക്ക് ചെയ്യേണ്ടി വന്നു... ഒരു സ്പിറ്റ്ഫയർ ഞങ്ങളെ ബൗൺസ് ചെയ്യാൻ നോക്കി... പകരം ഞാൻ അവനെ ബൗൺസ് ചെയ്തു... അങ്ങനെ ഞാൻ ഇവിടെയെത്തി..."

"സ്റ്റോർക്ക് വിമാനം കൊണ്ട് സ്പിറ്റ്ഫയറുമായി ഏറ്റുമുട്ടുകയോ...? അതൊരു സംഭവം തന്നെ ആയിരുന്നിരിക്കുമല്ലോ..." ഗാലന്റ് അത്ഭുതം കൊണ്ടു.

"എന്തായാലും ശരി, ഞാനൊരു ഭാഗ്യവാനാണെന്ന് ഹിംലർ അങ്ങ് തീരുമാനിച്ചു... അദ്ദേഹത്തിന്റെ പേഴ്സണൽ പൈലറ്റായി എന്നെ നിയമിച്ചു... ഒപ്പം SS സേനയിലേക്ക് മാറണമെന്ന് നിർബന്ധവും പിടിച്ചു..."

"ശരിയാണ്... എല്ലാ സൗഭാഗ്യങ്ങളും ഒരുമിച്ച് വേണമെന്ന് ആശിക്കാനാവില്ലല്ലോ നമുക്ക്..." മാക്സ് തന്റെ അമ്മയുടെ നേർക്ക് തിരിഞ്ഞു. "മൂട്ടീ... ഇത് എന്റെ പഴയ ഒരു സഹപ്രവർത്തകൻ... ബുബി ഹാർട്ട്മാൻ..."

"സ്റ്റംബാൺഫ്യൂറർ.... എന്തൊരു ഭംഗിയാണ് ഈ യൂണിഫോമിന്..." അവർ പറഞ്ഞു.

"വളരെ സന്തോഷം പ്രഭ്വീ... പക്ഷേ, ഞാ‌ൻ അത്ര മിടുക്കനൊന്നുമല്ല..." ഹാർട്ട്മാൻ അവരുടെ കൈപ്പത്തിയിൽ മുത്തം നൽകി. "നിങ്ങളെ ഇനിയും അഭിമാനം കൊള്ളിക്കുന്ന ഒരു വാർത്ത കൂടി പറയട്ടെ...? നിങ്ങളുടെ രണ്ടാമത്തെ മകന് കഴിഞ്ഞയാഴ്ച ഡിസ്റ്റിംഗ്വിഷ്ഡ് ഫ്ലൈയിങ്ങ് ക്രോസ് ബഹുമതി ലഭിച്ചിരിക്കുന്നതായി അറിവായിരിക്കുന്നു...."

"മൈ ഗോഡ്..." അവർ പറഞ്ഞു.

"വാർത്ത ശരിയാണെന്ന് ഉറപ്പാണോ...?" ഗാലന്റ് ആരാഞ്ഞു.

"തീർച്ചയായും... ജോലി കഴിഞ്ഞ് ബാക്കിയുള്ള സമയം SD ഡിപ്പാർട്ട്മെന്റിൽ ചെലവഴിക്കാനാണ് റൈഫ്യൂറർ എന്നോട് ആവശ്യപ്പെട്ടിരിക്കുന്നത്... ഞങ്ങളുടെ ഇന്റലിജൻസ് വളരെ കാര്യക്ഷമമാണ്..." ഹാർട്ട്മാൻ മാക്സിന് നേർക്ക് തിരിഞ്ഞു. "ആഗസ്റ്റ് 30ന് ബിഗിൻ ഹിൽ അറ്റാക്ക് ഉണ്ടായില്ലേ...? അന്ന് ഫോക്ക്സ്റ്റണിന് സമീപം ഇംഗ്ലീഷ് ചാനലിന് മുകളിൽ വച്ച് അദ്ദേഹത്തിന് വിമാനം ഉപേക്ഷിച്ച് ഇജക്റ്റ് ചെയ്യേണ്ടി വന്നു..."

മാക്സ്, ഗാലന്റിന് നേർക്ക് തിരിഞ്ഞു. "ഞാൻ ബീച്ചിൽ ലാന്റ് ചെയ്ത അതേ ദിവസം..."

"RAF ന്റെ ഒരു ക്രാഷ് ബോട്ട് അദ്ദേഹത്തെ കടലിൽ നിന്നും പിക്ക് ചെയ്തു... അതിന് മുമ്പത്തെ ആഴ്ച വൈറ്റ് ഐലിന് മുകളിൽ വച്ചും അദ്ദേഹത്തിന് ഇജക്റ്റ് ചെയ്യേണ്ടി വന്നു... അതിനാണ് ആദ്യത്തെ DFC അവാർഡ് ലഭിക്കുന്നത്..."

"രണ്ടാമത്തേതോ...?"

"ഞാൻ പറഞ്ഞില്ലേ, കഴിഞ്ഞയാഴ്ച... വാർത്ത ലണ്ടൻ ഗസറ്റിൽ ഉണ്ടായിരുന്നു... പോർച്ചുഗീസ് എംബസി മുഖേന പതിവായി ആ പത്രം ഞങ്ങൾക്ക് ലഭിക്കുന്നുണ്ട്... 'സാഹസികവും സമർത്ഥവും' എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്... ഒരു ME 109 ഉം നാല് ഡോണിയർ വിമാനങ്ങളുമാണ് ഒറ്റ ദിവസം വെടിവച്ചിട്ടത്... ആരും തന്നെ രക്ഷപെട്ടിട്ടില്ല എന്നതാണ് അതിന്റെ പ്രാധാന്യവും..."

എൽസ, മാക്സിന് നേർക്ക് തിരിഞ്ഞു.  "നിന്നെപ്പോലെ തന്നെ അവനും... നിങ്ങളുടെ പിതാവിനെപ്പോലെ തന്നെ... മരണത്തോട് അടക്കാനാവാത്ത അഭിവാഞ്ഛയാണ് നിങ്ങൾക്കെല്ലാം..."

"ഇതൊന്നും കാര്യമാക്കണ്ട മൂട്ടീ..." മാക്സ് വെയ്റ്ററെ കൈ കാട്ടി വിളിച്ചു. "എല്ലാവർക്കും ഓരോ ഷാംപെയ്ൻ... ഹാരിയ്ക്ക് വേണ്ടി ആഘോഷിക്കാം നമുക്കിന്ന്..."

"വീരന്മരായ എല്ലാ വൈമാനികർക്ക് വേണ്ടിയും... അവർ ആരായാലും ശരി..." അഡോൾഫ് ഗാലന്റ് പറഞ്ഞു.

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

23 comments:

  1. ഹാരിക്ക് അംഗീകാരം. ലോകത്തിലെ മറ്റൊരു ഇടത്തിരുന്ന് അതിൽ സന്തോഷിക്കുന്ന അമ്മയും സഹോദരനും. ഇവരെന്ന് കാണും ഇനി

    ReplyDelete
    Replies
    1. ഇവർ കാണും ഒരു നാൾ സുചിത്രാജീ... എങ്കിലല്ലേ കഥ മുന്നോട്ട് പോകൂ...

      Delete
  2. "മരണത്തോട് അടക്കാനാവാത്ത അഭിവാഞ്ഛയാണ് നിങ്ങൾക്കെല്ലാം"

    അമ്മമാർ മാത്രം സത്യം മനസ്സിലാക്കുന്നു...

    ReplyDelete
  3. കുറിഞ്ഞിMarch 12, 2019 at 9:12 AM

    അപകടങ്ങളും അംഗീകാരങ്ങളും ഇരുവരെയും ഒരു പോലെ തേടിയെത്തുന്നു .

    ReplyDelete
    Replies
    1. അതെ... ഒരു പോലെ മിടുക്കന്മാർ...

      Delete
  4. // "സ്റ്റോർക്ക് വിമാനം കൊണ്ട് സ്പിറ്റ്ഫയറുമായി ഏറ്റുമുട്ടുകയോ...? അതൊരു സംഭവം തന്നെ ആയിരുന്നിരിക്കുമല്ലോ..." ഗാലന്റ് അത്ഭുതം കൊണ്ടു.//
    വായനക്കാർ ഈ വിമാനങ്ങളുടെ പേര് ഗൂഗിൾ ചെയ്തു ചിത്രം മനസ്സിൽ പതിപ്പിച്ചു വായിച്ചാൽ ബഹുരസമായിരിക്കും സങ്കല്പം..
    ട്രെഞ്ച് കോട്ട് മുതൽ അയൺ ക്രോസ്സ് വിത്ത് ഓക് ലീവ്സ് വരെ ഞാൻ ഗൂഗിൾ ചെയ്ത് ചിത്രം കണ്ടിട്ടാണ് വായിച്ചത്..
    ഡെവ്‌ലിന്റെ ബിഎസ്എ മോട്ടോർസൈക്കിൾ തോക്കുകൾ അങ്ങനെ എന്തെല്ലാം..

    ReplyDelete
    Replies
    1. ആ പരിപാടി കൊള്ളാല്ലോ!!

      അത്തരം ചിത്രങ്ങൾ കൂടെ പോസ്റ്റിൽ ഉൾപ്പെടുത്തിരുന്നെങ്കിൽ എളുപ്പമായേനെ.. (വായനയ്ക്കിടയിൽ ഗൂഗിളിൽ പരതാൻ പോവുന്നതിന്റെ ബുദ്ധിമുട്ടൊഴിവാക്കാമായിരുന്നു.. :D )

      Delete
    2. ജസ്റ്റിൻ പറഞ്ഞത് പോലെ വായനക്കാർ മനസ്സിൽ ചിത്രം പതിപ്പിച്ച് വായിച്ച് നോക്കൂ... കൂടുതൽ ആസ്വാദ്യകരമായിരിക്കുമെന്നതിൽ സംശയമില്ല...

      Delete
  5. "വീരന്മരായ എല്ലാ വൈമാനികർക്ക് വേണ്ടിയും... അവർ ആരായാലും ശരി..."

    നമ്മുടെ അഭിമാനം അഭിനന്ദന് വേണ്ടിയും...

    ReplyDelete
    Replies
    1. തീർച്ചയായും... വിമാനം ഉപേക്ഷിച്ച് ഇജക്ട് ചെയ്യുന്ന സീൻ വന്നപ്പോൾ അഭിനന്ദൻ ആയിരുന്നു എന്റെ മനസ്സിൽ...

      Delete
  6. നിങ്ങളുടെ പിതാവിനെപ്പോലെ തന്നെ.... മരണത്തോട് അടക്കാനാവാത്ത അഭിവാഞ്ചയാണ് രണ്ടു പേർക്കും...!
    ഹാരിയും മാക്സും തമ്മിൽ എന്നാ ഒന്നു കൂട്ടിമുട്ടുക. അതിനായി കാത്തിരിക്കുകയാണ് എന്നോടൊപ്പം ആ അമ്മയും. അല്ലല്ലാ.. ആ അമ്മയോടൊപ്പം ഞാനും..

    ReplyDelete
    Replies
    1. കാത്തിരിപ്പ് വെറുതെയാവില്ല അശോകേട്ടാ...

      Delete
  7. എൽസയുടെ 'അമ്മ മനസ്സ് ...
    പിന്നെ, ഞാനും മടിയനായ ജിമ്മിച്ചനെ സപ്പോർട്ട് ചെയ്യുന്നു . വിനുവേട്ടൻ ചിത്രങ്ങളും കൂടെ ചേർത്താൽ നന്നാവും :)

    ReplyDelete
    Replies
    1. അപ്പോൾ ചിത്രങ്ങൾ വേണമെന്ന് തന്നെയാ എല്ലാവരും പറയുന്നത്...?

      Delete
  8. വീരന്മാരായ അച്ഛനും മക്കളും പിന്നെ മൂട്ടിയും

    ReplyDelete
    Replies
    1. അതെ... വൈമാനിക രക്തം സിരകളിലൊഴുകുന്ന ഇരട്ടകൾ...

      Delete
  9. ചിത്രങ്ങൾ കൂടിയാലും വാക്കുകൾ കുറയാൻ പാടില്ല, കെട്ടോ വിനുവേട്ടാ.. :P

    ReplyDelete
  10. നിങ്ങളുടെ പിതാവിനെപ്പോലെ തന്നെ... മരണത്തോട് അടക്കാനാവാത്ത അഭിവാഞ്ഛയാണ് നിങ്ങൾക്കെല്ലാം..."എന്താല്ലേ?!
    ആശംസകൾ

    ReplyDelete
  11. ധീരന്മാർ ...... മിടുക്കന്മാർ ....

    ReplyDelete
  12. അതി ധീരരായ ധീരനായ
    ഒരു അച്ഛന്റെ മക്കളെ പ്രസവിച്ച
    ഒരു അമ്മയുടെ അഭിമാനം തുളുമ്പി
    നിൽക്കുന്ന ഭാഗങ്ങളിലാണ് ഇതിലെ സുലാൻ ...

    ReplyDelete
  13. ഹാരിയ്ക്ക്‌ വേണ്ടി,മാക്സിനു വേണ്ടി.…………………

    ReplyDelete
  14. ഹാരി മാക്‌സ് വീരേതിഹാസങ്ങൾ തുടരട്ടെ.

    ReplyDelete