Monday, August 5, 2019

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് – 34


ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

ബേക്കർ സ്ട്രീറ്റിലുള്ള SOE ഓഫീസിലെ ജോലി, വാർ ഓഫീസിൽ ആയിരുന്നപ്പോഴത്തെക്കാളും വളരെ രസകരമായി സാറാ ഡിക്സണ് തോന്നി. അഡ്മിനിസ്ട്രേറ്റിവ് ജോലി ആയിരുന്നുവെങ്കിലും ഒരു കാര്യത്തിൽ അവൾ സന്തുഷ്ടയായിരുന്നു. കാരണം, ഇതുവരെ കേട്ടറിവ് മാത്രം ഉള്ള പല ഉന്നതരെയും നേരിൽ കാണുവാൻ സാധിച്ചു എന്നത് തന്നെയായിരുന്നു. ഉദാഹരണത്തിന് ബ്രിഗേഡിയർ ഡോഗൽ മൺറോ, ജാക്ക് കാർട്ടർ തുടങ്ങിയവരെയെല്ലാം... ഒരു നാൾ എയർ വൈസ് മാർഷൽ ടെഡ്ഡി വെസ്റ്റ്, ഹാരി കെൽസോയോടൊപ്പം അവിടെയെത്തി.

ആ വിങ്ങ് കമാൻഡർ ഇല്ലേ...?” മാഡ്ജ് സ്മിത്ത് എന്ന സഹപ്രവർത്തകയോട് കാന്റീനിൽ വച്ച് അവൾ പറഞ്ഞു. “അദ്ദേഹത്തിന്റെ സംസാരം കേട്ടിട്ട് അമേരിക്കക്കാരനാണെന്ന് തോന്നുന്നു... പക്ഷേ, യൂണിഫോമിലെ ബാഡ്ജിൽ ഫിൻലണ്ട് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്...”

, അത് കെൽസോ ആണ്... ഹാരി കെൽസോ... എ റിയൽ എയ്സ്... ഓർസിനി എന്ന ഇറ്റാലിയൻ കപ്പൽ തകർത്ത് മുക്കിക്കളഞ്ഞത് അദ്ദേഹമാണ്... നിങ്ങൾ മനസ്സിലാക്കിയത് ശരിയാണ്... അദ്ദേഹം അമേരിക്കക്കാരൻ തന്നെയാണ്...” മാഡ്ജ് പറഞ്ഞു.

എങ്കിൽ പിന്നെ എന്താണ് അദ്ദേഹം അമേരിക്കൻ എയർഫോഴ്സിലേക്ക് പോകാത്തത്...?”

അതെനിക്കറിയില്ല... എയർ വൈസ് മാർഷൽ വെസ്റ്റിന്റെ സഹായിയാണ് അദ്ദേഹം... അത്രയും എനിക്കറിയാം... മാത്രവുമല്ല, മൺറോയ്ക്ക് വേണ്ടി കൊറിയർ വർക്കും അദ്ദേഹം ചെയ്യുന്നുണ്ട്...”

കൊറിയർ വർക്കോ...?”

ടാംഗ്‌മിയറിൽ നിന്നും ക്രോയ്ഡണിൽ നിന്നുമുള്ള സ്പെഷൽ ഡ്യൂട്ടി ഫ്ലൈറ്റുകൾ അദ്ദേഹമാണ് പറത്തുന്നത്... കോൺവാളിലുള്ള നമ്മുടെ ബേസ് ആയ കോൾഡ് ഹാർബറിലേക്ക്...”

വെരി ഇന്ററസ്റ്റിങ്ങ്...” സാറ പറഞ്ഞു.

എന്നാൽ അതിലും ഇന്ററസ്റ്റിങ്ങ് ആയ സംഭവം നടന്നത് ചൊവ്വാഴ്ച്ച ഉച്ച കഴിഞ്ഞിട്ടായിരുന്നു. “മൈ ഡിയർ... കോപ്പിയിങ്ങ് റൂമിൽ നെല്ലിയുടെ അടുത്തു ചെന്ന് ഈ ഫയലിന്റെ അഞ്ച് കോപ്പി എടുത്തു തരാൻ പറയൂ...” മാഡ്ജ് സ്മിത്ത് അവളോട് പറഞ്ഞു.

താഴത്തെ നിലയിലേക്കുള്ള പടവുകളിറങ്ങി ഇടനാഴിയിലൂടെ നീങ്ങുന്നതിനിടയിൽ അവൾ ആ ഫയൽ ഒന്ന് ഓടിച്ചു നോക്കി. ഏതോ ഒരു വാർ ഓഫീസ് ഡിപ്പാർട്മെന്റിലേക്കുള്ള കവറിങ്ങ് ലെറ്ററും കോൾഡ് ഹാർബറിന്റെ ഒരു മാപ്പും സാധാരണയായി അവിടെ എത്താറുള്ള വിവിധ വിമാനങ്ങളുടെ വിശദാംശങ്ങളുമായിരുന്നു അതിൽ. കോൾഡ് ഹാർബറിൽ നിന്നും ഫ്രാൻസിലേക്ക് ഡ്രോപ്പിങ്ങിന് പോകുന്ന ലൈസാൻഡറുകളുടെയും ലണ്ടനിലെ ക്രോയ്ഡണിൽ നിന്നും കോൾഡ് ഹാർബറിലേക്ക് എത്തുന്ന ലൈസാൻഡറുകളുടെയും വിശദവിവരങ്ങളും എന്നു വേണ്ട, പൈലറ്റുമാരുടെ പേരുകൾ പോലും അതിൽ എടുത്തു പറഞ്ഞിരുന്നു. ഹാരി കെൽസോയുടെ നാമവും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു.

തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല അവൾക്ക്. വിലമതിക്കാനാവാത്ത ഒരു റിപ്പോർട്ടാണ് തന്റെ കൈയിൽ എത്തിപ്പെട്ടിരിക്കുന്നത്. കോപ്പി റൂമിൽ എത്തിയപ്പോൾ  മദ്ധ്യവയസ്കയായ നെല്ലി ഏതാനും കടലാസുകൾ അടുക്കി വച്ചു കൊണ്ടിരിക്കുകയായിരുന്നു.

നെല്ലീ... അവർക്കിത് പെട്ടെന്ന് വേണമത്രെ... അഞ്ച് കോപ്പികൾ...” സാറ പറഞ്ഞു.

എന്റെ ദൈവമേ... വല്ലാത്തൊരു ദിവസം തന്നെ ഇന്ന്... അങ്ങോട്ടുമിങ്ങോട്ടും ഓടിയതിന് ഒരു കണക്കുമില്ല... നിങ്ങൾക്കറിയുമോ, ഒന്ന് ബാത്ത് റൂമിൽ പോകാൻ പോലും സമയം കിട്ടിയില്ല ഇതുവരെ...”

എന്നാൽ ശരി പോയിട്ട് വരൂ... കോപ്പി ഞാൻ തന്നെ എടുത്തോളാം...”

... എങ്ങനെയാണ് ഞാൻ നന്ദി പറയുക മൈ ഡിയർ...”

അവർ പുറത്ത് പോയതും സാറ ഷീറ്റുകൾ ഓരോന്നായി മെഷീനിലേക്ക് വച്ചു കൊടുത്തു. അടുത്ത നിമിഷം മെഷീനിൽ നിന്നും പുറത്തു വന്ന പേജുകൾ ഒരുമിച്ച് ചേർത്ത് മടക്കി തന്റെ ജാക്കറ്റിന്റെ പോക്കറ്റിനുള്ളിൽ തിരുകി. അതിന് ശേഷം അവയുടെ അഞ്ച് കോപ്പികൾ എടുക്കുവാനുള്ള ശ്രമം ആരംഭിച്ചു. അത് അവസാനിക്കാറായപ്പോഴേക്കും നെല്ലി തിരിച്ചെത്തി.

ഇതാ കഴിയാറായി...” സാറ പറഞ്ഞു.

ഗോഡ് ബ്ലെസ് യൂ... കിട്ടിയ തക്കത്തിന് ഞാനൊന്ന് പുകയെടുക്കാനും നിന്നു...” നെല്ലി പറഞ്ഞു. അവസാനത്തെ ഷീറ്റ് പുറത്തെത്തിയതും അവർ അത് അഞ്ച് കോപ്പികളായി തരം തിരിച്ച് സ്റ്റേപ്പിൾ ചെയ്തിട്ട് അവൾക്ക് കൈമാറി. “ഇതാ മൈ ഡിയർ... മാഡ്ജിനോട് എന്റെ അന്വേഷണവും പറഞ്ഞേക്കൂ...”

നാലേ നാല് ദിനങ്ങൾ മാത്രമേ വേണ്ടി വന്നുള്ളൂ... ജോയൽ റോഡ്രിഗ്സ് ആ റിപ്പോർട്ടുമായി ബെർലിനിൽ ട്രൂഡിയുടെ ഓഫീസിൽ എത്തി. ഉടൻ തന്നെ അവൾ അതുമായി ഹാർട്ട്മാന്റെ അടുത്തെത്തി. ആ റിപ്പോർട്ട് വായിച്ച ബുബി ഹാർട്മാൻ അവിശ്വസനീയതയോടെ അത് ഉയർത്തിപ്പിടിച്ച് അവളെ നോക്കി.

സ്വർണ്ണമാണ് നമുക്ക് അടിച്ചിരിക്കുന്നത്... വായിച്ചു നോക്കൂ അത്...”

തിടുക്കത്തിൽ അത് വായിച്ചു നോക്കിയ അവളുടെ മുഖം അത്ഭുതം കൊണ്ട് വിടർന്നു. “ഗുഡ് ഹെവൻസ്... എന്തൊക്കെയാണിത്...! ആ സ്പെഷൽ ഡ്യൂട്ടീസ് പൈലറ്റുമാരിൽ ഒരാളുടെ പേര് ശ്രദ്ധിച്ചുവോ...?”

ഹാരി കെൽസോ...”

താങ്കളിത് ബാരണോട് പറയുമോ...?”

തീർച്ചയായും ഇല്ല... പക്ഷേ, ഹിംലറോട് പറയും... എത്രത്തോളം കാര്യക്ഷമമായിട്ടാണ് നമ്മൾ ജോലി ചെയ്യുന്നത് എന്ന് കാണിക്കുവാൻ... ലണ്ടനിലുള്ള അയാളുടെ സഹോദരന് ഉടൻ തന്നെ ഒരു സന്ദേശം അയക്കുവാൻ റോഡ്രിഗ്സിനോട് പറയൂ... കിട്ടാവുന്ന എല്ലാ വിവരങ്ങളും നമുക്ക് വേണമെന്ന് മിസ്സിസ് ഡിക്സണോട് പറയാൻ പറയൂ...”

തീർച്ചയായും...” ട്രൂഡി പുറത്തേക്ക് നടന്നു.

 (തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

20 comments:

  1. Sara avasya വിവരങ്ങൾ chorthiyallo.

    ReplyDelete
    Replies
    1. അതെ... നിനച്ചിരിക്കാതെ അടിച്ച ലോട്ടറി പോലെ...

      Delete
  2. സാറ തന്റെ ദൌത്യം ഭംഗിയായി നിറവേറ്റിയിരിക്കുന്നു…

    കാര്യങ്ങൾ സങ്കീർണ്ണമാവുമോ?

    ReplyDelete
    Replies
    1. സങ്കീർണ്ണമായല്ലേ പറ്റൂ...

      Delete
  3. «പക്ഷെ ഹിമ്ലറോട്‌ പറയും". കഴിഞ്ഞില്ലെ കാര്യം. സുവർണ്ണാവസരം കൈവന്നത്‌ വിട്ടുകളയുമോ

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. ഏൽപിച്ച പണി നന്നായി ചെയ്തു സാറ.മിടുക്കി! ഇനി മറ്റുള്ളവർക്ക് എന്ത് കുരുക്കാണാവോ വരുന്നത്.

    ReplyDelete
    Replies
    1. കുരുക്കുകൾ മുറുകാൻ പോകുകയാണ് സുകന്യാജീ...

      Delete
    2. സോറി... മുബി എന്ന് തിരുത്തി വായിക്കണം...

      Delete
  6. ഇത്ര സിംപിൾ ആയി കാര്യം സാധിച്ചോ...

    ReplyDelete
    Replies
    1. ഞാൻ പറഞ്ഞില്ലേ... ലോട്ടറി അടിച്ചതു പോലെ...

      Delete
  7. ഹാരിയും മാക്സും കണ്ടുമുട്ടുമോ.......?

    ReplyDelete
    Replies
    1. സമയമായിട്ടില്ല അശോകേട്ടാ...

      Delete
  8. ലണ്ടനിലെ ബേക്കർ സ്ട്രീറ്റിൽ ഷെർലക്ഹോം പ്രതിമക്കടുത്ത് ഇപ്പോഴും SOE ഓഫീസിന്റെ
    സ്മാരകമുണ്ട് -അതൊരു വാർ മ്യൂസിയമാണ് .
    പിന്നെ അന്നത്തെ ക്രോയ്ഡൻ എയർപോർട്ട് ഇന്നില്ല .
    അവിടെ ഹോം ഓഫീസാണ് ആ എയർപോർട്ട് ലണ്ടൻ ഗാറ്റ്‌വിക്കി'ലേക്ക് മാറ്റി..!

    ReplyDelete
    Replies
    1. ആഹാ... എന്തെല്ലാം അറിവുകളാണ് മുരളിഭായ് നമുക്കായി കൊണ്ടുവന്നിരിക്കുന്നത്... വളരെ സന്തോഷം മുരളിഭായ്...

      Delete
  9. സാറാ വളരെ കൃത്യമായി കാര്യങ്ങൾ ചെയ്തു . ഇനി പ്രശ്നങ്ങൾ ഒന്നും ഉണ്ടാവാതെ ഇരുന്നാൽ മതിയായിരുന്നു .

    ReplyDelete
    Replies
    1. അല്ല... ഗീതാജി അപ്പോൾ ബ്രിട്ടീഷ് പക്ഷത്താണല്ലേ...? :)

      Delete